നാമം ഇല്ലാത്തവൾ [വേടൻ] 66

നാമം ഇല്ലാത്തവൾ

Author :വേടൻ

.

 

ഇടണം എന്നുദ്ദേശിച്ച കഥയല്ല, എന്നാൽ കളയാനും തോന്നുന്നില്ല . അതുകൊണ്ട് അവസാനം ഇടാം എന്ന് വെച്ചു… പിന്നെ ❤️ കുറവാണെകിൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കാണില്ല കേട്ടോ … വേറെ ഒന്നും അല്ല പറഞ്ഞല്ലോ കളയാൻ ഇരുന്ന ഒന്നാണ് ഇത് അപ്പോ നിങ്ങൾക് ഇഷ്ടമായില്ല എങ്കിൽ പിന്നീട് പാർട്ടുകൾ കാണില്ല… അപ്പോ കുടുതൽ ഒന്നും പറയാൻ ഇല്ല സപ്പോർട്ട് ചെയ്യുക, കഥ ഇഷ്ടമായാൽ അഭിപ്രായം പറയണം ❤️❤️

 

അപ്പോ കഥയിലേക്ക് പോകാം

 

“നാമം ഇല്ലാത്തവൾ “

 

:എടി പെണ്ണെ കിടന്നു ഉറങ്ങൻ നോക്കിക്കേ, സമയം ദേ 10 ആകുന്നു. മതി കളിച്ചത്..

:ഒന്ന് പോയെ അമ്മ, ഞാൻ എന്റെ അപ്പയോട് കൂടെ അല്ലെ കിടക്കുന്നെ അമ്മക് എന്നാ ഇപ്പോ. അപ്പ ഈ അമ്മക് അസൂയ ആ….

:ഡി എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ ഉണ്ടലും അഹ്… അപ്പന്റെ പൊന്ന് കിടന്നോടാ…

: ഓ ഇപ്പോ അങ്ങനെ ആയി അല്ലെ ആയിക്കോട്ടെ, ഇനി കെട്ടിപിടിച്ചു കിടക്കാൻ വയ്യേ. അപ്പോ കാണിച്ച തരാം, അഹ് ഹ അല്ലപിന്നെ..
(പെണ്ണ് പിണങ്ങി അല്ലോ ദൈവമേ )

:മോളെ നീ അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ.. എനിക്ക് ഒരുപാട് പ്ലാൻസ് ഉള്ളതാ. ( അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു )

:ചീ എന്തോന്നാ മനുഷ്യ കൊച്ചിന്റെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ..

: ഓ….കൊച്ചു മുൻപിൽ ഉണ്ടന്ന് പറഞ്ഞു പ്രണയിക്കാതെ ഇരിക്കുന്ന 2 എണ്ണം.. നിങ്ങടെ റൊമാൻസ് കണ്ട് കണ്ട് ഇതൊക്കെ ശീലം ആയി എന്റെ അമ്മക്കുട്ടി…

:ദേ പെണ്ണെ നിനക്ക് കുറച്ചു കുടുന്നുണ്ടെ..

: രണ്ടും ഇവിടെ കിടന്നോ. എനിക്ക് വയ്യ അമ്മയുടേം മോളുടേം ഇടയിൽ കിടന്നു ചാകാൻ ഞാൻ പോണേ….

: ഏട്ടാ………… ഒരു നീട്ടിവിളി

(ഞാൻ എണ്ണിറ്റതുപോലെ തന്നെ വന്നു കിടന്നു..)

മീനു :അപ്പാ .. അപ്പ എന്തിനാ ഈ ഡോക്ടറെ പ്രമിച്ചേ വേറെ ആരേം കിട്ടിയിലായിരുന്നോ…

:അതെന്താടി എന്റെ കെട്ടിയോൾക്ക് ഒരു കുഴപ്പം…. അവള് ഈ അപ്പയുടെ സുന്ദരി അല്ലെ…

ആമി :മതി സോപ്പിട്ടത്,, കിടന്നേ നാളെ എനിക്ക് ഡ്യൂട്ടി ഉള്ളതാ..

മീനു : കണ്ടോ അപ്പാ ഇതാ ഞാൻ പറഞ്ഞെ., മൂഷട്ടാ…..!
രണ്ടും അപ്പനും അമ്മയും ആണെന്ന് പറയാൻ തന്നെ എനിക്ക് ചമ്മലാ…

ആമി : നീ പോടീ പെണ്ണെ, ഞാൻ എന്റെ കെട്ട്യോൻ ഓട് പലതും പറയും.. പിന്നെ നിനക്ക് എന്തിനാ ചമ്മൽ, എന്താടി ഞങ്ങൾ ക്ക് ഒരു കുറവ് ഏഹ്..

മീനു : ഒരു കുറവും ഇല്ല,, പുതിയ സ്കൂൾ ആയത് കാരണം ഞാൻ എല്ലാർക്കും ഉത്തരം കൊടുത്ത് കൊടുത്ത് മടുത്തുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ…

: (പകുതി ഉറക്കത്തിൽ നിന്ന് ഞാൻ ചോദിച്ചു ) എന്താടാ എന്റെ പൊന്നിന് പറ്റിയെ അത് പറ ആദ്യം .

മീനു :സ്കൂൾ മീറ്റിങ് വന്നപ്പോ ഉഷ മിസ്സ്‌ ചോദിക്കുവാ, ഏട്ടനും ഏട്ടത്തി ഉം ആണോ എന്ന്.. അവരേം കുറ്റം പറയാൻ ഒക്കില്ല രണ്ടും നവ ദമ്പതികളെ പോലെ അല്ലെ നടക്കുന്നേ…

ആമി : എന്നിട്ട് നീ എന്ത് പറഞ്ഞു അവരോട്.

മീനു : ഹ ഹ ഹാ ഞാൻ പറഞ്ഞു അത് ഏട്ടനും ചേച്ചിയും ആണ് എന്ന്. ചേച്ചിയുടെ കല്യാണം കഴിഞ്ഞെന്നും. ഏട്ടന് തേപ്പ് കിടിയത് കൊണ്ട് കല്യാണം വേണ്ടന് പറഞ്ഞു നടപ്പാ എന്ന്…

: എടി നീ എന്തിനാ മോളെ അങ്ങനെ പറഞ്ഞെ ശേ…. ഞാൻ ഇനി അവരുടെ ഒക്കെ മുഖത്തു എങ്ങനെ നോക്കും.

ആമി : അത് നന്നായി പോയി. നിങ്ങളോട് ഞാൻ എത്ര ആയി പറയുന്നു ആ തടി ഒക്കെ ഒന്ന് വെട്ടി നിർത്താൻ….എന്നിട്ട് പറയെടി മോളെ മിസ്സ്‌ എന്ത് പറഞ്ഞു…
(ഓ അവളുടെ ഒരു ആവേശം)

4 Comments

  1. Pls ee story onn dlt akkamo

    1. മണവാളൻ

      Bro Admin mail ayakku

  2. അപ്പുറത്ത് വായിച്ചിട്ടുണ്ട്, waiting for next part ❤️

    1. Bro ith njn ittathalla.. ?

Comments are closed.