തെക്കിനിയിൽ നിന്നോ? അത് പൂട്ടിയിരിക്കുവാണല്ലോ
അല്ലാന്നെ….. പിന്നെങ്ങനെ അതിൽ നിന്നും പാട്ട് കേട്ടത്? നമുക്ക് ഏതായാലും ഒന്നു അവിടെ പോയി നോക്കിയാലോ?
ഹ്മ്മ് ശരി.
എങ്കിൽ വായോ?
അപ്പൊ ചായ.
അത് വന്നിട്ട് കുടിക്കാം.
സണ്ണി മുന്നിലേക്ക് ഓടി.
പിന്നാലെ നാഗവല്ലിയും
അവർ ഓടിയോടി തെക്കിനിയിൽ എത്തി ചേർന്നു.
ഗംഗ കയ്യിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് തെക്കിനിയുടെ വാതിൽ തുറന്നു.
കണ്ടില്ലേ സണ്ണി? ഇത് പൂട്ടിയിരിക്കുവാ? പിന്നാര് ഉള്ളിൽ കേറാനാ?
ഗംഗ ചിരിയോടെ ചോദിച്ചു.
ഏഹ് അപ്പൊ ഇത് പൂട്ടിയിരിക്കുവായിരുന്നോ? ഹ്മ്മ്…..ഒരു മുറൈ വന്ത് പാറായോ…….
മൂളിക്കൊണ്ട് സണ്ണി ഒരു കള്ള ചിരിയോടെ മുന്നിലേക്ക് നടന്നു.
അവിടെ കണ്ട ശങ്കരൻ തമ്പിയുടെ ഛായ ചിത്രത്തിലേക്ക് തന്നെ സണ്ണി കണ്ണു നട്ടു.
ആ സമയം ഗംഗ ഉള്ളിലുള്ള ചെറിയ മുറിയിടെ വാതിൽ കൂടി തള്ളി തുറന്നു.
അത് കണ്ടതും സണ്ണിയും ഗംഗയുടെ പിന്നാലെ കൂടി.
ആ രാജകീയമായ പള്ളിയറ കണ്ടതും സണ്ണി അത്ഭുതത്തിന്റെ പരകോടിയിൽ ചെന്നെത്തി.
ഇതാണ് നാഗവല്ലി.
അവിടെ ഭിത്തിയിലെ ഛായചിത്രത്തിലേക് ഗംഗ വിരൽ ചൂണ്ടി.
സണ്ണിയുടെ കണ്ണുകൾ ആ ചിത്രത്തിലേക്ക് പതിഞ്ഞു.
ഹ്മ്മ് ഇതാണല്ലേ ആ കാമുകി…… ഏതായാലും ആ കാർന്നോരെ കുറ്റം പറയാൻ പറ്റില്ലാട്ടോ
അതെന്താ
ഇത് കണ്ടില്ലേ എന്തൊരു structure എന്റമ്മച്ചി
സണ്ണി അതിശയത്തോടെ ചിത്രത്തിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
അതു കേട്ടതും ഗംഗയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.
അവിടുന്ന് ഗംഗ നേരെ പോയത് നാഗവല്ലിയുടെ ഉടയാടകൾ കാണിക്കാനാണ്.
കൂടാതെ ആമാട പെട്ടിയിലെ അപൂർവമായ ആഭരങ്ങൾ കൂടി കാണിക്കുക എന്നതായിരുന്നു ഗംഗയുടെ ലക്ഷ്യം.
ഇത് കണ്ടില്ലേ സണ്ണി നെറ്റിച്ചൂട്ടി, പാലക്കാമാല, മാങ്ങ മാല കാശി മാല…… അയ്യോ ചിലങ്ക എവിടെ? ചിലങ്ക എവിടെ?
എന്താ ഗംഗേ?
ഒരു വെറൈറ്റി സാധനം തന്നെ ?
സ്റ്റോറി ??? ഒരു രക്ഷയും വേറെ ലെവൽ നീങ്ക വേറെ ലെവൽ
Haa കൊള്ളാല്ലോ നിങ്ങൾ നല്ല രീതിയിലുള്ള effort എടുക്കുന്നുണ്ടല്ലോ. ?❤️
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ⚡️
അപ്പോൾ ഈ പ്രാവശ്യം നകുലൻ വടിയായി. പാവം സണ്ണി????
അങ്ങനെ ആകാൻ സാധ്യത ഇല്ല.
ഈ പ്രാവിശ്യം നാഗു നകുലനെ തട്ടും..
എന്നിട്ട് സണ്ണിച്ചായാനുമായി ഒളിച്ചോടും…
ശ്രീ ദേവിയേം കൂടെ തട്ടാം…. എപ്പിടി..?? ???
അതൊക്കെ പോട്ടെ, ഇപ്രാവശ്യം എങ്കിലും
അല്ലിക്ക് ആഭരണം എടുക്കാൻ കൂടെ വിട്ടാൽ മതിയായിരുന്നു??