നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“””കൈയിലോ…. ഏയ്‌ ഒന്നുമില്ല…!!! “””

 

ഞാൻ വളിച്ച ചിരിയോടെ പറഞ്ഞൊപ്പിച്ചു.

 

 “”””ഇച്ചായ കൈയിലെന്താന്ന് മര്യാദക്ക് കാണിക്ക്….””””

 

അവൾ കട്ടായം പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നു…. ഞാൻ പിന്നിലേക്ക് ചുവട് വെച്ചു…. പെട്ടന്ന് അവൾ എന്റെ അരികിലേക്ക് വന്നു എന്റെ കൈപിടിച്ചു നോക്കാൻ ശ്രമിച്ചു… ഞാൻ ചത്താലും കാണിക്കില്ല എന്നാ തീരുമാനത്തിൽ ഭലം പിടിച്ചു… പക്ഷെ അവസാനം വിജയം അവൾക്ക് തന്നെ ആയിരുന്നു.

 

 സിഗരറ്റ് പാക്കറ്റ്  കണ്ടതും… പെണ്ണിന്റെ മുഖം മാറി.

 

“””സത്യായിട്ടും പൊന്നുസേ ഇത് എന്റെ അല്ല ആ തെണ്ടി മാത്യുവിന്റെ ആണ്…. “”””

 

ഞാൻ സത്യസന്ധമായി ഗൗരവത്തോടെ പറഞ്ഞതും പെണ്ണിന്റെ മുഖം തെളിഞ്ഞു.

 

“”””ഇച്ചായൻ വലിക്കൂലാന്ന് നിക്കറിയാം…!!!””””

 

എന്നെ നോക്കി അവൾ  ചെറുചിരിയോടെ പറഞ്ഞു.

 

“”””ഹോ… ഇപ്പോഴാ ഒരു സമാധാനം ആയത്… “”””

 

ഞാൻ ദീര്ഹശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

 

“”””അത് എന്താ…?? “”””

 

അവൾ നിഷ്കളങ്കമായി ചോദിച്ചു.

 

“””അല്ല ഇനി ഇതിനുകൂടി കരഞ്ഞാൽ… കരച്ചിൽ മാറ്റാൻ ഞാൻ പിന്നേം കഷ്ടപ്പെടാണോല്ലോ എന്ന് ഓർത്ത് ഒരുസമാധാനം ഉണ്ടായില്ല. “””

 

ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.

 

അവൾ ചിരിയോടെ എന്നെ കെട്ടിപിടിച്ചു  എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പാക്കറ്റ് എന്റെ കൈയിൽ ഏല്പിച്ച ശേഷം ഡോർ തുറന്നു പുറത്തേക്ക് പോയി.

 

അല്പനേരം കഴിഞ്ഞു ഞാനും താഴേക്ക് ചെന്നു… അടുക്കളയിൽ നിന്നും അമ്മയുടെയും ജെനിയുടെയും കൂടാതെ വേറെ ഏതോ ഒരു പരിചിതമായ ശബ്ദം കൂടി…

 

ഞാൻ അടുക്കയിലേക്ക് ചെന്നപ്പോൾ ആണ് ആ ശബ്ദത്തിന്റെ ഉടമയെ കണ്ടത്, അപർണ എന്റെ അമ്മയുടെ ചേച്ചിയുടെ മകൾ ഞാൻ അപ്പുവേച്ചി എന്ന് വിളിക്കും…

 

“””ആരപ്പായിത്….. അപ്പുവേച്ചിയോ…?? “”””

 

ഞാൻ മെല്ലെ അവിടേക്ക് ചെന്നുകൊണ്ട് നല്ലൊരു ഇളിയോടെ ചോദിച്ചു.

 

“”””അല്ല.. നിന്റെ കുഞ്ഞമ്മ…!!!”””

 

അപ്പൊത്തന്നെ കിട്ടി നല്ല ചൂടൻ മറുപടി.

 

“”””ആഹാ… ന്റെ ചേച്ചികുട്ടി നല്ല ചൂടിൽ ആണല്ലോ… “”””

 

ചേച്ചിയെ നോക്കി ചിരിയോടെ പറഞ്ഞു ശേഷം ചെയറിൽ ഇരിക്കുന്ന ജെനിയുടെ അടുത്തേക്ക് ചെന്നു.

 

“”””എടാ… കുഞ്ഞാപ്പി… ബാടാ.. മാമൻ മഞ്ച് മേടിച്ചു തരാം.. “”””

 

ജെനിയുട മടിയിൽ ഇരിക്കുന്ന അപ്പുവെച്ചിയുടെ മോൻ ഹൃദയ് എന്നാ കുഞ്ഞാപ്പിയെ ഞാൻ വിളിച്ചു.

 

എവിടെ…. എന്റെ പെണ്ണുമായി ചെക്കൻ നല്ല കൂട്ട് ആണ്.. രണ്ടര വയസ്സ് കഴിഞ്ഞിട്ടുള്ളു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.