ഇവിടത്തെ ആദ്യ സംരംഭമാണ്
തെറ്റുകൾ ക്ഷമിച്ചു കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.
എന്റെ പ്രിയ സുഹൃത്ത് രാഗേന്ദു
പറഞ്ഞത് പ്രകാരം ഒരു തുടർകഥ എഴുതാൻ മുതിരുന്നില്ല… അത്കൊണ്ടാണ് ഒറ്റഭാഗത്തിൽ തീരുന്ന ഈ കഥയുമായി ഞാൻ വന്നത്.
ഈ ചവറുകഥ എന്റെ ചവറുകൂട്ടുകാരി ഇന്ദുസിന് സമർപ്പിക്കുന്നു..!
ഒപ്പം ഈ കഥ എഴുതാൻ പിന്തുണ നൽകിയ തമ്പുരാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
നക്ഷത്രത്താരാട്ട്
Nakshathratthaaraatt | Author : MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
ചുറ്റും തലയുയർത്തി നിൽക്കുന്ന മഞ്ഞ് മലകൾ മാത്രം….ഇരുളിൽ തനിയെ നിൽകുമ്പോൾ പേടിയുടെ ഒരംശം പോലും എന്നിൽ നിറയുന്നില്ല. ഒരു മരവിപ്പ് മാത്രം… ശരീരത്തെ മരവിപ്പിക്കുന്ന തണുപ്പ് ഉണ്ടായിരുന്നിട്ട് കൂടി എന്റെ മരവിപ്പിന് പിന്നിലെ രഹസ്യം എന്റെ ജീവിതാനുഭവങ്ങൾ ആണ്.
നഷ്ടങ്ങൾ മാത്രം നിറഞ്ഞതായിരുന്നു എന്റെ ജീവിതം…. ഒരു ഒളിച്ചോട്ടമായിരുന്നില്ലേ ഈ യാത്ര..?
അതെ ഒളിച്ചോട്ടമായിരുന്നു ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകിൽ നിന്നുമുള്ള ഒളിച്ചോട്ടം…!
നീണ്ട യാത്ര തുടങ്ങിയിട്ട് 5 വർഷം പിന്നിടുന്നു. പക്ഷെ കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് എന്റെ മനസിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല. അത്രപെട്ടന്ന് ഉണങ്ങാൻ ചെറിയമുറിവുകൾ ഒന്നുമല്ലല്ലോ അത്.!
തിരികെ പോണം….!!!.. അവസാനം മനസ്സ് ചെന്ന് നിന്നത് ഈ ഒരു തീരുമാനത്തിലാണ്.
ഞാൻ എന്റെ പ്രിയ സുഹൃത്ത് എന്റെ ബുള്ളെറ്റിന് മുകളിൽ കയറി ഇരുന്നു കിക്കർ അടച്ചു അവനെ സ്റ്റാർട്ടാക്കി…. ഫസ്റ്റ് ഗിയർ ഇട്ട് മെല്ലെ അവനെ മുന്നിലേക്ക് എടുത്തു…. വണ്ടി മുന്നിലേക്ക് കുതിച്ചു പായുമ്പോൾ എന്റെ ഓർമ്മകൾ പിന്നിലേക്ക് കുതിച്ചു പാഞ്ഞു.
>>>>>>>>>>>>>>>>><<<<<<<<<<<<<<<
5 വർഷങ്ങൾക്ക് മുൻപ്…..
“””പുന്നാരമോനെ…. നിന്റെയീ തന്തയില്ലായിമകൊണ്ട് ഇനിയീ കോളേജിൽ വന്നാ പൊന്നുമോൻ വന്ന ഷെയിപ്പിൽ തിരിച്ചു പോവൂല…. ഇത് പറയുന്ന എന്റെ പേര് നീ ഓർത്ത് വെച്ചോ ശ്രീഹരി.. “””””
മുന്നിൽ വീണ് കിടക്കുന്നവന്റെ അടുത്ത് ലാലേട്ടൻ സ്റ്റൈലിൽ ഡയലോഗും വെച്ചുകാച്ചി തിരഞ്ഞപ്പോൾ കണ്ടത് എന്നെ തന്നെ തുറിച്ചു നോക്കുന്ന കരിയെഴുതിയ ഉണ്ടക്കണ്ണുകൾ ആണ്…. മിഴികളിൽ നേരിയ നനവ് പടർന്നിട്ടും ഉണ്ട്.
കരിയെഴുതിയ ഉണ്ടകണ്ണും രക്തവർണമാർന്ന അധരങ്ങളും…മുഖകുരുവിന്റെ ചുവപ്പ് പടർന്ന കവിൾത്തടവും വിടർത്തിയിട്ട കാർകൂന്തലും… നീല ചുരുദാരും ബ്ലാക്ക് സ്കിൻഫിറ്റ് പാന്റും അണിഞ്ഞു നിൽക്കുകയാണ് പെണ്ണ്… പക്ഷെ ഐശ്വര്യം തുളുമ്പുന്ന മുഖത്ത് ഇന്ന് അതിന്റെ ഒരംശം പോലും ഇല്ല… കോപവും സങ്കടവും നിറഞ്ഞ മുഖം….!
“”””പടച്ചോനെ… പണി പാളി…. ഈ കുരിപ്പ് ഇതെപ്പോ വന്നെന്നാവോ….??? “”””
മനസ്സിൽ നിന്നും ഉയർന്ന ചോദ്യം ആണത്.
കോപത്തോടെ എന്നെ നോക്കികൊണ്ട് പെട്ടന്നവൾ തിരിഞ്ഞു നടന്നു.
“”””ജെനി…. നിക്ക്… ഞാനൊന്നു പറയട്ടെ… “”””
എനിക്ക് ചുറ്റുമുള്ള ആൾക്കൂട്ടത്തെ വകവെക്കാതെ ഞാൻ ഉച്ചത്തിൽ വിളിച്ചുകൊണ്ടു അവളുടെ പിന്നാലെ നടന്നു. പക്ഷെ ആര് കേൾക്കാൻ. ആ പിശാശ് ഒന്ന് തിരിഞ്ഞുകൂടി നോക്കാതെ ചവിട്ടതുള്ളി മുന്നോട്ട് നടകേണ്.
“””””ജെനി…??? “”””
ഞാൻ ഓടി ചെന്നവളുടെ കൈയിൽ പിടിച്ചു നിർത്തിക്കൊണ്ട് വിളിച്ചു.
പക്ഷെ അവൾ എന്നെ ശ്രദ്ധിക്കാതെ കൈകുടഞ്ഞുന്നെ വിട്ടു പോകാൻ ശ്രമിക്കുകയാണ്.
“”””എന്റെ ജെനി ഞാനൊന്നു പറയട്ടെ… അത് കേട്ടിട്ട് നീ പൊക്കോ.!!”””
“”””വേണ്ടാ നിക്കൊന്നും… കേക്കണ്ട…!!!””””
അവൾ എന്നെ നോക്കാതെ കോപത്തോടെ പറഞ്ഞു.
“”””ജെനി….””””
ഞാൻ ചിണുങ്ങികൊണ്ട് വിളിച്ചപ്പോൾ പെണ്ണൊന്നടങ്ങി.
“”””ന്നോട്…. വാക്ക് പറഞ്ഞതല്ലേ ഇച്ചായൻ ഇനി അടിയുണ്ടക്കൊനൊന്നും പോവൂലാന്ന്… ന്നിട്ടിപ്പോ ഞാൻ വന്നദിവസം തന്നെക്കണ്ടത്…..!!!!””””
സങ്കടത്തോടെ അവൾ മിഴികൾ നിറച്ച എന്നെ നോക്കി പറഞ്ഞപ്പോൾ എന്റെ ചങ്കിൽ ചോരപൊടിഞ്ഞു.
“”””എന്റെ പൊന്നുസേ…. ഞാനല്ല അവന്മാരെ തുടങ്ങിയത്….നമ്മുടെ ഗൗരിയെ കുറിച്ച് വൃത്തിക്കേട് പറഞ്ഞപ്പോ ഞാനത് കേട്ട് നിൽക്കണമായിരുന്നോ….?
…അവന്മാര് പറയണതുകേട്ട് എന്റെ മുമ്പീനിന്ന് അവള് കരഞ്ഞപ്പോൾ സഹിച്ചില്ല…! അതുകൊണ്ടാ ഞാൻ… “”””
ജെനിയെ നോക്കി ഞാൻ കാര്യമായി പറഞ്ഞപ്പോൾ അവളുടെ മുഖം ശാന്തമായി…. പെട്ടന്ന് വീണ്ടും ദേഷ്യം നിറഞ്ഞു.
“”””അപ്പൊ…. സാറുമാരോട് പറയായിരുന്നില്ലേ…????””””
“””എന്റെ പെണ്ണെ ഇത് സ്കൂൾ അല്ല കോളേജ് ആണ്… ഇവിടെ കംപ്ലയിന്റ് കൊടുത്തു അതിന് ആക്ഷൻ ഒകെ എടുത്തു വരുമ്പോ ഒരു കൊല്ലം കഴിയും.!!!
ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.ദേവിയെ….നിൽപ്പ് കണ്ടിട്ട് പെണ്ണ് വിശ്വസിച്ചമട്ടുണ്ട്…
“”””ഇച്ചായ… ഇനിയത് ആവർത്തിച്ചാൽ സത്യായിട്ടും ഞാപിന്നെ മിണ്ടൂലട്ടോ…””””
ജെനി എന്നെ നോക്കി ചിണുങ്ങി.
“”””എന്റെ പൊന്നൂസാണെ സത്യം… ഇനിയുണ്ടാവില്ല….!!… പോരേ…???””””
ഞാൻ ജെനിയുടെ കൈപിടിച്ച് പറഞ്ഞതും പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞു…. അവളുടെ പാൽപ്പല്ലുകൾ കാണിച്ചു എന്നെ നോക്കി ചിരിച്ചു.
“”””യ്യോ…. ഞാൻ പോട്ടെ…ക്ലാസ്സിൽ കയറേണ്ട….!!”””
പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ എന്നെ വിട്ട് വേഗത്തിൽ നടക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ അരയിലൂടെ കൈചുറ്റി എന്നോട് ചേർത്ത് നിർത്തി. ഒരു ഞെട്ടലോടെ ആണ് ജെനി എന്നിലേക്ക് ചേർന്നത്.
“””””ശോ…. ഇച്ചായ… വിട്… ദേ എല്ലാരും നോക്കുന്നു… “”””
അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കിയ ശേഷം എന്നെ നോക്കി പറഞ്ഞു. അന്നേരം ആ മിഴികളിൽ നാണവും പേടിയും ഒരേ സമയം ഉരുണ്ടുകയറി.
ഞാൻ അവളുടെ സംസാരവും ഭാവമാറ്റവും ഒരു ചിരിയോടെ നോക്കി നിന്നു.
“”””വിട്….ച്ചായാ…. ശോ..!!!”””
അരയിൽ എന്റെ പിടിത്തം മുറുകിയതും പെണ്ണിന്റെ ചിണുക്കം കൂടി.. വിക്കി വിക്കി പതർച്ചയോടെ ആണ് ഓരോ വാക്കും പറയുന്നത്.
അവളുടെ സാമീപ്യത്തിൽ ഞങ്ങൾ ചേർന്ന് നിൽക്കുന്നത് കോളേജിൽ ആണെന്ന് ഞങ്ങൾക്ക് ചുറ്റും ഒരുപാട് ആളുകൾ ഉണ്ടെന്നും എല്ലാം ഞാൻ മറന്നു പോയി. ഏതാണ്ട് അവളുടെ അവസ്ഥയും അതുപോലെയാണ്.
“””””ഇച്ചായ… “”””
കുറുകികൊണ്ടുള്ള അവളുടെ വിളിയാണ് എന്നെ സ്വബോധത്തിലേക്ക് എത്തിച്ചത്.
അവളുടെ കവിൾത്തടം മുഖകുരുവിന്റെ ചുവപ്പ് കൂടാതെ നാണം കൊണ്ട്കൂടി വീണ്ടും ചുവന്നു.
ഞാൻ ചുറ്റും നോക്കിയപ്പോൾ കാണുന്നത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സഹപാഠികളെ ആണ്.
ഞാൻ പെട്ടന്ന് അവളുടെ അരക്കെട്ടിൽ നിന്നും കൈ അഴിച്ചു… ഒപ്പം അവളിൽ നിന്നും വിട്ടുമാറുകയും ചെയ്തു. പക്ഷെ ഞൊടിയിടയിൽ പെണ്ണ് എന്റെ കൈതണ്ടയിൽ അവളുടെ കൈചുറ്റി എന്നോട് ചേർന്നു നിന്നു.
“”””പൊന്നുസേ… അമ്മ നിന്നെ അനേഷിച്ചിരുന്നു.!!! “”””
ഞാൻ അവളെയും ചേർത്ത് പിടിച്ചു നടന്നുകൊണ്ട് പറഞ്ഞു.
“”””ഉം…. ഞാൻ അമ്മയെ വിളിച്ചായിരുന്നു… അപ്പൊസമയം കിട്ടുമ്പോവീട്ടിലോട്ട് ചെല്ലാമ്പറഞ്ഞു…!!!
അവൾ എന്നെ കൈയിൽ മുറുക്കി പിടിച്ചുകൊണ്ടു പറഞ്ഞു.
“”””എന്നാ ബാ… പൂവാം..!!”””
ഞാൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
“”””യ്യോ… അപ്പോ ക്ലാസ്സോ…????”””
അവൾ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.
“”””ഇന്നിനി ക്ലാസ്സൊന്നും ഉണ്ടാവില്ല…. ഫ്രഷേഴ്സ് ഡേ അല്ലെ….!!””””
ഞാൻ അവളെയും കൂട്ടി ബൈക്ക് പാർക്ക് ചെയ്യുന്നിടത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.
“””””ആണോ…???””””
അവൾ എന്നെ നോക്കി ചോദിച്ചു. പെണ്ണിന് വീണ്ടും സംശയം..
“”””അതെന്നെ….ഇന്ന് ക്ലാസ്സൊന്നും ഇല്ല… ഓഡിറ്റോറിയത്തിൽ പരുപാടി മാത്രം ഉള്ളു. “”””
“””ന്നാ… കൊഴപ്പുല്ല്യ…!!”””
ഞാൻ കാര്യമായി പറഞ്ഞതും പെണ്ണ് സമ്മതം മൂളി.
ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടിപെണ്ണാണ് എന്റെ ജെനി.
ഞാൻ എന്റെ ബുള്ളെറ്റ് സ്റ്റാൻഡേർഡ് 500 പുറത്തേക്ക് സ്റ്റാർട്ടാക്കി എടുത്തു.
“”””ഉം… കയറ്… “”””
ബുള്ളെറ്റ് അവളുടെ അരികിൽ നിർത്തി കൊണ്ട് അവളെ നോക്കി പറഞ്ഞു.
അവൾ ചിരിയോടെ വേഗം പിന്നിൽ കയറി എന്റെ അരയിലൂടെ രണ്ട് കൈയും ചുറ്റി എന്നോട് ചേർന്നിരുന്നു.
“”””പെണ്ണെ നിന്റെ അമ്മിഞ്ഞ എന്റെ പുറത്ത് കൊള്ളുന്നു.. “”””
ഞാൻ കുസൃതി ചിരിയോടെ പറഞ്ഞതും ജെനി ഒന്നും മിണ്ടാതെ ഒന്നുകൂടി എന്നിലേക്ക് ചേർന്നിരുന്നു എന്നെ കെട്ടിപിടിച്ചുകൊണ്ട് എനിക്ക് മറുപടി നൽകി.
ഞാൻ ചെറു ചിരിയോടെ ബുള്ളെറ്റ് മുന്നിലേക്ക് എടുത്തു. കോളേജ് ക്യാമ്പസിലൂടെ എന്റെ ബുള്ളറ്റ് മുന്നിലേക്ക് കുതിച്ചു.
“”””മക്കളെ…. ഞാൻ വീട്ടിലോട്ട് പോകേണട്ടോ…!!!””””
ഗേറ്റിന്റെ അരികിലെ വകമരത്തറയിൽ ഇരുക്കുന്ന മ്യാതുവിനോടും കിരണിനോടും ഗൗരിയോടും ഐഷയോടും പറഞ്ഞുകൊണ്ട് ഞാൻ ബുള്ളറ്റ് മുന്നോട്ട് ഇടുക്കാൻ ഒരുങ്ങി.
“””””ഗൗരികുട്ടി…. അവന്മാർ പറഞ്ഞതൊക്കെ എന്റെ കുട്ടി അങ്ങ് മറന്നുകള…. ഇനി അങ്ങനെയൊന്നും ഉണ്ടാവാതെ ഞങ്ങള് നോക്കിക്കോളാട്ടോ…!!!””””
ഞാൻ ചിരിയോടെ ഗൗരിയെ നോക്കി പറഞ്ഞു.
“”””കെട്ടിയോള് വന്നു…. ഇനി നിന്റെ അഭ്യാസം ഒന്നും ഇവിടെ നടക്കില്ല മോനെ.. “”””
കിരൺ എന്നെ നോക്കി പറഞ്ഞു. ബാക്കിയുള്ളവരും അതിനെ പിന്തുണക്കുമ്പോലെ ചിരിച്ചു. എന്റെ പിന്നിൽ ഇരുക്കുന്ന സാധനവും അതിൽ പങ്കുചേർന്നു.
“”””പോടെ… പോടെ… “”””
ഞാൻ അതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു.
ഞാൻ ശ്രീഹരി പുത്തൻപുരക്കൽ ബാലചന്ദ്രന്റെയും ഹേമ ബാലചന്ദ്രന്റെയും ഒരേയൊരു മകൻ.അച്ഛൻ ടൗണിൽ ടെക്സ്റ്റയിൽസും സ്റ്റേഷനറിയും ബേക്കറിയും നടത്തുന്നു, അമ്മ വീട് ഭരിക്കുന്നു. ഞാൻ ഇപ്പോ ബി.കോം ഫൈനൽ ഇയർ പഠിക്കുന്നു. എന്റെ തൊട്ട് പിന്നിൽ ഇരിക്കുന്നു സാധനം ജെനി…. എന്റെ പൊന്നൂസ് അവന്മാർ പറയും പോലെ എന്റെ കെട്ടിയോൾ തന്നെയാണ്.
ഞാൻ പ്ലസ് ടൂവിൽ പഠിക്കുമ്പോൾ ആണ് ട്യൂഷൻ ക്ലാസ്സിൽ വെച്ചു 10ൽ പഠിക്കുന്ന ജെനിയെ ഞാൻ ആദ്യമായി കാണുന്നത്. കണ്ട നിമിഷത്തിൽ അവളോട് എനിക്ക് അനുരാഗം തോന്നി… പിന്നെ അമന്തിച്ചില്ല എന്റെ ഹൃദയത്തിൽ അവളോട് തോന്നിയ അനുരാഗം തുറന്ന് പറഞ്ഞു…. മറുപടി ഉടനെ കിട്ടി ഇഷ്ടമല്ല..! ഒരുപാട് നാളത്തെ പരിശ്രമം ആയിരുന്നു അവളെ കൊണ്ട് ഇഷ്ടം പറയിക്കുക എന്നത്. ഞാൻ ഡിഗ്രി ആദ്യവർഷം പഠിക്കുമ്പോൾ ആയിരുന്നു അവൾ ഇഷ്ടം പറഞ്ഞത്.പിന്നീട് പ്രണയാതുല്യമായ ദിനങ്ങൾ ആയിരുന്നു… അതിനിടയിൽ ജെനിയുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു ആദ്യം അമ്മയോട് അമ്മ അച്ഛനോട്. തുടക്കത്തിൽ കട്ട എതിർപ്പ് ആയിരുന്നെങ്കിലും ജെനിയെ കണ്ടു അവളെ മനസിലാക്കിയപ്പോൾ അവർക്ക് എന്നെ വേണ്ടാതെ ആയി.
ബ്ലഡി പീപ്പിൾസ്…!!!
കിരണും ഗൗരിയും മാത്യുവും ചെറുപ്പം മുതലേ എന്റെയൊപ്പം പഠിച്ചവർ ആണ് അതുകൊണ്ട് തന്നെ ജെനിക്ക് അവരെയും അവർക്ക് ജെനിയെയും നന്നായി അറിയാം…. ഐഷയെയും ജെനി പരിചയപെട്ടിട്ടുണ്ട്.
കിരൺ (അച്ചു ) എന്റെ കസിൻ കൂടി ആണ്…..
അങ്ങനെ ഓരോന്ന് ആലോചിച്ചു ഞങ്ങൾ വീട്ടിൽ എത്തി.
വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തി… ജെനി ബുള്ളറ്റിൽ നിന്നും ഇറങ്ങി സിറ്റ്ഔട്ടിലേക്ക് കയറി കോളിങ് ബെല്ലിൽ വിരൽ അമർത്തി… അവളുടെ പിന്നാലെ ഞാനും കയറി.
അല്പനേരത്തിനുള്ളിൽ ഞങ്ങളുടെ മുന്നിൽ വാതൽ തുറക്കപ്പെട്ടു…
“”””ആ…. നീയായിരുന്നോ…??? “””
ജെനിക്ക് മുന്നിൽ നിൽക്കുന്ന എന്നെ നോക്കി പുച്ഛത്തോടെ അമ്മ പറഞ്ഞു.
കറുപ്പിൽ വെള്ള ചിത്രങ്ങൾ നിറഞ്ഞ സാരിയും കറുപ്പ് ബ്ലൗസും ആണ് അമ്മയുടെ വേഷം.
എന്നെ നോക്കി പറഞ്ഞ ശേഷം ആണ് അമ്മ എനിക്ക് പിന്നിൽ നിൽക്കുന്ന ജെനിയെ കണ്ടത്… അവളെ കണ്ടതോടെ അമ്മയുടെ മുഖം വിടർന്നു.
“””ആഹാ… പൊന്നൂസും കൂടെ ഉണ്ടായിരുന്നോ…?? “”””
അമ്മ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു ഒപ്പം എന്നെ മൈൻഡ് പോലും ചെയ്യാതെ അവളുമായി അകത്തേക്ക് നടന്നു.
“”””പൊന്നൂസ് ചായകുടിച്ചോ…??? “”””
അവളെ കൊഞ്ചിച്ചു കൊണ്ട് അമ്മ ചോദിച്ചു.
അയ്യോ എന്തൊരു സ്നേഹം… ഞാൻ ഒരു ലോഡ് പുച്ഛം തള്ളിയിറക്കി കൊണ്ട് അകത്തേക്ക് കയറി.
“””ആ അമ്മേ കുടിച്ചു…അച്ഛനെവിടെ അമ്മേ…??? “”””
അമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ജെനി മറുചോദ്യം ചോദിച്ചു.
“””അച്ഛൻ കടയിൽ പോയി മോളെ… അല്ല ഇന്ന് ക്ലാസ്സ് ഇല്ലേ… മക്കൾ എന്താ ഈ നേരത്ത്.. മോളെപ്പോ തിരിച്ചെത്തി..??? “”””
അമ്മ ചറപറാ ചോദ്യം എറിഞ്ഞു.
“””ഓ… എന്റെ അമ്മേ.. ഇങ്ങനെ ചോദ്യം ചോദിച്ചു എന്റെ പെണ്ണിനെ ശ്വാസം മുട്ടിക്കല്ലേ…! “”””
ഞാൻ അമ്മയെ കളിയാക്കികൊണ്ട് അടുക്കളയിലേക്ക് നടന്നു.
“””നീ പോടാ.!!”””
അമ്മ പുച്ഛത്തോടെ പറഞ്ഞു.
“””അമ്മയുടെ പണിയൊക്കെ കഴിഞ്ഞോ..?? “””
ജെനി അമ്മയോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.
“””ഇല്ലമോളെ…!!”””
“”””എന്നാ വാ… ഞാങ്കൂടി സഹായിക്കാ… “”””
അവരുടെ അടുത്തെന്നു ഞാൻ നേരെ ചെന്നത് അടുക്കളയുടെ അടുത്തുള്ള വർക്ക് ഏരിയയിലെ ഫ്രിഡ്ജിന്റെ അടുത്തേക്ക് ആണ് ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം എടുത്ത് കുടിക്കുമ്പോഴേക്കും അമ്മയും ജെനിയും അടുക്കളയിലേക്ക് വന്നു.
ഞാൻ കുപ്പിയുമായി കിച്ചണിലെ ചെറിയ ഡൈനിങ് ടേബിളിന് അരികിൽ ഒരു ചെയർ വലിച്ചിട്ടു ഇരുന്നു.
“”””അല്ല… ഒന്നും പറഞ്ഞില്ല… ഇന്ന് ക്ലാസ്സ് ഉണ്ടായില്ലേ എന്ന്…??? “”””
അമ്മ എന്നെയും ജെനിയെയും നോക്കി ചോദിച്ചു.
“”””ഇന്ന് ഫ്രഷേഴ്സ് ഡേ അല്ലെ… അപ്പൊ ഞങ്ങളിങ്ങുപോന്നു. “””
കോളേജിൽ നടന്ന അടിയുടെ കാര്യം ജെനി പറയും മുന്നേ ഞാൻ ആ വിഷയം അവസാനിപ്പിക്കാൻ എന്നോണം പറഞ്ഞു.
“”””അമ്മേടെ മോനെകൊണ്ട്.. ഞാൻ തോറ്റു.!!”””
ജെനി ഉണ്ടകണ്ണ് ഉരുട്ടി
എന്നെ തറപ്പിച്ചു നോക്കി കൊണ്ട് അമ്മയോട് പറഞ്ഞു.
“””ദേവിയെ… തീർന്നു… ഇനി എന്റെ പുന്നാര മമ്മി ഫുൾ ഹിസ്റ്ററി പറയും… ആഹാ ഇന്നത്തേക്കുളത്തായി…! “””
ഞാൻ മനസ്സിൽ പറഞ്ഞു.
“”””എന്ത് പറ്റി. “””
“”””ഞാൻ ചെന്നുകയറുമ്പോൾ കാണുന്നത് കോളേജിൽ കിടന്നു അടികൂടിന്നു ഇച്ചായനെയാ… “””
അവൾ അമ്മയോട് പറഞ്ഞു.
ഇനിയും ഇവിടെ ഇരുന്നാ ചിലപ്പോ പണി പമ്പരത്തിൽ കിട്ടും വേഗം എസ്കേപ്പ് ആകാം…. എന്ന് വിചാരിച്ചു എഴുന്നേക്കാൻ ഒരുങ്ങുമ്പോ തന്നെ എന്റെ കുരുത്തംകെട്ട പുന്നാര അമ്മ പൊക്കി.
“”””ഹരികുട്ടാ… നീയിത് എന്ത് ഭാവിച്ച….കഴിഞ്ഞ വർഷം രണ്ട് സസ്പെന്ഷൻ ആണ് നിനക്ക് കിട്ടിയത്… അന്നേ അവർ ലാസ്റ്റ് വാണിംഗ് തന്നതാ… അച്ഛൻ ഒരുവിധത്തിൽ ആണ് അതൊക്കെ ഒതുക്കി തീർത്തത്…. ഇതിപ്പോ കോളേജ് തുറന്നില്ല അപ്പോഴേക്കും വീണ്ടും നീ.. “””””
എനിക്കുള്ള വെടിക്കെട്ടിന്റെ മരുന്ന് അമ്മ നിറച്ചു ഒപ്പം തീയും കൊളുത്തി…. കലക്കി ഇനി എന്താവോ എന്തോ…?
“”””രണ്ട് സസ്പെന്ഷനോ…??? “”””
ഒരു പകപ്പോടെ അമ്മ പറയുന്നതൊക്കെ കേട്ടശേഷം അവൾ എന്നെയും അമ്മയെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു.
“”””അപ്പൊ ഇതൊന്നും ഇവൻ മോളോട് പറഞ്ഞില്ലേ….?? “””
“””ഇല്ല…!!! “””
“”””പറയൂല…. പറഞ്ഞ മോള് ഇവനെ ബാക്കി വെക്കോ… രണ്ട് സസ്പെന്ഷൻ ഒന്ന് സ്ഥിരം തല്ലുകേസ് രണ്ട് കോളേജിൽ ഇരുന്നു വെള്ളമടി… “””””
അമ്മ ക്രൂരമായ ചിരോയോടെ എന്നെ നോക്കി ജെനിയോട് പറഞ്ഞു.
“”””ദുഷ്ട… ഇതിനൊക്കെ ദൈവം ചോദിക്കും. “””
ഞാൻ അമ്മയെ പകയോടെ നോക്കികൊണ്ട് നേരെ ജെനിയെ നോക്കി.
പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്… ഒപ്പം മുഖം ചുവക്കുകയും ചെയ്തു.
എന്റെ പുണ്യാള ഞാനിനി എന്ത് പറഞ്ഞു ഇതിനെ സമാധാനിപ്പിക്കും.
ജെനി ഒന്നും പറയാതെ വായും പൊത്തിപിടിച്ചു അടുക്കളയിൽ നിന്നും പുറത്തേക്ക് ഓടി… നേരെ സ്റ്റെയർ കയറി എന്റെ റൂമിലോട്ട് പോയി.
“”””വഞ്ചകി…. ഇതിൽ നിന്നും എന്ത് മാങ്ങാത്തൊലിയാ തള്ളേ.. നിങ്ങക്ക് കിട്ടുന്നെ..??? “”””
ഞാൻ അമ്മയെ നോക്കി പല്ലിറുമ്മി.
“”””ഒരു സുഖം…!!”””
അമ്മ പാഷാണം ഷാജി സ്റ്റൈയിൽ പറഞ്ഞുകൊണ്ട് എന്നെ നോക്കി നല്ലൊരു ഇളി പാസ്സാക്കി.
മുകളിലെ എന്റെ ബെഡ്റൂമിൽ ചെല്ലുബോൾ ജെനി ബെഡിൽ കമിഴ്ന്നു കിടക്കുകയാണ്… ദേഹം അനങ്ങുന്നുണ്ട്… അപ്പൊ കരച്ചിൽ ആണ്.
ഞാൻ അകത്തു കയറി ഡോർ ലോക്ക് ചെയ്തു കൊണ്ട് ബെഡിൽ അവളുടെ അടുത്തായി ഇരുന്നു.
“”””പൊന്നുസേ…??? “””
സ്നേഹത്തോടെ ഞാൻ അവളെ വിളിച്ചു.
“”””ഹു.. ഹു.. ഹു… “””
പെണ്ണ് ഏങ്ങലടിച്ചു നല്ല ഹെവിയിൽ കരയുകയാണ്…. ഇതിപ്പോ എന്നതിനാ ഇങ്ങനെ കരയുന്നത്.
“”””പൊന്നുസേ… എണീക്ക്..!!! “”””
അവളുടെ തോളിൽ പിടിച്ചു കുലിക്കികൊണ്ട് അവളെ വിളിച്ചു.
“””””…..ങ്ങുഹും…..!!!!””””
അവൾ കരച്ചിലിനിടയിൽ ഞാൻ വിളിച്ചതിനു നിഷേധത്തോടെ മൂളി മറുപടി നൽകി.
“”””ഇങ്ങനെ കരയല്ലേ… പൊന്നുസേ… കണ്ടിട്ട് സഹിക്കണില്ല…. “”””
അവളുടെ മുഖം ഒന്ന് വാടിയാൽ എന്റെ ചങ്ക്പറിയും….
“”””ഞാനൊന്ന് പറയട്ടെ…. പൊന്നു… “”””
ജെനിയെ ഭലമായി പിടിച്ചെഴുനെപ്പിച്ചു കൊണ്ട് പറഞ്ഞു. അവൾ എഴുനെൽകാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു പക്ഷെ എന്റെ ശക്തിക്ക് മുന്നിൽ അവൾക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.
അവളെ എഴുനെല്പിച്ചുകൊണ്ട് ഞാൻ കട്ടിലിന്റെ ക്രസിയിലേക്ക് ചാരി ഇരുന്നു ശേഷം അവളെ പിടിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു. അപ്പോഴും അവളുടെ എങ്ങലടിക്ക് ശമനം വന്നിട്ടില്ല.
“”””പൊന്നുസേ അമ്മപറഞ്ഞതൊക്കെ സത്യം ആണ്… ഞാൻ അതെല്ലാം നിന്നോട് പറയാതെ ഇരുന്നത്… ഇതുപോലെ നിന്റെ കരച്ചിൽ കാണാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാ… നിന്റെ മുഖം വാടിയാൽ പോലും എനിക്ക് സഹിക്കില്ല… “””””
അതും പറഞ്ഞു അവളുടെ കവിളിൽ ഞാൻ അമർത്തി ചുംബിച്ചു.
ഏറെ നേരം ഞങ്ങളിരുവരും സംസാരിച്ചില്ല. അവസാനം അവളുടെ എങ്ങലടികൾ അവസാനിച്ചു ഒപ്പം അവൾ എന്റെ മാറിൽ മുഖം അമർത്തി കിടന്നുകൊണ്ട് പറയാൻ തുടങ്ങി.
“”””ന്റെ… ഇച്ചായനെ കുറിച്ചാര് കുറ്റം പറഞ്ഞാലും നിക്കത് സഹികൂല….
അതാഞാബെട്ടന്ന് കരഞ്ഞുപോണേ… “”””
“”””ഇനി… ഒന്നും ചെയ്യല്ലേയിച്ചായാ…. ഞാവേണോങ്കി ഇച്ചായന്റെ കാലുപിടിക്കാം…. “””””
വിതുമ്പികൊണ്ടുള്ള അവളുടെ വാക്കുകൾ എന്റെ ചങ്കിൽ ചോരപൊടിച്ചു.
“”””ഇല്ല പൊന്നു… ഇനി ഇച്ചായൻ ഒന്നിനും പോണില്ല… എന്റെ പെണ്ണിന്റെ കണ്ണ് നിറയാതെ ഇരിക്കാൻ എന്ത് ചെയ്യാനും ഞാൻ ഒരുക്കമാണ്. “”””
ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
“”””പോയി മുഖം കഴുകി വാ… “”””
എന്റെ മാറിൽ നിന്നും അവളെ അടർത്തി മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു. അവൾ എഴുന്നേറ്റ് എന്റെ മൂക്കിൻ തുമ്പിൽ അവളുടെ അധരങ്ങൾ ചേർത്ത് ചുംബിച്ച ശേഷം എന്റെ കവിളിൽ അവളുടെ കിന്നാരിപ്പല്ലുകൾ ആഴ്ത്തി മെല്ലെ കടിച്ചു.
“”””കടിക്കല്ലേ പെണ്ണെ….””””
ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.. അവൾ കടിച്ച സ്ഥലത്ത് അവളുടെ അധരങ്ങൾ അമർത്തി ചുംബിച്ചു.
അവൾ ബാത്റൂമിൽ പോയപ്പോൾ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു.
പെട്ടന്ന് ആണ് ടേബിളിന്റെ സൈഡിൽ ഇരുന്ന സിഗരറ്റ് പാക്കറ്റ് ഞാൻ കണ്ടത്.
അയ്യോ…. ഇതെങ്ങാനും അവള് കണ്ടാൽ അടുത്ത റൗണ്ട്….. ഞാൻ ഞൊടിയിടയിൽ അതെടുത്തു കൈയിൽ പിടിച്ചതും ബാത്റൂമിന്റെ ഡോർ തുറന്നു ജെനി പുറത്തേക്ക് വന്നു.
ഞാൻ വേഗം കൈ പിന്നിലേക്ക് മാറ്റി പാക്കറ്റ് ഒളിപ്പിച്ചു.
ശേഷം അവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.
“”””എന്താ ഇച്ചായ…??? “”””
“”””കോപ്പ്… ഏത് നേരത്താണാവോ ചിരിക്കാൻ തോന്നിയെ… “””
അവളുടെ ചോദ്യം കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ നിഷ്കളങ്കം അഭിനയിച്ചുകൊണ്ട് ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽകൂച്ചി.
“”””പറ… എന്താ ഇച്ചായന്റെ മുഖം വല്ലാതെ ഇരിക്കുന്നെ..??? “”””
തേങ്ങ…. നിഷ്കളങ്കത്തിന്റെ എക്സ്പ്രഷൻ ഇട്ടത് വേറെ ഏതോ ആയി.. പിടിപ്പിക്കപെട്ടാൽ പിന്നെ ശുഭരാത്രിയും സുഖനിദ്രയും ആയിരിക്കും….മണിക്കുട്ടിയെ കാത്തോളണേ….ചെ ദേവിയെകാത്തോളണേ…!!!
“”””എന്താ ഇച്ചായ പിന്നിൽ…???””””
വീണ്ടും ചോദ്യം…..
“നമ്മൾ ഇനി ഇനി എന്ത് ചെയ്യും മല്ലയ്യാ..?? “
സുരാജേട്ടന്റെ സ്റ്റൈയിലിൽ ഞാൻ എന്നോട് തന്നെ ചോദിച്ചു
“””കൈയിലോ…. ഏയ് ഒന്നുമില്ല…!!! “””
ഞാൻ വളിച്ച ചിരിയോടെ പറഞ്ഞൊപ്പിച്ചു.
“”””ഇച്ചായ കൈയിലെന്താന്ന് മര്യാദക്ക് കാണിക്ക്….””””
അവൾ കട്ടായം പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നു…. ഞാൻ പിന്നിലേക്ക് ചുവട് വെച്ചു…. പെട്ടന്ന് അവൾ എന്റെ അരികിലേക്ക് വന്നു എന്റെ കൈപിടിച്ചു നോക്കാൻ ശ്രമിച്ചു… ഞാൻ ചത്താലും കാണിക്കില്ല എന്നാ തീരുമാനത്തിൽ ഭലം പിടിച്ചു… പക്ഷെ അവസാനം വിജയം അവൾക്ക് തന്നെ ആയിരുന്നു.
സിഗരറ്റ് പാക്കറ്റ് കണ്ടതും… പെണ്ണിന്റെ മുഖം മാറി.
“””സത്യായിട്ടും പൊന്നുസേ ഇത് എന്റെ അല്ല ആ തെണ്ടി മാത്യുവിന്റെ ആണ്…. “”””
ഞാൻ സത്യസന്ധമായി ഗൗരവത്തോടെ പറഞ്ഞതും പെണ്ണിന്റെ മുഖം തെളിഞ്ഞു.
“”””ഇച്ചായൻ വലിക്കൂലാന്ന് നിക്കറിയാം…!!!””””
എന്നെ നോക്കി അവൾ ചെറുചിരിയോടെ പറഞ്ഞു.
“”””ഹോ… ഇപ്പോഴാ ഒരു സമാധാനം ആയത്… “”””
ഞാൻ ദീര്ഹശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.
“”””അത് എന്താ…?? “”””
അവൾ നിഷ്കളങ്കമായി ചോദിച്ചു.
“””അല്ല ഇനി ഇതിനുകൂടി കരഞ്ഞാൽ… കരച്ചിൽ മാറ്റാൻ ഞാൻ പിന്നേം കഷ്ടപ്പെടാണോല്ലോ എന്ന് ഓർത്ത് ഒരുസമാധാനം ഉണ്ടായില്ല. “””
ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.
അവൾ ചിരിയോടെ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പാക്കറ്റ് എന്റെ കൈയിൽ ഏല്പിച്ച ശേഷം ഡോർ തുറന്നു പുറത്തേക്ക് പോയി.
അല്പനേരം കഴിഞ്ഞു ഞാനും താഴേക്ക് ചെന്നു… അടുക്കളയിൽ നിന്നും അമ്മയുടെയും ജെനിയുടെയും കൂടാതെ വേറെ ഏതോ ഒരു പരിചിതമായ ശബ്ദം കൂടി…
ഞാൻ അടുക്കയിലേക്ക് ചെന്നപ്പോൾ ആണ് ആ ശബ്ദത്തിന്റെ ഉടമയെ കണ്ടത്, അപർണ എന്റെ അമ്മയുടെ ചേച്ചിയുടെ മകൾ ഞാൻ അപ്പുവേച്ചി എന്ന് വിളിക്കും…
“””ആരപ്പായിത്….. അപ്പുവേച്ചിയോ…?? “”””
ഞാൻ മെല്ലെ അവിടേക്ക് ചെന്നുകൊണ്ട് നല്ലൊരു ഇളിയോടെ ചോദിച്ചു.
“”””അല്ല.. നിന്റെ കുഞ്ഞമ്മ…!!!”””
അപ്പൊത്തന്നെ കിട്ടി നല്ല ചൂടൻ മറുപടി.
“”””ആഹാ… ന്റെ ചേച്ചികുട്ടി നല്ല ചൂടിൽ ആണല്ലോ… “”””
ചേച്ചിയെ നോക്കി ചിരിയോടെ പറഞ്ഞു ശേഷം ചെയറിൽ ഇരിക്കുന്ന ജെനിയുടെ അടുത്തേക്ക് ചെന്നു.
“”””എടാ… കുഞ്ഞാപ്പി… ബാടാ.. മാമൻ മഞ്ച് മേടിച്ചു തരാം.. “”””
ജെനിയുട മടിയിൽ ഇരിക്കുന്ന അപ്പുവെച്ചിയുടെ മോൻ ഹൃദയ് എന്നാ കുഞ്ഞാപ്പിയെ ഞാൻ വിളിച്ചു.
എവിടെ…. എന്റെ പെണ്ണുമായി ചെക്കൻ നല്ല കൂട്ട് ആണ്.. രണ്ടര വയസ്സ് കഴിഞ്ഞിട്ടുള്ളു.
“”””എടാ തെണ്ടി… നിന്നെ എത്ര പ്രാവിശ്യം ഞാൻ വിളിച്ചു എന്നെയൊന്നു ഇങ്ങോട്ട് കൊണ്ടുവരൻ…!!!””””
ചേച്ചി എന്നെ നോക്കി അൽപ്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.
“”””പിന്നെ.. ഞാനാരുവാ നിന്റെ കെട്ടിയോനോ…. ഒന്ന് പോടീ ചേച്ചി…!!!””””
ഞാൻ ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് പറഞ്ഞു.
സത്യം പറഞ്ഞ എന്റെ കസിൻസിൽ ഞാൻ ഏറ്റവും ക്ലോസ്സ് അപ്പുവേച്ചിയോടും അച്ചുവിനോടും ആണ്. അച്ചു എന്റെ നന്പൻ… ചേച്ചി എന്റെ അമ്മക്ക് തുല്യം ആണ്. പക്ഷെ നേരിൽ കണ്ടാൽ ഫുൾ അടിപിടി ആണ്. ഞാൻ ഒമ്പതാം ക്ലാസ്സ് വരെ ചേച്ചിയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്. ചേച്ചി ഊട്ടാതെ ഉണ്ണില്ല.. ഉറക്കത്തെ ഉറങ്ങില്ല… എന്റെ പെണ്ണിനേയും അമ്മയെയും പോലെ തന്നെയാണ് എന്റെ മുഖം ഒന്ന് മാറിയാൽ പെട്ടന്ന് ചേച്ചിക്ക് പിടികിട്ടും.
“”””നീതന്നെ ഇങ്ങനെ പറയണം വാവേ… “”””
ചേച്ചി സെന്റി ഇറക്കി അതിൽ ഞാൻ ഫ്ലാറ്റ്.
“”””എന്റെ ചേച്ചിപ്പെണ്ണ് വെറുതെ സെന്റി ആവല്ലേ… ഞാനിതിരി തിരക്കിൽ ആയിരുന്നു അച്ഛൻ രണ്ടീസം ഇല്ലാത്തതു കൊണ്ട് കട നോക്കിയത് ഞാനാ… അതാ.. അല്ലാതെ ചേച്ചി വിളിച്ചാൽ ഞാൻ വരാതെ ഇരിക്കോ…!!”””””
ചേച്ചിയെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു…. ചേച്ചിയുടെ മിഴികളിൽ നേരിയ നനവ് ഞാൻ കണ്ടു.
“””ഹരികുട്ടാ… നീ ചേച്ചിടെ ഒപ്പം ഒന്ന് വന്നേ എനിക്ക് ഒരു ടോപ്പ് എടുക്കണം… “”””
“”””ആ പോയേക്കാം “””
ഞാൻ സമ്മതം മൂളിയത്തോട് കൂടി ചേച്ചി എന്റെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു. ജെനിയും അമ്മയും അത് ഒരു ചിരിയോടെ നോക്കികണ്ടു.
ഞാനും ചേച്ചിയും എന്റെ ബുള്ളറ്റിൽ ഞങ്ങളുടെ ടെക്സ്റ്റെയിൽസ് പോയി ചേച്ചിക്കും ജെനിക്കും ഓരോ ടോപ്പ് വീതം എടുത്തു ഞങ്ങൾ തിരികെ പോന്നു.
ചേച്ചിയിൽ നിന്നും ഡ്രസ്സ് കിട്ടിയപ്പോൾ ജെനിയുടെ മുഖം ചെന്താമര പോലെ വിടർന്നു.
ഉച്ചക്ക് അച്ഛൻ വന്നപ്പോൾ ജെനിയുമായി ഒടുക്കത്തെ കത്തി… അപ്പുവേച്ചി കൂടി കൂടിയപ്പോൾ ഞാൻ പുറത്ത്…. കുഞ്ഞാപ്പിയേം പിടിച്ചുകൊണ്ടാണ് ജെനിയുടെ ഇരിപ്പ്. അച്ഛനും അമ്മയും ചേച്ചിയും ജെനിയും ഫുൾ ടോക്ക് ഞാൻ പോസ്റ്റ്… എന്തെങ്കിലും പറഞ്ഞാൽ അമ്മയും ചേച്ചിയും കൂടി തഗ്ഗ് അടിച്ചു എന്റെ പൊക്കി പുരപ്പുറത്ത് ഇരുത്തും. എന്റെ കളിയാക്കുന്നത് കാണുമ്പോൾ ജെനിയുടെ മുഖം വാടും… അതിന് അവൾക്കും കിട്ടി കളിയാക്കൽ. എല്ലാം കഴിഞ്ഞ് വൈകുനേരത്തോടെ ജെനിയെ ഞാൻ കൊണ്ടുപോയി അവളുടെ വീടിന്റെ അടുത്താക്കി…
ചേച്ചി ഒരാഴ്ച ഇനി ഇവിടെ ആണ്… രാത്രി അത്താഴം കഴിഞ്ഞ് മുറിയിൽ കയറിയപ്പോൾ ജെനി വിളിച്ചു… അവളോട് സംസാരിച്ചു എപ്പോഴോ ഞാൻ ഉറങ്ങി പോയി.
>>>>>>>>>>>>>>>><<<<<<<<<<<<<<<<
“”””വാ…. വന്നുകയറ്…!!!… “”””
ബസ് സ്റ്റോപ്പിന് മുന്നിൽ ബുള്ളെറ്റ് നിർത്തി കൊണ്ട് ജെനിയെ നോക്കി ചിരിയോടെ ഞാൻ പറഞ്ഞു.
അവൾ ചുറ്റുമുള്ള പെൺകുട്ടികളെ അൽപ്പം നാണത്തോടെ നോക്കികൊണ്ട് അവരുടെ ഇടയിൽ നിന്നും എന്റെ അരികിലേക്ക് വന്നു ശേഷം ഒന്നും തന്നെ സംസാരിക്കാതെ എന്റെ പിന്നിൽ കയറി.ഒരു സൈഡിലേക്ക് രണ്ട് കാലും ഇട്ടാണ് പെണ്ണിന്റെ ഇരിപ്പ്.
പീക്ക്കോക്ക് ബ്ലൂ ചുരിദാർ ടോപ്പും ബ്ലാക്ക് സ്കിൻ ഫിറ്റ് പാന്റും മാറിനു കുറുകെ ബ്ലാക്ക് ഷാളും ആണ് അവളുടെ വേഷം.
“”””എന്താടി.. പെണ്ണെ നീ ഒന്നും മിണ്ടാത്തെ…??? “””””
ഞാൻ ഡ്രൈവിങ്ങിനിടയിൽ തലചാരിച്ചു അവളെ നോക്കി കൊണ്ട് ചോദിച്ചു.
“””””ങ്ങുഹും….. “”””
ഒന്നുമില്ല എന്നർത്ഥത്തിൽ മൂളികൊണ്ട് എന്റെ തോളിലേക്ക് മുഖം അമർത്തി ഒപ്പം എന്റെ അരയിലൂടെ കൈയും ചുറ്റിപിടിച്ചു ഇരുന്നു.
“””””കാര്യം പറ…. പൊന്നുസേ… “””””
ഞാൻ കാര്യമായി തന്നെ ചോദിച്ചു.
“””””ഒന്നൂല്യ ഇച്ഛയാ…. നിക്കെന്റെ ഇച്ഛയാനെയിങ്ങനെ കെട്ടിപിടിച്ചിരിക്കാൻതോന്നി….!!!”””””
അവൾ അതും പറഞ്ഞു എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചുകൊണ്ട് എന്റെ പുറത്ത് അവളുടെ അധരങ്ങൾ ചേർത്ത് മുദ്രവെച്ചു.
ഞങ്ങൾ മെല്ലെ ഓരോ കാര്യങ്ങളും സംസാരിച്ചു അങ്ങനെ കോളേജ് എത്തി….!!!
>>>>>>>>>>>>>>>><<<<<<<<<<<<<<<<
അവസാന വർഷത്തെ ഓരോ ദിവസവും ഞാനും കിരണും മാത്യുവും ഗൗരിയും ഐഷയും ചേർന്ന് അടിച്ചുപൊളിച്ചു… ഒപ്പം എന്റെ പെണ്ണുമ്പുള്ളയും ഉണ്ടായിരുന്നു…
ഇച്ഛയാ അങ്ങനെ ചെയ്യരുത്… ഇങ്ങനെ ചെയ്യരുത്….. അവിടെ പോവരുത് ഇവിടെ പോവരുത്… ഇതുപോലെ എന്റെ ഓരോ കാര്യത്തിലും ഇടപെട്ട് എന്റെ പൊന്നൂസ് എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ഉച്ചക്ക് ഞാൻ ഭക്ഷണം നേരെചൊവ്വേ കഴിക്കില്ല എന്ന് അറിയാവുന്ന ജെനി എന്നെ പിടിച്ചിരുത്തി വാരി തരും. അതിലൊന്നും പെണ്ണിന് നാണം ഇല്ല.
അവൾ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അധികം പ്രേശ്നങ്ങൾ ഉണ്ടാക്കാനൊന്നും പോയില്ല…..
പക്ഷെ ഇടക്ക് ഇടക്ക് അച്ചു ഓരോന്ന് ഒപ്പിക്കും… വേറെ നിവർത്തി ഇല്ലാണ്ട് അതൊക്കെ പരിഹരിക്കാൻ ഞാനും മാത്യുവും ഒപ്പം ഇറങ്ങും… അന്ന് ജെനിയുടെ കരച്ചിലും കാണേണ്ടി വരും…. ഇത്രമാത്രം കണ്ണീര് എവിടുന്ന് വരുന്നാവോ…???
പക്ഷെ അതിനിടയിൽ ഒരു കിടിലൻ അടി ഒരണ്ണം പൊട്ടി…
എന്റെ പെണ്ണിന്റെ ദേഹത്ത് തൊട്ടവനെ ഞാനും അവന്മാരും ചേർന്ന് ചവിട്ടി കൂട്ടി……
“”””””ഹരി….. “”””
ക്ലാസ്സിന് മുന്നിൽ ഉള്ള അരമതിലിൽ കയറി ഇരുന്നു ലോകകാര്യം പറയുകയായിരുന്നു ഞാനും അവന്മാരും…
പരിഭ്രമത്തോടെ ഉള്ള ഗൗരിയുടെ വിളികേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…
“””””എന്താടി….???.. നിന്റെ മുഖം എന്താ വല്ലാതെ…?? “”””
ഞാൻ ചോദിക്കും മുന്നേ കാര്യം എന്തെന്ന് തിരിക്കിയുള്ള ചോദ്യം അച്ചു ചോദിച്ചു കഴിഞ്ഞു.
“”””അത്….. ഹരി…. “”””
അവൾ പറയാൻ മടിച്ചു നിന്നു.
“”””നീ കാര്യം പറഞ്ഞു ഗൗരി…!!!””””
ഞാൻ ഗൗരവത്തോടെ പറഞ്ഞു.
“”””ഹരി…. ജെനിയെ ആ തേർഡ് ഇയറിലെ ആഷിക് തടഞ്ഞു നിർത്തി എന്തൊക്കെയോ വൃത്തികേട് പറഞ്ഞു അതിന് പ്രതികരിച്ച ജെനിയെ അവൻ തല്ലി…!!!””””
അവിടെന്ന് ഒരോട്ടം ആയിരുന്നു ജെനിയുടെ അടുത്തേക്ക്… ഞാൻ ഓടി അവളുടെ ക്ലാസ്സിൽ ചെല്ലുമ്പോൾ പെൺകുട്ടികളുടെ ഒരു കൂട്ടം… അവിടെയിവിടെയായി കുറച്ച് ആൺകുട്ടികളും ഉണ്ട്.
അവർക്കിടയിലൂടെ ഞാൻ ജെനിയുടെ അടുത്തേക്ക് ചെന്നു…. ഐഷയുടെ തോളിൽ മുഖം ചേർത്ത് ഏങ്ങലടിച്ചു കരയുകയാണ് ജെനി..
“””””പൊന്നുസേ…. “”””
ഞാൻ വിഷമത്തോടെ അവളെ വിളിച്ചു. എന്റെ ശബ്ദം കേട്ടതും പെണ്ണ് മുഖം ഉയർത്തി എന്നെ നോക്കി. കണ്ടു ഞാൻ വലത്തേ കവിളിൽ അടികൊണ്ടത്തിന്റെ വിരൽ പാടുകൾ… വെളുത്ത അവളുടെ കവിൾ തടത്തിൽ ആ പാടുകൾ ചുവന്നു കിടക്കുന്നു…
കരഞ്ഞു കലങ്ങിയ മിഴികളും…. ആ കോലത്തിൽ അവളെ കണ്ടപ്പോൾ സഹിച്ചില്ല… ഇന്നേവരെ അറിഞ്ഞുകൊണ്ട് അവളെ ഞാൻ വേദനിപ്പിച്ചിട്ടകൂടി ഇല്ല…
തലച്ചോറിലേക്ക് ഇറച്ചെത്തിയ രക്തം ഒന്നേ എന്നോട് ആവിശ്യപെട്ടുള്ളു എന്റെ പെണ്ണിനെ കരയിപ്പിച്ചവനെ വേദനിപ്പിച്ചവനെ വെറുതെ വിടരുത്.
“””””അച്ചു…..!!!!”””””
നീ ഞാൻ ഒന്ന് വിളിച്ചു.
“”””അവൻ ക്യാന്റീനിൽ ഉണ്ട്…!!!””””
ഉടനെ കിട്ടി അവന്റെ മറുപടി… അവൻ അവിടെ ഉണ്ടെന്നു അച്ചു എങ്ങിനെ കണ്ടുപിടിച്ചെന്നു എനിക്കറിയില്ല…!!!
പിന്നെ ഒന്നും നോക്കിയില്ല എന്റെ ഇരയെ ലക്ഷ്യമാക്കി ഞാൻ ഓരോ കാലടിയും മുന്നോട്ട് വെച്ചു.
“”””ഇച്ഛയാ വേണ്ടാ….. സരൂല…. പോവല്ലേ… ഇച്ഛയാ…. നിക്കൊന്നൂല്യ… “”””
ജെനി എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ കേൾക്കാൻ നിന്നില്ല ഞാൻ…
ഞങ്ങൾ ക്യാന്റീനിൽ ചെല്ലുമ്പോൾ ആഷിക് കൂട്ടുകാർക്ക് ഒപ്പം ഇരുന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്.
“”””ആഹാ… ചോദിക്കാൻ ആൾക്കാർ വന്നല്ലോ… “”””
എന്നെയും അവന്മാരെയും കണ്ടതോടെ ആഷിക് പുച്ഛത്തോടെ പറഞ്ഞു.
“”””” ആഷിക്കേ…. നീയാണ് ഓരോ പ്രാവിശ്യവും പ്രശ്നം ഉണ്ടാക്കുന്നത്… അന്നെല്ലാം ഞാൻ ഒഴിഞ്ഞു മാറിയട്ടെ ഉള്ളു… പക്ഷെ നീയിന്ന് തൊട്ടത് എന്റെ പെണ്ണിനെയാ…. അത് എനിക്ക് ക്ഷമിക്കാൻ പറ്റില്ല.. “””””
ചെന്നുടനെ നീളത്തിൽ ഒരു ഡയലോഗ് വെച്ചു കാച്ചി….
“””””ഒരു പീറ പെണ്ണിനെ തല്ലിയെന്നും പറഞ്ഞു അതിന്റെ പേരിൽ തല്ലു ഉണ്ടാക്കുന്നത് എനിക്ക് മോശമാണ് അത്കൊണ്ട് നീ ഇന്ന് രാത്രി അവളെ എന്റെ ഹോസ്റ്റൽ റൂമിൽ കൊണ്ടുവന്ന് ആക്ക്… എന്നിട്ട് നമ്മുക്ക് നാളെ എല്ലാം കൂടി ചേർത്ത് ചോദിക്കുവേം പറയുകയും ചെയ്യാം…എന്താ… “””””
പിന്നെ ഒന്നും നോക്കിയില്ല അവന്റെ നേരെ കുതിച്ചു ചെന്നു അവന്റെ കഴുത്തിൽ കുതിപിടിച്ചു പൊക്കി അവിടെയുള്ള ഫൈബർ ടേബിളിൽ ഒറ്റയടി… ശേഷം അവനെ പൊക്കിയെടുത്ത് ചുവരിനോട് ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
“”””പന്ന..@%#*@.. മോനെ.. നിന്റെയീ പുഴുത്ത നാവും വെച്ച് എന്റെ പെണ്ണിനെക്കുറിച്ചെന്തെങ്കിലും പറഞ്ഞാ നീയിവിടന്ന് ജീവനോടെ പോവില്ല…. “”””
അതും പറഞ്ഞു അവനെ പൊക്കി പുറത്തേക്ക് എറിഞ്ഞു….വീണോടുത്ത് നിന്നും എഴുന്നേറ്റ അവന്റെ ഒപ്പം മൂന്നാല് പേര് കൂടി വന്നു നിന്നു…
എന്റെ ഒപ്പം അച്ചുവും മാത്യുവും…. പിന്നെ ഒന്നും നോക്കിയില്ല അവന്മാർ ഓരോരുത്തരെ വെച്ചു നോക്കിയപ്പോ ഞാൻ ആഷിക്കന്റെയും അവന്റെ കൂട്ടുകാരന്റെയും നേരെ ചെന്നു… ഓടി ചെന്നു ആഷികിന്റെ നെഞ്ച് നോക്കി ചാടി ചവിട്ടി… ചവിട്ടിന്റെ ആഘാതത്തിൽ അവൻ പിന്നിലേക്ക് മലർന്നടിച്ചു വീണു. എന്റെ നേരെ വന്ന അവന്റെ കൂട്ടുകാരന്റെ തൊണ്ടകുഴി നോക്കി മുഷ്ടി ചുരുട്ടി ഞാൻ ആഞ്ഞിടിച്ചു… ചോരതുപ്പിക്കൊണ്ട് അവൻ സൈഡിലേക്ക് വീണു.
പിന്നെ പൊരിഞ്ഞിടിയായിരുന്നു…. ഇടിയുടെ ഇടയിൽ എന്റെ നെറ്റി പൊട്ടിയതും എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു….
അവസാനം ഞങ്ങളെ രണ്ട് പേരെയും ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റുമ്പോൾ എന്റെ നെറ്റിയും ചുണ്ടും പൊട്ടിയിട്ടുണ്ട് ഷർട്ടിലും ജീൻസിലും നല്ലോണം ചെളിയും പറ്റി.
അവന്റെ അവസ്ഥ.. വായിൽ നിന്നും പുറത്തേക്ക് രക്തം ഒഴുകുന്നുണ്ട്… ഒപ്പം മൂക്കിൽ നിന്നും നെറ്റിയുടെ രണ്ട് സൈഡും പിന്നെ അവിടെ ഇവിടെയായി നല്ല സ്ക്രാച്ചും…. അവന്റെ നിൽപ്പ് കണ്ടാൽ മനസ്സിലാവും നല്ലോണം എന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടി എന്ന്.
അന്നത്തെ ദിവസം പ്രിൻസിപ്പാളിന്റെ ഓഫീസും വീട്ടിൽ നിന്നും വിളിപ്പിക്കലും ജെനിയുടെ കരച്ചിലും ഒക്കെയായി അങ്ങ് തീർന്നു…..
അന്ന് രാത്രി ആണ് പെണ്ണിന്റെ പരിഭവം മുഴുവൻ തീർത്തത്.
രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാൻ മുറിയിൽ കയറിയപ്പോൾ തന്നെ ഞാൻ ഫോൺ എടുത്തു ജെനിയെ വിളിച്ചു പക്ഷെ മൂന്നാലു വട്ടം വിളിച്ചിട്ടും പെണ്ണ് കോൾ അറ്റൻഡ് ചെയ്യുന്നില്ല… പിന്നെ ഒന്നും നോക്കിയില്ല രണ്ടും കല്പിച്ചു ഒരു മെസ്സേജ് അങ്ങ് അയച്ചു.
“””പത്തു മിനിറ്റിനുള്ളിൽ എന്നെ വിളിച്ചില്ലങ്കിൽ അരമണിക്കൂറിനുള്ളിൽ ഞാൻ നിന്റെ വീട്ടിലോട്ട് വരും… “””””
മെസ്സേജ് അയച്ചു ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല… ദേ വന്നു എന്റെ പെണ്ണിന്റെ കോൾ…
ഫോണിന്റെ ഡിസ്പ്ലേയിൽ പൊന്നൂട്ടി കോളിങ് എന്നതിന്റെ ഒപ്പം അവളുടെ ചിരിക്കുന്ന മുഖം…. ഞാൻ വേഗം കോൾ അറ്റൻഡ് ചെയ്യുതു.
“”””എന്താ പൊന്നു…. നീയെന്താ ഞാൻ വിളിച്ചിട്ട് കോൾ എടുക്കത്തെ….???””””
ഞാൻ ഗൗരവത്തോടെ ചോദിച്ചു.
“”””ഒന്നൂല്യ….!!”””
മെല്ലെ ശാന്തമായാണ് അവൾ മറുപടി പറഞ്ഞത്.
“”””അത് എന്താ ഒന്നുല്ലത്തെ…??? “”””
ഞാൻ ചിരിയോടെ തിരക്കി.
“””എന്തിനായിച്ഛയാ…. അടിയുണ്ടാക്കാൻപോയെ….???””””
ചിണുങ്ങി കൊണ്ടാണ് അവൾ എന്നോട് ചോദിച്ചത്.
“”””പിന്നെ എന്റെ പെണ്ണിനെ തൊട്ടാൽ ഞാൻ അത് നോക്കി നിക്കണോ…??? “”””
ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.
“”””നിക്ക് പേടിയായിച്ഛയാ…. ഇച്ഛയാനെന്തെങ്കിലും….സംഭവിച്ചനിക്കത് സയിക്കമ്പറ്റൂല…..!!!… “”””
അവൾ അതും പറഞ്ഞു വിങ്ങിപൊട്ടി.
“””””ന്റെ പൊന്നുസേ നീ ഈ തൊട്ടതിനും പറഞ്ഞതിനും ഇങ്ങനെ കരഞ്ഞ…. പിന്നെ എങ്ങനെയാ… ഇപ്പോ തന്നെ എല്ലാവരും നിന്നെ കളിയാക്കുകയാ…… “””””
ഞാൻ അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
“”””ന്നെ….. ആരുവേണമെങ്കിലും കളിയാക്കിക്കോട്ടെ…. ന്റെ ഇച്ഛയാനെ… ആരുമൊന്നും പറയാതെയിരുന്നാൽ മതിയെനിക്ക്… “””””
അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“”””സോറി… പൊന്നൂട്ടി… ന്റെ പെണ്ണിനെ ആ കോലത്തിൽ കണ്ടപ്പോ എനിക്ക് സഹിച്ചില്ല… അതാ ഇച്ഛയാൻ… തല്ലൂടാൻ പോയെ…. “””””
ഞാൻ വിഷമത്തോടെ പറഞ്ഞു.
“”””സരൂല ഇച്ഛയാ…. ന്നോട് ഉള്ള സ്നേഹം കൊണ്ടല്ലേ…. പിന്നെ വേദനയുണ്ടോ ഇച്ഛയാ….??? “””””
അവൾ സ്നേഹത്തോടെ ചോദിച്ചു.
“”””ഇച്ചിരി….!!”””
“”””നാളെ കോളേജിലേക്ക് വരണ്ട… ഞാൻ അങ്ങോട്ട് വരാം… ഇപ്പോ….ന്റെ ഇച്ചായൻ ഉറങ്ങിക്കോ…. നമ്മുക്ക് നാളെ കാണാട്ടോ… “”””
“”””ഞാൻ വന്നോ…. പൊന്നുസേ നിന്നെ കൊണ്ടുവരാൻ…??? “”””
ഞാൻ സംശയത്തോടെ ചോദിച്ചു.
“”””വേണ്ടിച്ഛയാ…. ഞാവന്നോളം… “”””
“”””എന്നാ ഗുഡ് നൈറ്റ് പൊന്നൂട്ടി….. “”””
“”””ഗുഡ് നൈറ്റ് ഇച്ഛയാ.. ഉമ്മ്ഹഹ് “”””
“”””ഉമ്മ്ഹ.. “””
സന്തോഷത്തോടെ ഫോൺ കോൾ അവസാനിപ്പിച്ചു ഞാൻ മെല്ലെ ബെഡിലേക്ക് കിടന്നു അധികം വൈകാതെ ഞാൻ നിദ്രയെ പുൽകി.
>>>>>>>>>>>>>>>><<<<<<<<<<<<<<<<
പറഞ്ഞത് പോലെ പിറ്റേന്ന് അവൾ എന്നെ കാണാൻ വീട്ടിൽ എത്തി.. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിക്കാതെ എന്റെ പിന്നാലെ നടന്നു എന്നെ പരിചരിച്ചു.
ദിവസങ്ങൾ കൊഴിഞ്ഞു വീണു…. കോളേജിലെ ഒരു ദിനങ്ങളും ഞാൻ ജെനിയോടൊപ്പം പ്രണയാതുല്യമായ നാളുകൾ ആക്കി. ആർട്സ് ഡേ, കോളേജ് ഡേ, ഓണം ക്രിതുമസ് ഫെയർവെൽ…. അവസാനം എക്സാം കഴിഞ്ഞ് അവിടെന്ന് ഇറങ്ങുമ്പോൾ ജെനിക്ക് ഒരു വാക്ക് നൽകി എന്നും രാവിലെ അവളെ കോളേജിൽ കൊണ്ടുചെന്ന് ആക്കാം എന്ന്… അത് പോലെ വൈകുന്നേരം തിരികെ കൊണ്ടിവരാമെന്നും… എനിക്ക് ജോലി ലഭിക്കും വരെ അത് ഞാൻ പാലിച്ചു… എന്നാലും എന്നും രാവിലെ ഞാൻ അവളെ കോളേജിൽ കൊണ്ടാക്കും.
പതിവ് പോലെ ഫോൺ കോളും, മെസ്സേജിങ്ങും…. വല്ലപ്പോഴുമുള്ള കറക്കവും ഒക്കെയായി ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയികൊണ്ടിരുന്നു.
അച്ചുവിനും മാത്യുവിനും ജോലി ലഭിച്ചു… മാത്യു അവന്റെ അപ്പന്റെ ഒപ്പം ഗൾഫിലേക്ക് പോയി.. അച്ചു എന്റെ ഒപ്പം നാട്ടിൽ തന്നെ…
ജെനി തേർഡ് ഇയർ പഠിക്കുബോൾ ആണ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം അരങ്ങേരുന്നത്.
വൈകുന്നേരം ജെനിയെ കൂട്ടി ഒരു കറക്കവും കഴിഞ്ഞ് അവളുടെ വീടിന്റെ അടുത്ത് അവളെ ഡ്രോപ്പ് ചെയ്യാം എന്നാ ഉദ്ദേശത്തിൽ ബുള്ളെറ്റ് ഓടിക്കുമ്പോൾ ആണ് എന്റെ മുന്നിലേക്ക് ഒരു വൈറ്റ് ഹോണ്ട സിറ്റി കുതിച്ചു കയറിയത് പെട്ടന്ന് ആ കാർ എന്റെ വണ്ടിക്ക് വട്ടം വെച്ചു… ഞാൻ പെട്ടന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബുള്ളെറ്റ് ഒന്ന് പാളി പക്ഷെ കണ്ട്രോൾ പോവാതെ ഞാൻ ബൈക്ക് ചവിട്ടി നിർത്തി.
“””””ഇച്ഛയാ….!!! “””
ബുള്ളെറ്റ് പാളിയപ്പോൾ ജെനിയുടെ വായിൽ നിന്നും അറിയാതെ ശബ്ദം ഉയർന്നു.
കാറിന്റെ ഡോർ തുറന്ന് ഇറങ്ങി വന്നവരെ കണ്ട് ഞാനും ജെനിയും ഒരുപോലെ ഞെട്ടി….
“”””””അപ്പച്ചൻ …. “”””
ജെനി അയാളെ നോക്കി മെല്ലെ പറഞ്ഞു.
വേറെ ആരുമല്ലായിരുന്നു അത് അവളുടെ അപ്പൻ ആയിരുന്നു.
“””””ഇങ്ങോട്ടിറങ്ങടി….. “”””
അയാൾ ജെനിയെ നോക്കി അലറി… ഞാൻ ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി നോക്കി നിന്നു.
“””പലരും എന്നോട് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല…. എന്റെ മോള് അങ്ങനെയൊന്നും ചെയ്യില്ല…. പക്ഷെ ഇപ്പോ ഞാൻ അത് കണ്ടു… ഇന്നത്തോടെ നിർത്തിക്കോണം പഠിപ്പും കോപ്പും എല്ലാം…!!! “””””
അയാൾ കോപത്തോടെ പറഞ്ഞു കൊണ്ട് അവളെയും വലിച്ചു കാറിൽ കയറ്റി.. ശേഷം എന്റെ നേരെ വന്നു കൊണ്ട് പറഞ്ഞു.
“”””ഇനി എന്റെ മോളുടെ പിന്നാലെ നടന്ന… കൊന്നുകളയും… ഞാൻ….!!!!”””””
അയാൾ എന്നെ നോക്കി പല്ലിറുമ്മി…
ഒന്ന് പോടാ ഉവ്വേ….
അതായിരുന്നു എന്റെ മനസിൽ.
പക്ഷെ കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും പ്രശ്നം നിറഞ്ഞതായിരുന്നു… അവളുടെ പഠിപ്പ് നിർത്തി വീട്ടിൽ അവളെ പൂട്ടിയിട്ടു.. അവളുടെ ഫോൺ വാങ്ങി വെച്ചു.
ഞാൻ ഇതെല്ലാം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛനും അമ്മയും ചേർന്നു അവളുടെ വീട്ടിൽ പോയി സംസാരിച്ചു പക്ഷെ അവർ എന്റെ അച്ഛനെയുമ്മയെയും ആട്ടി പുറത്താക്കി…
അന്ന് അച്ഛൻ എന്നോട് പറഞ്ഞു നീ പോയി വിളിച്ചിറക്കി കൊണ്ടുവടാ അവളെ എന്ന്….
പക്ഷെ അനേഷിച്ചപ്പോൾ അറിയാൻ സാധിച്ചത് അവൾ അവളുടെ വീട്ടിൽ ഇല്ല എന്നാണ്.
പക്ഷെ അപ്രതീക്ഷിതമായി അവളുടെ ഒരു കോൾ എനിക്ക് വന്നു.
“”””ഇച്ഛയാ… ഞാനാ പൊന്നൂസാ…. “””””
വിങ്ങിപ്പൊട്ടി കൊണ്ടാണ് അവൾ അത് പറഞ്ഞത്.
“”””പൊന്നൂട്ടി നീ എവിടെയാ… ഞാൻ എന്തോരം അനേഷിച്ചു….??? “””””
“”””ഇച്ഛയാ അതൊന്നും പറയാൻ നേരമില്ല…. നാളെയെന്റ കല്യാണമാണ്…. എല്ലാം രഹസ്യമായാണ് അപ്പച്ചൻ ഉറപ്പിച്ചിരിക്കുന്നത്… ഇച്ചായനല്ലാതെ വേറെയാരെങ്കിലും എന്റെ കഴുത്തിൽ മിന്ന് കെട്ടിയ ഈ ജെനി പിന്നെ ജീവനോടെയുണ്ടാവില്ല….!!!.. “”””
പൊട്ടികരഞ്ഞുകൊണ്ടാണ് അവൾ അത് പറഞ്ഞത്.
“”””പൊന്നുസേ…. നീയെന്തൊക്കെയാ ഈ പറയുന്നേ….??? “”””
ഞാൻ ഒന്നും മനസിലാവാതെ സംശയത്തോടെ അവളോട് ചോദിച്ചു.
“”””അതെ ഇച്ഛയാ…ഞാനിപ്പോ അപ്പച്ചന്റെ അനിയന്റെ വീട്ടിലാ… നാളെ വെളുപ്പിന് 5 മണിയാവുമ്പോ ഞാൻ വീടിന് പുറത്തേക്കിറങ്ങി വരും… ഇച്ചായൻ വരണം….!!!! “””””
അവൾ ഉരച്ച സ്വരത്തിൽ പറഞ്ഞു.
“”””ഞാൻ വരും പൊന്നൂട്ടി…!!! “”””
ഉറച്ച ശബ്ദത്തോടെ ഞാൻ അവൾക്ക് വാക്ക് നൽകി.
പിറ്റേന്ന്….
അമ്മയും അച്ഛനും അമ്മയുടെ ചേട്ടന്റെ അതായിത് എന്റെ വല്യമാമയുടെ മകളുടെ മോൾക്ക് ചോറൂണ് നടത്താൻ വെളുപ്പിന് 3 മണിയായപ്പോൾ ആയപ്പോൾ ഗുരുവായൂർക്ക് പോയി.
ഞാൻ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു അച്ചുവും പോയില്ല അവന് ഓഫീസിൽ എന്തോ ഇൻസ്പെക്ഷൻ ഉള്ളതിനാൽ പോകാൻ സാധിച്ചില്ല. ഞാനും അച്ചുവും ഒഴികെ ബാക്കിയുള്ള എല്ലാവരും ഗുരുവായൂർക്ക് പുറപ്പെട്ടു.
ഞാൻ നാലര കഴിഞ്ഞപ്പോഴേക്കും അവളുടെ അപ്പന്റെ അനിയന്റെ വീട് ലക്ഷ്യമാക്കി നീങ്ങി…. ബുള്ളെറ്റ് ആ വീടിന്റെ അടുത്ത് നിന്നും 100മീറ്റർ ദൂരെ ഓഫ് ആക്കി നിർത്തിയ ശേഷം ഞാൻ മെല്ലെ ഇറങ്ങി നടക്കാൻ ഒരുങ്ങവെ എന്റെ ഫോൺ റിങ് ചെയ്തു… ജെനി ആവും എന്ന് കരുതി ഞാൻ പെട്ടന്ന് ഫോൺ എടുത്തു നോക്കി പക്ഷെ അച്ചു ആണ് വിളിക്കുന്നത്.
“”””എന്താടാ….??? “”””
ഞാൻ കോൾ അറ്റൻഡ് ചെയ്തു കൊണ്ട് ചോദിച്ചു.
“”””നീ എവിടെയാ…??? “”””
ഗൗരവത്തോടെ ആണ് അവന്റെ ചോദ്യം…. വിജനമായ വഴിയിൽ എനിക്ക് ആകെ കൂട്ട് വഴിവിളക്കുകൾ മാത്രം.
“””നീ കാര്യം പറ…. അച്ചു. ?? “””
ഞാൻ അവനോട് മറുചോദ്യം ചോദിച്ചു.
“”””ഹരി….നീ എവിടെ ആണെന്ന് പറ…””””
അവന്റെ സ്വരം അൽപ്പം പരുഷമായിരുന്നു…
“””അത്… ഞാൻ….അത്യാവശ്യമായി… ഒരാളെ കാണാൻ… “”””
ഞാൻ എങ്ങനെയോ തപ്പി തടഞ്ഞു പറഞ്ഞു.
“””ഈ നേരത്ത് ആരെക്കാണാൻ…??? “””
“””അത് നിന്നോട് പറയണോ…??? “””
എന്റെ മാനസിക അവസ്ഥ വെച്ച് ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.
“”””ശരി…എന്നോട് പറയണ്ട…. പക്ഷെ നീ എവിടെ ആണെങ്കിലും 5 മിനിറ്റ് അതിനുള്ളിൽ നീ നമ്മുടെ കടയുടെ മുന്നിൽ ഉണ്ടായിരിക്കണം…!!!”””””
അച്ചു അതും പറഞ്ഞു ഫോൺ വെച്ചു. അവൻ ആദ്യമായാണ് ഇത്പോലെ സംസാരിക്കുന്നത്…..5 മണി ആവാൻ ഇനിയും സമയം ഉണ്ട്…. കാര്യം എന്തെന്ന് അറിഞ്ഞിട്ട് വേഗം മടങ്ങിയെത്തം… അവൻ ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ വിഷയം സീരിയസ് ആണ്…
ഞാൻ പിന്നെ ഒന്നും നോക്കിയില്ലാ വേഗം കടയുടെ അടുത്തേക്ക് വണ്ടി പായ്ച്ചു.
ഞാൻ അവിടെ ചെല്ലുമ്പോൾ അവൻ അവിടെ ഉണ്ട്…
“”””എന്താ കാര്യം…?? “”””
ബുള്ളെറ്റ് സൈഡ് ഒതുക്കി നിർത്തി അവന്റെ കാറിന്റെ അരികിലേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു.
അവന്റെ മുഖം ആകെ വല്ലാതെ ഇരിക്കുകയാണ്. ഞാൻ അവന്റെ അടുത്തേക്ക് ചെന്നതും എന്നോട് ഒരു വാക്ക് പോലും സംസാരിക്കാതെ അവൻ എന്റെ വണ്ടിയുടെ അടുത്ത് ചെന്ന് കീ ഊരിയെടുത് തിരികെ വന്നു കൊണ്ട് പറഞ്ഞു.
“””””കയറ്….!!!!””””
ഗൗരവത്തോടെ അവൻ അതും പറഞ്ഞു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. ഞാൻ പിന്നാലെ ഡോർ തുറന്നു അകത്ത് കയറി.
“”””എന്താ അച്ചു കാര്യം… “”””
കാർ ഓടി തുടങ്ങി കുറച്ചായിട്ടും അവൻ ഒന്നും പറയുന്നില്ല… സമയം പോകുന്നു ജെനി അവൾ പുറത്തേക്ക് വരുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടായിരിക്കണം.
“”””എടാ.. നിന്റെ അച്ഛനും അമ്മയും ഗുരുവായൂർക്ക് പോയികൊണ്ടിരുന്നപ്പോൾ കാർ ആക്സിഡന്റ് ആയി….!!!! “”””
അവൻ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു…
അവൻ പറഞ്ഞത് കേട്ടതും എന്റെ നെഞ്ചിൽ ഒരു കൊള്ളിയൻ മിന്നി.
“””എ… ന്നി….ട്ട്….അവരിപ്പോ…??? “”””
“”””പേടിക്കാൻ ഒന്നുമില്ല..ടാ… നീ ടെൻഷൻ ആവല്ലേ…എല്ലാവരും ഉണ്ടായത് കൊണ്ട് അപ്പോ തന്നെ എസ്.എൻ മെഡിക്കൽ കോളേജിൽ എത്തിച്ചു….!!! “””””
അവൻ എന്നെ നോക്കാതെ ആണ് ഇതെല്ലാം പറഞ്ഞത്… അപ്പോ തന്നെ എനിക്ക് മനസിലായി അവർക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്…
“”””അച്ചുസേ…. എടാ അവർക്ക് കൊഴപ്പമൊന്നും ഇല്ലല്ലോ…??? “”””
നിറഞ്ഞു വന്ന മിഴികൾ തിടച്ചുകൊണ്ട് അവനെ നോക്കി പ്രതീക്ഷയോടെ ചോദിച്ചു.
“”””ഇല്ല… കുട്ടു…. അവർ ഓക്കേ ആണ്… “”””
അവൻ അതും പറഞ്ഞു കാർ വേഗത്തിൽ ഓടിച്ചു. അച്ഛന്റെയും അമ്മയുടെയും കാര്യം അറിഞ്ഞപ്പോൾ മുതൽ ജെനിയെ കുറിച്ച് ഞാൻ മറന്ന് തുടങ്ങി…. മനസ്സിൽ ഒരേയൊരു പ്രാർത്ഥന ഉണ്ടായിരുന്നുള്ളു അവർക്ക് ഒന്നും വരുത്തരുതേ എന്ന്.
കാർ ഹോസ്പിറ്റൽ കോമ്പൗണ്ട് കടന്ന് ഉള്ളിലേക്ക് കയറി..
അച്ചുവിന്റെ പിന്നെലെ ഹോസ്പിറ്റൽ വരാന്തായിലൂടെ നടക്കുമ്പോൾ എന്റെ നെഞ്ച് സാധാരണയിലും ഒരുപാട് ഇരട്ടി വേഗത്തിൽ ഇടിച്ചുകൊണ്ടിരുന്നു.
ഐ. സി.യൂ വരാന്തയിൽ നിന്നും ആ സെക്ഷണിലേക്ക് തിരിഞ്ഞതും ഞാൻ കണ്ടു… കൂട്ടം കൂടി നിൽക്കുന്ന എന്റെ ബന്ധുക്കളെ…. അവരുടെ മുഖം ആകെ സങ്കടം നിറഞ്ഞു തുളുമ്പുകയാണ്.. ഞാൻ മുന്നോട്ട് നോക്കിയപ്പോൾ കസേരയിൽ വല്യമ്മയുടെ തോളിൽ തലചാറി ഇരിക്കുന്ന അപ്പുവെച്ചിയെ കണ്ടു.
പിന്നെ ഒന്നും നോക്കിയില്ല… ചേച്ചിയുടെ അരികിലേക്ക് ഓടി.
“”””ചേച്ചി….!!!””””
ഞാൻ ഇടരുന്ന ശബ്ദത്തോടെ ചേച്ചിയെ വിളിച്ചു. വല്യമ്മയുടെ തോളിൽ നിന്നും മുഖം ഉയർത്തി ചേച്ചി എന്നെ നോക്കി. എന്നെ മുമ്പിൽ കണ്ടപ്പോൾ ഒരു പൊട്ടികരച്ചിലോടെ ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
“”””ചേച്ചി…. എന്തിനാ ഇങ്ങനെ കരയുന്നെ…. അമ്മയും അച്ഛനും എവിടെ… എനിക്ക് കാണാൻ പറ്റോ….???””””
എന്റെ ചോദ്യം കേട്ടതും ചേച്ചിയുടെ കരച്ചിലിന്റെ ശക്തി കൂടി….. ഇന്നേ വരെ ചേച്ചിയെ ആ ഒരവസ്ഥയിൽ ഞാൻ കണ്ടിട്ടില്ല… വല്യമ്മയും നിശബ്ദമായി കരയുന്നുണ്ട്…. അച്ചുവും വല്യമ്മമായും എല്ലാവരുടെയും മിഴികൾ നിറഞ്ഞു ഒഴുകുന്നു.
ഞാൻ ചേച്ചിയെ വിട്ട് വല്യമ്മാമയുടെ അരികിൽ ചെന്നു… വല്യമ്മാമയുടെ തോളിൽ പിടിച്ചു കുലിക്കി കൊണ്ട് ചോദിച്ചു.
“”””ന്താ…വല്യമ്മാമേ… ന്റെ അമ്മക്കും അച്ഛനും പറ്റിയത്…. എ.. നിക്ക് അവരെ കാണ..ണം…””””
പതർച്ചയോടെ വല്യമ്മാമയുടെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ വല്യമ്മാമ ഒന്നും പറയാതെ എന്നെ കെട്ടിപിടിച്ചു.
പെട്ടന്ന് ഞാൻ അദ്ദേഹത്തിൽ നിന്നും വിട്ട് മാറി എല്ലാവരോടും ആയി ചോദിച്ചു.
“”””ആരെങ്കിലും ഒന്ന് പറ…. എന്താ അവർക്ക് പറ്റിയത്… “””””
ഒരു കരച്ചിലിന്റെ വക്കിൽ നിന്നും ആണ് ഞാൻ ആ ചോദ്യം ഉന്നയിച്ചത്.
“”” പോയി… “”””
കരച്ചിൽ കടിച്ചമർത്തികൊണ്ട് വല്യമ്മാമ എന്നെ നോക്കി പറഞ്ഞു.
“”””പോയിന്നോ…. എവി.. ടേക്ക്…. ഏയ്… അവര് എന്നോട് പറയാ…തെ എങ്ങോ.. ട്ടും പോ.. വില്ല….. ന്നെ എല്ലാ.. വരും ചേർ..ന്ന് പറ്റി..ക്കുവാ… “””””
ഞാൻ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി പറഞ്ഞു.
അപ്പുവേച്ചി എന്നെ വന്നു കെട്ടിപിടിച്ചു എന്നെയാ മാറോടണച്ചു കൊണ്ട് പറഞ്ഞു.
“””അവര്…ന്റെ വാവ യോട് പറയാതെ….. പോയി… ഇനി ആർ….ക്കും കാണാൻ പറ്റാ….ത്ത ലോക…ത്തേക്ക്.. “”””
ഞാൻ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു…
“”””ഇല്ല…. അപ്പുവേച്ചി എന്നെ പറ്റിക്കുവാ… “”””
ഞാൻ ചേച്ചിയിൽ നിന്നും കുതറി മാറി അച്ചുവിന്റെ അടുത്തേക്ക് ചെന്നു അവന്റെ തോളിൽ പിടിച്ചു കുലിക്കികൊണ്ട് ചോദിച്ചു.
“”””നീയ….ല്ലേ…. അ.. ച്ചുസേ എന്നോ…ട്…. പറ…ഞ്ഞെ… അവർക്ക് കൊഴപ്പം ഒന്നുമില്ലെന്ന്… എന്നിട്ടിപ്പോ…. ഞാൻ വിശ്വസിക്കൂല… “”””
ഞാൻ വിങ്ങിപൊട്ടികൊണ്ട് പറഞ്ഞു.
അവൻ ഒന്നും പറയാതെ എന്നെ നോക്കി നിന്നത്തെയുള്ളൂ. പെട്ടന്ന് ഐ. സി.യൂ വിൽ നിന്നും രണ്ട് സ്ട്രെച്ചർ പുറത്തേക്ക് വന്നു… വെള്ളയിൽ പുതപ്പിച്ച എന്റെ അമ്മയുടെയും അച്ഛന്റെയും ദേഹം…
“”””അ…മ്മേ… നിക്ക് അറി….യാം… ന്നെ… പറ്റിക്കാൻ ചെയ്യണത് അല്ലെ ഇതൊക്കെ…. എന്നെ തോൽപിച്ചു കഴിഞ്ഞു എന്നെ കളിയാക്കി ചിരിക്കാൻ അല്ലെ രണ്ടാൾക്കും…. കളിയാക്കിക്കോ ഞാൻ തോറ്റു….. ഇനി എണീക്ക്…. പറ അച്ഛാ അമ്മയോട് എണീക്കാൻ…. അപ്പുവേച്ചി പറയേച്ചി….. എണീക്കാൻ പറ..”””””
ഞാൻ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു…അവരെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു… പെട്ടന്ന് എന്റെ കണ്ണിലേക്കു ഇരുട്ട് തുളച്ചു കയറി പിന്നെ എനിക്ക് എല്ലാം ഒരു മങ്ങിയ കാഴ്ചകൾ ആയിരുന്നു.
അപ്പുവേച്ചി എന്നെ കെട്ടിപിടിച്ചു കരയുന്നുണ്ട്… എല്ലാവരും എന്റെ ചുറ്റും നിന്ന് കണ്ണീർ പൊഴിക്കുന്നു.
അമ്മയുടെയും അച്ഛന്റെയും ബോഡി വീട്ടിൽ എത്തിച്ചതും സംസ്കരിച്ചതും ഒന്നും എനിക്ക് ഓർമയില്ല… ചിതക്ക് തീ കൊളുത്തിയതും എല്ലാം ആരോ എന്നെകൊണ്ട് ചെയ്യിപ്പിച്ചു. അന്നേരം എന്നെ വലിയൊരു മരവിപ്പ് കീഴടക്കിയിരുന്നു .
എല്ലാം കഴിഞ്ഞ് അപ്പുവേച്ചിയുടെ മടിയിൽ കിടക്കുബോൾ ഒന്നറിയാം…. എനിക്ക് വിലപ്പെട്ടത് എല്ലാം നഷ്ടമായി അച്ഛൻ അമ്മ എന്റെ പൊന്നൂസ്…. ഈ ആകാശത്തിന് കീഴിൽ ഞാൻ ഇന്ന് തനിച്ചാണ്….!!!
ആ രാത്രി ഒന്നിനെക്കുറിച്ചു ഒരു ബോധ്യവും ഇല്ലാതെ ചേച്ചിയുടെ മടിയിൽ കൊച്ചുകുട്ടിയുടെ മനസോടെ ഞാൻ തളർന്നുറങ്ങി.
പിന്നീട് ഒരു ശൂന്യതയായിരുന്നു…..ഇനി എന്തിന് വേണ്ടിയാണ് ജീവിക്കുന്നത്… വെട്ടി തിളങ്ങുന്ന വെളിച്ചത്തിൽ നിന്നും കൂരാകൂരിരുട്ടിലേക്ക് പെട്ടന്ന് ഒരു ദിവസം വലിച്ചെറിഞ്ഞപ്പോൾ ഉള്ള അവസ്ഥ.ആ ഇരുളിന്റെ ഭീകരതിയിൽ പലപ്രവിശ്യം അലറി കരയാൻ ശ്രമിക്കുമ്പോഴും ഒരുതരി ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല…!!!
എന്റെ ജീവിതം ഒറ്റയടിക്ക് തകർന്നിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു. ചുറ്റും നിന്ന് എന്റെ എല്ലാകാര്യങ്ങളും നോക്കിയത് അപ്പുവേച്ചി ആണ്.
എല്ലാവരും നഷ്ടങ്ങൾ സഹിച്ചു പഴയ ജീവിതത്തോട് പൊരുത്തപ്പെട്ടു…. അല്ലങ്കിലും അവർക്ക് എന്ത് നഷ്ടം… അത് മുഴുവൻ എനിക്കല്ലേ..!!!!
ഇന്ന് വീട്ടിൽ ഞാനും ചേച്ചിയും ചേച്ചിയുടെ മകനും മാത്രമുള്ളു.അച്ചുവും വല്യമ്മമായും അമ്മായിയും വല്യമ്മയും എന്നും വന്നുപോകും.
“”””കുട്ടു…. ചേച്ചി വീട്ടിൽ പോയിട്ട് നാളെ വരാം…. അല്ലങ്കിൽ മോൻ പോരുന്നോ ചേച്ചിയുടെ ഒപ്പം…???”””””
ചേച്ചി വീട്ടിൽ പോകാൻ റെഡി ആയിട്ട് എന്നോട് ചോദിച്ചു.
“””ഞാനില്ല….!!!””””
ഒറ്റവാക്കിൽ മറുപടി നൽകി ജനലിൽ കൂടി അച്ഛനെയും അമ്മയെയും ദഹിപ്പിച്ച ഇടത്തേക്ക് കണ്ണുനട്ടിരുന്നു…
ചേച്ചി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്…
മര്യാദക്ക് ഒന്ന് ഉറങ്ങാൻ കൂടി സാധിക്കുന്നില്ല… കണ്ണടച്ചാൽ മുന്നിൽ അച്ഛന്റെയും അമ്മയുടെയും ചിരിക്കുന്ന മുഖം…. ജെനിയുടെ ഇച്ഛയാ എന്നുള്ള വിളി കാതിൽ….
“”””എന്തിനാ ദൈവമേ എന്നോട് ഇത്ര ക്രൂരത കാണിച്ചത്….!!!””””
ചേച്ചി ഉച്ചക്കുള്ള ആഹാരം എടുത്ത് വെച്ചതിന് ശേഷം ആണ് പോയത്… പക്ഷെ കഴിക്കാൻ തോന്നിയില്ല രാത്രി അച്ചു ഭക്ഷണവുമായി വന്നു അതും മേടിച്ചു വെച്ചെങ്കിലും കഴിച്ചില്ല… പിറ്റേന്ന് രാവിലെയും ഉച്ചക്കും ഇത് തുടർന്നു.
വൈകുന്നേരം ചേച്ചി വന്നപ്പോൾ ചേച്ചി ഉണ്ടാക്കി വെച്ചതുൾപ്പടെ ഭക്ഷണത്തിന്റെ കൂമ്പാരം ആയിരുന്നു ഡെയിനിങ് ടേബിളിൽ..
“”””കുട്ടു… നീയിത് എന്ത് കരുതിയ… നീയിങ്ങനെ പട്ടിണി കിടന്ന പോയവര് തിരിച്ചുവരോ…??? “”””
ചേച്ചി സങ്കടത്തോടെയും അൽപ്പം ദേഷ്യത്തോടെയും എന്നോട് ചോദിച്ചു.
ആ ചോദ്യത്തിന് ഉത്തരമെന്നോണം ഞാൻ ചേച്ചിയെ നിർവികരമായി ഒന്ന് നോക്കി.
എന്റെ അവസ്ഥ കണ്ടു ചേച്ചിയുടെ മിഴികൾ നിറഞ്ഞൊഴുകി…
എനിക്കുള്ള ഭക്ഷണവുമായി എത്തുമ്പോൾ ചേച്ചിയുടെ മിഴികൾ കരഞ്ഞു ചുവന്നിട്ടുണ്ട്…
“”””കുട്ടു… ഇത് കഴിക്ക്…!!!”””
ചേച്ചി ഭക്ഷണം അടങ്ങുന്ന പ്ലേറ്റ് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.
“”””അവിടെ വെച്ചേക്ക് ഞാൻ കഴിച്ചോളാം…!!””””
അതും പറഞ്ഞു ഞാൻ ജനലിൽ കൂടി അച്ഛനുമമ്മയും ഉറങ്ങുന്നടുത്തേക്ക് നോക്കി ഇരുന്നു.
“””ദാ… കുട്ടു വാ തുറക്ക്… “”””
സ്പൂണിൽ കഞ്ഞി കോരി എന്റെ വായോട് അടിപ്പിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.
ഞാൻ യന്ത്രികമായി വാ തുറന്നു.
“”””നീക്കൂടി എന്നെ തനിച്ചാക്കി പോയിരുന്നെങ്കിൽ ഞാൻ പിന്നെ ഉണ്ടാവില്ലായിരുന്നടി ചേച്ചി…!!!””””
എല്ലാം കഴിഞ്ഞ് മുറിവിട്ട് പുറത്തേക്ക് പോകാൻ ഒരുങ്ങിയ ചേച്ചിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
ചേച്ചി എന്നെ ചേർത്ത് പിടിച്ചു എന്റെ മൂർദ്ധാവിൽ ചുംബിച്ചു.
“”””എന്റെ വാവ അല്ലെ നീ…നീ കഴിഞ്ഞിട്ടേ എനിക്ക് എന്റെ കുഞ്ഞാപ്പി പോലും ഉള്ളു…!!! “””””
ദിവസങ്ങൾ വീണ്ടും അടർന്നു വീണുകൊണ്ടിരുന്നു…. പക്ഷെ എന്റെ മനസിലെ ഇരുൾ മാത്രം വർദ്ധിച്ചു വന്നു അതിനെ പുറംതള്ളാൻ ഒരു വഴിയും മുന്നിൽ തെളിഞ്ഞില്ല….
ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ പോയി മടങ്ങി എത്തിയ ചേച്ചി കണ്ടത് ടേബിളിൽ ഇരിക്കുന്ന ഒരു ലെറ്റർ ആണ്.
“”””ചേച്ചികുട്ടിക്ക്…..
ചേച്ചി എനിക്ക് ഇനിയും ഇവിടെ തുടരാൻ ആവില്ല…!
അച്ഛനും അമ്മയും ജെനിയും… അവരെ മറക്കാൻ പറ്റുന്നില്ല….!
തൽകാലം ഞാൻ ഒരു യാത്ര പോവുകയാണ്…എവിടേക്കാണ് എത്ര നാളത്തേക്കാണ് ഈ യാത്ര എന്ന് എനിക്ക് തന്നെ ഒരു നിശ്ചയവും ഇല്ല… ഒരു വാക്ക് നൽകുന്ന എവിടെ പോയാലും ഒരുനാൾ ഞാൻ എന്റെ ചേച്ചിയെ കാണാൻ മടങ്ങി എത്തും.
സ്വന്തം
ശ്രീഹരി “””””””””
>>>>>>>>>>>><<<<<<<<<<
5 വർഷങ്ങൾക്ക് ശേഷം വീട്ടിൽ മടങ്ങി എത്തി…. ഒന്നും മാറിയിട്ടില്ല… വീട് പഴയത് പോലെ തന്നെ ചേച്ചി സൂക്ഷിച്ചിട്ടുണ്ട്…. പക്ഷെ അച്ഛൻ അമ്മ അവർ മാത്രം ഇല്ല…!
മറ്റന്നാൾ അച്ചുവിന്റെ അനിയൻ അരുണിന്റെ വിവാഹമാണ്…. ഞാൻ വരുന്ന കാര്യം ചേച്ചിയെയോ അച്ചുവിനെയോ അറിയിച്ചിട്ടില്ല…!
കുളികഴിഞ്ഞു നീട്ടി വളർത്തിയ താടിയും മുടിയും ചീകിയൊതുക്കി ബ്ലാക്ക് ടീഷർട്ടും ബ്ലൂ ജീൻസും അണിഞ്ഞു ബുള്ളറ്റും എടുത്ത് ഞാൻ എന്റെ അമ്മയുടെ വീട് അഥവാ അച്ചുവിന്റെ വീട്ടിലേക്ക് ഇറങ്ങി…..
ഒരു കല്യാണവീടിന്റെ എല്ലാ പ്രൗഢിയും ആ വീടിനുണ്ട്… പെയിന്റ് അടിച്ചു മിനുക്കിയ പുത്തൻ മാളിക പോലെ ശിരസ്സുയർത്തി നിൽക്കുകയാണ് ആ വീട്… മുറ്റത്ത് അത്യാവശ്യം കറുകൾ ഉണ്ട്… അപ്പൊ എല്ലാ ബന്ധുക്കളും ഇവിടെ ഉണ്ട്…!!!
കയറാണോ….??… തിരികെ പോയാലോ..???
അകത്തേക്ക് കയറാൻ ഒരു മടി… അതിന് പിന്നിലെ കാരണം എന്തെന്ന് അറിയില്ല…. സത്യം പറഞ്ഞാ ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു എന്റേത്… പക്ഷെ ആ മാനസിക അവസ്ഥയിൽ വേറെ ഒന്നും ചെയ്യാൻ എനിക്ക് ആവില്ലായിരുന്നു..!!!
എന്തായാലും വന്നില്ലേ… ഒന്ന് കയറിയിട്ട്.. സ്ഥിതി ഗതികൾ നോക്കിയിട്ടും പോകാം എന്നാ തീരുമാനത്തോടെ ഞാൻ ബുള്ളെറ്റ് അകത്തേക്ക് കയറ്റി… ബുള്ളറ്റിന്റെ സൗണ്ട് കേട്ട് എല്ലാവരും എന്റെ നേരെ മിഴികൾ പായ്ച്ചു…
ആർക്കും എന്നെ മനസിലായില്ല…. അല്ല… എങ്ങിനെ മനസ്സിലാവാൻ ആണ്… വീട്ടിൽ എത്തി കുളി കഴിഞ്ഞ് ഇറങ്ങി കണ്ണാടിയിൽ നോക്കിയ എനിക്ക് തന്നെ എന്നെ മനസിലായില്ല. അത്രത്തോളം നീണ്ടു താടിയും മുടിയും.. പോരാത്തതിന് ഹെൽമെറ്റും വെച്ചിട്ടുണ്ട്…
ഞാൻ ബുള്ളെറ്റ് സ്റ്റാൻഡിൽ വെച്ചു… ഹെൽമെറ്റും ഊരി വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു.
“””ആരാ… അത്…?? “”””
സിറ്റ്ഔട്ടിൽ ഇരിക്കുന്ന വല്യമ്മാമയോട്… അടുത്തിരിക്കുന്ന ഏതോ ഒരു അപ്പുപ്പൻ ചോദിച്ചു.
“”””എനിക്കും അങ്ങോട്ട് മനസിലാവുന്നില്ല… ഇനി അരുണിന്റെ കൂട്ടുകാരൻ ആരെങ്കിലും ആവും… “”””
വല്യമ്മാമ എന്നെ നോക്കി അടുത്തിരിക്കുന്ന അപ്പുപ്പ്സിനോട് പറഞ്ഞു…
പെട്ടന്ന് പുറത്തേക്ക് ഒരു സ്ത്രീരൂപം ഇറങ്ങി വന്നു..
യ്യോ നല്ല പരിചയം…!!! പടച്ചോനെ… ഇത്… അപ്പുവേച്ചിയാ….!!!.. അടിപൊളി ഇന്ന് എന്നെ കാലേവാരി ഭിത്തിയിൽ അടിച്ചത് തന്നെ..!!!
“””മോളെ അപ്പു… അത് ആരാണെന്ന് ഒന്ന്.. ചോദിച്ചേ…”””
വല്യമ്മാമ ചേച്ചിയോട് പറഞ്ഞു… ചേച്ചി എന്നെ ശ്രദ്ധിച്ചു നോക്കി…
സംശയഭാവത്തിൽ നിന്നിരുന്ന ചേച്ചിയുടെ മുഖം പെട്ടന്ന് തെളിഞ്ഞു… നഷ്ടപെട്ടത് എന്തോ തിരികെ കിട്ടയ ഭാവം…
“””അപ്പൊ സാധനത്തിന് എന്നെ മനസിലായി… “””
ചേച്ചിയുടെ മിഴികൾ നിറഞ്ഞു… അവിടെന്ന് ഒറ്റ കുത്തിപ്പായിരുന്നു എന്റെ അരികിലേക്ക്…. ഓടി വന്നു എന്നെ കെട്ടിപിടിച്ചു….
“”””എവിടെ ആയിരുന്നാടാ… ഇത്രയും നാളും… മനുഷ്യൻ എന്തോരം തീ തിന്നുവെന്ന് നിനക്കറിയോ.. എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ… ആരാ നിന്റെ ഇവിടെ ഉള്ളെ…. പറ… അവൻ ഒന്നും പറയാതെ നാട് വിട്ടിരിക്കുന്നു… “”””
ഏങ്ങലടിച്ചു കരയുന്നതിന്റെ ഇടയിൽ എന്തൊക്കെയോ വാക്കുകൾ ചേച്ചി പറഞ്ഞു കൂട്ടി… പറയുന്നതിന്റെ ഒപ്പം എന്റെ തോളിലും മറ്റും അടിക്കുന്നുമുണ്ട്…. അവസാനം എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത മുഖം മുഴുവൻ സ്നേഹചുംബനങ്ങൾ കൊണ്ട് മൂടി…
ചേച്ചിയുടെ പ്രകടനങ്ങൾ കണ്ടു അകത്ത് നിന്നും അത്യാവശ്യം എല്ലാവരും പുറത്തേക്ക് വന്നു….
“””എവിടെ ആയിരുന്നു ഹരികുട്ടാ നീ…. “””
വല്യമ്മയുടെ വക ആയിരുന്നു ചോദ്യം…
“””മോനെന്തിനാ പറയാതെ പോയത്.. “””
അമ്മായിയുടെ വക..
“”””എന്തായാലും എന്റെ കുട്ടി തിരിച്ചു വന്നല്ലോ…. അത് മതി… “”””
വല്യമ്മാമയുടെ വക…
എല്ലാവരുടെയും വക സങ്കടം പറച്ചിലും… ഉപദേശിക്കലും… എല്ലാം കഴിഞ്ഞ് എന്നെ അകത്തേക്ക് കൊണ്ട് പോയി… ചേച്ചിയുടെ ഭാവം കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്നെ വലിച്ചുകീറി അടുപ്പിൽ വെക്കുമെന്ന്…
ചേച്ചിയുടെ വക തീർന്നിട്ടുള്ളു ഒരു സുനാമി കൂടി വരാൻ ഉണ്ട്…. “””അച്ചു “”””… ദേവിയെ ആ സാധനത്തിനെ എന്ത് പറഞ്ഞു നിർത്തും ആവോ….?
പെട്ടന്ന് ആണ് കൂട്ടത്തിൽ ഒരു മുഖം കണ്ടത്….
“”””ഗൗരി…!!!””””
ആ മുഖം കണ്ടതും അറിയാതെ എന്റെ വായിൽ നിന്നും ആ പേര് പുറത്തേക്ക് വന്നു.
“”””ഗൗരി ഇപ്പോ അച്ചുവിന്റെ ഭാര്യാണ്… “”””
എന്റെ ഇരിപ്പ് കണ്ടതും ചേച്ചി എന്നോടായി പറഞ്ഞു.
കള്ള പന്നി… അപ്പോ ഇതായിരുന്നു അവന്റെ പരുപാടി… ല്ലെ…
“”””എന്ത് കോലമാണ്… ഹരികുട്ടാ ഇത്…??? “”””
അമ്മായി വീണ്ടും തുടങ്ങി…
“”””പറ കുട്ടു… എവിടേക്ക് ആയിരുന്നു നിന്റെ യാത്ര…??? “”””
എല്ലാവരുടെയും ഇടയിൽ നിന്നും എന്നെ പൊക്കി റൂമിൽ കയറ്റിയ ശേഷം ചേച്ചി ദേഷ്യത്തോടെ എന്നോട് ചോദിച്ചു.
“””അത്… ചേച്ചി… ഞാൻ… എനിക്ക് അവിടെ ഇരുന്നാൽ ഭ്രാന്ത് പിടിക്കും എന്ന് തോന്നി അതാ.. ഞാന്…!…””””””
ഞാൻ ന്യായീകരണത്തോടെ പറഞ്ഞു.
“”””ഞാനെന്തോരം വിഷമിച്ചെന്ന് നിനക്കറിയോ… എന്റെ മോനെ പോലും നിന്നെ സ്നേഹിച്ചപോലെ ഞാൻ സ്നേഹിച്ചിട്ടില്ല…!!!….നെഞ്ചിൽ തീയായിരുന്നു.. നിനക്കെന്തെങ്കിലും പറ്റിക്കാണുമോ എന്നോർത്ത്…!!!!..””””
ചേച്ചി വിങ്ങിപൊട്ടി കൊണ്ട് എന്നെ നോക്കി പറഞ്ഞു.
“””സോറി ചേച്ചി….!
..ഞാൻ ഇനി എന്നും ചേച്ചിയുടെ ഒപ്പം ഉണ്ടാവും… ദേ ഇതെന്റെ വാക്കാണ്…!!..”””””
ഞാൻ അതും പറഞ്ഞു ചേച്ചിയുടെ നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു…
“””””ഡാ…….!!!.. “”””
പിന്നിൽ നിന്നും ഒരലർച്ച കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്നെ കൊല്ലാൻ ഉള്ള കലിയോടെ നിൽക്കുന്ന അച്ചുവിനെയും…. അളിയനെയും (അപ്പുവേച്ചിയുടെ കെട്ടിയോൻ )… അവരുടെ ഒപ്പം ചിരിയോടെ നിൽക്കുന്ന അരുണിനെയും ആണ്.
സുഭാഷ്…!!!!
എന്നെ പെട്ടിയിൽ കയറ്റുന്ന കാര്യം അവർ ഏറ്റു…!
“””പറയടാ…. എവിടെ ആയിരുന്നാടാ നാറി നീ…??? “”””
അച്ചു എന്റെ കഴുത്തിനു കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു.
“””ക്ക്വിമാ… ക്രക്… “””
അവക്തമായ വാക്കുകൾ ആണ് എന്റെ വായിൽ നിന്നും പുറത്ത് ചാടിയത്…
“”””ന്ത്..??? “”””
അച്ചു ഒരു പുല്ലും മനസിലാവാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.
“”””കൈ എടുക്കടാ…പുല്ലേ…!!!””””
ഞാൻ അവന്റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
“”””എന്തിനാണാവോ… ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്… “”””
ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് അച്ചു ചോദിച്ചു.
“”””നിന്റെയമ്മായിയമ്മയുടെ…. കല്യാണത്തിന്… “”””
അതെ ടോണിൽ ഞാനും വെച്ചു കാച്ചി.
“”””പറ ഹരി… നീ എവിടെ ആയിരുന്നു ഇത്രയും നാളും…?? “”””
അളിയൻ ഗൗരവത്തോടെ ചോദിച്ചു.
“”””ഞാനൊന്ന് ഇന്ത്യ ചുറ്റിക്കാണാൻ പോയതാ…!!””””
അളിയനെയും ചേച്ചിയെയും നോക്കി ഞാൻ നല്ലലൊരു ഇളിയോടെ പറഞ്ഞു.
“”””അവന്റെ ഇന്ത്യ ചുറ്റിക്കാണൽ… പട്ടി.. “”””
അച്ചു എന്നെ നോക്കി പല്ലിറുമ്മി.
“””അല്ല ഗൗരി…. ഇതിനിടയിൽ നിങ്ങളുടെ റൊമാൻസും ഉണ്ടായിരുന്നോ…??? “”””
ഞങ്ങൾ ഇരിക്കുന്ന മുറിയിലേക്ക് കയറി വന്ന ഗൗരിയോട് ഞാൻ വിഷയം മാറ്റാൻ എന്നാവണ്ണം ചോദിച്ചു.
“”””ഏയ്… അതൊന്നും ഉണ്ടായില്ല ഹരി… പഠിപ്പൊക്കെ കഴിഞ്ഞ് കിരൺ ഇങ്ങനെ ഒരു പ്രൊപോസൽ വെച്ചപ്പോ… വീട്ടുകാർക്ക് തോന്നി എന്തുകൊണ്ടും എനിക്ക് ചേർന്നൊരു ബന്ധം ആണെന്ന്… അങ്ങനെ നടന്നതാ…!!.. “”””
ഗൗരി എന്നെ നോക്കി ചിരിയോടെ പറഞ്ഞു.
പിന്നെ ഓരോ പരിഭവങ്ങളും പറഞ്ഞു തീർത്ത് ഭക്ഷണവും കഴിച്ചു ഉറങ്ങാനായി കിടന്നു…!
_____________________________
“””കുട്ടു…. ദേ നിന്നെ വല്യമ്മാമ വിളിക്കുന്നു…!!”””
രാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബാൽക്കണിയിൽ അച്ചുവിന്റെ മോനെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അപ്പുവേച്ചി വന്നു വല്യമ്മാമ വിളിക്കുന്ന കാര്യം പറഞ്ഞത്.
ഞാൻ കൊച്ചിനെയും എടുത്തുകൊണ്ടു ഹാളിലേക്ക് നടന്നു. ഡെയിനിങ് ടേബിളിന് ചുറ്റം എല്ലാവരും ഇരുപ്പുണ്ട്… എനിക്ക് പരിചയം ഇല്ലാത്ത രണ്ട് മുഖങ്ങൾ കൂടി അവിടെ ഉണ്ട്… ഒരു അങ്കിളും ആന്റിയും…. അങ്കിൾ ഇരിക്കുന്ന ചെയറിന്റെ പിന്നിൽ ആയാണ് അവർ നിൽക്കുന്നത്.
“”””ഹരികുട്ടാ…. നീ ഇവിടെ വന്നിരിക്ക്… “”””
അമ്മായി എന്നെ നോക്കി പറഞ്ഞു.
ചേച്ചി, അളിയൻ, അച്ചു, ഗൗരി, അമ്മായി വല്യമ്മാമ, വല്യമ്മ വല്യച്ഛൻ ഉൾപ്പെടെ ബാക്കി ഉള്ള എല്ലാവരുടെയും മുഖത്ത് ഒരു ചിരി വിരിഞ്ഞു നില്പുണ്ട്… എന്താണാവോ കാര്യം…
ഞാൻ ഒന്നും മനസിലാവാതെ അമ്മായി ചൂണ്ടിയാ കസേരയിൽ ഇരിക്കാനായി ശ്രമിച്ചതും ചേച്ചി എന്റെ കൈയിൽ നിന്നും കൊച്ചിനെ വാങ്ങി.
“”””എന്താ ഹരി നിന്റെ പ്ലാൻ….???? “”””
വല്യച്ഛന്റെ വകയാണ് ചോദ്യം.നരസിംഹത്തിൽ തിലകൻ സാർ ലാലേട്ടനോട് ചോദിക്കുന്ന ആ രീതിയിൽ ആയിരുന്നു ചോദ്യം.
“”””അങ്ങനെ പ്രതേകിച്ചു ഒന്നുമില്ല…. കടയൊക്കെ നോക്കി… നാട്ടിൽ തന്നെ..!!”””
മനസ്സിൽ തോന്നിയത് ഞാൻ അവിടെ പറഞ്ഞു.
“””””അതൊക്കെ ശരി….. ഞങ്ങൾ അതല്ല ഉദേശിച്ചത്….ഇനിയും കഴിഞ്ഞതൊക്കെ ഓർത്ത് ഇങ്ങനെ നടക്കാൻ ആണോ നിന്റെ ഉദ്ദേശം…??….. “”””
വല്യമ്മാമ എന്നെ നോക്കി ഗൗരവത്തോടെ ചോദിച്ചു.
ഞാൻ മറുപടി ഒന്നും പറയാതെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.
“”””ഇനി നിന്നെ ഒറ്റക്ക് വിടാൻ തീരുമാനിച്ചിട്ടില്ല… എന്തായാലും നിനക്കൊരു കൂട്ട് വേണം…. അതുകൊണ്ട് നിന്റെ കല്യാണം എത്രയും വേഗം നടത്താൻ ആണ് ഞങ്ങളുടെ തീരുമാനം…!!!””””
വല്യമ്മാമ കാര്യമായി പറഞ്ഞു.
“””വല്യമ്മാമേ… എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടാ… “”””
ഞാൻ എല്ലാവരോടും ആയി പറഞ്ഞു.
“”””പിന്നെ…. എന്നുകുന്നും ഇങ്ങനെ നടക്കാൻ ആണോ നിന്റെ തീരുമാനം…?? “”””
അമ്മായി എന്നെ നോക്കി ചോദിച്ചു.
“”””ഇപ്പോ അരുണിന്റെ കഴിയട്ടെ എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം…!!””””
ഇപ്പോ കയറി ഒടക്കിയാൽ ശരിയാവില്ല എന്ന് തോന്നിയ ഞാൻ തൽകാലം പിടിച്ചു നിൽക്കാനായി പറഞ്ഞു.
“”””അരുണിന്റെ ഒപ്പം നടത്താനാ ഞങ്ങളുടെ തീരുമാനം… “”””
വല്യമ്മ പറഞ്ഞു.
“”””ഏയ്…. ഇത്ര പെട്ടന്നോ അതൊന്നും ശരിയാവില്ല…!!….”””
ഞാൻ ചാടി കയറി പറഞ്ഞു.!
“”””എന്ത് ശരിയാവില്ലെന്ന്… “””
വല്യച്ഛൻ എന്നെ നോക്കി ചോദിച്ചു.
“”””അല്ല… ഇത്രപെട്ടന്ന് എവിടുന്ന് ഒരു പെൺകുട്ടിയെ കിട്ടാനാ…. അതുകൊണ്ട് നമ്മുക്ക് സാവധാനം… അതിനെ കുറിച്ച് ആലോചിക്കാം “”””
ഒഴിഞ്ഞുമാറാനായി ഞാൻ എല്ലാവരോടും പറഞ്ഞുകൊണ്ട് ഇരിക്കുന്നിടത്ത് നിന്നും എഴുനേക്കാൻ തുനിഞ്ഞതും ചേച്ചി എന്നെ പിടിച്ചു വീണ്ടും അവിടെ ഇരുത്തി.
“”””പെൺകുട്ടിയെ ഞങ്ങൾ കണ്ട് പിടിച്ചു…. പെണ്ണിനും അവരുടെ വീട്ടുകാർക്കും എല്ലാം സമ്മതമാണ്….ദേ ഇതാണ് പെൺകുട്ടിയുടെ അച്ഛനും അമ്മയും…”””
അളിയൻ എന്റെ മുൻപിൽ ഇരിക്കുന്ന ആ അങ്കിളിനെയും ആന്റിയെയും ചൂണ്ടികാണിച്ചു കൊണ്ട് എന്നെ നോക്കി ചിരിയോടെ പറഞ്ഞു.
“”””ഇനി നിന്റെ സമ്മതം കൂടി കിട്ടിയാൽ മതി…!!!”””””
അച്ചു എന്നെ നോക്കി ചിരിയോടെ എന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.
“””ഗൗരി നീ പോയി ദേവുവിനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വാ…!!”””
ചേച്ചി ഗൗരിയോടായി പറഞ്ഞു.
പെട്ടന്ന് എല്ലാവരും ഒരു കൊലുസിന്റെ ശബ്ദം കേട്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി… അവരെ അനുഗമിച്ചു ഞാനും അവിടേക്ക് നോക്കി…
ചുവപ്പും കറുപ്പും കലർന്ന ഹാഫ് സാരിയിൽ…. വെളുത്ത ഐഷ്യര്യം തുളുമ്പുന്ന മുഖവും കരിഎഴുതിയ ഉണ്ട കണ്ണുകളും… ചുവന്നു രക്തവർണ്ണമാർന്ന തുടുത്ത അധരവും… നുണക്കുഴുകൽ ശോഭ വർധിപ്പിച്ച കവിൾ തടങ്ങളും… ഇടതൂർന്ന കർകൂന്തലും എല്ലാം ഒത്തിണങ്ങിയ… അപ്സരസ്സ്….
പക്ഷെ അവളുടെ കരി എഴുതിയ മിഴികൾ കണ്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞ മുഖം ജെനിയുടെ ആണ്..
എല്ലാവരും എന്നെ പ്രതീക്ഷയോടെ നോക്കി… ഞാൻ ഒന്നും മിണ്ടാതെ അവിടെന്ന് എഴുന്നേറ്റ് പോന്നു..
നേരെ പോയത് ബാൽക്കണിയിലേക്ക് ആണ്… അവിടെ ചെന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിൽ വെച്ചു ഉള്ളിലേക്ക് പുക ആഞ്ഞു വലിച്ചു…
ജെനി…. എന്റെ പൊന്നൂട്ടി…. ഇത്രയും നാളിന് ഇടക്ക് അവളെ കുറിച്ച് അറിയാൻ കഴിഞ്ഞത് കല്യാണം കഴിഞ്ഞ് ഭർത്താവിനോപ്പം ജർമ്മനിയിൽ ആണെന്നാണ്…
“”””കുട്ടു… “”””
ചേച്ചിയുടെ വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി… ഇതിനിടയിൽ പഴയ കാര്യങ്ങൾ ഓർത്ത് എന്റെ മിഴികൾ നിറഞ്ഞു ഒഴുകിയിരുന്നു…
“”””എന്താ…. എന്തായെന്റെ കുട്ടുവിന് പറ്റിയെ…??? “”””
എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചേച്ചി ചോദിച്ചു.
“””ജെനി….!!. “””
ഞാൻ ആ പേര് പറഞ്ഞപ്പോൾ ചേച്ചി എന്നെ നോക്കി കണ്ണുമിഴിച്ചു…
“”””ആ കുട്ടിയെ കണ്ടപ്പോൾ എനിക്ക് ജെനിയെയാ ഓർമ്മ വന്നത്…!””””
ചേച്ചിയെ നോക്കി വിഷമത്തോടെ ആണ് ഞാൻ അത് പറഞ്ഞത്.
“”””കുട്ടു… നീയിപ്പോഴും അതൊക്കെ… ഓർത്ത് വിഷമിക്കുകയാണോ…. ഇനി അതൊക്കെ മറന്നു… എന്റെ വാവ.. പുതിയൊരു ജീവിതം തുടങ്ങ്… എത്രയെന്നു വെച്ച നീ ഇങ്ങനെ…!”””
ചേച്ചി വല്ലയിമയോടെ എന്നെ നോക്കി പറഞ്ഞു.
“”””പറ്റണില്ല… ചേച്ചി… ജെനിയുടെ മുഖം മനസ്സിൽ തെളിയുമ്പോ കൂടെ രണ്ടു മുഖം കൂടി തെളിയും…. എന്റെ അച്ഛന്റെയും അമ്മയുടെയും മുഖം…!!!””””
അത് പറഞ്ഞു നിർത്തിയപ്പോഴേക്കും ചേച്ചിയുടെ മിഴികളും നിറഞ്ഞു ഒഴുകാൻ തുടങ്ങി.
“””നീ ഇങ്ങനെ വിഷമിക്കല്ലേടാ… കുട്ടു… നിക്കത് കണ്ടിട്ട് സഹിക്കണില്ലടാ…!””””
ചേച്ചി എന്നെ കെട്ടിപിടിച്ചു കൊണ്ട് ഒരു തേങ്ങലോടെ പറഞ്ഞു.
അങ്ങനെ ചേച്ചിയോട് ഓരോന്ന് പറഞ്ഞുകൊണ്ട് നിൽകുമ്പോൾ അച്ചു വന്നെന്നെ വിളിച്ചു കൊണ്ട് പോയി.
“”””ഡാ… നമ്മളിത്.. എവിടെക്കാ…?.. “”””
അച്ചുവിന്റെ പിന്നാലെ നടക്കുന്നതിന്റെ ഇടയിൽ ഞാൻ അവനോട് ചോദിച്ചു.
“””നീയൊന്ന്… മിണ്ടാതെ വരോ…!!”””
അവൻ പുച്ഛത്തോടെ എന്നെ നോക്കി മറുപടി നൽകി.
“”””ഡാ…. വന്നു വണ്ടിയെടുക്ക്…! “””
അരുണിന്റെ പുത്തൻ ഡോമിനാറിന്റെ കീ എനിക്ക് നേരെ നീട്ടികൊണ്ട് അവൻ ഗൗരവത്തോടെ എന്നെ നോക്കി.
ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാതെ കീ വാങ്ങി വണ്ടിയെടുത്തു…
“”””ഡാ എങ്ങോട്ടാ…? “”””
ബൈക്ക് ഓടിക്കുന്നതിന്റെ ഇടയിൽ ഞാൻ അവനോട് തിരക്കി.
“”””മെൻസ് ബ്യൂട്ടി പാർലർ….!!””
അവൻ മറുപടി നൽകി.
“”അവിടെ എന്തിനാ..??. “””
ഞാൻ അറിയാതെ ചോദിച്ചു പോയി..
“”””ചെരക്കാൻ….!!!””””
അതുകൂടി കേട്ടത്തോടെ എനിക്ക് തൃപ്തിയായി… പിന്നെ അവിടെ എത്തും വരെ ഞാൻ അവനോട് ഒന്നും പറഞ്ഞുമില്ല.. ചോദിച്ചുമില്ല..
അവൻ പറഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി…. എന്നോട് ഒന്നും പറയാതെ അവൻ ബൈക്കിൽ നിന്നും ഇറങ്ങി പാർലറിനു അകത്തേക്ക് കയറിപ്പോയി….
“”””ഹരി….. “””””
പോസ്റ്റ് അടിച്ച ഞാൻ ഫോണിൽ കുത്തികൊണ്ട് നിൽകുമ്പോൾ ആണ് അച്ചുവിന്റെ വിളി കേട്ടത്….
ഞാൻ എന്തെന്നാ ഭാവത്തോടെ അവനെ നോക്കി.
“”””വാടാ.. “””
അവൻ എന്റെ നേരെ കൈവീശി കൊണ്ട് വീണ്ടും അകത്തേക്ക് കയറി… ഞാനും അവന്റെ പിന്നാലെ അനുഗമിച്ചു…
അകത്തേക്ക് കയറി ചെന്ന എന്നെ പിടിച്ചു അവൻ ഒരു ചെയറിൽ ഇരുത്തി….
“”””അളിയാ…. ഇവന്റെ ഈ കാടുംമറ്റും വെട്ടിതളിച്ച്…. എന്റെ ചെക്കനെ ഒന്ന് ചുന്ദരൻ ആക്കണം…!!! “””
എന്റെ തോളിൽ പിടിച്ചുകൊണ്ടു അച്ചു തൊട്ടടുത്ത് നിന്ന ആളോട് പറഞ്ഞു.
“”””എനിക്ക് മുടിയൊന്നും വെട്ടണ്ട…. നീ വെണോങ്കി… ചെയ്തോ….!!!”””””
സംഭവം പന്തിയല്ല എന്ന് തോന്നിയപ്പോൾ രക്ഷപെടാൻ വേണ്ടി ഞാൻ ആദ്യത്തെ അടവ് എടുത്തു…
“”””നീയിതല്ല…. ഇതിനപ്പുറം പറയും എന്ന് എനിക്ക് അറിയാമായിരുന്നു…. പക്ഷെ പൊന്നുമോൻ ഒന്നറിഞ്ഞോ…. ഇത് നിന്റെ പുന്നാര ചേച്ചി പറഞ്ഞിട്ട…. അത്കൊണ്ട് നോ രക്ഷ…!!!. “”””
അച്ചു കൊലചിരിയോടെ എന്നെ നോക്കി കട്ടായം പറഞ്ഞു…
ഇനി രക്ഷപെടാൻ ഒരു വഴിയുമില്ല എന്ന് തിരിച്ചറിഞ്ഞ ഞാൻ അവിടെ ഇരുന്നുകൊടുത്തു….
നീണ്ട എന്റെ മുടിയും താടിയും വെട്ടിയൊതുക്കി… അവർ എന്നെ മുടുക്കാൻ ആക്കി…. തെണ്ടികൾ…!!!!.. കൂടാതെ മുഖം മിനുക്കൻ എന്തൊക്കെയോ സാധനങ്ങൾ വാരി പൂശാനും അവർ മറന്നില്ല… അവരുടെ ചെയ്തികൾ കണ്ട് എനിക്ക് ഓർമ്മ വന്നത്….പറക്കും തളിക സിനിമയിലെ കല്യാണ ചെക്കനെ ഒരുക്കുന്ന സീൻ…
>>>>>>>>>>>>>><<<<<<<<<<<<<
തിരിച്ചു പോകും വഴി ബൈക്ക് ഓടിച്ചത് അച്ചുവാണ്…
ഞങ്ങൾ ചെല്ലുമ്പോൾ അളിയനും ചേച്ചിയും ഗൗരിയും ദേവികയും ഉൾപ്പെടെ എല്ലാവരും ഉമ്മറത്തു ഇരുപ്പുണ്ട്….
ബൈക്കിന്റെ സൗണ്ട് കേട്ട് എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലെക്ക് ആയി…
എന്റെ കോലം കണ്ട് എല്ലാവരുടെയും മുഖത്ത് നേരിയ അതിശയവും ഒരുപാട് സന്തോഷവും ഉണ്ട്… ചേച്ചിയുടെ മിഴികൾ നിറയുന്നും ഉണ്ടായിരുന്നു…
ദേവികയുടെ കരിയെഴുതിയ ഉണ്ടക്കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു….
“”””ഇപ്പോഴാ നീ ഞങ്ങളുടെ പഴയ ഹരികുട്ടൻ ആയത്…. നല്ല ഭംഗി ഉണ്ട് ഹരി… സുന്ദരൻ ആയി എന്റെ കുട്ടി…. ഹരിയേട്ടാ സൂപ്പർ… “”””
അവിടെയിരുന്നവരിൽ നിന്നും പലവിധ അഭിപ്രായങ്ങൾ ഉയർന്നു… ഞാൻ അധികനേരം അവിടെ നിന്ന് താളം ചവിട്ടാതെ… വേഗം എന്റെ മുറിയിൽ പോയി.. കുളിക്കാൻ കയറി.
ബാത്റൂമിൽ കയറി കണ്ണാടിയിൽ നോക്കിയപ്പോൾ അവർ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു എനിക്കും തോന്നി… ഇപ്പൊ ഒരു മെനവെച്ചിട്ടുണ്ട്… വേഗം തന്നെ കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി….
റൂമിൽ എന്നെയും കാത്ത് ചേച്ചിയുണ്ടായി… തോളിൽ ഒരു തോർത്തും ഇട്ട് എന്നെനോക്കി കണ്ണിമചിമ്മാതെ നോക്കി നിൽക്കുകയാണ് ചേച്ചി.
“”””ന്താടി ചേച്ചി…. എന്നെ ആദ്യമായി കാണുന്ന പോലെ ഒരു നോട്ടം നോക്കുന്നെ….???..””””
ഞാൻ ചേച്ചിയെ നോക്കി സംശയത്തോടെ ചോദിച്ചു.
“””ഏയ്…. ഞാനെന്റെ കുട്ടിവിന്റെ ഫങ്ങി നോക്കി നിന്ന് പോയതാ… “”””
ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് ചേച്ചി എന്നെ നോക്കി പറഞ്ഞു.
“”””നീ പോടീ….ചേച്ചി…!!! “””
“””ബാ…. ചേച്ചി തോർത്തി തരാം… “”””
അതും പറഞ്ഞു ചേച്ചി തോളിൽ നിന്നും തോർത്തിടുത്തു എന്റെ തലതോർത്താൻ തുടങ്ങി…
“”””ചേച്ചി… “”””
തല തോർത്തികഴിഞ്ഞു പോവാൻ തുണിഞ്ഞ ചേച്ചിയുടെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് ഞാൻ വിളിച്ചു..
“”””എന്താ കുട്ടു… “”””
“”””അത്…. എനിക്ക്…. “”””
“”””പറ വാവേ….മോനെന്തിനാ ചേച്ചിയോട് കാര്യം പറയാൻ ഒരു മുഖവര.. “”””
എന്റെ ഒപ്പം ബെഡിലേക്ക് ഇരുന്നു എന്റെ തോളിൽ പിടിച്ചുകൊണ്ടു ചേച്ചി പറഞ്ഞു.
“”””ചേച്ചി എനിക്ക്… ആ കുട്ടിയോട് ഒന്ന് സംസാരിക്കണം… “”””
ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.
“”””ദേവുവിന്നോടാണോ….??? “”””
“”””അതെ… “”””
ചേച്ചിയുടെ ചോദ്യത്തിന് ഞാൻ ഒറ്റവാക്കിൽ ഉത്തരം എഴുതി.
“”””വേണ്ട…. അവളോട് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്…. മോനിപ്പോ ദേവൂനോട് സംസാരിക്കണ്ട…. “””””
ചേച്ചി ഗൗരവത്തോടെ അതും പറഞ്ഞു മുറിവിട്ട് പുറത്തേക്ക് പോയി….
>>>>>>>>>>>>><<<<<<<<<<<<<
നാളെയാണ് വിവാഹം….
ഞാൻ പുറത്തേക്ക് പോകാനായി റെഡി ആയി താഴേക്കിറങ്ങി…. അത്യാവശ്യം എല്ലാവരും താഴെയുണ്ട്….
ഞാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ ചേച്ചിയും അച്ചുവും അളിയനും ഗൗരിയും ദേവികയും അവളുടെ അനിയത്തി ഗോപികയും എല്ലാം തിണ്ണയിൽ ഇരുന്നു എന്തോ കാര്യമായ ചർച്ചയിൽ ആണ്…
“”””അച്ചു…. കാറിന്റെ ചാവി വേണം… “”””
അവിടേക്ക് ചെന്ന ഞാൻ ഉച്ചത്തിൽ അച്ചുവിനെ നോക്കി പറഞ്ഞു.
“”””എവിടെക്കാ… കുട്ടു…??? “”””
ചേച്ചി എന്നെ നോക്കി ചോദിച്ചു.ദേവികയും എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
“””””അച്ചു കീ… “”””
ചേച്ചിയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ വീണ്ടും അച്ചുവിനോട് ആവിശ്യം ഉന്നയിച്ചു.. അവൻ തന്റെ പോക്കറ്റിൽ നിന്നും ചാവി എടുത്ത് എന്റെ നേരെ എറിഞ്ഞു ഞാൻ അത് കൈകലാക്കി…
“””ഞാൻ വന്നോ….??? “”””
അച്ചു ചോദിച്ചു…
“”””വേണ്ടടാ…. ചേച്ചി… ബാ… ഒന്ന് പുറത്ത് പോയിട്ടും വരാം.. “”””
ചേച്ചിയെ നോക്കി ഞാൻ പറഞ്ഞു… പെട്ടന്ന് അവരുടെ കൂട്ടത്തിൽ നിന്നും ചേച്ചി എഴുനേറ്റ് എന്റെ അരികിലേക്ക് വന്നു.
>>>>>><<<<<
“”””നമ്മൾ എവിടേക്കാ…. കുട്ടു…. പോകുന്നെ….??? “”””
കാറിൽ ഇരിക്കുമ്പോൾ ചേച്ചി എന്നെ നോക്കി ചോദിച്ചു.
“”””അത്….കുറച്ചു പർച്ചേസ് ഉണ്ട്…. “”””
ഞാൻ ചേച്ചിയെ നോക്കാതെ മറുപടി പറഞ്ഞു.
“”””ആർക്ക് വേണ്ടി… “”””
ചേച്ചി സംശയത്തോടെ ചോദിച്ചു.
“”””ആ കുട്ടിക്ക്… പുടവയും… താലിയും ഒക്കെ വാങ്ങണ്ടേ….??? “”””
ഞാൻ ചേച്ചിയോട് കാര്യമായി തന്നെ പറഞ്ഞു.
“”””അതൊക്കെ മേടിച്ചു… കുട്ടു… “””””
“”””കെട്ടാൻപോകുന്ന പെണ്ണിന് താലിയും പുടവയും വാങ്ങിച്ചു കൊണ്ടുക്കാൻ പറ്റാത്ത ഞാനെന്തിനാ കല്യാണം കഴിക്കുന്നേ….??? “””””
“”””പിന്നെ എന്റേയീ അമ്മക്ക് എന്തെങ്കിലും മേടിച്ചു തരേണ്ട… “”””
ചേച്ചിയുടെ കൈയിൽ മുറിക്കി പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു.
“”””എല്ലാം എന്റെ കുട്ടു പറയും പോലെ…. “”””
ചേച്ചി നിറക്കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു.
അവിടെന്ന് നേരെ ജ്വല്ലറിയിലേക്ക് വിട്ടു…
താലിയും മാലയും വാങ്ങി…. അത്യാവശ്യം ആഭരണങ്ങളും….ചേച്ചിക്കും വാങ്ങാൻ മറന്നില്ല….
പിന്നീട് ഷോപ്പിംഗ് മാളിൽ പോയി ദേവികക്കായി സാരിയും മറ്റും വാങ്ങി ഗൗരിക്കും ചേച്ചിക്കും ബാക്കിയുള്ളവർക്കും ഓരോ ജോഡി ഡ്രെസ്സും വാങ്ങി ഞാനും ചേച്ചിയും തിരികെ മടങ്ങി.
>>>>>>>>>>>>><<<<<<<<<<<
“”””കുട്ടു നീയൊരുങ്ങി കഴിഞ്ഞില്ലേ ഇത് വരെ…. “”””
മൂഹൂർത്തോട് അടുത്തിട്ടും എന്റെ അനക്കം ഒന്നും കാണാത്തത് കൊണ്ട് ചേച്ചി എന്റെ റൂമിലേക്ക് കയറി വന്നുകൊണ്ട് ചോദിച്ചു.
ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം അതിന് ശേഷം ഫങ്ക്ഷന് തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിൽ.
“””””കുട്ടു….. “”””
“”””ചേച്ചി ഞാൻ ഇവിടെ ഉണ്ട്… “””
ചേച്ചിയുടെ വിളികേട്ട് ബാൽക്കണിയിൽ നിന്നും ഞാൻ വിളിച്ചു പറഞ്ഞു.
“”””ആഹാ…. റെഡിയായിട്ടു ഇവിടെ വന്നു നിക്കെണോ…?? “””
ചേച്ചി ചിരിയോടെ ചോദിച്ചു…
ചേച്ചി പീകോക്ക് ബ്ലൂ സാരിയും ബ്ലൗസും ആണ് വേഷം…കുടുംബത്തിലെ എല്ലാ സ്ത്രീ ജനങ്ങളും ഒരേ നിറത്തിൽ ഉള്ള സാരിയും ബ്ലൗസും ആണ് വിവാഹത്തിന് ഇടാൻ തിരഞ്ഞിടുത്തിരിക്കുന്നത്.പുരുഷന്മാർ എല്ലാവരും പീകോക്ക് ബ്ലൂ കുർത്തയും കാസവ് മുണ്ടും…
ഞാനും അരുണും വെള്ള ഷർട്ടും കസവുമുണ്ടും…
സമയം ശരവേഗത്തിൽ കുതിക്കുകയാണ്…. റൂമിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്തിയത് എനിക്ക് ഓർമകൂടി ഇല്ല…
ഒന്ന് കണ്ണുചിമ്മി തുറന്നപ്പോഴേക്കും ദേവിക എന്റെ അരികിൽ എത്തി… ഇത്രയും വേഗത്തിൽ സമയം പോകുന്നത് ഇതാദ്യം…
ഞാനും ചേച്ചിയും വാങ്ങിയ ചുവന്ന പട്ടുസാരിയിൽ ദേവികയെ കാണാൻ അതി സുന്ദരിയായിരുന്നു. അവിളിൽ ഏറ്റവും ഭംഗി കരിയെഴുതിയ ആ ഉണ്ടക്കണ്ണുകൾ തന്നെ…
എന്റെ അരികിൽ തന്നെ ചേച്ചിയും അളിയനും ഉണ്ട്… ഇപ്പുറം ദേവികയും.
വധുവരന്മാർ ഷേത്രത്തിൽ കയറാൻ നിർദേശം ലഭിച്ചു… ഞങ്ങൾ നാല് പേരും അകത്തേക്ക് കയറി.
ഞങ്ങൾക്ക് ചുറ്റും ആളുകൾ കൂടി നിന്നു….
ക്ഷേത്രത്തിലെ മേൽശാന്തി പൂജിച്ച താലിമാല തളികയിൽ ഏന്തി ഞങ്ങൾക്ക് അരികിലേക്ക് വന്നു…
വല്യമ്മാമ എനിക്കും അരുണിനും താലി എടുത്തു തന്നു… കൃത്യം മുഹൂർത്ത്തിൽ ദേവിയെയും ഞങ്ങളുടെ ബന്ധുക്കളെയും സാക്ഷിയാക്കി ദേവികയുടെ അനുവാദത്തോടെ ഞാൻ ദേവികയുടെ കഴുത്തിൽ താലി ചാർത്തി….എനിക്ക് താലികെട്ടാനായി അപ്പുവേച്ചി അവളുടെ മുടി പൊക്കി തന്നു.. ശേഷം താലിമാലയുടെ കൊളുത്ത് ഒരിക്കൽ കൂടി മുറുക്കി. വായികുരവയുടെ അകമ്പടിയോടെ ദേവികയെ ഞാൻ എന്റെ ഭാര്യാക്കി…അവളുടെ നറുകയിൽ കുങ്കുമം ചാർത്തി…
അവസാനം അവളുടെ അച്ഛൻ കന്യാധാനത്തിനായി മുന്നിലേക്ക് വന്നു…. ദേവികയുടെ കൈപിടിച്ച് എന്റെ കൈയിൽ ഏല്പിച്ചു അദ്ദേഹം… ഒരുപാട് പ്രതീക്ഷയോടെ ആണ് അദ്ദേഹം അത് ചെയ്തത് എന്ന് നിറഞ്ഞൊഴുകിയ അദ്ദേഹത്തിന്റെ മിഴികളിലൂടെ എനിക്ക് തിരിച്ചറിയാൻ സാധിച്ചു.
ഷേത്രത്തിൽ അവളുടെ കൈ പിടിച്ചു വലംവെച്ചു… എല്ലാവരുടെയും അനുഗ്രം വാങ്ങി ഞങ്ങൾ ക്ഷേത്രത്തിൽ നിന്ന് ഓഡിറ്ററിയത്തിലേക്ക് പോയി.
പിന്നെ ഫോട്ടോയിടുപ്പും മറ്റും എങ്ങിനെയൊക്കെ കഴിഞ്ഞ്… അവസാനം ഭക്ഷണം കഴിക്കാൻ ഇരുന്നു…. മനസമാധാനത്തോടെ ഒരിറ്റ് ഇറക്കാനായില്ല…
ഇതൊന്നുമല്ല തമാശ കെട്ടിയ പെണ്ണിനോട് ഇതുവരെ ഞാൻ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല… അവൾ ഇങ്ങോട്ടും… പെണ്ണ് ഊമയാണോ എന്തോ… പക്ഷെ ചേച്ചിയിടും മറ്റുള്ളവരോടും അവൾ ചിരിയോടെ സംസാരിക്കുന്നുണ്ട്… ഞാൻ നോക്കുമ്പോൾ അത് നിർത്തി ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാ ഭാവവും…
എല്ലാം കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് എന്റെ വീട്ടിലേക്ക്…. അമ്മായിയാണ് ആരതി ഉഴിഞ്ഞു വിളിക്ക് കൊടുത്തു ഞങ്ങളെ ഇരുവരെയും അകത്തേക്ക് സ്വീകരിച്ചത്…. അതിന് ശേഷം പാലും മധുരവും നൽകി ചടങ്ങ് പൂർത്തിക്കരിച്ചു….
വൈകുനേരത്തെ റിസപ്ഷൻ കഴിഞ്ഞ് എന്നെയും ദേവികയേയും അവളുടെ വീട്ടുകാർ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി…. ആദ്യ മൂന്ന് നാളുകൾ വധുവിന്റെ വീട്ടിൽ ആകണം എന്ന് ആചാരം ഉണ്ടത്രേ.
>>>>>><<<<<<
കാറിൽ നിന്നും ഇറങ്ങി അവരുടെ വീട് കണ്ടപ്പോൾ തന്നെ അവരുടെ ഏകദേശ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു…
ഓട് ഇട്ട ഒരു കുഞ്ഞുവീട്… രണ്ട് റൂം ഉണ്ടാവും… മുറ്റം പൂത്തോട്ടം കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്…
“”””അകത്തേക്ക് വാ മോനെ… “”””
ദേവികയുടെ അച്ഛൻ രാമചന്ദ്രൻ എന്നെ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു…. വേറെ ഏതോ കാരണവന്മാർ കൂടെ ഉണ്ട് അദ്ദേഹത്തിന്റെ ഒപ്പം… ഞാൻ രാമചന്റെ ഒപ്പം അകത്തേക്ക് കയറി…
പറഞ്ഞത് പോലെ ഒരു കുഞ്ഞുവീട്…. അദ്ദേഹം എന്നെ പിടിച്ചു അവിടെ ഉള്ള ഒരു സോഫയിൽ ഇരുത്തി.
ഗോപിക എന്നെ ചുറ്റിപറ്റി നിൽപ്പുണ്ട്… ഞാൻ ഇതുവരെ അവളോട് നേരെ ചൊവ്വേ സംസാരിച്ചിട്ട് കൂടി ഇല്ല…. അതിന്റെ ഒരു സ്റ്റാർട്ടിങ് ട്രൗബിൾ ഉണ്ട്…. എന്റെ ഭാര്യയുടെ അനിയത്തി എന്ന് പറഞ്ഞാൽ എന്റെയും അനിയത്തി അല്ലെ…
“”””മോളെന്താ ഒന്നും മിണ്ടാതെ…??? “”””
കാർന്നോന്മാരുടെ സംസാരം കേട്ട് ബോർ അടിച്ചപ്പോൾ അരികിൽ നിന്ന ഗോപികയുടെ കൈയിൽ പിടിച്ചു എന്റെ അരികിൽ ഇരുത്തികൊണ്ട് ഞാൻ ചോദിച്ചു…
“”””ങ്ങുഹും…. “”””
അവൾ ചിരിയോടെ ഒന്നുമില്ല എന്നർത്ഥത്തിൽ എന്നെ നോക്കി ചുമൽ കൂച്ചി കാണിച്ചു.
“”””മോളിപ്പോൾ പ്ലസ് ടൂ അല്ലെ….??? “”””
ഞാൻ വീണ്ടും അവളോട് കൂട്ട് കൂടാൻ വേണ്ടി ചോദിച്ചു.
“”””അതെ…””””
അവൾ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.
പെണ്ണ് നാണംകുണുങ്ങി ആണെന്ന് തോന്നുന്നു.
“”””മോൾക്ക് ഏട്ടനെ ഇഷ്ടായില്ലേ…. അതാണോ… എന്നോട് മിണ്ടാതെ….?? “”””
ഞാൻ ഗോപികയെ നോക്കി മെല്ലെ ചോദിച്ചു.
“”””അങ്ങനെ അല്ല…. എനിക്ക്.. ഞാൻ… മിണ്ടിയ ഏട്ടന് ഇഷപ്പെടോ എന്ന് പേടിച്ച ഞാൻ മിണ്ടാതെ ഇരുന്നേ… “””
അവൾ എന്നെ നോക്കി നിഷ്കളങ്കമായി എന്നെ നോക്കി പറഞ്ഞു.
“”””എന്നോട് മിണ്ടാതെ ഇരിക്കുന്നതാ എനിക്ക് ഇഷ്ടമല്ലാത്തെ… “””
ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അതും പറഞ്ഞു മെല്ലെ കണ്ണോടിച്ചപ്പോൾ കണ്ടു ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്ന രണ്ട് ഉണ്ട കണ്ണുകളെ…. ഞാൻ നോക്കുന്നു എന്ന് കണ്ടപ്പോൾ അവൾ ശ്രദ്ധ മാറ്റി…. പിന്നെ ഞാനും ഗോപികയും കൂടി കുറെ നേരം ഓരോന്ന് പറഞ്ഞിരുന്നു…. അതിനിടയിൽ കൂടി ഓരോരുത്തർ യാത്ര പറഞ്ഞു ഇറങ്ങുകയും ചെയ്തു… അവസാനം ആ വീട്ടിൽ ഉള്ളവർ ഒഴികെ എല്ലാവരും പോയി കഴിഞ്ഞിരുന്നു.
“”””ഹരി മോനെ വാ…. ഭക്ഷണം കഴിക്കാം… “”””
ദേവികയുടെ അമ്മ ഭാനുമതി എന്നെ വന്നു വിളിച്ചു..
“””വാ… കുഞ്ഞി… നമ്മുക്ക് ഒരുമിച്ചിരിക്കാം.. “”””
ഞാൻ ഗോപികയെ കൂടി വിളിച്ചു… ഒപ്പം രാമചനെയും…
കൈ കഴുകി… ഞങ്ങൾ മൂന്ന് പേരും ഡെയിനിങ് ടേബിളിന് ചുറ്റുമായി ഇരുന്നു… കുഞ്ഞി എന്റെ അരികിലും അച്ഛൻ എന്റെ ഓപ്പോസിറ്റും…
ഞാൻ ഒഴികെ ബാക്കിയുള്ളവർ സാധാ വീട്ടിൽ ഇടുന്ന വസ്ത്രത്തിലേക്ക് മാറിയിരുന്നു…. കുഞ്ഞി ഒരു പാവാടയും ഷർട്ടും.. രാമച്ഛൻ മുണ്ടും ബനിയനും…. ഭാനുമ്മ സാധാ സാരീ… ഇനി എന്റെ ഭാര്യ ഒരു ചുരുദാർ ടോപ്പും ലോങ്ങ് പാവാടയും .
ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ദേവികയെ കാണാതെ ആയപ്പോൾ ഞാൻ എന്റെ മിഴികൾ കൊണ്ട് അവളെ ഒന്ന് തിരഞ്ഞു….
“”””അവൾക്ക് നല്ല തലവേദന അതുകൊണ്ട് ഭക്ഷണം വേണ്ടാന്ന് പറഞ്ഞു…. “”””
എന്റെ തിരച്ചിൽ കണ്ടിട്ടെന്നോണം അമ്മ എന്നെ നോക്കി പറഞ്ഞു… ഞാൻ അതിന് മറുപയിയായി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
ഭക്ഷണശേഷം അമ്മ കാണിച്ചു തന്ന മുറിയിലേക്ക് ഞാൻ കയറി….. അതിന് മുന്നേ കുഞ്ഞിയോട് ഗുഡ് നൈറ്റ് പറയാനും മറന്നില്ല….
റൂമിൽ ദേവിക ഉണ്ടാവും എന്ന് വിചാരിച്ച എനിക്ക് തെറ്റി…. അവിടെയൊരു പട്ടികുഞ്ഞും ഇല്ലായിരുന്നു….
ഈ വീട്ടിലെ ആകെ അറ്റാച്ചിട് ബാത്രൂം ഉള്ളത് ഈ മുറിയിൽ മാത്രം ആയിരുന്നു അതുകൊണ്ടാവും അവർ ഞങ്ങൾക്ക് ഈ മുറി തന്നെ നൽകിയത്…
ഞാൻ പിന്നെ ഒന്നും നോക്കിയില്ല…. നന്നായി വിയർത്തിട്ടുണ്ട് ഇട്ടിരുന്ന ഡ്രസ്സ് മാറിയിട്ടുകൊണ്ട് ഒരു തോർത്തും എടുത്തു ബാത്റൂമിൽ കയറി….
കുളി കഴിഞ്ഞു ഇറങ്ങുമ്പോഴും റൂമിൽ ആരും തന്നെ ഉണ്ടായില്ല….
അപ്പുവേച്ചി എനിക്ക് തന്നുവിട്ട ബാഗിൽ നിന്നും ഒരു കാവിമുണ്ടും കറുപ്പ് ഫുൾ സ്ലീവ് ഷർട്ടും അണിഞ്ഞു തിരിയുമ്പോൾ ആണ് വാതൽ തുറക്കുന്ന ശബ്ദം കേട്ടത്….
വേറെ ആരും അല്ല…. എന്റെ ഭാര്യ തന്നെയാണ്….
അല്പം പരിഭ്രമത്തോടെ ആണ് അവൾ അകത്തേക്ക് കയറിയത്….
കൈയിൽ പാൽ ഗ്ലാസ് ഉണ്ട്……
“”””നല്ല തലവേദനയാണെന്ന് അമ്മ പറഞ്ഞു….. “”””
അവൾ അകത്തേക്ക് കയറിയതും ഞാൻ ഒരു മടിയും കൂടാതെ ചോദിച്ചു.
“””””ങ്ങും….. “”””
നേർത്ത മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.
“”””എന്നാ… താൻ കിടന്നോ…. “”””
ഞാൻ അതും പറഞ്ഞു അവളെ ഡോറിന് അരികിൽ നിന്നും മാറ്റിയാശേഷം ഡോർ ലോക്ക് ചെയ്തു….
അവൾ അപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്….
“””””എന്താ കിടക്കുന്നില്ലേ….? “”””
അവളുടെ നിൽപ് കണ്ട് ഞാൻ ചോദിച്ചു.
“”””ങ്ങും…. “”””
അതിനും ഒരു മൂളൽ മാത്രമായിരുന്നു മറുപടി.
ഏത് നേരവും മൂളാൻ ഇവളെന്താ വല്ല മൂങ്ങയോ മറ്റോ ആണോ…
കൈയിൽ ഇരുന്ന പാൽ ടേബിളിന്റെ മുകളിൽ വെച്ച ശേഷം അവൾ ബെഡിലേക്ക് വലിഞ്ഞു കയറി ചുവരിന് അഭിമുഖമായി കിടന്ന്….
ഞാൻ ടേബിൾ ലാമ്പ് ഓൺ ചെയ്തുകൊണ്ട്… റൂമിലെ മെയിൻ ലൈറ്റ് ഓഫ് ചെയ്തു ശേഷം ടേബിളിന്റെ മുകളിൽ നിന്നും ഒരു ബുക്കും എടുത്ത് ചെയറിലേക്ക് ഇരുന്നു….
നല്ല ക്ഷീണം ഉണ്ടെങ്കിലും എന്തോ ഉറക്കം വന്നില്ല…. മനസ്സ് ഒട്ടും ശാന്തമല്ലാത്ത പോലെ…..
അതിനിടയിൽ ഞാൻ എന്ത് ചെയുകാണെന്ന് ദേവിക തലചരിച്ച് നോക്കുന്നും ഉണ്ടായി.
ഞാൻ അതെല്ലാം ചെറുചിരിയോടെ നോക്കികണ്ടുകൊണ്ട് മെല്ലെ ബുക്കിലേക്ക് ശ്രദ്ധ ശ്രദ്ധയൂന്തി
അത്രയും നേരം കിടന്നിരുന്ന ദേവൂ എഴുനേൽക്കുന്നത് കണ്ടാണ് ഞാൻ ബുക്കിൽ നിന്നും ശ്രദ്ധ മാറ്റി നോക്കിയത്….
അവൾ എഴുന്നേറ്റ് പെട്ടന്ന് ബാത്റൂമിലേക്ക് ഓടി…. കാര്യമെന്തെന്ന് മനസിലാവാതെ ഞാൻ ആ ചെയറിൽ തന്നെ ഇരുന്നു.
ബാത്റൂമിൽ നിന്നും ചർദ്ദിക്കുന്ന ശബ്ദം കേട്ടത്തോടെ ഞാൻ ചെയറിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു….
വാതൽ തുറന്നിട്ടിരിക്കുകയാണ്…. അതുകൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറി…
ഉള്ളിൽ കയറി നോക്കുമ്പോൾ വാഷ്ബേസിനിലേക്ക് മുഖം കുനിച്ചു ചർദ്ദിക്കുന്ന ദേവുവിനെ ആണ് ഞാൻ കണ്ടത്.
ഞാൻ വേഗം അവളുടെ അരികിലേക്ക് ചെന്നു…. അവളുടെ പുറം നന്നായി തടവി…. എന്റെ കരസ്പർശം അവൾ അരിഞ്ഞതും ദേവൂ എന്നെ മുഖം ഉയർത്തി നോക്കി….
അവളുടെ കരഞ്ഞു കലങ്ങിയ മിഴികൾ കണ്ടതും ഞെഞ്ചിൽ എവിടെയോ ഒരു പിടച്ചിൽ….
ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു അവളുടെ പുറം തടവി കൊടുത്തു…. എല്ലാം കഴിഞ്ഞു അവൾ മുഖം കഴുകി എനിക്ക് അഭിമുഖമായി നേരെ നിന്നു….
അവളുടെ ഉണ്ടക്കണ്ണുകളിൽ ചുവപ്പിന്റെ ചായം കളർന്നിരുന്നു…. ഒപ്പം എന്നും കുസൃതി മാത്രം നിറഞ്ഞു നിൽക്കുന്ന ആ മിഴികൾ നിറഞ്ഞു തുളുമ്പാൻ നിൽക്കുന്നു.
ഞാൻ അവളുടെ മിഴികൾ തുടച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ച് വീണ്ടും മുറിയിലേക്ക് നടന്നു.
അവളെ കട്ടിലിൽ പിടിച്ചിരുതിയ ശേഷം എന്റെ വാല്ലെറ്റിൽ നിന്നും ഛർദിയുടെ ടാബിലെറ്റ്സ് അവൾക്ക് നൽകി ഒപ്പം ടേബിളിന് മുകളിൽ ഇരുന്ന ജഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു നൽകി….
അവൾ മരുന്ന് കഴിച്ച ശേഷം ഗ്ലാസ് എനിക്ക് തിരികെ നൽകി…
അവളെ ബെഡിൽ കിടത്തിയ ശേഷം പുതപ്പ് കൊണ്ട് കഴുത്തുവരെ അവളെ പുതപ്പിച്ചു.
ശേഷം ടേബിളിന് മുകളിൽ ഇരുന്ന ടൈഗർ ബാം കുറച്ചിടുത്തു അവളുടെ നെറ്റി തടത്തിൽ പുരട്ടിയ ശേഷം മെല്ലെ മെസ്സാജ് ചെയ്ത് കൊടുത്തു….
ക്ഷീണം കൊണ്ടാണ് തോന്നുന്നു…. ദേവൂ പെട്ടന്ന് തന്നെ ഉറങ്ങി….
ഞാൻ വീണ്ടും ചെയറിൽ ചെന്നിരുന്നു ബുക്ക് എടുത്ത് വായന തുടർന്നു….
ഇടക്കെപ്പോഴോ കൺപോളകൾക്ക് കനം വർദ്ധിക്കുന്നതായി അനുഭവപ്പെട്ടെങ്കിലും വായന നിർത്തിയില്ല….. വായനക്കൊപ്പം അറിയാതെ തന്നെ ഞാൻ ഉറക്കത്തിൽ അഭയം പ്രാപിച്ചു….
*******************
പിറ്റേന്ന് ഫോണിന്റെ റിങ് കേട്ടാണ് ഞാൻ ഉണർന്നത്….
മേശയിൽ തലവെച്ചായിരുന്നു ഇന്നലെ ഞാൻ ഉറങ്ങിയത് എന്ന് എഴുന്നേറ്റപ്പോൾ ആണ് എനിക്ക് മനസിലായത്….
ഫോൺ എടുത്തു നോക്കിയപ്പോൾ കോൾ ഒന്നും അല്ല….6 മണിയുടെ അലാറം അടിച്ചതാണ്….
പെട്ടന്ന് ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അവിടേക്ക് നോക്കി.
രാവിലെ തന്നെ കുളിച്ചു ശുദ്ധിയായി വരുകയാണ് എന്റെ കെട്ടിയോൾ…. ഇളം പച്ച ടോപ്പും ചുവന്ന സ്കിൻ ഫിറ്റ് പാന്റും ആണ് പെണ്ണിന്റെ വേഷം… നനഞ്ഞ മുടി തോർത്തിൽ ചുറ്റികെട്ടി വെച്ചിട്ടുണ്ട്…. മുഖത്തും കഴുത്തിലും എല്ലാം വെള്ളത്തുള്ളികൾ പറ്റിയിരുപ്പുണ്ട്….
അവളുടെ ഉണ്ടക്കണ്ണുകൾ കൊണ്ടുള്ള നോട്ടം ആണ് അവളുടെ സൗന്ദര്യത്തിൽ ലയിച്ചുപോയ എന്റെ മനസ്സിനെ തിരികെ കൊണ്ടുവന്നത്.
“”””അമ്മ പറഞ്ഞു…. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെ വീട്ടിൽ പോണമെന്നു…. “”””
അവൾ എന്നെ നോക്കി മിഴികളിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ പറഞ്ഞു.
അവൾ ഉദേശിച്ചത് ഇങ്ങനെ വായിനോക്കി നിൽക്കാതെ പോയി കുളിച്ചു ഫ്രഷ് ആയി വരാൻ ആണ്….
അന്നേരം ആണ് ഒരു സംഭവം എന്റെ മണ്ടയിൽ കത്തിയത്….. പുറത്ത് പോകണമെങ്കിൽ വണ്ടി വേണ്ടേ…..
നേരെ ഫോൺ എടുത്തു അച്ചുവിനെ വിളിച്ചു….
“”””എന്താടാ നാറി… ഈ വെളുപ്പങ്കാലത്ത്….??? “”””
അവസാന റിങ്ങിൽ കോൾ അറ്റൻഡ് ചെയ്തുകൊണ്ടവൻ ചോദിച്ചു.
“”””എടാ…. എനിക്ക് ഒരു വണ്ടി വേണമായിരുന്നു….!””””
ഇങ്ങോട്ട് വിളിച്ച തെറിക്ക് മറുതെറി വിളിക്കാതെ സൗമ്യമായി രീതിയിൽ ഞാൻ എന്റെ ആവിശ്യം പറഞ്ഞു.
“””””നിന്നോട്…. അപ്പുവേച്ചി വിളിക്കാം പറഞ്ഞു….. “”””
അതും പറഞ്ഞു ആ നാറി കോൾ കട്ട് ചെയ്തു….
“”””അലവലാതി…..'”””
അവൻ കോൾ കട്ട് ചെയ്ത ദേഷ്യത്തിൽ ഞാൻ പറഞ്ഞു…
അതിന് ഇടയിൽ എന്റെ സംസാരം കേട്ടകൊണ്ട് പിന്നിൽ നിന്നും ഒരു ചെറുചിരി ഉയർന്നു….
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ പെട്ടന്ന് അവളുടെ സാധാരണ മുഖഭാവം വീണ്ടിടുത്തു….
അന്നേരം ആണ് ഞാൻ പെണ്ണിന്റെ അഴക് വീണ്ടും ശ്രദ്ധിച്ചത്…
ഉണ്ടക്കണ്ണിൽ കരിയെഴുതി….. നെറ്റിയിൽ ചന്ദനം ചാർത്തി… തോർത്തിൽ കെട്ടിവെച്ച കേശഭാരം അഴിച്ചിട്ടു അത് അവളുടെ നിതംബം മറക്കുന്നുണ്ട്…. പനിനീർ പുഷ്പം പോലെ ചുവന്ന അവളുടെ അധരത്തിലെ തേൻ നുകരാൻ ഏതൊരു വണ്ടും കൊതിക്കും…. നിറുകയിൽ സിന്ദൂരം കൂടി ചാർത്തിയപ്പോൾ അവളുടെ പൂർണ്ണേന്തു മുഖത്തിന്റെ സൗന്ദര്യം ഒന്നുകൂടി വർധിച്ചു….
കഴുത്തിൽ ഞാൻ കെട്ടിയ താലി മാത്രം…. അത് അവളുടെ ഹൃദയത്താളവും ആസ്വദിച്ചു മാറോട് ചേർന്ന് കിടക്കുകയാണ്….
ഇടതുർന്ന കാർകൂന്തൽ ഒരിക്കൽ കൂടി വിടർത്തിയിട്ട ശേഷം അവൾ കുളിച്ചു മാറിയതും ഞാൻ ഇന്നലെ മാറിയ ഡ്രെസ്സും എടുത്തുക്കൊണ്ട് കാലിലെ കൊലുസ്സിൽ നിന്നും അനുഗമിക്കുന്ന മണി നാദാത്തിന്റെ അകമ്പടിയോടെ അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് മുറിവിട്ട് പുറത്തേക്ക് പോയി….
അവളുടെ നിറസൗന്ദര്യത്തിൽ ലയിച്ചുപോയ ഞാൻ സ്വബോധം വീണ്ടെടുക്കുന്നത് കൈയിൽ ഇരുന്ന ഫോൺ ഉച്ചത്തിൽ ശബ്ദിച്ചപ്പോൾ ആണ്….
സ്ക്രീനിൽ അപ്പുവേച്ചി കോളിങ് കൂടാതെ ചേച്ചിയുടെ ചിരിക്കുന്ന മുഖം…..
“”””അഹ് ചേച്ചി പറ….. “”””
കോൾ അറ്റൻഡ് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു.
“””എന്റെ കുട്ടു എഴുന്നേറ്റോ…? “”””
“”””അഹ്… “””
“”””എന്നാ പൊന്നുമോൻ ഒന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയേ… “”””
“”””എന്തിനാ….??? “”””
“”””ചോദ്യവും പറച്ചിലും പിന്നെ….. ആദ്യം ചേച്ചി പറഞ്ഞത് അനുസരിക്ക് വാവേ…. “”””
“”””അഹ് നിൽക്ക്…. “”””
അതും പറഞ്ഞു കൊണ്ട് ചേച്ചി പറഞ്ഞത് പോലെ ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങി.
“”””അഹ്…. ഇറങ്ങി….!!!””””
ഞാൻ സിറ്റ് ഔട്ടിൽ എത്തിയതും പറഞ്ഞു.
“”””സിറ്റ് ഔട്ടിൽ നിൽക്കാതെ…. റോട്ടിലേക്ക് പോടാ…. “”””
ചേച്ചി പല്ലിറുമ്മി
“””അല്ല… ഞാൻ സിറ്റ് ഔട്ടിൽ ആണ് നിക്കുന്നത് എന്ന് ചേച്ചിക്ക് എങ്ങിനെ മനസിലായി….??””””
ഞാൻ സംശയത്തോടെ ചോദിച്ചു.
“”””നീ എന്റെ കുട്ടു അല്ലെ….. നീയെന്തൊക്കെ ചെയ്യും എന്ന് എനിക്ക് എവിടെയിരുന്നാലും അറിയാമ്പറ്റും…. “”””
“”””രാവിലെ തന്നെ തള്ളാതെ…. കാര്യം പറ…. അപ്പുസേ…. “”””
ചേച്ചി പറഞ്ഞത് കളിയാക്കി പുച്ഛിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“”””പോടാ…. തെണ്ടി…. നിന്നോട് ഞാൻ ഇനി കൂട്ടില്ലാ…. “”””
ചേച്ചി കള്ളപ്പരിഭവം നടിച്ചു…
“”””അയ്യോ…. എന്റെ ചേച്ചിയമ്മ അല്ലെ…. എന്റെ അപ്പൂസ് അല്ലെ….പിണങ്ങാതെ കാര്യം പറ ചേച്ചി “”””
ഞാൻ കെഞ്ചിക്കൊണ്ട് ചോദിച്ചു.
“””ആദ്യം മോൻ റോട്ടിലോട്ട് ഇറങ്ങ്…. “”””
ഞാൻ ചേച്ചി പറഞ്ഞതിന് മറുപടി ഒന്നും പറയാതെ റോട്ടിലോട്ട് ഇറങ്ങി…
“”””അഹ്…. ഇറങ്ങി…. “”””
ഞാൻ ചേച്ചിയോട് പറഞ്ഞു….
“””മോൻ…. എവിടെക്കാ….??? “”””
പിന്നിൽ നിന്നും ചോദ്യം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി…
“””ഇപ്പൊ വരാം അച്ഛാ….ദേ…. ഇവിടം വരെ….!””””
പിന്നിൽ നിന്നും വിളിച്ചു ചോദിച്ച അച്ഛനോട് മറുപടിയും പറഞ്ഞു ഞാൻ മുന്നിലേക്ക് നടന്നു.
“”””കുട്ടു… നീ അവിടെ വല്ലതും കാണുന്നുണ്ടോ…. “”””
ചേച്ചി ആകാംഷയോടെ ചോദിച്ചു…
“””അഹ്…. രണ്ടാന…!!. നീ ഡോറ ബുജി കളിക്കാതെ… കാര്യം പറ ചേച്ചി….! “”””
രാവിലെ തന്നെ വട്ടുകളിപ്പിക്കുന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു.
“””എടാ… പൊട്ടാ അവിടെ വല്ല കാറും കാണുന്നുണ്ടോ….??? “”””
അവസാനം ഗതികെട്ട് ചേച്ചി ചോദിച്ചു.
“”””അഹ്…. ദേ ഇവിടെ ഒരു ബ്ലാക്ക് ജീപ്പ് കോമ്പസ്..കിടപ്പുണ്ട് “”””
റോഡ് അരികിൽ നിർത്തിയിട്ടിരിക്കുന്ന കാറിനെ നോക്കികൊണ്ട് ഞാൻ പറഞ്ഞു.
“””അത് ആരുടെയാ….? “””
ഉള്ളിൽ തെളിഞ്ഞ സംശയം മറച്ചുവെക്കാതെ ഞാൻ ചേച്ചിയോട് ചോദിച്ചു.
“”””മോൻ ആദ്യം അതിന്റെ അകത്ത് കെറ്…. എന്നിട്ട് ബാക്കിയാക്കെ പറയാം… “”””
ചേച്ചി ഗൗരവത്തോടെ പറഞ്ഞു.
ഞാൻ വേഗം കാറിന്റെ അരികിൽ ചെന്ന് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
“””അഹ് കയറി….ഇനി പറ….ചേച്ചി… ഇതാരുടെയാ…. “””
“”””അത് എന്റെ വാവക്കും അവന്റെ പെണ്ണിനും ചേച്ചിയുടെ വക വിവാഹാസമ്മാനം ആണ്…. “”””
ചേച്ചിയൊരു കുസൃതി ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ചെറിയ തോതിൽ വലുതായൊന്ന് ഞെട്ടി….
“”””ചേച്ചി കാര്യമായിട്ടാണോ….??? “”””
ഇനി ആ സാധനം പറ്റിക്കുന്നതാണെങ്കിലോ…. പറയാൻ പറ്റൂലെ….
“”””അതെ… കുട്ടു…. ഇത് എന്റെ മോന് ചേച്ചിയുടെ വക……””””
ചേച്ചി കാര്യമായി പറഞ്ഞു.
എപ്പോഴും സ്നേഹം കൊണ്ട് ചേച്ചിയെന്നെ തോൽപ്പിച്ചിട്ടുള്ളു…..മക്കൾക്ക് ഇഷ്ടമുള്ള സാധങ്ങൾ എടുത്തു ഒളിപ്പിച്ചു വെച്ചു പിന്നീട് അവർ പ്രതീക്ഷിക്കാത്ത സമയത്ത് അവർക്കത് കൊടുത്തു സന്തോഷം കണ്ടെത്തുന്ന സൈക്കോ അമ്മമാരിൽ പെട്ട ഒരു സാധനം ആണ് എന്റെ ചേച്ചിയും…..
“”””എന്താ വാവേ…. നീയെന്താ ഒന്നും മിണ്ടാത്തെ….?? “”””
എന്റെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ചേച്ചി ചോദിച്ചു.
“”””ഏയ്…. ഒന്നുല്ല ചേച്ചി…. ഞാൻ…. “”””
“”””ടാ…. ചെക്കാ… വെറുതെ സെന്റി ഇറക്കി സീൻ അലമ്പാക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ…. നിനക്കെന്റെന്നു കിട്ടും… “””
എന്റെ പതർച്ചയുള്ള വാക്കുകൾ കേട്ടതും ചേച്ചി ശാസനയോടെ എന്നോട് പറഞ്ഞു.
അൽപനേരം കൂടി ചേച്ചിയോട് സംസാരിച്ച ശേഷം…. ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് ഗിയർ ഷിഫ്റ്റ് ചെയ്തുകൊണ്ട് മെല്ലെ കാർ മുന്നോട്ട് എടുത്തു….
ഞാൻ എന്തിന് പുറത്തേക്ക് പോയെന്നറിയാതെ ദേവു ഉൾപ്പെടെ എല്ലാവരും റോഡിലേക്ക് ഉറ്റുനോക്കി സിറ്റ്ഔട്ടിൽ നിൽക്കുകയാണ്….
പെട്ടന്ന് മുറ്റത്തേക്ക് പുത്തൻ കാർ വന്നു നിന്നപ്പോൾ എല്ലാവരുടെയും മുഖത്തു ഒരു ആകാംഷ…..
കാർ ഓഫ് ചെയ്തു ഡോർ തുറന്ന് പുറത്തിറങ്ങിയ എന്നെ കണ്ടതോടെ എല്ലാവരുടെയും മുഖത്ത് ആകാംഷ മാറി നേരിയ അമ്പരപ്പ് പടർന്നു….
കുഞ്ഞിയുടെ കണ്ണുകളിൽ കൗതുകം ആണ് ഞാൻ കണ്ടത്….
“”””ഇതേതാ മോനെ ഈ കാർ….?? “”””
കാറിന് അരികിൽ നിന്നും സിറ്റ് ഔട്ടിലേക്ക് കയറുന്ന എന്നോട് അച്ഛൻ ചോദിച്ചു.
“”””അച്ഛാ… ഇത് അപ്പുവേച്ചി വാങ്ങി തന്നതാ…. “”””
ഞാൻ സന്തോഷത്തോടെ പറഞ്ഞു…
എന്റെ നാവിൽ നിന്നും കേട്ടാ വാക്കുകൾ കേട്ടപ്പോൾ എല്ലാവരുടെയും മുഖം വിടർന്നു….. സന്തോഷം പൂത്തുലഞ്ഞു…
“”””പുതിയതാണോ മോനെ….?? “”””
അമ്മ സന്തോഷത്തോടെ ചോദിച്ചു.
“”””അതെയമ്മേ….!””””
ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.
പിന്നെ കുറച്ചു നേരം അതിനെ കുറിച്ചായി ചർച്ച…. അവസാനം അമ്മ പറഞ്ഞു ഷേത്രത്തിൽ കൊണ്ടുപോയി പൂജിക്കണം എന്നും അതിന് ശേഷം ബന്ധുക്കളുടെ വീട്ടിലേക്ക് പോകണമെന്നും…. ആ ഒരു തീരുമാനത്തോടെ എല്ലാവരും അകത്തേക്ക് പോയി.
എന്റെ ഭാര്യ…. ഇതൊക്കെ കണ്ടിട്ടും എന്നോട് ഒരക്ഷരം ചോദിച്ചുമില്ല പറഞ്ഞുമില്ല…..എന്നും അവളുടെ മിഴികളിൽ നിറഞ്ഞു നിൽക്കുന്ന ആ കുസൃതി അന്നേരവും അവളുടെ മിഴികളിൽ നിറസാന്നിധ്യമായിരുന്നു.
“”””ഏട്ടാ…. എന്നെ കൊണ്ടൊവോ കാറിൽ…. “”””
കൊതിയോടെ ആണ് കുഞ്ഞി അതെന്നോട് ചോദിച്ചത്.
“”””എന്റെ കുഞ്ഞിയെ അല്ലാതെ… വേറെയാരെയാ ഞാൻ കൊണ്ടൊവുന്നെ… “”””
അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
പെണ്ണിന് പതിനെട്ടുവയസ്സ് കഴിഞ്ഞെങ്കിലും അതിന്റെ ഒരു പക്വത… അവൾക്ക് വന്നിട്ടില്ല…..
***************
അന്ന് രാവിലെ മുഴുവൻ കാറിൽ കറക്കമായിരുന്നു…. ഞാനും കുഞ്ഞിയും ദേവൂവും കൂടി ആദ്യം ക്ഷേത്രത്തിൽ പിന്നീട് അവരുടെ ഏതൊക്കെയോ ബന്ധുക്കളുടെ വീട്ടിൽ….. കുഞ്ഞി എന്നോട് നന്നായി സംസാരിക്കുന്നുണ്ടായിരുന്നു….. പക്ഷെ ദേവു എന്നോട് വലിയൊരു അകലം കാണിച്ചിരുന്നു…
എന്റെ ഒപ്പം മുന്നിൽ ഇരിക്കാതെ അവൾ പിന്നിൽ കയറി…. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കയറിയപ്പോഴും കുഞ്ഞിയെ എന്റെയൊപ്പം ഇരുത്തി അവൾ….. കാറിൽ വെച്ച് മിററിലൂടെ നോക്കുമ്പോൾ അത്രയും നേരം എന്നെ നോക്കിയിരുന്ന ദേവു പെട്ടന്ന് നോട്ടം മറ്റും….. അതിനിടയിൽ പലപ്രവിശ്യം ഞാൻ കണ്ടു ആ ഉണ്ടക്കണ്ണുകൾ ഒരു കുസൃതി ചിരി…. ന്റെ ജെനിയുടെ പോലെ…..!
കാറിലെ മ്യൂസിക് പ്ലയെറിലൂടെ പ്രണയഗാനം കാറിലേക്ക് ഒഴുകിയിറങ്ങുമ്പോൾ പലപ്പോഴും എന്റെ കണ്മുന്നിൽ തെളിയുന്നത് ജെനിയുടെ മുഖമാണ് പക്ഷെ……. ഇതിടയിൽ ഞാൻ താലികെട്ടയ എന്റെ പെണ്ണിന്റെ മുഖമാണ് നിറഞ്ഞു നിന്നത്……
എല്ലാം മറക്കണം….. പക്ഷെ കഴിയുന്നില്ല….. ദേവൂന്റെ കരിയെഴുതിയ മിഴികൾ കാണുമ്പോൾ ഓർമ്മവരുന്നത് ജെനിയുടെ മുഖം ആണ് ഒപ്പം വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന എന്റെ അമ്മയുടെയും അച്ഛന്റെയും ശരീരങ്ങളും…..
പെട്ടന്ന് ഒരു ഹോൺ അടികെട്ടാണ് ചിന്തയിലൂടെ പറന്നുപോയ എന്റെ മനസ്സ് എന്നിലേക്ക് തിരികെയെത്തിയത്….
എന്തോ ഞെഞ്ചിടിപ്പ് കൂടുന്ന പോലെ….. കണ്ണിൽ ഇരുട്ട് കയറി ഒന്നും കാണാൻ പറ്റുന്നില്ല….. പക്ഷെ ആ ഇരുട്ടിൽ ചിതയിൽ എരിഞ്ഞടങ്ങുന്ന എന്റെ അമ്മയും അച്ഛനും….
പെട്ടന്ന് ഞാൻ ലെഫ്റ്റ് ഇൻഡിക്കേറ്റർ ഇട്ട് കാർ സൈഡ് ചേർത്ത് നിർത്തി….. ഒപ്പം സീറ്റിലേക്ക് ചേർന്നിരുന്നുകൊണ്ട് ഒരു ദീർഹാശ്വാസം വിട്ടു….
എസിയുടെ തണുപ്പിലും ഞാൻ നന്നായി വെട്ടിവിയർക്കുന്നുണ്ടായിരുന്നു….
“”””എന്ത് പറ്റി ഹരിയേട്ടാ….??? “””””
എന്റെ ഫോണിൽ എന്തോ നോക്കികൊണ്ടിരിക്കുന്ന കുഞ്ഞി മുഖം ഉയർത്തി എന്നെ നോക്കി ചോദിച്ചു.
“””””ഒന്നുല്ല…. കുഞ്ഞി….!! “””””
ഞാൻ ചിരിയോടെ അവളോട് മറുപടി പറഞ്ഞു. അത് കേട്ടതും കുഞ്ഞി വീണ്ടും ഫോണിലേക്ക് ശ്രദ്ധയൂന്നി.
പക്ഷെ അപ്പോഴും സ്നേഹം നിറഞ്ഞ രണ്ട് മിഴികൾ എന്നെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.
“”””എന്ത് പറ്റി ഏട്ടാ…..?? “”””
ദേവൂയെന്നെ നോക്കി പരിഭ്രമത്തോടെ ചോദിച്ചു.
അത് ചോദിക്കുമ്പോൾ അവളുടെ ഉണ്ടക്കണ്ണുകളിൽ ഒരു ഭീതി ഒളിച്ചിരുപ്പാണ്ടായിരുന്നു.
“”””ഒന്നുല്ല…. ദേവൂ… എന്തോ ഒരു വല്ലായിമ്മപോലെ…. “”””
ഞാൻ മിററിലൂടെ ദേവൂനെ നോക്കി മങ്ങിയ ചിരിയോടെ പറഞ്ഞു.
പെട്ടന്ന് അവൾ മുന്നോട്ട് നീങ്ങി ശേഷം എന്റെ നെറ്റിയിൽ അവളുടെ കൈപ്പത്തി ചേർത്ത് വെച്ചു….
അവൾ എന്റെ നെറ്റിയിലും കഴുത്തിലും അവളുടെ പഞ്ഞിപോലത്തെ കൈകൊണ്ട് തലോടി.
“””””ഒന്നുല്ല…. ദേവൂ…. “””””
ഞാൻ ചിരിയോടെ അതും പറഞ്ഞു കാർ മെല്ലെ മുന്നോട്ട് എടുത്തു.
ഇടക്ക് മിററിലൂടെ നോക്കുമ്പോഴും ദേവൂന്റെ ശ്രദ്ധ എന്നിൽ തന്നെയാണ്.
പിന്നീട് വേറെ എങ്ങോട്ടും പോവാൻ നിൽക്കാതെ തിരികെ വീട്ടിലോട്ട് മടങ്ങി.
***************
രാത്രി ഭക്ഷണം കഴിക്കുമ്പോഴും ദേവൂ എന്നെ ചുറ്റിപറ്റി നിന്നു….അവളുടെ ഒപ്പം ഉറങ്ങാൻ കിടന്നിട്ടും മനസ്സിന് ഒരു സ്വസ്ഥതയും കിട്ടാത്തത്കൊണ്ട് ഞാൻ എഴുന്നേറ്റ് ടേബിൾ ലാമ്പ് ഓൺ ചെയ്തു ഇന്നലെ വായിച്ച ബുക്ക് തുടർന്നു വായിച്ചു….. ആ വയാനയുടെ ഇടയിൽ എപ്പോഴോ നിദ്രയെന്ന വശ്യ സുന്ദരി എന്നെ അവളിലേക്ക് ചേർത്ത് പിടിച്ചു.
***************
രണ്ട് ദിവസം അവിടെ കഴിഞ്ഞ ശേഷം ഞാനും ദേവൂവും മൂന്നാം ദിവസം പുത്തൻപുരക്കലിലേക്ക് മടങ്ങി.
അവിടെന്ന് ഇറങ്ങുമ്പോൾ ദേവൂ അച്ഛനെയും അമ്മയെയും കുഞ്ഞിയെയും കെട്ടിപിടിച്ചു കരഞ്ഞു…..
ജനിച്ചു വളർന്ന വീടും അച്ഛനെയും അമ്മയെയും കൂടപ്പിറപ്പിനെയും വിട്ട് വേറെ ഒരു വീട്ടിലേക്ക് പോകുന്ന അവളുടെ വിഷമം എനിക്ക് മനസിലാവും…… ഞാനും അങ്ങനെ ആയിരുന്നല്ലോ….!
ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ നേരം അച്ഛൻ വന്നെന്റെ കൈയിൽ മുറിക്ക് പിടിച്ചു….
ഇത്രയും നാലും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചിരുന്ന സ്വന്തം മകൾ വിവാഹം കഴിഞ്ഞു പോകുമ്പോൾ ഒരച്ഛനുണ്ടാവുന്ന സങ്കടം…. ഒപ്പം സ്വന്തം മോളെ ഞാൻ പൊന്നുപോലെ നോക്കിക്കോളും എന്നൊരു സംതൃപ്തിയും ഞാൻ ആ അച്ഛനിൽ കണ്ടു.
കാറിൽ വെച്ച് ഞങ്ങൾ ഇരുവരും പരസ്പരം ഒന്നും സംസാരിച്ചില്ല…..
****************
വീട്ടിൽ ചെന്ന് കയറുമ്പോൾ അപ്പുവെച്ചിയും അളിയനും അമ്മായിയും വല്യച്ഛനും പിന്നെ നമ്മുടെ കുഞ്ഞാപ്പിയും അവിടെ സാന്നിധ്യം അറിയിച്ചിരുന്നു.
കാറിൽ നിന്നും ഇറങ്ങിയ എന്നെ മൈൻഡ് പോലും ചെയ്യാതെ
അമ്മായിയും ചേച്ചിയും ചിരിയോടെ തന്നെ വന്ന് ദേവൂവിനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.
“”””ഈശ്വര ഇനി എന്നെ തവിട് കൊടുത്ത് വാങ്ങിയതാണോ…. “”””
അവരുടെ പ്രതികരണം കണ്ട് ഞാൻ സ്വയം ചോദിച്ചു..
“”””എന്തെങ്കിലും കൊടുത്ത് വാങ്ങാനായിരുന്നെങ്കിലിൽ നിന്നെക്കാൾ നല്ലതിനെ കിട്ടിയേനെ….!!”””””
അളിയന്റെ വാക്കുകൾ ആണ് എന്റെ കാതിൽ പതിച്ചത്.
ഞാൻ പിന്നെ ഒന്നും ചോദിച്ചു വാങ്ങാതെ അകത്തേക്ക് കയറി.
>>>>>>>>>>>>><<<<<<<<<<<<
ഉച്ചകത്തെ ഒരുമിച്ചിരുന്നുള്ള ഊണിനു ശേഷം വൈകുനേരത്തോടെ എല്ലാവരും പോകാനായി ഇറങ്ങി….
എനിക്കും ദേവൂവിനും ഒരു ലോഡ് ഉപദേശം വാരികോരി തന്നതിന് ശേഷം ആണ് ചേച്ചി പോകാൻ ഇറങ്ങിയത്…..
അങ്ങനെ എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി….
ഇനി മുതൽ ഷോപ്പിലെ കാര്യങ്ങൾ ഞാൻ തന്നെ നോക്കണമെന്ന് ചേച്ചി ഉറപ്പിച്ചു പറഞ്ഞു…. ചേച്ചിയുടെ ആ ആവിശ്യം ഞാൻ സന്തോഷത്തോടെ തന്നെ ഏറ്റിടുത്തു.
>>>>>>>>>>>>>><<<<<<<<<<<
ദേവൂ…. അവൾ എന്റെ ഇരുൾപ്പിടിച്ച ജീവിതത്തിൽ വെളിച്ചമാവാൻ വന്നവളാണ്….
ദേവൂവിനെ വിവാഹം കഴിക്കുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നു എന്റെ അമ്മയെ പോലെ അപ്പുവെച്ചിയെ പോലെ ജെനിയെ പോലെ എന്നെ സ്നേഹിക്കാൻ എന്റെ കാര്യങ്ങൾ നോക്കാൻ ഈ ലോകത്ത് ഇനിയാരിക്കും കഴിയില്ലെന്നു…. പക്ഷെ എന്റെ ആ വിശ്വാസം ദേവൂ തെറ്റാണെന്ന് തെളിയിച്ചു
…എന്റെ ഓരോ ചെറിയ കാര്യത്തിൽ പോലും ദേവൂ കൂടുതൽ ശ്രദ്ധകൊടുക്കാൻ…..
ഇതിപ്പോൾ ഞാനും ദേവൂവും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 1 മാസം കഴിഞ്ഞു…. ഇതിനിടയിൽ അവളുടെ വീട്ടിലേക്ക് ഞങ്ങൾ ഒന്ന് രണ്ട് പ്രാവിശ്യം പോയി…. അവർ ഇങ്ങോട്ടും വന്നു…. കുഞ്ഞിക്ക് ഞാൻ സ്വന്തം ചേട്ടനായി….
ദേവൂ എന്റെ കാര്യങ്ങളിൽ ഒരു കുറവും വരുത്താതെ ശ്രദ്ധയോടെ തന്നെ ഓരോ കാര്യങ്ങളും ചെയ്ത്കൊണ്ടിരിന്നു.
പക്ഷെ ഇന്നും ഞങ്ങൾക്കിടയിൽ ഒരു മഞ്ഞുപാളി തടസമായി നിൽക്കുന്നുണ്ട്….
ഈ ഒരുമാസത്തിനിടയിൽ ഞങ്ങൾ ഇത് വരെ മനസ്സ് തുറന്ന് ഒന്ന് സാംസരിച്ചിട്ട് കൂടി ഇല്ല….. അന്ന് കാറിൽ വെച്ചാണ് ആദ്യമായും അവസാനമായും ദേവൂ എന്നെ ഏട്ടാ എന്ന് വിളിച്ചത്….
ഇപ്പോൾ അവൾ കാര്യം മാത്രം പറയാൻ എന്നോട് സംസാരിക്കാറുള്ളു…..
എല്ലാം കൊണ്ട് ഞാൻ അവൾക്ക് നല്ലൊരു ഭർത്താവ് ആയില്ല…. ആവാൻ സാധിക്കുന്നില്ല…. പക്ഷെ എന്റെ ഭാര്യക്ക് അതിൽ ഒരു പരാതിയോ പരിഭവമോ ഒന്നും തന്നെ ഇല്ല…. എന്നും അവൾ എനിക്ക് ഉത്തമഭാര്യയായി…..
****************************************
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു…..
ആഴ്ചയും മാസവും കടന്ന് പോയി….
ഇന്നേക്ക് ആറ് മാസം കഴിഞ്ഞു ദേവിക എന്നാ എന്റെ ദേവൂട്ടി….. എന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ച് വന്നിട്ട്….
ഇതിനിടയിൽ കുഞ്ഞിക്ക് നഴ്സിങ്ങിന് അഡ്മിഷൻ എടുത്തു……
ആ ദിവസം….
“”””എന്താ അച്ഛാ കാണണം എന്ന് പറഞ്ഞത്…. “””””
ദേവൂന്റെ വീട്ടിലേക്ക് കയറി ചെന്നുകൊണ്ട് ഞാൻ ചോദിച്ചു.
ഷോപ്പിൽ ഇരിക്കുമ്പോൾ ആണ് അച്ഛന്റെ കോൾ എനിക്ക് വരുന്നത്…. ഒന്ന് കാണാൻ പറ്റുമോ അതായിരുന്നു ആവിശ്യം…..
ദേവൂനോട് പറയാതെ ഞാൻ വേഗം അവിടേക്ക് ചെന്നു.
“”””അത്…. മോനെ… ഞാൻ… ഇതിപ്പോ എങ്ങിനെയാ മോനോട് ചോദിക്കുന്നെ…. “””””
അച്ഛൻ എന്തോ പറയാൻ മടിയുള്ളത് പോലെ….
“”””എന്തായാലും പറ…. അച്ഛാ…. വേറെ ആരോടും അല്ലല്ലോ എന്നോട് അല്ലെ…. “”””””
ഞാൻ അച്ഛനോട് പറഞ്ഞു.
എന്റെ ശബ്ദം കേട്ടത്കൊണ്ട് അമ്മയും കുഞ്ഞിയും അവിടേക്ക് വന്നു.
“”””എന്താ അമ്മേ…. കാര്യം…. ഈ അച്ഛൻ ഒന്നും പറയുന്നില്ലല്ലോ….?? “””””
ഞാൻ അമ്മയെ ചോദ്യഭാവത്തിൽ നോക്കി….
അമ്മയും ഒന്നും പറയുന്നില്ല….
“””””അത്….. ഹരി മോനെ…. കുഞ്ഞിക്ക് നഴ്സിങ്ങിന് പഠിക്കണം എന്ന് ആഗ്രഹം….. എന്നെകൊണ്ട് ഈ അവസ്ഥയിൽ കൂട്ടിയാൽ കൂടില്ല….. അതാ ഞാൻ മോനെ വിളിച്ചത്…. “””””
അച്ഛൻ എന്നെ നോക്കി പറഞ്ഞു.
“”””എന്റെ അച്ഛാ…..നിങ്ങളിപ്പോഴും എന്നെ അന്യനയാണോ കാണുന്നെ…..?? “””””
ഞാൻ വല്ലായ്മയോടെ അച്ഛനെ നോക്കി ചോദിച്ചു.
“”””അയ്യോ…. ഹരിമോനെ…. ഞാൻ അങ്ങനെയൊന്നും…. “”””
അച്ഛൻ എന്ത് പറയണമെന്ന് അറിയാതെ കുഴഞ്ഞു….
“””അച്ഛാ…. ഇവൾ എന്റെ അനിയത്തികുട്ടിയ…. എന്റെ അനിയത്തിയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പിന്നെ എന്തിനാ ചേട്ടൻ ആണെന്ന് പറയുന്നേ…. “””””
ഞാൻ ഉള്ളിൽ നിറഞ്ഞ വിഷമത്തോടെ കുഞ്ഞിയെ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു.
അങ്ങനെ ഞാനും കുഞ്ഞിയും കൂടി പോയി നല്ലൊരു കോളേജിൽ തന്നെ നേഴ്സിങ്ങിന് ചേർന്നു….
ഇതൊന്നും ദേവൂ അറിയരുതെന്നു ഞാൻ അവരോട് പ്രതേകം പറഞ്ഞിട്ടുണ്ടായി.
>>>>>>>>>>>>>>>>><<<<<<<<<<<<<<<<
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്തോ വയ്യായിക തോന്നിയിരുന്നു പക്ഷെ അതൊന്നും കാര്യമാക്കാതെ…. ദേവൂ തന്ന ഭക്ഷണവും കഴിച്ചു എന്റെ ബുള്ളറ്റിൽ ഞാൻ ഷോപ്പിലേക്ക് പോയി….
ഉച്ചയപ്പോഴേക്കും നല്ല തലവേദനയും കടുത്ത ശരീരവേദനയും അനുഭവപ്പെട്ടത്തോടെ മാനേജർനോട് കാര്യം പറഞ്ഞു, ഞാൻ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ മുന്നിലെ വാതൽ ലോക്ക് ആയിരുന്നു…. ഞാൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി സിറ്റ്ഔട്ടിലേക്ക് കയറിക്കൊണ്ട് ബെല്ലിൽ വിരൽ അമർത്തി….
പെട്ടന്ന് തന്നെ ദേവൂ വന്ന് വാതൽ തുറന്നു….
അവളെ നോക്കി ഒരു മങ്ങിയ ചിരി സമ്മാനിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി..
പെണ്ണ് അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിൽ ആണെന്ന് തോന്നുന്നു….
കറുത്ത ചുരുദാർ ടോപ്പും ഫുൾ സ്കിർട്ടും ആണ് വേഷം….. നെറ്റിയിൽ പൊട്ടൊന്നും ഇല്ല…. എന്നാൽ നിറുകയിൽ സിന്ദൂരം തൊടാൻ അവൾ മറന്നിട്ടില്ല….. കഴുത്തിൽ ഞാൻ കെട്ടിയ താലിമാത്രം…. നന്നായി വിയർത്തിട്ടുണ്ട് പെണ്ണ്….
ഞാൻ റൂമിലേക്ക് പോന്നതും അവൾ തിരികെ അകത്തേക്ക് കയറി….
ഷെൽഫിൽ തപ്പി നോക്കിയപ്പോൾ ഡോളോ കിട്ടി….ഇനി ഇത് കഴിക്കാൻ വെള്ളം വേണം… അതിനായി ഞാൻ അടുക്കളയിലേക്ക് നടന്നു….
“””””ദേവൂട്ടി….. “”””
എന്റെ വിളികേട്ട് ദേവൂ അതിശയത്തോടെ എന്നെ തിരിഞ്ഞു നോക്കി…
ആദ്യമായാണ് ദേവൂനെ ഞാൻ ദേവൂട്ടി എന്ന് വിളിക്കുന്നത്… അതിന്റെ ആണ്…
“”””എനിക്ക്… ഒരു ഗ്ലാസ് വെള്ളം വേണം….!””””
ചെറുചിരിയോടെ ഞാൻ അവളോട് ആവിശ്യം പറഞ്ഞു.
അവൾ വെപ്രാളപെട്ടു എനിക്കുള്ള വെള്ളം എടുത്തു തന്നു….
ഞാൻ അതുവാങ്ങി മരുന്ന് കഴിച്ചു.
“”””ഇതെന്താ…. ഗുളിക കഴിക്കുന്നേ…. എന്ത് പറ്റി…?? “”””
എന്നെ നോക്കി ദേവു അല്പം പരിഭ്രമത്തോടെ ചോദിച്ചു.
“””ഒന്നുല്ല ദേവൂട്ടി…..ചെറിയൊരു തലവേദന പോലെ…. “”””
ഞാൻ അവളെ നോക്കി ചിരിയോടെ കണ്ണുചിമ്മി കാണിച്ചു.
എന്നിട്ടും അവളുടെ മുഖത്തെ പിരിമുറുക്കം മാറിയില്ല…!
“”””ഞാൻ ചുക്ക് കാപ്പി… ഇട്ട് തരട്ടെ….? “”””
ദേവു ഗൗരവത്തോടെ എന്നെ നോക്കി ചോദിച്ചു.
“””വേണ്ട….ഉച്ചയായില്ലേ…..!!”””
“”””ദേവൂട്ടിയുടെ ജോലിയൊക്കെ കഴിഞ്ഞോ…?? “””””
അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടി ചെവിക്ക് പിന്നലേക്ക് വെച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“”””ഇപ്പൊ കഴിയും…. “”””
എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം അതിശയത്തോടെ ആണ് ദേവു നോക്കികാണുന്നത്….. അവളുടെ ഉണ്ടക്കണ്ണുകളിൽ നേരിയ നനവ് പടരുന്നത് ഞാൻ അറിഞ്ഞു….. ഒപ്പം ആ മുഖം ചെന്താമര പോലെ വിടർന്നു.
ഞാൻ അതെല്ലാം ഒരു ചിരിയോടെ…. നിറഞ്ഞ മനസോടെ നോക്കി കണ്ടു.
എന്റെ നോട്ടം നേരിടനാവാതെ അവൾ തിരിഞ്ഞു അവളുടെ ജോലിയിൽ ശ്രദ്ധിച്ചു….
ഞാൻ അവിടെ നിന്ന് അവൾക്ക് ടെൻഷൻ കൊടുക്കാതെ തിരികെ ബെഡ് റൂമിലേക്ക് നടന്നു….
ക്ഷീണം കൊണ്ട് കിടന്നതാണ്….. അറിയാതെ മയങ്ങി പോയി….
നെറ്റിയിൽ എന്തോ നനവ് പടരുന്നത് അറിഞ്ഞാണ് ഞാൻ മിഴികൾ തുറന്നത്.
നോക്കുമ്പോൾ ദേവൂട്ടി ബെഡിൽ എന്റെ അരികിലായി ഇരിക്കുകയാണ്….ഒപ്പം അവൾ എന്റെ നെറ്റിയിൽ കൈചേർത്ത് വെച്ചിട്ടും ഉണ്ട്.
“”””ഇച്ഛയാ…. “”””
ജെനി വിളിക്കുന്ന ഈണത്തിൽ ഉള്ള വിളിയായിരുന്നു അത്…
“”””ജെനി….? “”””
ഞാൻ അസ്വസ്ഥതയോടെ വിളിച്ചു….
എന്റെ മുന്നിൽ ജെനിയുടെ ഉണ്ടക്കണ്ണുകൾ…
“”””ഞാൻ ദേവുവാ….. “””””
ദേവൂട്ടി എന്നെ നോക്കി വല്ലായ്മയോടെ പറഞ്ഞു…
ഞാൻ പെട്ടന്ന് ചാടിപിണഞ്ഞു എഴുന്നേറ്റ് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു.
“”””എഴുനേൽക്കണ്ട….നല്ലപനിയുണ്ട് ഇച്ചായന്…. “”””
എന്റെ തോളിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“”””ദേവൂട്ടി…. നീ എന്തായെന്നെ നീ വിളിച്ചത്…. “””””
നിറക്കണ്ണുകളോടെ അവളെ നോക്കി ഞാൻ ചോദിച്ചു.
“”””ഞാന്…..അറിയാതെ…. “”””
ദേവൂട്ടി എന്ത് പറയണമെന്ന് അറിയാതെ കുഴഞ്ഞു.
“”””പറ…. ദേവൂട്ടി…..! “””””
ഞാൻ ശബ്ദം കടിപ്പിച്ചു ചോദിച്ചു.
അത് കേട്ടത്തോടെ അവളുടെ മുഖത്ത് ഭീതി നിറയുന്നത് ഞാൻ കണ്ടു.
“”””നിക്കറിയില്ലായിരുന്നു…. അങ്ങനെ വിളിക്കുന്നത്…. ഇഷ്ടല്യാന്ന്….. “””””
അവൾ പേടിയോടെ എന്നെ നോക്കി പറഞ്ഞു.
“”””ദേവൂട്ടി ഞാൻ ചോദിച്ചതിന് നീയിനിയും മറുപടി പറഞ്ഞില്ല….നിനക്ക് എവിടുന്ന് കിട്ടി ആ പേര്….??'””””
ഞാൻ അവളെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി….
“””””അത്…. കുറച്ചീസം മുൻപ്…. ഞാനിവിടെയിരുന്ന … ഡയറിവായിച്ചു …അപ്പൊ… അതീന്ന്… ജെനി വിളിക്കുന്നത്..വായിച്ചപ്പോ…… അപ്പൊ… ഞാനങ്ങനെ വിളിച്ച… ന്നോട് ഇഷ്ടം തോന്നിയാലോ… ന്നു വിചാരിച്ചു…. അതാഞാൻ…. “”””””
എന്റെ ദേഷ്യം കണ്ടു പേടിയോടെ വിക്കിവിക്കി ആണ് അവൾ ഇത്രയും പറഞ്ഞത്…. പറയുന്നതിന്റെയിടയിൽ അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..
ഞാൻ പെട്ടന്ന് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു…. അവളുടെ തോളിൽ മുഖം അമർത്തി നിശബ്ദമായി ഞാൻ കരഞ്ഞു…. എന്റെ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണുനീർ അവളുടെ തോൾ നനച്ചപ്പോൾ ആണ് ദേവൂട്ടി മനസിലാക്കിയത് ഞാൻ കരയുകയാണെന്നു..
അവൾ പെട്ടന്ന് എന്റെ മുഖം പിടിച്ചുയർത്തി…
“”””കരയല്ലിച്ഛയാ…..!!! “”””
അവൾ എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് പറഞ്ഞു അതോടൊപ്പം അവളുടെ മിഴികളും നിറഞ്ഞൊഴുകുണ്ടായിരുന്നു…
“”””ഞാൻ… ഇനി ഇച്ഛയാന്ന്…. വിളിക്കൂല….കരയല്ലേ…!!! “”””
എങ്ങലടിച്ചു …. അവൾ എന്റെ മിഴികൾ തുടച്ചികൊണ്ട് അവൾ പറഞ്ഞു.
“”””വേണ്ട…. ഇനി ദേവൂട്ടി എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി…. “””””
ഞാൻ അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു…..
കുറച്ചധികം നേരം ഞാനവളെ കെട്ടിപിടിച്ചിരുന്നു….
“””””ഇച്ഛയാ….. “””””
എന്റെ മുടിയിഴയിൽ വിരലോടിച്ചുകൊണ്ടവൾ വിളിച്ചു.
“””””ഉം….. “””””
“””””ഇച്ഛയാൻ…. കെടന്നോ….. നല്ലപ്പനിയുണ്ട്…. “”””””
അവൾ സ്നേഹം നിറഞ്ഞ വാക്കുകളോടെ എന്നെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.
“””””കുറച്ചുനേരം കൂടി.. ഞാൻ ദേവൂട്ടിയെ ഇങ്ങനെ കെട്ടിപിടിച്ചു ഇരുന്നോട്ടെ….. “”””””
എന്തോ അവളിൽ നിന്നും അകലാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല…. ഇനി ഞാൻ അവളെ വിട്ടാൽ എനിക്ക് ജെനിയെ നഷ്ടമായത് പോലെ ദേവൂട്ടിയെ നഷ്ടമാവോ എന്നുള്ള എന്റെ മനസ്സിന്റെ പേടിയാവാം അത്.
ദേവൂട്ടിയുടെ എങ്ങലടിയാണ് എന്നെ അവളിൽ നിന്നും അടർത്തി മാറ്റിയത്….
“”””എന്തിനാ…. ദേവൂ… നീ കരയുന്നെ.? “”””
അവളുടെ മുഖം കോരിയെടുത്തുകൊണ്ട് ഞാൻ ചോദിച്ചു.
“”””ഇച്ഛയാനിപ്പോ പറഞ്ഞത്…. ഞാന്തോരം കൊതിച്ചിട്ടുണ്ടെന്നോ…. “”””
വിതുമ്പിക്കൊണ്ട് നിറഞ്ഞ മിഴികളിൽ ചെറു ചിരിയോളിപ്പിച്ചു കവിളിലേ നുഴകുഴികളിൽ പരിഭവം ഒളിപ്പിച്ചു അവൾ എന്നെ നോക്കി പറഞ്ഞു.
“””””അത്….. ഞാൻ…. ദേവൂ… എനിക്ക് “””””
എനിക്ക് എന്ത് പറയണമെന്ന് അറിയാതെയായി…..
“”””ദേവൂട്ടി…. എനിക്ക് പറ്റുന്നുണ്ടായില്ല…. നിന്റെയീ കണ്ണുകൾ കാണുമ്പോ… എനിക്ക് ജെനിയെയാ ഓർമ്മവരുന്നേ….അവളുടെ മുഖം മനസ്സിൽ തെളിയുമ്പോ കൂടെ ഒരു ചിത്രം കൂടി തെളിഞ്ഞു വരും മരിച്ചു കിടക്കുന്ന…. ന്റെ അച്ഛനുമ്മമയും “”””””
ഇടറുന്ന ശബ്ദത്തോടെ ഞാൻ മിഴികൾ നിറച്ചു അവളെ നോക്കി പറഞ്ഞു.
“””””””അപ്പുവെച്ചിമ്പറഞ്ഞ് ….കുറച്ചൊക്കെ എനിക്കുമറിയാം ….. പക്ഷെ ഡയറിവായിച്ചപ്പോളാണ്…. ഇച്ചായനെത്രത്തോളം ജെനിചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് എനിക്ക് മനസിലായത്….. “”””””””
ദേവു എന്നെ നോക്കി പറഞ്ഞു…
“””””അതൊക്കെ കഴിഞ്ഞില്ലേ ദേവു….!.. “”””””
ഞാൻ ദേവുവിനെ നോക്കി വല്ലായ്മയോടെ പറഞ്ഞു.
“”””എനിക്കറിയാം ഇച്ഛയാ…. ഒരിക്കലും ജെനിചേച്ചിക്ക് പകരമാവാൻ എനിക്ക് ആവില്ലന്ന്….. ഞാന്…. “””””
അവൾ പറഞ്ഞു തുടങ്ങിട്ടപ്പോഴേക്കും ഞാൻ അവളെ തടഞ്ഞു…
“””””ആർക്കും പകരമാവാൻ ആരെകൊണ്ടും പറ്റില്ല ദേവു …. പക്ഷെ ഒന്ന് ഞമ്പാറയാം ഈ ഭൂമിയിൽ എനിക്ക് സ്വന്തം എന്ന് പറയാൻ… ഇന്ന് നീ മാത്രമേയുള്ളു….ഞാൻ താലികെട്ടിയ എന്റെ പെണ്ണാ നീ…..എന്റെ മനസ്സിൽ നിന്റെ സ്ഥാനം…. മറ്റുള്ളവരേക്കാൾ ഒരുപാട് മുകളിൽ ആണ്… ദേവൂട്ടി…. “”””””
ഹൃദയത്തിൽ നിറയുന്ന സ്നേഹം വാക്കുകളിലൂടെ എന്നിൽ നിന്നും പുറത്തേക്ക് വന്നു…. അത് കെട്ട് സന്തോഷം കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞൊഴുകയാണ്.
“””””ഇച്ഛയാ… എനിക്ക്…. “”””””
അവൾ ഇടറുന്ന ശബ്ദത്തോടെ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടങ്കിലും അവളിൽ നിന്നും വാക്കുകൾ പുറത്തേക്ക് വരുന്നില്ല.
“””””ദേവൂട്ടി…. എനിക്ക് കുറച്ചു സമയം വേണം…. മനസ്സിലെ ഓർമ്മകളെ എല്ലാം പുറം തള്ളി…. നിന്നെ പൂർണമനസ്സോടെ സ്നേഹിക്കാൻ…. “””””
ഞാൻ അവളെ നോക്കി ഗൗരവത്തോടെ പറഞ്ഞു.
“””””ഈ ജന്മം…. അത്രെയും മതിയോ ഇച്ഛയാ….. “””””
എന്റെ തോളിലേക്ക് മുഖം പൂഴ്ത്തി കൊണ്ടവൾ ചോദിച്ചു.
ഞങ്ങളുടെ ഇടയിലെ ആ വലിയ മഞ്ഞുമതിൽ അന്ന് അവിടെ വെച്ചു ഉരുകി തുടങ്ങി……….
ഒരമ്മയുടെ സ്നേഹത്തോടെയും കരുതലോടെയുമാണ് ദേവൂ പനിപിടിച്ചു കിടക്കുന്ന എന്നെ പരിപാലിച്ചത്…
ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന എന്നെ അവൾ ആ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചും…. ദയനീയമായി അപേക്ഷിച്ചും കാര്യങ്ങൾ ചെയ്തു തീർത്തു.
*******************************************
പിന്നീടുള്ള ഓരോ ദിനങ്ങളിലൂടെ ഞങ്ങൾ പരസ്പരം മനസിലാക്കുകയായിരുന്നു……… പക്ഷെ ചെറിയൊരു വിടവ് എന്നിട്ടും ഞങ്ങൾക്കിടയിൽ ഉണ്ട്….
ആഴ്ചകൾ വീണ്ടും കാലച്ചക്രാത്തിനൊപ്പം പടികൾ ഇറങ്ങിയപ്പോൾ ജീവിതത്തിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും വസന്തം പൂത്തുതുടങ്ങി.
ഇതിനിടയിൽ കുഞ്ഞിയെ പെണ്ണുകാണാൻ ഒരു കൂട്ടർ വന്നു….. അത് ഉറപ്പിക്കുകയും ചെയ്തു….
അതിന്റെ എല്ലാ ചിലവും ഞാൻ തന്നെയാണ് നോക്കുന്നത് പക്ഷെ അതൊന്നും ദേവു അറിഞ്ഞിട്ടില്ല…..
ഇന്ന് ബുധൻ… വരുന്ന ഞായർ ആണ് വിവാഹനിശ്ചയം……
“”””””ഇച്ഛയാ…. “””””
രാവിലെ ഷോപ്പിലേക്ക് ഇറങ്ങുന്നതിന്റെ ഇടയിൽ ദേവുവിന്റെ വിളികേട്ട് ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“””ഞായറാഴ്ച…. നിശ്ചയം അല്ലെ അപ്പൊ നമ്മുക്ക് നേരത്തെ പോവണ്ടേ….??? “””””
ആശങ്കനിറഞ്ഞ ചോദ്യം ആയിരുന്നു അത്….
മാറിൽ ചേർന്ന് കിടക്കുന്ന താലിമാലയിൽ ഇടം കൈകൊണ്ട് പിടിച്ചുകൊണ്ടവൾ ചോദിച്ചു.
“”””ദേവൂട്ടി…. അപ്പുവെച്ചിയുടെ ഒപ്പം ഇന്ന് തന്നെ പൊക്കോ…. ഞാൻ ശനിയാഴ്ച ആവുമ്പോഴേക്കും എത്തിക്കോളാം….. “”””””
ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.
“””””അല്ല…. ഇച്ഛയാനില്ലാതെ ഞാനൊറ്റക്ക്….. “””””
അവൾ എന്നെ പിരിഞ്ഞു നിൽക്കുന്നതിലുള്ള പ്രയാസത്തോടെ പറഞ്ഞു.
“””””അത്…. സരൂല…. ദേവൂട്ടി പോയിക്കോ….. ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞോളാം….. “”””””
ഞാൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി ശേഷം ബുള്ളെറ്റ് എടുത്തു ഷോപ്പിലേക്ക് പോയി….പോകുന്ന പോക്കിൽ ചേച്ചിയെ വിളിച്ചു കാര്യവും പറഞ്ഞു….
******************************
“””””എന്നാ ഞാൻ പോയിക്കോട്ടെ ദേവുമോളെ….. “””””
ദേവികയെ അവളുടെ വീട്ടിൽ ആക്കിയ ശേഷം അപർണ അവളെ നോക്കി ചോദിച്ചു.
ഉമ്മറത്തു ദേവികയുടെ അച്ഛനും അമ്മയും ഗോപികയും അവരുടെ സംസാരം നോക്കി നിൽക്കുകയാണ്.
“””””ഉം…. “””
ദേവിക അപർണയുടെ ചോദ്യത്തിന് സന്തോഷത്തോടെ തലയാട്ടി…
“”””ഞാൻ ശനിയാഴ്ച വരാട്ടോ…. “””””
“””പോട്ടെ അമ്മേ, അച്ഛാ,… കുഞ്ഞി ബൈ… “”””
അപർണ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.
നിശ്ചയത്തിന് ഗോപികക്ക് ഉള്ള സ്വർണ്ണവും വസ്ത്രങ്ങളും നേരത്തെ തന്നെ ശ്രീഹരി അവിടെ എത്തിച്ചിരുന്നു…. പന്തലും സദ്യയും എല്ലാം ഏല്പിച്ചിരിക്കുന്നത് ശ്രീഹരി തന്നെയാണ്….. ഇതൊന്നും ശ്രീഹരിയും ദേവികയുടെ വീട്ടുകാരും അവളെ അറിയിച്ചില്ല….
ശനിയാഴ്ച രാവിലെ…..
“”””ദേവു…നിന്റെ കെട്ടിയോൻ വന്നില്ലെടി…..”””””
ദേവികയുടെ വകയിൽ ഉള്ളൊരു അമ്മായി ദേവികയെ കണ്ടതോടെ ചോദിച്ചു.
“””””അത്….. ഇന്നുവരും… അമ്മായി…. “””””
ദേവിക അവരുടെ സംസാരം കേട്ട് അസ്വസ്ഥതയോടെ പറഞ്ഞു.
“””””നീ എന്താ ദേവു…. കുഞ്ഞിക്ക് കൊടുത്തത്….. “””””
അമ്മായി കുത്തി കുത്തി ചോദിച്ചു.
“”””അത്… ഞാൻ…. “”””
ദേവികക്ക് എന്ത് പറയണമെന്ന് ഒരു രൂപവും ഇല്ലാതെയായി….
“””””അല്ല…. നിന്റെ കെട്ടിയോൻ ഒന്നും തന്നില്ലേ….. വലിയ ക്യാഷ് ഉള്ളവൻ അല്ലെ…. എന്നിട്ട് ഒന്നും തന്നില്ലേ…. ഞാൻ അവൾക്ക് അയ്യായിരം രൂപേടെ സാരി വാങ്ങി കൊടുത്തു…. അത് പോലും സ്വന്തം ചേച്ചി ആയ നീ കൊടുത്തില്ലേ…. “””””””
അമ്മായി പരിഹാസത്തോടെ ചോദിച്ചു.
അവരുടെ വാക്കുകൾക്ക് മുന്നിൽ നിന്ന് ഉരുകുകയായിരുന്നു ദേവിക…. അപമാനത്താൽ അവളുടെ ശിരസ്സ് താന്നു…
അവിടെ കൂടിയിരുന്ന ബന്ധുക്കൾ അവളെ പുച്ഛത്തോടെയും സഹതാപത്തോടെയും നോക്കി.
അപമാനഭാരത്താൽ അവളുടെ മിഴിയിൽ നിന്നും കണ്ണുനീർ തുള്ളികൾ അവളുടെ കവിളുകളെ ചുംബിച്ചു താഴേക്ക് ഒഴുകിയിറങ്ങി.
“””””അതെ…… എന്റെ ചേച്ചിയും ഹരിയേട്ടനും കാരണമാ നാളെ ഈ നിശ്ചയം നടക്കുന്നെ….. നിശ്ചയത്തിന്റെയും കല്യാണത്തിന്റെയും മുഴുവൻ ചിലവ് വഹിക്കുന്നത് എന്റെ ചേച്ചിയും ഹരിയേട്ടനുമാ….. “”””””
അവിടെ പറയുന്നത് കേട്ട് വന്ന ഗോപിക അഭിമാനത്തോടെ പറഞ്ഞു.
“”””””എന്റെ മോൾക്കുള്ള സ്വർണവും ഡ്രെസ്സും നാളെത്തേക്കുള്ള സദ്യയും ചിടങ്ങുകളുടെ ചിലവും എല്ലാം വഹിക്കുന്നത് എന്റെ മോളുടെ ഭർത്താവ്… എന്റെ ഹരിമോനാ…. “”””””
തൊട്ട് പിന്നാലെ എത്തിയ അമ്മക്കൂടി പറഞ്ഞതോടെ അമ്മായിയുടെ വാ അടഞ്ഞു പോയി.
പക്ഷെ ഒരാളുടെ അവസ്ഥ അത് വിവരിക്കാൻ ആവുന്നില്ല….
അവൾ കരയുകയാണ്….ആദ്യം അവളുടെ മിഴികൾ നിറഞ്ഞത് അപമാനത്താൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് നിറഞ്ഞൊഴുകുന്നത് സന്തോഷം കൊണ്ടാ….അവളുടെ മനസും മിഴിയും ഭർത്താവിനെ കുറിച്ചോർത്ത് അഭിമാനത്താൽ നിറയുകയാണ്….
“”””””സത്യമാണോ….. കുഞ്ഞി…. ഇച്ചായനാണോ…. ഇതൊക്കെ ചെയ്യുന്നേ….??? “”””””
ഗോപികയെ വിളിച്ചു റൂമിൽ കയറ്റി ആവേശത്തോടെ വെപ്രാളംപെട്ടന് ദേവിക അത് ചോദിച്ചത്.
“”””അതെ… ചേച്ചി എല്ലാം ഹരിയേട്ടൻ ചെയ്യുന്നതാ… ചേച്ചി എന്നെ നഴ്സിങ്ങിന് പഠിപ്പിക്കുന്നതും ഹരിയേട്ടനാ…. “””””
സന്തോഷത്തോടെ ഗോപിക പറഞ്ഞു.
“”””എന്നിട്ട് ആരും… ന്നോട്… പറഞ്ഞില്ലല്ലോ….!”””””
ദേവിക വിതുമ്പി കൊണ്ട് പറഞ്ഞു.
“”””അത്…. ഹരിയേട്ടൻ പറഞ്ഞിട്ടാ…. ഒന്നും ചേച്ചി അറിയണ്ടന്ന്….!”””””
ഗോപിക ചിരിയോടെ പറഞ്ഞു.
“””””ഇങ്ങോട്ട് വരട്ടെ…. ഞാങ്കാണിച്ചുകൊടുക്കുന്നുണ്ട്….. “””””
പരിഭവത്തോടെ ദേവിക പറഞ്ഞു…. ഇതൊക്കെ കേട്ട് ഗോപിക അവളെ നോക്കി ചിരിക്കുന്നും ഉണ്ട്.
*****************************************
നാളത്തേക്കുള്ള പച്ചക്കറിയും മറ്റും എടുത്തു ഉച്ചയോടെ ആണ് ഞാൻ എന്റെ ഭാര്യവീട്ടിൽ എത്തിയത്….
അത്യാവശ്യം എല്ലാവരും അവിടെ ഉണ്ട്…. അപ്പുവേച്ചി രാത്രി വരുള്ളൂ…..
എല്ലായിടത്തേക്കും ഓടാൻ ഞാൻ മാത്രം ഉള്ളു എന്നറിയാവുന്നത് കൊണ്ട് കാർ ആണ് എടുത്തത്…. കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തു…. ഞാൻ വീട്ടിലേക്ക് കയറി.
മുറ്റത്ത് പന്തലിൽ തന്നെ അച്ഛൻ നിൽപ്പുണ്ട്.
“”””അച്ഛാ….കാര്യങ്ങളൊക്കെ എവിടം വരെയായി…. “”””
അച്ഛന്റെ അടുത്ത് ചെന്ന് നിന്ന് എല്ലായിടത്തേക്കും കണ്ണോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“”””മോൻ… പറഞ്ഞത് പോലെ എല്ലാം ചെയ്യാൻ ഏല്പിച്ചിട്ടുണ്ട്…. “”””””
അച്ഛൻ എന്നെ ചേർത്ത് പിടിച്ചുകൊണ്ടു ചിരിയോടെ പറഞ്ഞു….
“”””എന്നാ ഞാൻ ഇതൊന്ന് അകത്തു വെച്ചിട്ടും വരാം…. “””””
എന്റെ കൈയിൽ ഉള്ള കവർ കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“”””അഹ്…. ശരി മോനെ….'”””
ഞാൻ അച്ഛനെ മറികടന്നു അകത്തേക്ക് കയറി….
പെട്ടന്ന് ആരോ എന്റെ അരികിലേക്ക് ഓടി കിതച്ചു വന്ന് നിന്നു…
വേറെ ആരും അല്ല എന്റെ പൊണ്ടാട്ടി….
എന്തോ പണിയിൽ ആയിരുന്നുവെന്നു തോന്നുന്നു…..അത്യാവശ്യം നന്നായി വിയർത്തിട്ടുണ്ട്…
എന്റെ ബ്ലാക്ക് ഷർട്ടിന് മാച്ചിംഗ് ആയ ബ്ലാക്ക് ചുരിദാർ ടോപ് ആണ് പെണ്ണിന്റെ വേഷം ഒപ്പം ചുവന്ന സ്കിൻ ഫിറ്റ് പാന്റും….
“”””ഹരികുട്ടാ…. നാളെത്തേക്കുള്ള മുല്ലപൂവോ…??? “””””
അവിടേക്ക് വന്ന അമ്മ എന്നെ കണ്ടയുടനെ ചോദിച്ചു….
“”””അത് ഞാൻ ജംഗ്ഷനിലെ പൂക്കടയിൽ പറഞ്ഞിട്ടുണ്ട്…. “””””
“”””എന്നാ ഞാൻ മോന് കുടിക്കാൻ എടുക്കാം…. “”””
അമ്മ എന്നെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി…
“”””ദേവൂട്ടി…. ഇത് നിനക്ക് നാളെയിടാനുള്ള ഡ്രെസ്സാണ്….ഇത് എടുത്ത് വെച്ചേക്ക്….!””””
എന്റെ കൈയിൽ ഇരുന്ന കവർ ദേവുവിന്റെ കൈയിൽ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“””””ഇച്ഛയാ…. “””””
കവർ കൊടുത്ത് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ എന്റെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് ദേവു വിളിച്ചു.
“”””ഉം…. “””‘
ഞാൻ ഒരു മൂളലോടെ അവളെ ചോദ്യ ഭാവത്തിൽ നോക്കി.
“”””എനിക്ക് ഇച്ചായനോട് സംസാരിക്കാനുണ്ട്….””””
അവൾ തിടുക്കത്തിൽ എന്നെ നോക്കി പറഞ്ഞു.
“”””ദേവൂട്ടി….പറഞ്ഞോ….!””””
ഞാൻ അവൾക്ക് പറയാൻ അനുവാദം നൽകി.
“””””ഇച്ഛയാ അ… “””””
“””””ഹരികുട്ടാ…. ദേ മോനെ അവർ അനേഷിക്കുന്നു…. “””””
ദേവൂട്ടി എന്തോ പറഞ്ഞു തുടങ്ങിയതും അച്ഛൻ ഞങ്ങളുടെ അരികിലേക്ക് വന്നു പറഞ്ഞാ ശേഷം
എന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് കൊണ്ട് പോയി.
ഞാൻ തിരിഞ്ഞു ദേവുവിനെ നോക്കിയപ്പോൾ അന്നേരം അവളുടെ മുഖത്തുണ്ടായ ഭാവം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
പിന്നീട് രാത്രി വരെ നല്ല തിരിക്കായിരുന്നു…. ഇതിനിടയിൽ പലപ്രാവശ്യം ദേവുവിന് പറയാൻ ഉള്ളത് കേൾക്കാൻ ശ്രമിച്ചെങ്കിലും പലരും വന്നു എന്നെയും അവളെയും വിളിച്ചുകൊണ്ടു പോയി.
രാത്രി പാചകക്കാർ പറഞ്ഞിട്ട് എണ്ണ എടുക്കാൻ അകത്തേക്ക് പോയ എന്നെ ആരോ വലിച്ചു റൂമിൽ കയറ്റി….
റൂമിന് അകത്തു കയറി ഡോർ ലോക്ക് ചെയ്തു തിരിയുമ്പോൾ ആണ് ആളുടെ മുഖം ഞാൻ തിരിച്ചറിയുന്നത്….
“”””എന്താ ദേവൂട്ടി ഇത്…??? “”””
ഡോർ ലോക്ക് ചെയ്തു തിരിഞ്ഞ ദേവുവിനെ നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു.
“””എനിക്ക് ഇച്ചായനോട് സംസാരിക്കണം…. “””””
അവൾ ദൃഢനിശ്ചയത്തോടെ പറഞ്ഞു.
“”””എടി പെണ്ണെ ആരെങ്കിലും കണ്ടാൽ നാണക്കേട് ആണാട്ടോ…!!!. “””””
അവളുടെ പ്രവർത്തി കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു.
“””””അത് സാരില്ല…. എന്റെ കെട്ടിയോന്റെ ഒപ്പം അല്ലെ…. “”””””
അവൾ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.
“”””എന്നാ വേഗം പറ…. എനിക്ക് അവിടെ പണിയുള്ളതാ…. “””””
ഞാൻ ധൃതിപ്പെട്ട്കൊണ്ട് പറഞ്ഞു.
“”””എന്തിനാ…. ഇച്ഛയാനിതൊക്കെ…. ന്നോട് മറച്ചുവെച്ചത്….? “”””
അവൾ സംശയ ഭാവത്തിൽ എന്നെ നോക്കി ചോദിച്ചു.
“”””ഏതൊക്കെ…. ദേവൂട്ടി എന്താ പറയുന്നേ….? “”””
അവൾ പറഞ്ഞ് വരുന്നത് എന്തെന്ന് മനസിലാവാതെ ഞാൻ ചോദിച്ചു.
“”””ദേ…. ഇച്ഛയാ…. മതി… ഞാനറിഞ്ഞു…. ഇതിനെല്ലാം പൈസ മുടക്കുന്നത്…. ന്റെ ഈ കെട്ടിയോൻ ആണെന്ന്…. “””””
അവൾ തെളിച്ചു പറഞ്ഞപ്പോൾ ആണ് എനിക്ക് കാര്യം മനസിലായത്.
“””””അത്…. ദേവൂ… ഞാൻ… ഇതൊക്കെ ചെയ്യുന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു…. അതാ ഞാൻ…. “””””””
ഞാൻ മടിച്ചു മടിച്ചു പറഞ്ഞു അവളെ നോക്കി.
അന്നേരം ആ മിഴികളിൽ നീരുറവ നിറയുന്നത് ഞാൻ കണ്ടു….അത് കണ്ടപ്പോൾ എന്റെ നെഞ്ച് പൊള്ളി…. എന്റെ നിയന്ത്രണം വിട്ടു… ഞാൻ അവളെ എന്റെ മാറോട് അണച്ചുകൊണ്ട് അവളെ എന്നിലേക്ക് ഇറുക്കി പുണർന്നു….
അവൾ എന്റെ മാറിൽ മുഖം അമർത്തി നിശബ്ദയായി തേങ്ങി.
“”””ദേവൂട്ടി…. കരയല്ലേ…. നിന്റെ കണ്ണ് നിറഞ്ഞ… എനിക്കത് സഹിക്കാൻ പറ്റില്ല…. പ്ലീസ്…. കരയല്ലേ…. “””””
അവളുടെ കർകൂന്തലിലൂടെ തഴുകികൊണ്ട് ഞാൻ പറഞ്ഞു….. അത് പറയുമ്പോൾ പല പ്രാവശ്യം എന്റെ വാക്കുകൾ ഇടറി….
“”””എന്തിനാ…. ന്നെ… ഇങ്ങനെ… സ്നേഹിക്കുന്നെ….. “”””
അവൾ വിതുമ്പി കൊണ്ട് ചോദിച്ചു.
“”””നീ ഞാൻ താലി കെട്ടിയ…. എന്റെ പെണ്ണാണ്…. നിന്റെ കുടുംബം എന്റെയും കുടുംബം ആണ്…. “””””
സ്നേഹത്തോടെ ഞാൻ അവളോട് പറഞ്ഞു.
അൽപനേരം ഒന്നും മിണ്ടാതെ പരസ്പരം ഞങ്ങൾ കെട്ടിപിടിച്ചു നിന്നു…. എല്ലാ പരിഭവവും പിണക്കവും അവിടെ ഉരുകി ഇല്ലാതെയാവുകയായിരുന്നു.
അവസാനം നീണ്ട മൗനത്തെ ഇല്ലാതെയാക്കിയത് എന്റെ സ്നേഹത്തോടെ ഉള്ള വിളിയാണ്.
“””””ദേവൂട്ടി…. “”””
“””””ഉം…. “””””
അവൾ കുറുകികൊണ്ട് നേർത്ത മൂളലിലൂടെ വിളികേട്ടു.
“””””എന്റെയൊപ്പം… എന്നും ഉണ്ടാവോ ദേവൂട്ടി നീ…. എന്നെ തനിച്ചാക്കി… ന്നെ വേണ്ടന്ന് വെച്ചു പോവോ… ദേവൂട്ടി നീ…. “”””””
പതർച്ചയോടെയാണ് ഞാൻ അത് ചോദിച്ചത്.
“”””എന്റെ ഇച്ഛയാൻ പോവാമ്പറഞ്ഞാലും…. ഈ ദേവൂട്ടി എന്റെ ഇച്ഛയാനെ വിട്ട് എങ്ങോട്ടും പോവില്ല…. “””””
അവൾ എന്നെ വരിഞ്ഞുമുറുക്കി പുണർന്നുകൊണ്ട് പറഞ്ഞു…
അവളുടെ ആ കെട്ടിപ്പിടുത്തത്തിലൂടെ പറയുന്നുണ്ട് അവൾക്ക് എന്നോടുള്ള സ്നേഹം.
“””””ഇച്ഛയാ….. മതി….. “””””
അവൾ എന്നിൽ നിന്നും അടർന്നുമാറാൻ ശ്രമിച്ചികൊണ്ട് പറഞ്ഞു.
“””””എന്തുവാ….. “””””
അവൾ പറയുന്നത് എന്തെന്ന് മനസിലാവാതെ ഞാൻ ചോദിച്ചു.
ഒപ്പം എന്നിൽ നിന്നും അവളെ അടർത്തിമാറ്റുകയും ചെയ്തു.
“””””അതെ…. നമ്മള്…. കൊറേനേരായി… വന്നിട്ട്…. അപ്പൊല്ലാവരും നമ്മളെ തിരക്കും…. “””””
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“”””അതിന്….? “”””
ഞാൻ അവളെ നോക്കി പുരികം ഉയർത്തി.
“””അതിനൊന്നുമില്ല….ന്നാലും നമുക്ക് പുറത്തേക്ക് പോയാലോ….? “”””
അവൾ അതും പറഞ്ഞു ചോദ്യ ഭാവത്തിൽ എന്നെ നോക്കി.
“”””പോണോ….? “”””
ഞാനും അതെ രീതിയിൽ ചോദിച്ചു.
“””””ഉം…. “”””
അവൾ തലയാട്ടി കൊണ്ട് വാതൽ തുറക്കാൻ തുനിഞ്ഞപ്പോഴേക്കും ഞാൻ ഇടുപ്പിലൂടെ കൈയിട്ടു അവൾ എന്നിലേക്ക് ചേർത്ത് നിർത്തി.
“”””ശോ…. ഇച്ഛയാ…. വിട്…. ദേ ആൾക്കാര്…കണ്ടാൽ… മോശമാട്ടോ…. “””””
എന്റെ കൈയിൽ കിടന്ന് കുത്തറികൊണ്ട് അവൾ ചിണുകത്തോടെ പറഞ്ഞു.
“””””ഇതല്ലെടി…. ഞാനും ആദ്യം പറഞ്ഞെ…. അപ്പൊ നിനക്ക് വലിയ വാലാർന്നല്ലോ…. ഇപ്പൊ അതൊക്കെ എവിടെ പോയി….??”””””
വലത് കൈകൊണ്ട് അവളെ അരയിലൂടെ ചുറ്റിപ്പിടിച്ച്…. ഇടത് കൈകൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“”””അത്… എനിക്കിച്ചായനോട് സംസാരിക്കാൻ ഉള്ളതുകൊണ്ടല്ലേ…. “””””
അവൾ എന്റെ കൈയിൽ നിന്നും കുതറിമാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“”””ന്നിട്ട്…. കഴിഞ്ഞോ…??? “”””
“””ഉം… കഴിഞ്ഞു…. വിടിച്ഛയാ…ഞമ്പോട്ടെ….””””
എന്നെ നോക്കി അപേക്ഷയുടെ സ്വരത്തിൽ അവൾ പറഞ്ഞു.
“”””വിടാം…. പക്ഷെ ഞാൻ പറയുന്ന ഒരു കാര്യം എന്റെ പെണ്ണ് അനുസരിക്കണം…. പറ്റോ….??? “””””
ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ ചോദ്യഭാവത്തിൽ നോക്കി.
“””ഉം…. ഞഞ്ചെയാം…!”””
എന്തോ ആലോചിച്ച ശേഷം പെണ്ണ് സമ്മതം പറഞ്ഞു തലയാട്ടി.
“””””ഉം ശരി…. “”””
ഞാൻ ചിരിയോടെ പറഞ്ഞു.
“”””അത് ചെയ്തുകഴിഞ്ഞ… ന്നെ സത്യായിട്ടും… വിടൂലെ… “””””
അവൾ സംശയ ഭാവത്തിൽ ചോദിച്ചു.
പെണ്ണിന് ഞാൻ എന്തോ കുരുത്തക്കേട് ഒപ്പിക്കാൻ പോണുണ്ട് എന്ന് എവിടെയോ കത്തി.
“”””എന്റെ ദേവൂട്ടി ആണേ സത്യം…. “”””
ഞാൻ അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.
“”””എന്നാ പറ…. “”””
അവൾ തിടുക്കത്തിൽ പറഞ്ഞു.
“”””എനിക്കൊരു… ഉമ്മ വേണം… “””””
ഞാൻ നാണം ഒന്നും കാണിക്കാതെ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
എന്റെ ആവിശ്യം കേട്ടപ്പോൾ ആദ്യം ആ ഉണ്ടക്കണ്ണുകൾ പുറത്തേക്ക് തള്ളി… അവൾ എന്നെ കണ്ണുമിഴിച്ചു നോക്കി ശേഷം ആ കണ്ണുകളിൽ നാണം പടരുന്നത് ഞാൻ കണ്ടു.
“”””അയ്യടാ… ന്നെക്കൊണ്ടൊന്നും വയ്യ…. “”””
പെണ്ണ് പെട്ടന്ന് പ്ലേറ്റ് മാറ്റി….
“”””എന്നാ എന്റെ മോളിന്ന് എവിടേക്കും പോകില്ല…. “”””
രണ്ട് കൈകൂടി അവളുടെ അരയിലൂടെ ചുറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.
“”””ഇച്ഛയാ… കഷ്ട്ടൊണ്ട്ട്ടോ…. “”””
അവൾ എന്നെ നോക്കി ചിണുങ്ങി…
“”””ഒരുമ്മ അല്ലെ ചോദിച്ചുള്ളൂ…. അത് തന്നേച്ചും വേഗം പൊക്കോ…. “””””
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.
“””ഉം…. ശരി ഞാന്തരാം…. “”””
അവസാനം വേറെ വഴിയില്ലെന്ന് തിരുച്ചറിഞ്ഞ ദേവു ഗത്യന്തരം ഇല്ലാതെ സമ്മതിച്ചു.
“””””കണ്ണടക്ക്…. “”””
അവൾ നാണത്തോടെ പറഞ്ഞു.
“””അതെന്തിനാ….? “”””
ഞാൻ സംശയത്തോടെ ചോദിച്ചു.
“”””നിക്ക്…. നാണമാ…. കണ്ണടക്കിച്ചായാ…. “”””
അവൾ എന്റെ മിഴികളിക്ക് മുകളിൽ കൈ മൂടി കൊണ്ട് പറഞ്ഞു.
ഞാൻ വേഗം കണ്ണുമൂടി.
ഞാൻ അവളുടെ അധരങ്ങൾ എന്റെ ചുണ്ടിൽ പതിയുന്ന അസുലഭനിമിഷത്തിനായി കാത്തുനിൽക്കുകയാണ്….
പെട്ടന്ന് എന്റെ കൈ പിടിച്ചു കൈതലത്തിൽ അവൾ ചുംബിച്ചു.
“”””പോരെ…. ഇനിയെന്നെവിട്… “”””
ചുംബിച്ചു കഴിഞ്ഞവൾ ചോദിച്ചു.
“”””അയ്യടാ…. കൈയിൽ എനിക്ക് വേണ്ട….!””””
ഞാൻ കട്ടായം പറഞ്ഞു.
“”””പിന്നെ….? “”””
അവൾ എന്നെ നോക്കി പുരികം ഉയർത്തി.
“”””ചുണ്ടിൽ വേണം…. “””””
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.
പെട്ടന്ന് അവൾ എന്നിൽ നിന്നും കുതറി മാറി.
“”””അമ്പടപുളുസു… ന്നെക്കൊണ്ടൊന്നും പറ്റൂല…. “””””
അവൾ അതും പറഞ്ഞു വാതൽ തുറക്കാൻ പോയി.
“”””അഹ് പൊക്കോ…. പിന്നെ ഒരു കാര്യം കൂടി… എനിക്ക് ഉമ്മ തന്നില്ലെങ്കിൽ ഞാൻ ഇപ്പൊ ഇവിടുന്ന് പോകും…. പിന്നെ ഇങ്ങോട്ട് വരത്തുമില്ല….!!!”””””
ഞാൻ ഗൗരവത്തോടെ ദേവുവിനെ നോക്കി കട്ടായം പറഞ്ഞു.
“”””ഇച്ഛയാ…. ശോ…. കഷ്ടം ഉണ്ട്….!””””
അവൾ അപേക്ഷിക്കുന്ന പോലെ പറഞ്ഞു.
“”””അഹ് കഷ്ടപ്പെട്ട് എന്നെ സ്നേഹിക്കണ്ട…. പൊക്കോ…. “””””
ഞാൻ മുഖം താഴ്ത്തി ഇടറുന്ന ശബ്ദത്തിൽ അത് പറഞ്ഞു…
ദേവിയേ ഏറ്റു കാണണേ….!
ഞാൻ മെല്ലെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ പെണ്ണിന്റെ മുഖവും വാടിയിട്ടുണ്ട്….
“”””ഇച്ഛയാ….. “””
ചിണുകത്തോടെ ഉള്ള വിളിയാണ്… പക്ഷെ ഞാൻ കള്ളപ്പരിഭവം നടിച്ചു.
“”””ഇച്ഛയോ…. ദേ നോക്കിയേ…. “””””
അവൾ എന്റെ അരികിലേക്ക് വന്നു എന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് സ്നേഹത്തോടെ വിളിച്ചു.
“””എന്റെ ഇച്ഛയാന് ഉമ്മ ദേ ഈ ദേവൂട്ടി തരും…. ഇനി അതിന് പിണങ്ങണ്ട…. “”””
അവൾ എന്നെ നോക്കി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“””””…വേണ്ട…. “””””
ഞാൻ ജാഡയിട്ട് അവളിൽ നിന്നും അകന്നുമാറി.
“”””ഇച്ഛയാ….. പിണങ്ങല്ലേ…. ഞാന്തരാന്നു പറഞ്ഞില്ലേ…. “”””
അവൾ എന്നോട് ചേർന്നുനിന്നുകൊണ്ട് പറഞ്ഞു.
“”””ഏയ്….എനിക്ക് വേണ്ട…. നല്ല ഉമ്മ ഞാൻ വേറെ പെണ്ണുങ്ങളുടെ അടുത്ത് നിന്നും മേടിച്ചോളാം…. “””””
ഞാൻ വെറുതെ അങ്ങ് വെച്ചുകാച്ചി.
പെട്ടന്ന് അവൾ എന്നെ കെട്ടിപിടിച്ചു… ഞാൻ വിചാരിച്ചു കരയാൻ ആയിരിക്കും എന്ന് പക്ഷെ നെഞ്ചിൽ അവളുടെ പാൽ പല്ലുകൾ ആഴ്നിറങ്ങിയപ്പോൾ ആണ് അത് എന്തിനാണെന്ന് എനിക്ക് മനസിലായത്.
“”””ഹൂ…. ദേവൂട്ടി… വിട്…. നോവുന്നു…. ൽസ്സ്… വിട് പെണ്ണെ…. യ്യോ…. ആ… ദേവൂട്ടി…. അഹ്… “””””
അവളുടെ പല്ലുകൾ അമർന്ന വേദനയിൽ ഞാൻ നിന്ന് തുള്ളികൊണ്ട് പറഞ്ഞു.
പെട്ടന്ന് അവൾ കടി വിട്ടു പക്ഷെ എന്റെ ഇടുപ്പിൽ നഖം ആഴ്ത്തി നുള്ളി…
“”””വേറെ പെണ്ണുങ്ങളെ നോക്കോ….”””””
ഉണ്ണക്കണ്ണുരുട്ടി കൊണ്ട് അവൾ എന്നെ നോക്കി ചോദിച്ചു.
“”””അഹ്…. ഇല്ല…. നോക്കൂല… “””””
“”””എന്നെ അല്ലാതെ വേറെ ആരെയും നോക്കില്ലല്ലോ…. “””””
അവൾ വിശ്വാസം വരാതെ ഒന്നുകൂടി ചോദിച്ചു.
“”””ഇനി എന്റെ ദേവൂട്ടിയെ മാത്രം നോക്കോള്ളു… ദേവൂട്ടിയെ മാത്രം ഉമ്മ വെയ്ക്കോളൂ…. “””””
വേദനയിൽ അറിയാതെ ചറ പറ സത്യം ഇട്ടു…
അവൾ അത് കേട്ടത്തോടെ ചിരിയോടെ പിടി വിട്ടു.
“””ഹാ…. അമ്മേ… അയ്യോ… എനിക്ക് നന്നായി വേദനിച്ചുട്ടോ “””””
ഞാൻ ഞെഞ്ചിലും വയറിലും തടവികൊണ്ട് പറഞ്ഞു.
“”””വേദനിക്കട്ടെ…. ഞാനിനിയും ചെയ്യും ഇങ്ങനെ പറഞ്ഞാ…. “””””
അവൾ ഉണ്ടക്കണ്ണുരുട്ടി എന്നെ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു…
“””ഹോ… ഒരു കിലോ ഇറച്ചി പറിച്ചിടുത്തു പെണ്ണ്… “”””
ഞാൻ നെഞ്ചിൽ തടവുന്നതിന്റെയിടയിൽ പറഞ്ഞു.
“”””കണക്കായി പോയി… “”””
അവൾ അതും പറഞ്ഞു എനിക്ക് എതിരെ തിരിഞ്ഞു നിന്നു…
ഞാൻ പെട്ടന്ന് അവളോട് ചേർന്ന് അരയിലൂടെ കൈ ചുറ്റി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…. ഒപ്പം അവളുടെ വലംപിരിശംഖുപോലുള്ള അവളുടെ കഴുത്തിൽ ഞാൻ എന്റെ ചുണ്ടുകൾ അമർത്തി….
ആദ്യം ഒന്ന് പതറിയെങ്കിലും പെട്ടന്ന് ദേവു എനിക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു…
ഞാൻ അവളുടെ കരിയെഴുതിയ ഉണ്ടക്കണ്ണുകളിലെ തിളക്കം നോക്കി അവളിൽ മയങ്ങി നിന്നു… അവളും ഇമവെട്ടാതെ എന്റെ കണ്ണുകളിൽ നോക്കി നിൽക്കുകയാണ്….. ആ മിഴികളിൽ എവിടെയോ ചെറുനാണവും ചമ്മലും ഒപ്പം എന്നോടുള്ള സ്നേഹവും ഒളിഞ്ഞിരുപ്പുണ്ട്…
“”””ഇച്ഛയാ…. എനിക്ക് ഉമ്മവെക്കാൻ അറിയില്ലാട്ടോ…. “”””
അവൾ എന്റെ മിഴികളിൽ നോക്കി കുളികളുടെ ശൈലിയിൽ പറഞ്ഞു.
പെട്ടന്ന് ഞാൻ അവളുടെ രക്തവർണമാർന്ന അധരങ്ങൾ എന്റെ ചുണ്ടുണകളുമായി കോർത്തിണക്കി ഒരു ദീർഹമായ അധരപാനത്തിൽ ലയിച്ചു പോയി… ഒടുവിൽ ഒരു കിതാപോടെ ഞങ്ങൾ അടർന്നുമാറി.
പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി എന്നിലേക്ക് അടുപ്പിച്ചു..
“”””ലവ് യൂ…. ദേവൂട്ടി…. “”””
അവളുടെ മിഴികളിൽ നോക്കി എന്റെ മുഴുവൻ സ്നേഹവും വാക്കുകളിൽ നിറച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അത് കേട്ടപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു….
“”””കരയല്ലേടാ…. “”””
മിഴികൾ നിറഞ്ഞത് കണ്ടതും ഞാൻ പറഞ്ഞു….
“”””സന്തോഷം കൊണ്ടായിച്ഛയാ…. “”””
അവൾ എന്റെ മാറിലേക്ക് മുഖം അമർത്തികൊണ്ട് പറഞ്ഞു.
“”””ലവ് യൂ ടൂ ഇച്ഛയാ…. “”””
എന്റെ ഹൃദയതാളം കേട്ടുകൊണ്ട് അവൾ സ്നേഹത്തോടെ പറഞ്ഞു.
****************************************
“”””ആഹാ… നിങ്ങൾ ഇതിന്റെയുള്ളിൽ ഉണ്ടായിരുന്നോ…. ഞാൻ എവിടെയൊക്കെ നോക്കി…. “””””
ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ എന്റെയും ദേവുവിന്റെയും അടുത്തേക്ക് വന്നുകൊണ്ട് കുഞ്ഞി ചോദിച്ചു.
ഈ പട ഇത് എവിടെന്ന് വന്ന് എന്റെ ദേവിയെ….
ഞാൻ മനസ്സിൽ പറഞ്ഞാ ശേഷം നല്ലൊരു ഇളി അവൾക്ക് സമ്മാനിച്ചു.
“”””അതിച്ചായന് തലവേദനെയെന്ന്… ഞാനപ്പോ മരുന്നിടുത്തുകൊടുക്കാൻ കയറിയതാ…. “”””
ദേവൂട്ടി വായിൽ വന്ന ഒരു നുണ അങ്ങ് വെച്ചു കാച്ചി…. പക്ഷെ പെണ്ണിന് നുണ പോയിട്ട് ഒരു ചെറിയ കാര്യം മറച്ചുവെക്കാൻ പോലും നേരെവണ്ണം അറിയില്ല.
“”””ഓഹോ…. എന്നിട്ട് മരുന്നുകിട്ടിയോ…. ഹരിയേട്ടാ…. “””””
കുഞ്ഞി എന്നെ നോക്കി കുസൃതി ചിരിയോടെ ചോദിച്ചു.
“”””ഉം… “”””
ഞാൻ നിഷ്കളങ്കമായി തലയാട്ടി….
“”””ദേ ഏട്ടന്റെ കവിളത്തു മരുന്നിന്റെ പൊടി ഇരിക്കുന്നു…. അതൊന്ന് തുടച്ച് കളഞ്ഞേക്ക്…. “”””
കുഞ്ഞി ഞങ്ങളെ നോക്കി ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു.
സത്യം പറഞ്ഞാൽ എനിക്ക് ഒരു പുല്ലും മനസിലായില്ല…. ദേവുവിന്റെയും അവസ്ഥ മറിച്ചല്ല…
“”””എന്തോന്നാ….? “””””
ഞാൻ ഒന്നും മനസിലാവാതെ ചോദിച്ചു.
“”””ദേ…. ഏട്ടന്റെ കവിളിൽ ദേവൂവേച്ചിയുടെ കുങ്കുമം ഇരുക്കുന്നു…. “”””””
കുഞ്ഞി ഞങ്ങളെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു…
ഞാൻ വേഗം ദേവുവിനെ നേരെ തിരിഞ്ഞു… അവൾ എന്റെ കവിളിലേക്ക് നോക്കിയതും പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു….
പെട്ടന്ന് തന്നെ അവൾ കൈകൊണ്ട് എന്റെ കവിൾ തുടച്ച് തന്നു..
“”””അതെ…. ഇനിയും മരുന്നുകൊടുക്കൽ ഉണ്ടാവോ….?””””
പരിഹാസത്തോടെ കുഞ്ഞി ചോദിച്ചു….
അവളുടെ മുന്നിൽ ഞാനും ദേവൂവും ചമ്മി നാണം കെട്ടു.
“”””ആ…. ചിലപ്പോ കൊടുത്തിന്നിരിക്കും…. വേറെ ആർക്കും അല്ലല്ലോ… ന്റെ ഇച്ഛയനല്ലേ…. നീനിന്റെ കാര്യം നോക്ക് പെണ്ണെ…. “”””
ദേവു അതും പറഞ്ഞു എന്റെ കൈയിൽ കൈച്ചുറ്റി വലിച്ചു പുറത്തേക്ക് കൊണ്ട്പോയി….!
“”””ഞാനപ്പോഴേ പറഞ്ഞതായൊന്നും വേണ്ടാന്ന്…. ഇതിപ്പോ ആകെ നാണക്കേടായി…. “””””
ആരുമില്ലാത്ത ഒരിടത്തേക്ക് എന്നെ മാറ്റി നിർത്തികൊണ്ട് അവൾ എന്നെ നോക്കി പല്ലിറുമ്മി…
“”””അതിന് ഞാൻ വിചാരിച്ചോ…. കുങ്കുമം ആവൊന്നും… അവൾ കറക്റ്റ് സമയത്ത് അവിടെ വന്ന് അതൊക്കെ കാണുമെന്നും…. “””””
ഞാൻ നിഷ്കളങ്ക ഭാവത്തോടെ പറഞ്ഞു.
“””ഇപ്പൊ നാണം കെട്ടപ്പോസമാധാനം ആയില്ലേ…. “””””
ദേവു എന്നെ നോക്കി കണ്ണുരുട്ടി.
“”””എന്തായാലും നാണം കെട്ടു… എന്നാപ്പിന്നെ… ഒന്നുകൂടി ആയാലോ…. “””””
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചതും….. പെണ്ണ് കണ്ണുരുട്ടി കടിപ്പിച്ചു എന്നെയൊന്നു നോക്കി കൊണ്ട് പറഞ്ഞു.
“”””അയ്യടാ…. പൊക്കോണം….!!! ഇനി ഉമ്മയും കുമ്മയും ഒക്കെ വീട്ടിൽ ചെന്നിട്ട്…. “”””
ഞാൻ പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി എന്നിലേക്ക് അടിപ്പിച്ചു.
“””””അതെന്താ… ദേവൂസേ നിനക്കിപ്പോ തന്നാ….? “””””
“”””ദേ…ഇച്ഛയാ…. വിട്… ശോ ആരെങ്കിലും കാണും…. “”””
എന്റെ കണ്ണുകളിലെ കുസൃതി ഭാവം തിരിച്ചറിഞ്ഞതും പെണ്ണ് എന്റെ കൈയിൽ കിടന്ന് കുതറികൊണ്ട് പറഞ്ഞു.
“”””കാണട്ടെ…. നമ്മള് ഭാര്യയും ഭർത്താവും അല്ലെ… പിന്നെന്താ…. “””””
ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു.
“”””എന്റെ പൊന്നിച്ഛയാൻ…. അല്ലെ വിട്… പ്ലീസ്…. വീട്ടീചെന്നിട്ട് ഞാനെന്തൊരോം ഉമ്മവേണമെങ്കിലും തരാം…”””””
അവൾ എന്നെ നോക്കി ചിണുങ്ങി…
അന്നേരം അച്ഛൻ എന്തോ ആവിശ്യത്തിന് എന്നെ വിളിച്ചത് കൊണ്ട് ഞാൻ അവളെ വിട്ട് അവിടേക്ക് പോയി…. പക്ഷെ എന്റെ പിന്നാലെ വാല് പോലെ ദേവൂട്ടിയും വന്നു….
അന്ന് രാത്രി മുഴുവൻ അവൾ എന്റെ പിന്നാലെ നടന്നു….
“”””എന്റെ ദേവു…. നീ കുറച്ചു നേരമെങ്കിലും ഹരിമോനെ വെറുതെ വിട്…. അവനെ ആരും കൊത്തികൊണ്ട് പോവുകയൊന്നും ഇല്ല…. “”””
എന്റെ ഒപ്പം നടക്കുന്ന ദേവുവിനെ നോക്കി ചിരിയോടെ ആണ് അച്ഛൻ അത് പറഞ്ഞത്….
അച്ഛന് പിന്നാലെ അമ്മയുടെ കമന്റും എത്തി.
“”””ഹരികുട്ടൻ വന്നത് തൊട്ട് അവന്റെ പിന്നാലെയാ പെണ്ണ്…. “””””
“””അതമ്മേ…. ഹരിയേട്ടന് തലവേദന… അപ്പൊ ഏട്ടന് മരുന്നും കൊണ്ട് നടക്കുന്നതാ ചേച്ചി….'”””
അവിടെ കൂടിയ എല്ലാവരും ഞങ്ങളെ ചിരിയോടെ നോക്കുന്നുണ്ട്….ഇവറ്റകൾക്കൊക്കെ ഇത് എന്താ “”” ബ്ലഡി ഗ്രാമവാസിസ്….””””
കുഞ്ഞി കൂടി വാരിയത്തോടെ ദേവു നാണത്തോടെ വേഗം എന്റെ പിന്നിൽ ഒളിച്ചു….
ശേഷം എന്റെ പുറത്ത് പെണ്ണ് ഒരു നുള്ളും തന്നു…
അവർ പറയുന്നതിനൊക്കെ നുള്ളും മാന്തും കടിയും എല്ലാം കിട്ടുന്നത് എനിക്കാണ്….
ഇതിനിടയിൽ അപ്പുവെച്ചിയും അളിയനും അമ്മായിയുമൊക്കെ വന്നു…
അങ്ങനെ ഭക്ഷണം കഴിഞ്ഞു എല്ലാവരും ഉമ്മറത്തു ഇരിക്കുകയാണ്…. അച്ഛൻ പാചകം ചെയ്യുന്നവരുടെ അടുത്താണ്.
ഇതിനിടയിൽ ഞാൻ ദേവുവിനെ എന്തോ പറഞ്ഞു കളിയാക്കി അതിന് പെണ്ണ് എന്നെ നുള്ളി…. ഞാൻ നേരെ അവളുടെ ചെവിയിൽ പിടുത്തമിട്ടു.
“”””ദേവൂട്ടി…. എനിക്ക് നല്ലോണം നോവുന്നുണ്ട്… നീ പിച്ചകയും കടിക്കുകയും ചെയ്യുമ്പോ….!”””””
എന്നെ പിച്ചിയപ്പോൾ ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് ഗൗരവത്തിൽ പറഞ്ഞു…
“”””ഞാനിയും നുള്ളും…. “”””
ഞാൻ പറഞ്ഞത് കേട്ടിട്ടും ഒരു കൂസലുമില്ലാതെ അവൾ ചിരിയോടെ പറഞ്ഞു.
പെട്ടന്ന് ഞാൻ അവളുടെ കാതിൽ പിടുത്തമിട്ടു….
“”””ആ… ഇച്ഛയാ…. വിട്… നിക്ക് നോവുന്നു….. ആ… “”””
“”””ആണോ…. ഇതല്ലേ ഞാനും പറഞ്ഞെ…. “”””
“”””ഇനി ചെയൂല….. സത്യം… പ്ലീസ്…. വിട്…. ഇച്ഛയാ…!”””‘
ഞാൻ പിടിയും വിട്ട് തിരിഞ്ഞപ്പോൾ ആണ് എല്ലാവരും ഞങ്ങളെ നോക്കുന്നത് ഞാൻ കാണുന്നത്…
“”””എന്തോന്നാ കുട്ടു ഇത്..?.”””””
ഞങ്ങളുടെ കാട്ടിക്കൂട്ടൽ കണ്ടുകൊണ്ട് ചേച്ചി ചോദിച്ചു.
“”””അത്…. ഇവളെന്നെ നുള്ളി…. അതാ ഞാൻ ചെവിക്ക് പിടിച്ചത്….'””””
ഞാൻ കൊച്ചുകുട്ടികളുടെ ഭാവത്തിൽ പറഞ്ഞു.
“”””അതെന്നെ കളിയാക്കിയിട്ടാ….'”””
തൊട്ട് പിന്നാലെ ദേവൂവും പറഞ്ഞു.
“”””അയ്യേ…. നാണക്കേട്…. നിങ്ങളെന്താ നേഴ്സറിയിൽ പഠിക്കുന്ന പിള്ളേരാണോ… നുള്ളാനും മാന്തനും…. “””””
അപ്പുവേച്ചി എല്ലാവരുടെയും മുന്നിൽ ഇട്ട് ഞങ്ങളെ ചുമ്മാ അങ്ങ് വധിച്ചു…..
ഇതൊക്കെ കേട്ടിട്ടും ദേവൂട്ടി എന്നോട് ഒന്നുകൂടി ചേർന്ന് നിന്നു എന്നല്ലാതെ അവളിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല….
ശരിക്കും ഞാൻ ആസ്വദിക്കുകയാണ് ദേവൂട്ടിയുമായുള്ള ഓരോ നിമിഷവും…. അവളുടെ കുറുമ്പ് സ്നേഹം വാത്സല്യം എല്ലാം അവൾ കാണിക്കുന്നത് എന്നോട് മാത്രം….
**************
എല്ലാവരും ഉറങ്ങാൻ കിടന്നു…. അപ്പുവെച്ചിയും അളിയനുമൊക്കെ നാളെ രാവിലെ വരാം എന്നും പറഞ്ഞു തിരികെ മടങ്ങി….
അകത്തു സ്ഥലം ഇല്ലാത്തത് കൊണ്ട് അച്ഛനും വേറെ കുറച്ചു പേരും സിറ്റ്ഔട്ടിൽ ആണ് കിടക്കുന്നത്….
ഞാൻ താൽകാലം ഒരു ചെയറിൽ ഇരുന്നു ഉറങ്ങാം എന്ന് വിചാരിച്ചു….
“”””ഇച്ഛയൻ കിടക്കുന്നില്ലേ…? “””
എന്റെ അരികിലേക്ക് വന്നുകൊണ്ട് ദേവു ചോദിച്ചു.
“””””ഞാൻ ഇവിടെ അഡ്ജസ്റ്റ് ചെയ്തോളം…. ദേവൂട്ടി പോയി കിടന്നോ….””””””
ഞാൻ അവളെ നോക്കി കാര്യമായി പറഞ്ഞു.
“”””അങ്ങനെ ഇവിടെ അഡ്ജസ്റ്റ് ചെയ്യണ്ട…. ഇങ്ങോട്ട് വന്നേ…. “””””
അവൾ അതും പറഞ്ഞു എന്നെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.
“”””ദേവൂസേ അവിടെ നിറച്ചും ആളുകൾ അല്ലെ….? “”””
ഞാൻ ദേവുവിനോട് സംശയത്തോടെ ചോദിച്ചു.
ദേവു അതിന് മറുപടി പറയാതെ എന്നെയും കൂട്ടി അകത്തേക്ക് കയറി…
ലിവിങ് റൂമിൽ സോഫയുടെ ഗ്യാപ്പിൽ ദേവു എല്ലാം റെഡി ആക്കിയിട്ടുണ്ടായിരുന്നു….
ആ ചെറിയ ഗ്യാപ്പിൽ ഒരു പായ വിരിച്ചു അതിന് മുകളിൽ ഒരു ബെഡ് ഷീറ്റും ഒപ്പം തലയിണയും ഒക്കെ വെച്ചു…. അവൾ കിടക്കാൻ സ്ഥലം റെഡി ആക്കി.
“”””ഇവിടെ കിടന്നോ….. “””””
ദേവു എന്നെ അവിടെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു.
“”””അപ്പൊ ദേവുവോ….? “”””
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി.
അതിനും മറുപടി പറയാതെ ഒരു കള്ളച്ചിരിയും ചിരിച്ച ശേഷം അവൾ അകത്തോട്ട് പോയി…
ഞാൻ ആ പായയിലേക്ക് കിടന്നു…. കുറച്ചു കഴിഞ്ഞു ദേവൂ എന്റെ അരികിലായി വന്നിരുന്നു.
“”””നീ കിടക്കണില്ലേ ദേവൂട്ടി…. “””””
ഞാൻ അവളെ നോക്കി ചോദിച്ചു.
“”””ഞാൻ ഇച്ഛയാന്റെയൊപ്പം കിടന്നോട്ടെ…. “””””
അവൾ എന്നെ നോക്കി പ്രതീക്ഷയോടെ ചോദിച്ചു.
ഞാൻ അതിന് മറുപടി പറയാതെ അവളെ വലിച്ചു എന്റെ മാറിലേക്ക് ഇട്ടു ശേഷം അവളെ ഇറുക്കി കെട്ടിപിടിച്ചു.
“””””ഉറങ്ങിക്കോ…. “””””
അവളെ കെട്ടിപിടിച്ചു അവളുടെ മുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് ഞാൻ മെല്ലെ പറഞ്ഞു… ഒപ്പം അവളുടെ നെറ്റി തടത്തിൽ അമർത്തി ചുംബിച്ചു.
അവളെ എന്റെ കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു….
മെല്ലെ…. മെല്ലെ ഞാനും ദേവൂവും നിദ്രയുടെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങി….
******************************
അങ്ങനെ കുഞ്ഞിയുടെ വിവാഹനിശ്ചയം പ്രതീക്ഷിച്ചത് പോലെ നല്ലരീതിയിൽ തന്നെ നടന്നു…… അന്നും ദേവും എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു എന്റെ നിഴൽ പോലെ…..
>>>>>>>>>>>>><<<<<<<<<<<<
ഒരാഴ്ചക്ക് ശേഷം ഉള്ള രാത്രി…..
ഇന്ന് രാവിലെ ഞാനും ദേവൂവും തിരികെ ഞങ്ങളുടെ വീട്ടിലേക്ക് എത്തിയുള്ളു….
മനസ്സുകൾ ഒന്നായത് പോലെ ഈ പൂനിലാവിന്റെ കീഴിൽ നാല് ചുവരുകൾക്ക് ഉള്ളിൽ ഞങ്ങളുടെ ബെഡ് റൂമിൽ വെച്ച് ഞാനും ദേവൂവും ശരീരം കൊണ്ടും ഒന്നായി…. എനിക്കായി കാത്തുവെച്ചതെല്ലാം അവൾ പൂർണമനസോടെ എനിക്ക് സമർപ്പിച്ചു….
ഒടുവിൽ ആ പ്രണയതുല്യമായ രംഗതിന് തിരശീല വീഴുത്തി കൊണ്ട് കിതപ്പോടെ വിയർപ്പിൽ മുങ്ങി അവളെയും ചേർത്ത് പിടിച്ചു മുകളിൽ കറങ്ങുന്ന ഫാനിന്റെ ഇളം കാറ്റേറ്റ് കിടക്കുകയാണ് ഞങ്ങൾ അവൾ എന്റെ രോമാവൃതമായ മാറിൽ മുഖം ചേർത്ത് എന്റെ ഹൃദയത്താളവും ആസ്വദിച്ചു കിടക്കുകയാണ്….
“””””ഇച്ഛയാ….? “”””
അവൾ എന്നെ ഒന്നുകൂടി വരിഞ്ഞു മുറിക്കികൊണ്ട് എന്നെ സ്നേഹത്തോടെ വിളിച്ചു.
“”””ഉം…. “”””
“”””ഞാനൊരുകൂട്ടം ചോദിച്ച…. ഇച്ഛയന് വെഷമാവോ….? “””””
എന്റെ മാറിലെ രോമത്തിലൂടെ വിരൽകൊണ്ട് ചിത്രം വരച്ചുകൊണ്ടവൾ ചോദിച്ചു.
“”””നീ…. ചോദിച്ചോ…. ദേവൂട്ടി…. “””””
ഞാൻ അവൾക്ക് അനുവാദം നൽകി.
“”””അന്ന്….. ജെനി ചേച്ചിക്ക് എന്താ സംഭവിച്ചത്…. ഇച്ഛായൻ ചെല്ലാതെ ഇരുന്നപ്പോ…. അവിടെ എന്താ സംഭവിച്ചത്….. “””””
അവൾ എന്നെ നോക്കാതെ ഗൗരവത്തോടെ ചോദിച്ചു.
ഞാൻ അന്നത്തെ ദിവസം മനസ്സിൽ ഓർത്തു ശേഷം ഞാൻ മെല്ലെ പറഞ്ഞു.
“”””ആ പാവത്തെ…. എല്ലാവരും കൂടി പറഞ്ഞ് പറ്റിച്ചു….””””
ഞാൻ മടിയൊന്നും കൂടാതെ പറഞ്ഞു.
“””””എന്നുവെച്ചാൽ…. “””””
അവൾ സംശയത്തോടെ ചോദിച്ചു.
“””””അത് അന്ന് പറഞ്ഞാ സമയത്ത് തന്നെ ജെനി പുറത്തിറങ്ങി നിന്നിരുന്നു…. പക്ഷെ അവിടേക്ക് വന്ന അവളുടെ അപ്പച്ചൻ അവളെ കണ്ടു…. അയാൾക്ക് മനസിലായി എന്റെ ഒപ്പം പോവാൻ നിൽക്കുന്നത് ആണെന്ന്…. അയാൾ അവളെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയിക്കൊണ്ട് അവളെ ഭീഷണി പെടുത്തി….. പക്ഷെ എന്നിട്ടും അവൾ എന്റെ ഒപ്പം അല്ലാതെ ജീവിക്കില്ല എന്ന് തന്നെ പറഞ്ഞു…. അവസാനം അവളുടെ അപ്പൻ പറഞ്ഞു…. ഞാൻ അവരുടെ കസ്റ്റഡിയിൽ ആണെന്നും…. ജെനി കല്യാണം മുടക്കാൻ എന്തെങ്കിലും ചെയ്താൽ എന്നെ കൊന്നുകളയും എന്ന്….. എന്റെ ജീവൻ അപകടത്തിൽ ആണെന്ന് തോന്നിയ ജെനി എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി വിവാഹത്തിന് സമ്മതിച്ചു….. “””””
ഞാൻ വേദനയോടെ പറഞ്ഞു നിർത്തി…. ഒപ്പം ദേവുവിനെ ഒന്നുകൂടി മുറിക്കി കെട്ടിപിടിച്ചു….
അൽപനേരം ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല….
അവസാനം മൗനം ഭേദിച്ചത് ഞാൻ തന്നെയാണ്….
“”””അന്ന് അങ്ങനെയൊക്കെ നടന്നത് കൊണ്ടല്ലേ ദേവൂട്ടി എനിക്ക് നിന്നെ കിട്ടയത്…. “””””
ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞതും പെണ്ണ് മുഖം ഉയർത്തി എന്റെ മുഖം മുഴുവൻ അവളുടെ പനിനീർപ്പൂപോലുള്ള അധരങ്ങൾ ചേർത്ത് മുദ്രവെച്ചു….
“””””ശരിക്കും ആരാണ് ഇച്ഛയാ…. ഇച്ഛയാന്റെ കഥയിലെ വില്ലൻ….? “”””
ദേവു മുഖം ഉയർത്തി എന്നെ നോക്കി ചോദിച്ചു….
“”””അതൊരു നുണയൻ ആണ് ദേവൂട്ടി….. അവനാണ് എന്റെയും നിന്റെയും വിധി നിശ്ചയിക്കുന്നത്… “”””””
ഞാൻ ചെറു ചിരിയോടെ ദേവുവിനെ നോക്കി പറഞ്ഞു….
“”””ഇപ്പൊ ഈ മനസ്സിൽ ഞാൻ മാത്രമുള്ളോ…..? “””””
ദേവു പ്രതീക്ഷയോടെ തിളങ്ങുന്ന മിഴികളോട് എന്നെ ചോദ്യ ഭാവത്തിൽ നോക്കി….
“””””എന്റെ ദേവൂട്ടി മാത്രം ഉള്ളൂ……….. “”””””
ഞാൻ അവളെ ഇറുക്കി പുണർന്നു പറഞ്ഞതും അവളുടെ മുഖം ചെന്താമര പോലെ വിടർന്നു.
“”””വേണമെങ്കിൽ നിനക്കായ് ഒരു കഥയിൽ നിന്നും കടമുടുത്ത വാക്കുകൾ ഞാൻ പറയട്ടെ ദേവൂട്ടി…. “””
ഞാൻ എന്റെ പെണ്ണിനെ ഒന്നുകൂടി എന്നിലേക്ക് അമർത്തികൊണ്ട് ചോദിച്ചു.
“”””ഉം… “””
അവൾ നേർത്തമൂലളിലൂടെ സമ്മതം അറിയിച്ചു
“”””…,മഞ്ഞുള്ളൊരുരാവിൽ പൗണമിയിൽ കുളിച്ചുനിൽക്കുന്ന ആകാശത്തിന് കീഴിൽ നിന്നെയും മാറോടണച്ചു നിൽകുമ്പോൾ മനസിനെയും ദേഹത്തെയും കുളിരണിയിക്കുന്ന ഇളംതെന്നൽ നമ്മളെ തഴുകി പുണരുമ്പോൾ മാനത്തെ അമ്പിളിയും നക്ഷത്രക്കുഞ്ഞുങ്ങളും എന്നോട് പറയാതെ പറയും ഏതോ കള്ള നുണയന്റെ തൂലികയിൽ നിന്നും അടർന്നു വീണ വാക്കുകൾ ആണ് നിങ്ങളുടെ ജീവിതമെന്ന്…. “”””
“””ആഹാ ഫുൾ റൊമാന്റിക് ആണല്ലോ “”””
ഞാൻ പറഞ്ഞത് കേട്ട് അവൾ ഒന്നുകൂടി എന്നിലേക്ക് ചേർന്നു.ഒപ്പംഅധരങ്ങൾ കോർത്തിണക്കി പ്രണയം നിറഞ്ഞ ദീർഹമായ ഒരു അധരപാനം ഞങ്ങൾ ആരംഭിച്ചു…!
ഞങ്ങളുടെ പ്രണയം കണ്ട് കൊതിപൂണ്ട ആകാശത്തെ നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണുചിമ്മുന്നുണ്ട്…..
പണ്ട് അമ്മ പറഞ്ഞു തന്നിരുന്ന ഒരു കഥയുണ്ടായിരുന്നു.,.,., മരിച്ചു പോയവരുടെ ആത്മാവാണ് നക്ഷത്രങ്ങളായി പുനർജനിക്കുന്നതെന്ന്.,.,., അവ നമ്മളെ നോക്കി രാത്രികളിൽ പുഞ്ചിരിക്കുമെന്ന്.,.,., എന്നാൽ ഇന്ന് അമ്മയും അച്ഛനും ആ നക്ഷത്രങ്ങളുടെ കൂടെയിരുന്ന് സ്നേഹത്തോടെ ഞങ്ങൾക്കായി താരാട്ട് പാടുന്നു..,,
നക്ഷത്രത്താരാട്ട്.,.,.,.,
അവസാനിച്ചു……………
സ്നേഹപൂർവ്വം
രാജനുണയൻ ❣️
എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??
Repeat mode
Always super thanks bro ? ❤️❤️❤️❤️
Superb ❤❤❤❤