നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അതും പറഞ്ഞു അവളുടെ കവിളിൽ ഞാൻ അമർത്തി ചുംബിച്ചു.

 

ഏറെ നേരം ഞങ്ങളിരുവരും സംസാരിച്ചില്ല. അവസാനം അവളുടെ എങ്ങലടികൾ അവസാനിച്ചു ഒപ്പം അവൾ എന്റെ മാറിൽ മുഖം അമർത്തി കിടന്നുകൊണ്ട് പറയാൻ തുടങ്ങി.

 

“”””ന്റെ… ഇച്ചായനെ കുറിച്ചാര് കുറ്റം പറഞ്ഞാലും നിക്കത് സഹികൂല….

അതാഞാബെട്ടന്ന്  കരഞ്ഞുപോണേ… “”””

 

“”””ഇനി… ഒന്നും ചെയ്യല്ലേയിച്ചായാ…. ഞാവേണോങ്കി ഇച്ചായന്റെ കാലുപിടിക്കാം…. “””””

 

വിതുമ്പികൊണ്ടുള്ള അവളുടെ വാക്കുകൾ എന്റെ ചങ്കിൽ ചോരപൊടിച്ചു.

 

“”””ഇല്ല പൊന്നു… ഇനി ഇച്ചായൻ ഒന്നിനും പോണില്ല… എന്റെ പെണ്ണിന്റെ കണ്ണ് നിറയാതെ ഇരിക്കാൻ എന്ത് ചെയ്യാനും ഞാൻ ഒരുക്കമാണ്. “”””

 

ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

 

“”””പോയി മുഖം കഴുകി വാ… “”””

 

എന്റെ മാറിൽ നിന്നും അവളെ അടർത്തി മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു. അവൾ എഴുന്നേറ്റ് എന്റെ മൂക്കിൻ തുമ്പിൽ അവളുടെ അധരങ്ങൾ ചേർത്ത് ചുംബിച്ച ശേഷം എന്റെ കവിളിൽ അവളുടെ കിന്നാരിപ്പല്ലുകൾ ആഴ്ത്തി മെല്ലെ കടിച്ചു.

 

“”””കടിക്കല്ലേ പെണ്ണെ….””””

 

ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.. അവൾ കടിച്ച സ്ഥലത്ത് അവളുടെ അധരങ്ങൾ അമർത്തി ചുംബിച്ചു.

 

അവൾ ബാത്‌റൂമിൽ പോയപ്പോൾ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു.

 

പെട്ടന്ന് ആണ് ടേബിളിന്റെ സൈഡിൽ ഇരുന്ന സിഗരറ്റ് പാക്കറ്റ് ഞാൻ കണ്ടത്.

 

അയ്യോ…. ഇതെങ്ങാനും അവള് കണ്ടാൽ അടുത്ത റൗണ്ട്….. ഞാൻ ഞൊടിയിടയിൽ അതെടുത്തു കൈയിൽ പിടിച്ചതും ബാത്റൂമിന്റെ ഡോർ തുറന്നു ജെനി പുറത്തേക്ക് വന്നു.

 

ഞാൻ വേഗം കൈ പിന്നിലേക്ക് മാറ്റി  പാക്കറ്റ് ഒളിപ്പിച്ചു.

 

ശേഷം അവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.

 

“”””എന്താ ഇച്ചായ…??? “”””

 

“”””കോപ്പ്… ഏത് നേരത്താണാവോ ചിരിക്കാൻ തോന്നിയെ… “””

 

അവളുടെ ചോദ്യം കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു.

 

ഞാൻ നിഷ്കളങ്കം അഭിനയിച്ചുകൊണ്ട് ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽകൂച്ചി.

 

“”””പറ… എന്താ ഇച്ചായന്റെ മുഖം വല്ലാതെ ഇരിക്കുന്നെ..??? “”””

 

തേങ്ങ…. നിഷ്കളങ്കത്തിന്റെ എക്സ്പ്രഷൻ ഇട്ടത് വേറെ ഏതോ ആയി..  പിടിപ്പിക്കപെട്ടാൽ പിന്നെ ശുഭരാത്രിയും സുഖനിദ്രയും ആയിരിക്കും….മണിക്കുട്ടിയെ  കാത്തോളണേ….ചെ ദേവിയെകാത്തോളണേ…!!!

 

“”””എന്താ ഇച്ചായ പിന്നിൽ…???””””

 

വീണ്ടും ചോദ്യം…..

 

“നമ്മൾ ഇനി ഇനി എന്ത് ചെയ്യും മല്ലയ്യാ..?? “

 

സുരാജേട്ടന്റെ സ്റ്റൈയിലിൽ ഞാൻ എന്നോട് തന്നെ ചോദിച്ചു 

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.