നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””അപ്പൊ ഇതൊന്നും ഇവൻ മോളോട് പറഞ്ഞില്ലേ….?? “””

 

“””ഇല്ല…!!! “””

 

“”””പറയൂല…. പറഞ്ഞ മോള് ഇവനെ ബാക്കി വെക്കോ… രണ്ട് സസ്പെന്ഷൻ ഒന്ന് സ്ഥിരം തല്ലുകേസ് രണ്ട് കോളേജിൽ ഇരുന്നു വെള്ളമടി… “””””

 

അമ്മ ക്രൂരമായ ചിരോയോടെ എന്നെ നോക്കി ജെനിയോട് പറഞ്ഞു.

 

“”””ദുഷ്ട… ഇതിനൊക്കെ ദൈവം ചോദിക്കും. “””

 

ഞാൻ അമ്മയെ പകയോടെ നോക്കികൊണ്ട് നേരെ ജെനിയെ നോക്കി.

 

പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്… ഒപ്പം മുഖം ചുവക്കുകയും ചെയ്തു.

 

എന്റെ പുണ്യാള ഞാനിനി എന്ത് പറഞ്ഞു ഇതിനെ സമാധാനിപ്പിക്കും.

 

ജെനി ഒന്നും പറയാതെ വായും പൊത്തിപിടിച്ചു അടുക്കളയിൽ നിന്നും പുറത്തേക്ക് ഓടി… നേരെ സ്റ്റെയർ കയറി എന്റെ റൂമിലോട്ട് പോയി.

 

“”””വഞ്ചകി…. ഇതിൽ നിന്നും എന്ത് മാങ്ങാത്തൊലിയാ തള്ളേ.. നിങ്ങക്ക്  കിട്ടുന്നെ..??? “”””

 

ഞാൻ അമ്മയെ നോക്കി പല്ലിറുമ്മി.

 

“”””ഒരു സുഖം…!!”””

 

അമ്മ പാഷാണം ഷാജി സ്റ്റൈയിൽ പറഞ്ഞുകൊണ്ട് എന്നെ നോക്കി നല്ലൊരു ഇളി പാസ്സാക്കി.

 

മുകളിലെ എന്റെ ബെഡ്‌റൂമിൽ ചെല്ലുബോൾ ജെനി ബെഡിൽ കമിഴ്ന്നു കിടക്കുകയാണ്… ദേഹം അനങ്ങുന്നുണ്ട്… അപ്പൊ കരച്ചിൽ ആണ്.

 

ഞാൻ അകത്തു കയറി ഡോർ ലോക്ക് ചെയ്‌തു കൊണ്ട് ബെഡിൽ അവളുടെ അടുത്തായി ഇരുന്നു.

 

“”””പൊന്നുസേ…??? “””

 

സ്നേഹത്തോടെ ഞാൻ അവളെ വിളിച്ചു.

 

“”””ഹു.. ഹു.. ഹു… “””

 

പെണ്ണ് ഏങ്ങലടിച്ചു നല്ല ഹെവിയിൽ കരയുകയാണ്…. ഇതിപ്പോ എന്നതിനാ ഇങ്ങനെ കരയുന്നത്.

 

“”””പൊന്നുസേ… എണീക്ക്..!!! “”””

 

അവളുടെ തോളിൽ പിടിച്ചു കുലിക്കികൊണ്ട് അവളെ വിളിച്ചു.

 

“””””…..ങ്ങുഹും…..!!!!””””

 

അവൾ കരച്ചിലിനിടയിൽ ഞാൻ വിളിച്ചതിനു നിഷേധത്തോടെ മൂളി  മറുപടി നൽകി.

 

“”””ഇങ്ങനെ കരയല്ലേ… പൊന്നുസേ… കണ്ടിട്ട് സഹിക്കണില്ല…. “”””

 

അവളുടെ മുഖം ഒന്ന് വാടിയാൽ എന്റെ ചങ്ക്പറിയും….

 

“”””ഞാനൊന്ന് പറയട്ടെ…. പൊന്നു… “”””

 

ജെനിയെ ഭലമായി പിടിച്ചെഴുനെപ്പിച്ചു കൊണ്ട് പറഞ്ഞു. അവൾ എഴുനെൽകാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു പക്ഷെ എന്റെ ശക്തിക്ക് മുന്നിൽ അവൾക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.

 

അവളെ എഴുനെല്പിച്ചുകൊണ്ട് ഞാൻ കട്ടിലിന്റെ ക്രസിയിലേക്ക് ചാരി ഇരുന്നു ശേഷം അവളെ പിടിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു. അപ്പോഴും അവളുടെ എങ്ങലടിക്ക് ശമനം വന്നിട്ടില്ല.

 

“”””പൊന്നുസേ അമ്മപറഞ്ഞതൊക്കെ സത്യം ആണ്… ഞാൻ അതെല്ലാം നിന്നോട് പറയാതെ ഇരുന്നത്… ഇതുപോലെ നിന്റെ കരച്ചിൽ കാണാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാ… നിന്റെ മുഖം വാടിയാൽ പോലും എനിക്ക് സഹിക്കില്ല… “””””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.