നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 489

“”””ഇപ്പൊ ഈ മനസ്സിൽ ഞാൻ മാത്രമുള്ളോ…..? “””””

 

ദേവു പ്രതീക്ഷയോടെ തിളങ്ങുന്ന മിഴികളോട് എന്നെ ചോദ്യ ഭാവത്തിൽ നോക്കി….

 

“””””എന്റെ ദേവൂട്ടി മാത്രം ഉള്ളൂ……….. “”””””

 

 

 

ഞാൻ അവളെ ഇറുക്കി പുണർന്നു പറഞ്ഞതും അവളുടെ മുഖം ചെന്താമര പോലെ വിടർന്നു.

 

“”””വേണമെങ്കിൽ നിനക്കായ്‌ ഒരു കഥയിൽ നിന്നും കടമുടുത്ത വാക്കുകൾ ഞാൻ പറയട്ടെ ദേവൂട്ടി…. “””

 

ഞാൻ എന്റെ പെണ്ണിനെ ഒന്നുകൂടി എന്നിലേക്ക് അമർത്തികൊണ്ട് ചോദിച്ചു.

 

“”””ഉം… “””

 

അവൾ നേർത്തമൂലളിലൂടെ സമ്മതം അറിയിച്ചു 

 

“”””…,മഞ്ഞുള്ളൊരുരാവിൽ   പൗണമിയിൽ കുളിച്ചുനിൽക്കുന്ന ആകാശത്തിന് കീഴിൽ നിന്നെയും മാറോടണച്ചു നിൽകുമ്പോൾ മനസിനെയും ദേഹത്തെയും കുളിരണിയിക്കുന്ന ഇളംതെന്നൽ നമ്മളെ തഴുകി പുണരുമ്പോൾ മാനത്തെ അമ്പിളിയും നക്ഷത്രക്കുഞ്ഞുങ്ങളും എന്നോട് പറയാതെ പറയും ഏതോ കള്ള നുണയന്റെ തൂലികയിൽ നിന്നും അടർന്നു വീണ വാക്കുകൾ ആണ് നിങ്ങളുടെ ജീവിതമെന്ന്…. “”””

 

“””ആഹാ ഫുൾ റൊമാന്റിക് ആണല്ലോ “”””

 

ഞാൻ പറഞ്ഞത് കേട്ട് അവൾ ഒന്നുകൂടി എന്നിലേക്ക് ചേർന്നു.ഒപ്പംഅധരങ്ങൾ കോർത്തിണക്കി പ്രണയം നിറഞ്ഞ ദീർഹമായ ഒരു അധരപാനം ഞങ്ങൾ ആരംഭിച്ചു…!

 

ഞങ്ങളുടെ പ്രണയം കണ്ട് കൊതിപൂണ്ട ആകാശത്തെ നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണുചിമ്മുന്നുണ്ട്…..

 

പണ്ട് അമ്മ പറഞ്ഞു തന്നിരുന്ന ഒരു കഥയുണ്ടായിരുന്നു.,.,., മരിച്ചു പോയവരുടെ ആത്മാവാണ് നക്ഷത്രങ്ങളായി പുനർജനിക്കുന്നതെന്ന്.,.,., അവ നമ്മളെ നോക്കി രാത്രികളിൽ പുഞ്ചിരിക്കുമെന്ന്.,.,., എന്നാൽ ഇന്ന് അമ്മയും അച്ഛനും ആ നക്ഷത്രങ്ങളുടെ കൂടെയിരുന്ന് സ്നേഹത്തോടെ ഞങ്ങൾക്കായി താരാട്ട് പാടുന്നു..,,

 

നക്ഷത്രത്താരാട്ട്.,.,.,.,

 

അവസാനിച്ചു……………

 

സ്നേഹപൂർവ്വം

 രാജനുണയൻ ❣️

 

 

 

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.