നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അമ്മ ചറപറാ ചോദ്യം എറിഞ്ഞു.

 

“””ഓ… എന്റെ അമ്മേ.. ഇങ്ങനെ ചോദ്യം ചോദിച്ചു എന്റെ പെണ്ണിനെ ശ്വാസം മുട്ടിക്കല്ലേ…! “”””

 

ഞാൻ അമ്മയെ കളിയാക്കികൊണ്ട് അടുക്കളയിലേക്ക് നടന്നു.

 

“””നീ പോടാ.!!”””

 

അമ്മ പുച്ഛത്തോടെ പറഞ്ഞു.

 

“””അമ്മയുടെ പണിയൊക്കെ കഴിഞ്ഞോ..?? “””

 

ജെനി  അമ്മയോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

 

“””ഇല്ലമോളെ…!!”””

 

“”””എന്നാ വാ… ഞാങ്കൂടി സഹായിക്കാ… “”””

 

അവരുടെ അടുത്തെന്നു ഞാൻ നേരെ ചെന്നത് അടുക്കളയുടെ അടുത്തുള്ള  വർക്ക്‌ ഏരിയയിലെ ഫ്രിഡ്ജിന്റെ അടുത്തേക്ക് ആണ് ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം എടുത്ത് കുടിക്കുമ്പോഴേക്കും അമ്മയും ജെനിയും അടുക്കളയിലേക്ക് വന്നു.

 

ഞാൻ കുപ്പിയുമായി കിച്ചണിലെ ചെറിയ ഡൈനിങ്  ടേബിളിന് അരികിൽ ഒരു ചെയർ വലിച്ചിട്ടു ഇരുന്നു.

 

“”””അല്ല… ഒന്നും പറഞ്ഞില്ല… ഇന്ന് ക്ലാസ്സ്‌ ഉണ്ടായില്ലേ എന്ന്…??? “”””

 

അമ്മ എന്നെയും ജെനിയെയും നോക്കി ചോദിച്ചു.

 

“”””ഇന്ന് ഫ്രഷേഴ്‌സ് ഡേ അല്ലെ… അപ്പൊ ഞങ്ങളിങ്ങുപോന്നു. “””

 

കോളേജിൽ നടന്ന അടിയുടെ കാര്യം ജെനി പറയും മുന്നേ ഞാൻ ആ വിഷയം അവസാനിപ്പിക്കാൻ എന്നോണം പറഞ്ഞു.

 

“”””അമ്മേടെ മോനെകൊണ്ട്.. ഞാൻ തോറ്റു.!!”””

 

ജെനി ഉണ്ടകണ്ണ് ഉരുട്ടി 

 എന്നെ തറപ്പിച്ചു  നോക്കി കൊണ്ട് അമ്മയോട് പറഞ്ഞു.

 

“””ദേവിയെ… തീർന്നു… ഇനി എന്റെ  പുന്നാര മമ്മി ഫുൾ ഹിസ്റ്ററി പറയും… ആഹാ ഇന്നത്തേക്കുളത്തായി…! “””

 

ഞാൻ മനസ്സിൽ പറഞ്ഞു.

 

“”””എന്ത് പറ്റി. “””

 

“”””ഞാൻ ചെന്നുകയറുമ്പോൾ കാണുന്നത് കോളേജിൽ കിടന്നു അടികൂടിന്നു ഇച്ചായനെയാ… “””

 

അവൾ അമ്മയോട് പറഞ്ഞു.

 

ഇനിയും ഇവിടെ ഇരുന്നാ  ചിലപ്പോ പണി പമ്പരത്തിൽ കിട്ടും വേഗം എസ്‌കേപ്പ് ആകാം…. എന്ന് വിചാരിച്ചു എഴുന്നേക്കാൻ ഒരുങ്ങുമ്പോ തന്നെ എന്റെ  കുരുത്തംകെട്ട പുന്നാര അമ്മ പൊക്കി.

 

“”””ഹരികുട്ടാ… നീയിത് എന്ത് ഭാവിച്ച….കഴിഞ്ഞ വർഷം രണ്ട് സസ്പെന്ഷൻ ആണ് നിനക്ക് കിട്ടിയത്… അന്നേ അവർ ലാസ്റ്റ് വാണിംഗ് തന്നതാ… അച്ഛൻ ഒരുവിധത്തിൽ ആണ് അതൊക്കെ ഒതുക്കി തീർത്തത്…. ഇതിപ്പോ കോളേജ് തുറന്നില്ല അപ്പോഴേക്കും വീണ്ടും നീ.. “””””

 

എനിക്കുള്ള വെടിക്കെട്ടിന്റെ മരുന്ന് അമ്മ നിറച്ചു ഒപ്പം തീയും കൊളുത്തി…. കലക്കി  ഇനി എന്താവോ എന്തോ…?

 

“”””രണ്ട് സസ്പെന്ഷനോ…??? “”””

 

ഒരു പകപ്പോടെ അമ്മ പറയുന്നതൊക്കെ കേട്ടശേഷം അവൾ എന്നെയും അമ്മയെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.