നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“””””ഇച്ഛയാ….? “”””

 

അവൾ എന്നെ ഒന്നുകൂടി വരിഞ്ഞു മുറിക്കികൊണ്ട് എന്നെ സ്നേഹത്തോടെ വിളിച്ചു.

 

“”””ഉം…. “”””

 

“”””ഞാനൊരുകൂട്ടം ചോദിച്ച…. ഇച്ഛയന് വെഷമാവോ….? “””””

 

എന്റെ മാറിലെ രോമത്തിലൂടെ വിരൽകൊണ്ട് ചിത്രം വരച്ചുകൊണ്ടവൾ ചോദിച്ചു.

 

“”””നീ…. ചോദിച്ചോ…. ദേവൂട്ടി…. “””””

 

ഞാൻ അവൾക്ക് അനുവാദം നൽകി.

 

“”””അന്ന്….. ജെനി ചേച്ചിക്ക് എന്താ സംഭവിച്ചത്…. ഇച്ഛായൻ ചെല്ലാതെ ഇരുന്നപ്പോ…. അവിടെ എന്താ സംഭവിച്ചത്….. “””””

 

അവൾ എന്നെ നോക്കാതെ ഗൗരവത്തോടെ ചോദിച്ചു.

 

ഞാൻ അന്നത്തെ ദിവസം മനസ്സിൽ ഓർത്തു ശേഷം ഞാൻ മെല്ലെ പറഞ്ഞു.

 

“”””ആ പാവത്തെ…. എല്ലാവരും കൂടി പറഞ്ഞ് പറ്റിച്ചു….””””

 

ഞാൻ മടിയൊന്നും കൂടാതെ പറഞ്ഞു.

 

“””””എന്നുവെച്ചാൽ…. “””””

 

അവൾ സംശയത്തോടെ ചോദിച്ചു.

 

“””””അത് അന്ന് പറഞ്ഞാ സമയത്ത് തന്നെ ജെനി പുറത്തിറങ്ങി നിന്നിരുന്നു…. പക്ഷെ അവിടേക്ക് വന്ന അവളുടെ അപ്പച്ചൻ അവളെ കണ്ടു…. അയാൾക്ക് മനസിലായി എന്റെ ഒപ്പം പോവാൻ നിൽക്കുന്നത് ആണെന്ന്…. അയാൾ അവളെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയിക്കൊണ്ട് അവളെ ഭീഷണി പെടുത്തി….. പക്ഷെ എന്നിട്ടും അവൾ എന്റെ ഒപ്പം അല്ലാതെ ജീവിക്കില്ല എന്ന് തന്നെ പറഞ്ഞു…. അവസാനം അവളുടെ അപ്പൻ പറഞ്ഞു…. ഞാൻ അവരുടെ കസ്റ്റഡിയിൽ ആണെന്നും…. ജെനി കല്യാണം മുടക്കാൻ എന്തെങ്കിലും ചെയ്‌താൽ എന്നെ കൊന്നുകളയും എന്ന്….. എന്റെ ജീവൻ അപകടത്തിൽ ആണെന്ന് തോന്നിയ ജെനി എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി വിവാഹത്തിന് സമ്മതിച്ചു….. “””””

 

ഞാൻ വേദനയോടെ പറഞ്ഞു നിർത്തി…. ഒപ്പം ദേവുവിനെ ഒന്നുകൂടി മുറിക്കി കെട്ടിപിടിച്ചു….

 

അൽപനേരം ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല….

 

അവസാനം മൗനം ഭേദിച്ചത് ഞാൻ തന്നെയാണ്….

 

“”””അന്ന് അങ്ങനെയൊക്കെ നടന്നത് കൊണ്ടല്ലേ ദേവൂട്ടി എനിക്ക് നിന്നെ കിട്ടയത്…. “””””

 

ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞതും പെണ്ണ് മുഖം ഉയർത്തി എന്റെ മുഖം മുഴുവൻ അവളുടെ പനിനീർപ്പൂപോലുള്ള അധരങ്ങൾ ചേർത്ത് മുദ്രവെച്ചു….

 

“””””ശരിക്കും ആരാണ് ഇച്ഛയാ…. ഇച്ഛയാന്റെ കഥയിലെ വില്ലൻ….? “”””

 

ദേവു മുഖം ഉയർത്തി എന്നെ നോക്കി ചോദിച്ചു….

 

“”””അതൊരു നുണയൻ ആണ് ദേവൂട്ടി….. അവനാണ് എന്റെയും നിന്റെയും വിധി നിശ്ചയിക്കുന്നത്… “”””””

 

ഞാൻ ചെറു ചിരിയോടെ ദേവുവിനെ നോക്കി പറഞ്ഞു….

 

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.