നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഞാൻ ദേവുവിനോട് സംശയത്തോടെ ചോദിച്ചു.

 

ദേവു അതിന് മറുപടി പറയാതെ എന്നെയും കൂട്ടി അകത്തേക്ക് കയറി…

 

 ലിവിങ് റൂമിൽ സോഫയുടെ ഗ്യാപ്പിൽ ദേവു എല്ലാം റെഡി ആക്കിയിട്ടുണ്ടായിരുന്നു….

 

ആ ചെറിയ ഗ്യാപ്പിൽ ഒരു പായ വിരിച്ചു അതിന് മുകളിൽ ഒരു ബെഡ് ഷീറ്റും ഒപ്പം തലയിണയും ഒക്കെ വെച്ചു…. അവൾ കിടക്കാൻ സ്ഥലം റെഡി ആക്കി.

 

“”””ഇവിടെ കിടന്നോ….. “””””

 

ദേവു എന്നെ അവിടെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു.

 

“”””അപ്പൊ ദേവുവോ….? “”””

 

ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി.

 

അതിനും മറുപടി പറയാതെ ഒരു കള്ളച്ചിരിയും ചിരിച്ച ശേഷം അവൾ അകത്തോട്ട് പോയി…

 

ഞാൻ ആ പായയിലേക്ക് കിടന്നു…. കുറച്ചു കഴിഞ്ഞു ദേവൂ എന്റെ അരികിലായി വന്നിരുന്നു.

 

“”””നീ കിടക്കണില്ലേ ദേവൂട്ടി…. “””””

 

ഞാൻ അവളെ നോക്കി ചോദിച്ചു.

 

“”””ഞാൻ ഇച്ഛയാന്റെയൊപ്പം കിടന്നോട്ടെ…. “””””

 

അവൾ എന്നെ നോക്കി പ്രതീക്ഷയോടെ ചോദിച്ചു.

 

ഞാൻ അതിന് മറുപടി പറയാതെ അവളെ വലിച്ചു എന്റെ മാറിലേക്ക് ഇട്ടു ശേഷം അവളെ ഇറുക്കി കെട്ടിപിടിച്ചു.

 

“””””ഉറങ്ങിക്കോ…. “””””

 

അവളെ കെട്ടിപിടിച്ചു അവളുടെ മുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് ഞാൻ മെല്ലെ പറഞ്ഞു… ഒപ്പം അവളുടെ നെറ്റി തടത്തിൽ അമർത്തി ചുംബിച്ചു.

 

അവളെ എന്റെ കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു….

 

മെല്ലെ…. മെല്ലെ ഞാനും ദേവൂവും നിദ്രയുടെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങി….

 

******************************

 

അങ്ങനെ കുഞ്ഞിയുടെ വിവാഹനിശ്ചയം പ്രതീക്ഷിച്ചത് പോലെ നല്ലരീതിയിൽ തന്നെ നടന്നു…… അന്നും ദേവും എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു എന്റെ നിഴൽ പോലെ…..

 

>>>>>>>>>>>>><<<<<<<<<<<<

 

ഒരാഴ്ചക്ക് ശേഷം ഉള്ള രാത്രി…..

 

ഇന്ന് രാവിലെ ഞാനും ദേവൂവും തിരികെ ഞങ്ങളുടെ വീട്ടിലേക്ക് എത്തിയുള്ളു….

 

മനസ്സുകൾ ഒന്നായത് പോലെ ഈ പൂനിലാവിന്റെ കീഴിൽ നാല് ചുവരുകൾക്ക് ഉള്ളിൽ ഞങ്ങളുടെ ബെഡ് റൂമിൽ വെച്ച് ഞാനും ദേവൂവും ശരീരം കൊണ്ടും ഒന്നായി…. എനിക്കായി കാത്തുവെച്ചതെല്ലാം അവൾ പൂർണമനസോടെ എനിക്ക് സമർപ്പിച്ചു….

 

ഒടുവിൽ ആ പ്രണയതുല്യമായ രംഗതിന് തിരശീല വീഴുത്തി കൊണ്ട്  കിതപ്പോടെ വിയർപ്പിൽ മുങ്ങി അവളെയും ചേർത്ത് പിടിച്ചു മുകളിൽ കറങ്ങുന്ന ഫാനിന്റെ ഇളം കാറ്റേറ്റ് കിടക്കുകയാണ് ഞങ്ങൾ അവൾ എന്റെ  രോമാവൃതമായ മാറിൽ മുഖം ചേർത്ത് എന്റെ ഹൃദയത്താളവും ആസ്വദിച്ചു കിടക്കുകയാണ്….

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.