നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””ദേവൂട്ടി…. എനിക്ക് നല്ലോണം നോവുന്നുണ്ട്… നീ പിച്ചകയും കടിക്കുകയും ചെയ്യുമ്പോ….!”””””

 

എന്നെ പിച്ചിയപ്പോൾ ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് ഗൗരവത്തിൽ പറഞ്ഞു…

 

“”””ഞാനിയും നുള്ളും…. “”””

 

ഞാൻ പറഞ്ഞത് കേട്ടിട്ടും ഒരു കൂസലുമില്ലാതെ അവൾ ചിരിയോടെ പറഞ്ഞു.

 

പെട്ടന്ന് ഞാൻ അവളുടെ കാതിൽ പിടുത്തമിട്ടു….

 

“”””ആ… ഇച്ഛയാ…. വിട്… നിക്ക് നോവുന്നു….. ആ… “”””

 

“”””ആണോ…. ഇതല്ലേ ഞാനും പറഞ്ഞെ…. “”””

 

“”””ഇനി ചെയൂല….. സത്യം… പ്ലീസ്…. വിട്…. ഇച്ഛയാ…!”””‘

 

ഞാൻ പിടിയും വിട്ട് തിരിഞ്ഞപ്പോൾ ആണ് എല്ലാവരും ഞങ്ങളെ നോക്കുന്നത് ഞാൻ കാണുന്നത്…

 

“”””എന്തോന്നാ കുട്ടു ഇത്..?.”””””

 

ഞങ്ങളുടെ കാട്ടിക്കൂട്ടൽ കണ്ടുകൊണ്ട് ചേച്ചി ചോദിച്ചു.

 

“”””അത്…. ഇവളെന്നെ നുള്ളി…. അതാ ഞാൻ ചെവിക്ക് പിടിച്ചത്….'””””

 

ഞാൻ കൊച്ചുകുട്ടികളുടെ ഭാവത്തിൽ പറഞ്ഞു.

 

“”””അതെന്നെ കളിയാക്കിയിട്ടാ….'”””

 

തൊട്ട് പിന്നാലെ ദേവൂവും പറഞ്ഞു.

 

“”””അയ്യേ…. നാണക്കേട്…. നിങ്ങളെന്താ നേഴ്സറിയിൽ പഠിക്കുന്ന പിള്ളേരാണോ… നുള്ളാനും മാന്തനും…. “””””

 

അപ്പുവേച്ചി എല്ലാവരുടെയും മുന്നിൽ ഇട്ട് ഞങ്ങളെ ചുമ്മാ അങ്ങ് വധിച്ചു…..

 

ഇതൊക്കെ കേട്ടിട്ടും ദേവൂട്ടി എന്നോട് ഒന്നുകൂടി ചേർന്ന് നിന്നു എന്നല്ലാതെ അവളിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല….

 

ശരിക്കും ഞാൻ ആസ്വദിക്കുകയാണ് ദേവൂട്ടിയുമായുള്ള ഓരോ നിമിഷവും…. അവളുടെ കുറുമ്പ് സ്നേഹം വാത്സല്യം എല്ലാം അവൾ കാണിക്കുന്നത് എന്നോട് മാത്രം….

 

**************

 

എല്ലാവരും ഉറങ്ങാൻ കിടന്നു…. അപ്പുവെച്ചിയും അളിയനുമൊക്കെ നാളെ രാവിലെ വരാം എന്നും പറഞ്ഞു തിരികെ മടങ്ങി….

 

അകത്തു സ്ഥലം ഇല്ലാത്തത് കൊണ്ട് അച്ഛനും വേറെ കുറച്ചു പേരും സിറ്റ്ഔട്ടിൽ ആണ് കിടക്കുന്നത്….

 

ഞാൻ താൽകാലം ഒരു ചെയറിൽ ഇരുന്നു ഉറങ്ങാം എന്ന് വിചാരിച്ചു….

 

“”””ഇച്ഛയൻ കിടക്കുന്നില്ലേ…? “””

 

എന്റെ അരികിലേക്ക് വന്നുകൊണ്ട് ദേവു ചോദിച്ചു.

 

“””””ഞാൻ ഇവിടെ അഡ്ജസ്റ്റ് ചെയ്‌തോളം…. ദേവൂട്ടി പോയി കിടന്നോ….””””””

 

ഞാൻ അവളെ നോക്കി കാര്യമായി പറഞ്ഞു.

 

“”””അങ്ങനെ ഇവിടെ അഡ്ജസ്റ്റ് ചെയ്യണ്ട…. ഇങ്ങോട്ട് വന്നേ…. “””””

 

അവൾ അതും പറഞ്ഞു എന്നെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.

 

“”””ദേവൂസേ അവിടെ നിറച്ചും ആളുകൾ അല്ലെ….? “”””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.