നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””എന്തായാലും നാണം കെട്ടു… എന്നാപ്പിന്നെ… ഒന്നുകൂടി ആയാലോ…. “””””

 

ഞാൻ കള്ളച്ചിരിയോടെ ചോദിച്ചതും….. പെണ്ണ് കണ്ണുരുട്ടി കടിപ്പിച്ചു എന്നെയൊന്നു നോക്കി കൊണ്ട് പറഞ്ഞു.

 

“”””അയ്യടാ…. പൊക്കോണം….!!! ഇനി ഉമ്മയും കുമ്മയും ഒക്കെ വീട്ടിൽ ചെന്നിട്ട്…. “”””

 

ഞാൻ പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി എന്നിലേക്ക് അടിപ്പിച്ചു.

 

“””””അതെന്താ… ദേവൂസേ നിനക്കിപ്പോ തന്നാ….? “””””

 

“”””ദേ…ഇച്ഛയാ…. വിട്… ശോ ആരെങ്കിലും കാണും…. “”””

 

എന്റെ കണ്ണുകളിലെ കുസൃതി ഭാവം തിരിച്ചറിഞ്ഞതും പെണ്ണ് എന്റെ കൈയിൽ കിടന്ന് കുതറികൊണ്ട് പറഞ്ഞു.

 

“”””കാണട്ടെ…. നമ്മള് ഭാര്യയും ഭർത്താവും അല്ലെ… പിന്നെന്താ…. “””””

 

ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു.

 

“”””എന്റെ പൊന്നിച്ഛയാൻ…. അല്ലെ വിട്… പ്ലീസ്…. വീട്ടീചെന്നിട്ട് ഞാനെന്തൊരോം ഉമ്മവേണമെങ്കിലും തരാം…”””””

 

അവൾ എന്നെ നോക്കി ചിണുങ്ങി…

 

അന്നേരം അച്ഛൻ എന്തോ ആവിശ്യത്തിന് എന്നെ വിളിച്ചത് കൊണ്ട് ഞാൻ അവളെ വിട്ട് അവിടേക്ക് പോയി…. പക്ഷെ എന്റെ പിന്നാലെ വാല് പോലെ ദേവൂട്ടിയും വന്നു….

 

അന്ന് രാത്രി മുഴുവൻ അവൾ എന്റെ പിന്നാലെ നടന്നു….

 

“”””എന്റെ ദേവു…. നീ കുറച്ചു നേരമെങ്കിലും ഹരിമോനെ വെറുതെ വിട്…. അവനെ ആരും കൊത്തികൊണ്ട് പോവുകയൊന്നും ഇല്ല…. “”””

 

എന്റെ ഒപ്പം നടക്കുന്ന ദേവുവിനെ നോക്കി ചിരിയോടെ ആണ് അച്ഛൻ അത് പറഞ്ഞത്….

 

അച്ഛന് പിന്നാലെ അമ്മയുടെ കമന്റും എത്തി.

 

“”””ഹരികുട്ടൻ വന്നത് തൊട്ട് അവന്റെ പിന്നാലെയാ പെണ്ണ്…. “””””

 

“””അതമ്മേ…. ഹരിയേട്ടന് തലവേദന… അപ്പൊ ഏട്ടന് മരുന്നും കൊണ്ട് നടക്കുന്നതാ ചേച്ചി….'”””

 

അവിടെ കൂടിയ എല്ലാവരും ഞങ്ങളെ ചിരിയോടെ നോക്കുന്നുണ്ട്….ഇവറ്റകൾക്കൊക്കെ ഇത് എന്താ “”” ബ്ലഡി ഗ്രാമവാസിസ്….””””

 

കുഞ്ഞി കൂടി വാരിയത്തോടെ ദേവു നാണത്തോടെ വേഗം എന്റെ പിന്നിൽ ഒളിച്ചു….

 

ശേഷം എന്റെ പുറത്ത് പെണ്ണ് ഒരു നുള്ളും തന്നു…

 

അവർ പറയുന്നതിനൊക്കെ നുള്ളും മാന്തും കടിയും എല്ലാം കിട്ടുന്നത് എനിക്കാണ്….

 

ഇതിനിടയിൽ അപ്പുവെച്ചിയും അളിയനും അമ്മായിയുമൊക്കെ വന്നു…

 

അങ്ങനെ ഭക്ഷണം കഴിഞ്ഞു എല്ലാവരും ഉമ്മറത്തു ഇരിക്കുകയാണ്…. അച്ഛൻ പാചകം ചെയ്യുന്നവരുടെ അടുത്താണ്.

 

ഇതിനിടയിൽ ഞാൻ ദേവുവിനെ എന്തോ പറഞ്ഞു കളിയാക്കി അതിന് പെണ്ണ് എന്നെ നുള്ളി…. ഞാൻ നേരെ അവളുടെ ചെവിയിൽ പിടുത്തമിട്ടു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.