നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ എന്റെയും ദേവുവിന്റെയും അടുത്തേക്ക് വന്നുകൊണ്ട് കുഞ്ഞി ചോദിച്ചു.

 

ഈ പട ഇത് എവിടെന്ന് വന്ന് എന്റെ ദേവിയെ….

 

ഞാൻ മനസ്സിൽ പറഞ്ഞാ ശേഷം നല്ലൊരു ഇളി അവൾക്ക് സമ്മാനിച്ചു.

 

 “”””അതിച്ചായന് തലവേദനെയെന്ന്… ഞാനപ്പോ മരുന്നിടുത്തുകൊടുക്കാൻ കയറിയതാ…. “”””

 

ദേവൂട്ടി വായിൽ വന്ന ഒരു നുണ അങ്ങ് വെച്ചു കാച്ചി…. പക്ഷെ പെണ്ണിന് നുണ പോയിട്ട് ഒരു ചെറിയ കാര്യം മറച്ചുവെക്കാൻ പോലും നേരെവണ്ണം അറിയില്ല.

 

“”””ഓഹോ…. എന്നിട്ട് മരുന്നുകിട്ടിയോ…. ഹരിയേട്ടാ…. “””””

 

കുഞ്ഞി എന്നെ നോക്കി കുസൃതി ചിരിയോടെ ചോദിച്ചു.

 

“”””ഉം… “”””

 

ഞാൻ നിഷ്കളങ്കമായി തലയാട്ടി….

 

“”””ദേ ഏട്ടന്റെ കവിളത്തു മരുന്നിന്റെ പൊടി ഇരിക്കുന്നു…. അതൊന്ന് തുടച്ച് കളഞ്ഞേക്ക്…. “”””

 

കുഞ്ഞി ഞങ്ങളെ നോക്കി ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു.

 

സത്യം പറഞ്ഞാൽ എനിക്ക് ഒരു പുല്ലും മനസിലായില്ല…. ദേവുവിന്റെയും അവസ്ഥ മറിച്ചല്ല…

 

“”””എന്തോന്നാ….? “””””

 

ഞാൻ ഒന്നും മനസിലാവാതെ ചോദിച്ചു.

 

“”””ദേ…. ഏട്ടന്റെ കവിളിൽ ദേവൂവേച്ചിയുടെ കുങ്കുമം ഇരുക്കുന്നു…. “”””””

 

കുഞ്ഞി ഞങ്ങളെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു…

 

ഞാൻ വേഗം ദേവുവിനെ നേരെ തിരിഞ്ഞു… അവൾ എന്റെ കവിളിലേക്ക് നോക്കിയതും പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു….

 

പെട്ടന്ന് തന്നെ അവൾ കൈകൊണ്ട് എന്റെ കവിൾ തുടച്ച് തന്നു..

 

“”””അതെ…. ഇനിയും മരുന്നുകൊടുക്കൽ ഉണ്ടാവോ….?””””

 

പരിഹാസത്തോടെ കുഞ്ഞി ചോദിച്ചു….

 

അവളുടെ മുന്നിൽ ഞാനും ദേവൂവും ചമ്മി നാണം കെട്ടു.

 

“”””ആ…. ചിലപ്പോ കൊടുത്തിന്നിരിക്കും…. വേറെ ആർക്കും അല്ലല്ലോ… ന്റെ ഇച്ഛയനല്ലേ…. നീനിന്റെ കാര്യം നോക്ക് പെണ്ണെ…. “”””

 

ദേവു അതും പറഞ്ഞു എന്റെ കൈയിൽ കൈച്ചുറ്റി വലിച്ചു  പുറത്തേക്ക് കൊണ്ട്പോയി….!

 

“”””ഞാനപ്പോഴേ പറഞ്ഞതായൊന്നും വേണ്ടാന്ന്…. ഇതിപ്പോ ആകെ നാണക്കേടായി…. “””””

 

ആരുമില്ലാത്ത ഒരിടത്തേക്ക് എന്നെ മാറ്റി നിർത്തികൊണ്ട് അവൾ എന്നെ നോക്കി പല്ലിറുമ്മി…

 

“”””അതിന് ഞാൻ വിചാരിച്ചോ…. കുങ്കുമം ആവൊന്നും… അവൾ കറക്റ്റ് സമയത്ത് അവിടെ വന്ന് അതൊക്കെ കാണുമെന്നും…. “””””

 

ഞാൻ നിഷ്കളങ്ക ഭാവത്തോടെ പറഞ്ഞു.

 

“””ഇപ്പൊ നാണം കെട്ടപ്പോസമാധാനം ആയില്ലേ…. “””””

 

ദേവു എന്നെ നോക്കി കണ്ണുരുട്ടി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.