നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അവൾ വിശ്വാസം വരാതെ ഒന്നുകൂടി ചോദിച്ചു.

 

“”””ഇനി എന്റെ ദേവൂട്ടിയെ മാത്രം നോക്കോള്ളു… ദേവൂട്ടിയെ മാത്രം ഉമ്മ വെയ്ക്കോളൂ…. “””””

 

വേദനയിൽ അറിയാതെ ചറ പറ സത്യം ഇട്ടു…

അവൾ അത് കേട്ടത്തോടെ ചിരിയോടെ പിടി വിട്ടു.

 

“””ഹാ…. അമ്മേ… അയ്യോ… എനിക്ക് നന്നായി വേദനിച്ചുട്ടോ “””””

 

ഞാൻ ഞെഞ്ചിലും വയറിലും തടവികൊണ്ട് പറഞ്ഞു.

 

“”””വേദനിക്കട്ടെ…. ഞാനിനിയും ചെയ്യും ഇങ്ങനെ പറഞ്ഞാ…. “””””

 

അവൾ ഉണ്ടക്കണ്ണുരുട്ടി എന്നെ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു…

 

“””ഹോ… ഒരു കിലോ ഇറച്ചി പറിച്ചിടുത്തു പെണ്ണ്… “”””

 

ഞാൻ നെഞ്ചിൽ തടവുന്നതിന്റെയിടയിൽ പറഞ്ഞു.

 

“”””കണക്കായി പോയി… “”””

 

അവൾ അതും പറഞ്ഞു എനിക്ക് എതിരെ തിരിഞ്ഞു നിന്നു…

 

ഞാൻ പെട്ടന്ന് അവളോട് ചേർന്ന് അരയിലൂടെ കൈ ചുറ്റി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…. ഒപ്പം അവളുടെ വലംപിരിശംഖുപോലുള്ള അവളുടെ കഴുത്തിൽ ഞാൻ എന്റെ ചുണ്ടുകൾ അമർത്തി….

 

ആദ്യം ഒന്ന് പതറിയെങ്കിലും പെട്ടന്ന് ദേവു എനിക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു…

 

ഞാൻ അവളുടെ കരിയെഴുതിയ ഉണ്ടക്കണ്ണുകളിലെ തിളക്കം നോക്കി അവളിൽ മയങ്ങി നിന്നു… അവളും ഇമവെട്ടാതെ എന്റെ കണ്ണുകളിൽ നോക്കി നിൽക്കുകയാണ്….. ആ മിഴികളിൽ എവിടെയോ ചെറുനാണവും ചമ്മലും ഒപ്പം എന്നോടുള്ള സ്നേഹവും ഒളിഞ്ഞിരുപ്പുണ്ട്…

 

“”””ഇച്ഛയാ…. എനിക്ക് ഉമ്മവെക്കാൻ അറിയില്ലാട്ടോ…. “”””

 

അവൾ എന്റെ മിഴികളിൽ നോക്കി കുളികളുടെ ശൈലിയിൽ പറഞ്ഞു.

 

പെട്ടന്ന് ഞാൻ അവളുടെ രക്തവർണമാർന്ന അധരങ്ങൾ എന്റെ ചുണ്ടുണകളുമായി കോർത്തിണക്കി ഒരു ദീർഹമായ അധരപാനത്തിൽ ലയിച്ചു പോയി… ഒടുവിൽ ഒരു കിതാപോടെ ഞങ്ങൾ അടർന്നുമാറി.

 

പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി എന്നിലേക്ക് അടുപ്പിച്ചു..

 

“”””ലവ് യൂ…. ദേവൂട്ടി…. “”””

 

അവളുടെ മിഴികളിൽ നോക്കി എന്റെ മുഴുവൻ സ്നേഹവും വാക്കുകളിൽ നിറച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

അത് കേട്ടപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു….

 

“”””കരയല്ലേടാ…. “”””

 

മിഴികൾ നിറഞ്ഞത് കണ്ടതും ഞാൻ പറഞ്ഞു….

 

“”””സന്തോഷം കൊണ്ടായിച്ഛയാ…. “”””

 

അവൾ എന്റെ മാറിലേക്ക് മുഖം അമർത്തികൊണ്ട് പറഞ്ഞു.

 

“”””ലവ് യൂ ടൂ ഇച്ഛയാ…. “”””

 

എന്റെ ഹൃദയതാളം കേട്ടുകൊണ്ട് അവൾ സ്നേഹത്തോടെ പറഞ്ഞു.

 

****************************************

 

“”””ആഹാ… നിങ്ങൾ ഇതിന്റെയുള്ളിൽ ഉണ്ടായിരുന്നോ…. ഞാൻ എവിടെയൊക്കെ നോക്കി…. “””””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.