നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

“”””വിടാം…. പക്ഷെ ഞാൻ പറയുന്ന ഒരു കാര്യം എന്റെ പെണ്ണ് അനുസരിക്കണം…. പറ്റോ….??? “””””

 

ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ ചോദ്യഭാവത്തിൽ നോക്കി.

 

“””ഉം…. ഞഞ്ചെയാം…!”””

 

എന്തോ ആലോചിച്ച ശേഷം പെണ്ണ് സമ്മതം പറഞ്ഞു തലയാട്ടി.

 

“””””ഉം ശരി…. “”””

 

ഞാൻ ചിരിയോടെ പറഞ്ഞു.

 

“”””അത് ചെയ്‌തുകഴിഞ്ഞ… ന്നെ സത്യായിട്ടും… വിടൂലെ… “””””

 

അവൾ സംശയ ഭാവത്തിൽ ചോദിച്ചു.

 

പെണ്ണിന് ഞാൻ എന്തോ കുരുത്തക്കേട് ഒപ്പിക്കാൻ പോണുണ്ട് എന്ന് എവിടെയോ കത്തി.

 

“”””എന്റെ ദേവൂട്ടി ആണേ സത്യം…. “”””

 

ഞാൻ അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

 

“”””എന്നാ പറ…. “”””

 

അവൾ തിടുക്കത്തിൽ പറഞ്ഞു.

 

“”””എനിക്കൊരു… ഉമ്മ വേണം… “””””

 

ഞാൻ നാണം ഒന്നും കാണിക്കാതെ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

 

എന്റെ ആവിശ്യം കേട്ടപ്പോൾ ആദ്യം ആ ഉണ്ടക്കണ്ണുകൾ പുറത്തേക്ക് തള്ളി… അവൾ എന്നെ കണ്ണുമിഴിച്ചു നോക്കി ശേഷം ആ കണ്ണുകളിൽ നാണം പടരുന്നത് ഞാൻ കണ്ടു.

 

“”””അയ്യടാ… ന്നെക്കൊണ്ടൊന്നും വയ്യ…. “”””

 

പെണ്ണ് പെട്ടന്ന് പ്ലേറ്റ് മാറ്റി….

 

“”””എന്നാ എന്റെ മോളിന്ന് എവിടേക്കും പോകില്ല…. “”””

 

രണ്ട് കൈകൂടി അവളുടെ അരയിലൂടെ ചുറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.

 

“”””ഇച്ഛയാ… കഷ്ട്ടൊണ്ട്ട്ടോ…. “”””

 

അവൾ എന്നെ നോക്കി ചിണുങ്ങി…

 

“”””ഒരുമ്മ അല്ലെ ചോദിച്ചുള്ളൂ…. അത് തന്നേച്ചും വേഗം പൊക്കോ…. “””””

 

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

 

“””ഉം…. ശരി ഞാന്തരാം…. “”””

 

അവസാനം വേറെ വഴിയില്ലെന്ന് തിരുച്ചറിഞ്ഞ ദേവു ഗത്യന്തരം ഇല്ലാതെ സമ്മതിച്ചു.

 

“””””കണ്ണടക്ക്…. “”””

 

അവൾ നാണത്തോടെ പറഞ്ഞു.

 

“””അതെന്തിനാ….? “”””

 

ഞാൻ സംശയത്തോടെ ചോദിച്ചു.

 

“”””നിക്ക്…. നാണമാ…. കണ്ണടക്കിച്ചായാ…. “”””

 

അവൾ എന്റെ മിഴികളിക്ക് മുകളിൽ കൈ മൂടി കൊണ്ട് പറഞ്ഞു.

 

ഞാൻ വേഗം കണ്ണുമൂടി.

 

ഞാൻ അവളുടെ അധരങ്ങൾ എന്റെ ചുണ്ടിൽ പതിയുന്ന അസുലഭനിമിഷത്തിനായി കാത്തുനിൽക്കുകയാണ്….

 

പെട്ടന്ന് എന്റെ കൈ പിടിച്ചു കൈതലത്തിൽ അവൾ ചുംബിച്ചു.

 

“”””പോരെ…. ഇനിയെന്നെവിട്… “”””

 

ചുംബിച്ചു കഴിഞ്ഞവൾ ചോദിച്ചു.

 

“”””അയ്യടാ…. കൈയിൽ എനിക്ക് വേണ്ട….!””””

 

ഞാൻ കട്ടായം പറഞ്ഞു.

 

“”””പിന്നെ….? “”””

 

അവൾ എന്നെ നോക്കി പുരികം ഉയർത്തി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.