നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

രാത്രി പാചകക്കാർ പറഞ്ഞിട്ട് എണ്ണ എടുക്കാൻ അകത്തേക്ക് പോയ എന്നെ ആരോ വലിച്ചു റൂമിൽ കയറ്റി….

 

റൂമിന് അകത്തു കയറി ഡോർ ലോക്ക് ചെയ്‌തു തിരിയുമ്പോൾ ആണ് ആളുടെ മുഖം ഞാൻ തിരിച്ചറിയുന്നത്….

 

“”””എന്താ ദേവൂട്ടി ഇത്…??? “”””

 

ഡോർ ലോക്ക് ചെയ്‌തു തിരിഞ്ഞ ദേവുവിനെ നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു.

 

“””എനിക്ക് ഇച്ചായനോട് സംസാരിക്കണം…. “””””

 

 അവൾ ദൃഢനിശ്ചയത്തോടെ പറഞ്ഞു.

 

“”””എടി പെണ്ണെ ആരെങ്കിലും കണ്ടാൽ നാണക്കേട് ആണാട്ടോ…!!!. “””””

 

അവളുടെ പ്രവർത്തി കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു.

 

“””””അത് സാരില്ല…. എന്റെ കെട്ടിയോന്റെ ഒപ്പം അല്ലെ…. “”””””

 

അവൾ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

 

“”””എന്നാ വേഗം പറ…. എനിക്ക് അവിടെ പണിയുള്ളതാ…. “””””

 

ഞാൻ ധൃതിപ്പെട്ട്കൊണ്ട് പറഞ്ഞു.

 

“”””എന്തിനാ…. ഇച്ഛയാനിതൊക്കെ…. ന്നോട് മറച്ചുവെച്ചത്….? “”””

 

അവൾ സംശയ ഭാവത്തിൽ എന്നെ നോക്കി ചോദിച്ചു.

 

“”””ഏതൊക്കെ…. ദേവൂട്ടി എന്താ പറയുന്നേ….? “”””

 

അവൾ പറഞ്ഞ് വരുന്നത് എന്തെന്ന് മനസിലാവാതെ ഞാൻ ചോദിച്ചു.

 

“”””ദേ…. ഇച്ഛയാ…. മതി… ഞാനറിഞ്ഞു…. ഇതിനെല്ലാം പൈസ മുടക്കുന്നത്…. ന്റെ ഈ കെട്ടിയോൻ ആണെന്ന്…. “””””

 

അവൾ തെളിച്ചു പറഞ്ഞപ്പോൾ ആണ് എനിക്ക് കാര്യം മനസിലായത്.

 

“””””അത്…. ദേവൂ… ഞാൻ… ഇതൊക്കെ ചെയ്യുന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു…. അതാ ഞാൻ…. “””””””

 

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു അവളെ നോക്കി.

അന്നേരം ആ മിഴികളിൽ നീരുറവ നിറയുന്നത് ഞാൻ കണ്ടു….അത് കണ്ടപ്പോൾ എന്റെ നെഞ്ച് പൊള്ളി…. എന്റെ നിയന്ത്രണം വിട്ടു… ഞാൻ അവളെ എന്റെ മാറോട് അണച്ചുകൊണ്ട് അവളെ  എന്നിലേക്ക് ഇറുക്കി പുണർന്നു….

 

അവൾ എന്റെ മാറിൽ മുഖം അമർത്തി നിശബ്ദയായി തേങ്ങി.

 

“”””ദേവൂട്ടി…. കരയല്ലേ…. നിന്റെ കണ്ണ് നിറഞ്ഞ… എനിക്കത് സഹിക്കാൻ പറ്റില്ല…. പ്ലീസ്…. കരയല്ലേ…. “””””

 

അവളുടെ കർകൂന്തലിലൂടെ തഴുകികൊണ്ട് ഞാൻ പറഞ്ഞു….. അത് പറയുമ്പോൾ പല പ്രാവശ്യം എന്റെ വാക്കുകൾ ഇടറി….

 

“”””എന്തിനാ…. ന്നെ… ഇങ്ങനെ… സ്നേഹിക്കുന്നെ….. “”””

 

അവൾ വിതുമ്പി കൊണ്ട് ചോദിച്ചു.

 

“”””നീ ഞാൻ താലി കെട്ടിയ…. എന്റെ പെണ്ണാണ്…. നിന്റെ കുടുംബം എന്റെയും കുടുംബം ആണ്…. “””””

 

സ്നേഹത്തോടെ ഞാൻ അവളോട് പറഞ്ഞു.

 

അൽപനേരം ഒന്നും മിണ്ടാതെ പരസ്പരം ഞങ്ങൾ കെട്ടിപിടിച്ചു നിന്നു…. എല്ലാ പരിഭവവും പിണക്കവും അവിടെ ഉരുകി ഇല്ലാതെയാവുകയായിരുന്നു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.