നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഞാൻ പ്ലസ് ടൂവിൽ പഠിക്കുമ്പോൾ ആണ് ട്യൂഷൻ ക്ലാസ്സിൽ വെച്ചു 10ൽ പഠിക്കുന്ന ജെനിയെ ഞാൻ ആദ്യമായി കാണുന്നത്. കണ്ട നിമിഷത്തിൽ അവളോട് എനിക്ക് അനുരാഗം തോന്നി… പിന്നെ അമന്തിച്ചില്ല എന്റെ ഹൃദയത്തിൽ അവളോട് തോന്നിയ അനുരാഗം തുറന്ന് പറഞ്ഞു…. മറുപടി ഉടനെ കിട്ടി ഇഷ്ടമല്ല..! ഒരുപാട് നാളത്തെ പരിശ്രമം ആയിരുന്നു അവളെ കൊണ്ട് ഇഷ്ടം പറയിക്കുക എന്നത്. ഞാൻ ഡിഗ്രി ആദ്യവർഷം പഠിക്കുമ്പോൾ ആയിരുന്നു അവൾ ഇഷ്ടം പറഞ്ഞത്.പിന്നീട് പ്രണയാതുല്യമായ ദിനങ്ങൾ ആയിരുന്നു… അതിനിടയിൽ ജെനിയുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു ആദ്യം അമ്മയോട് അമ്മ അച്ഛനോട്. തുടക്കത്തിൽ കട്ട എതിർപ്പ് ആയിരുന്നെങ്കിലും ജെനിയെ കണ്ടു അവളെ മനസിലാക്കിയപ്പോൾ അവർക്ക് എന്നെ വേണ്ടാതെ ആയി.

ബ്ലഡി പീപ്പിൾസ്…!!!

 

കിരണും ഗൗരിയും മാത്യുവും ചെറുപ്പം മുതലേ എന്റെയൊപ്പം പഠിച്ചവർ ആണ് അതുകൊണ്ട് തന്നെ ജെനിക്ക്‌ അവരെയും അവർക്ക് ജെനിയെയും നന്നായി അറിയാം…. ഐഷയെയും ജെനി പരിചയപെട്ടിട്ടുണ്ട്.

 

കിരൺ (അച്ചു ) എന്റെ കസിൻ  കൂടി ആണ്…..

 

അങ്ങനെ ഓരോന്ന് ആലോചിച്ചു ഞങ്ങൾ വീട്ടിൽ എത്തി.

 

വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തി… ജെനി ബുള്ളറ്റിൽ നിന്നും ഇറങ്ങി സിറ്റ്ഔട്ടിലേക്ക് കയറി കോളിങ് ബെല്ലിൽ വിരൽ അമർത്തി… അവളുടെ പിന്നാലെ ഞാനും കയറി.

 

അല്പനേരത്തിനുള്ളിൽ ഞങ്ങളുടെ മുന്നിൽ വാതൽ തുറക്കപ്പെട്ടു…

 

“”””ആ…. നീയായിരുന്നോ…??? “””

 

ജെനിക്ക്‌ മുന്നിൽ നിൽക്കുന്ന എന്നെ നോക്കി പുച്ഛത്തോടെ അമ്മ പറഞ്ഞു.

 

കറുപ്പിൽ വെള്ള ചിത്രങ്ങൾ നിറഞ്ഞ സാരിയും കറുപ്പ് ബ്ലൗസും ആണ് അമ്മയുടെ വേഷം.

 

എന്നെ നോക്കി പറഞ്ഞ ശേഷം ആണ് അമ്മ  എനിക്ക് പിന്നിൽ നിൽക്കുന്ന ജെനിയെ കണ്ടത്… അവളെ കണ്ടതോടെ അമ്മയുടെ മുഖം വിടർന്നു.

 

“””ആഹാ… പൊന്നൂസും കൂടെ ഉണ്ടായിരുന്നോ…?? “”””

 

അമ്മ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു ഒപ്പം എന്നെ മൈൻഡ് പോലും ചെയ്യാതെ അവളുമായി അകത്തേക്ക് നടന്നു.

 

“”””പൊന്നൂസ് ചായകുടിച്ചോ…??? “”””

 

അവളെ കൊഞ്ചിച്ചു കൊണ്ട് അമ്മ ചോദിച്ചു.

 

അയ്യോ എന്തൊരു സ്നേഹം… ഞാൻ ഒരു ലോഡ് പുച്ഛം തള്ളിയിറക്കി കൊണ്ട് അകത്തേക്ക് കയറി.

 

“””ആ അമ്മേ കുടിച്ചു…അച്ഛനെവിടെ അമ്മേ…??? “”””

 

അമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ജെനി മറുചോദ്യം ചോദിച്ചു.

 

“””അച്ഛൻ കടയിൽ പോയി മോളെ… അല്ല ഇന്ന് ക്ലാസ്സ്‌ ഇല്ലേ… മക്കൾ എന്താ ഈ നേരത്ത്.. മോളെപ്പോ തിരിച്ചെത്തി..??? “”””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.