നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

മുറ്റത്ത് പന്തലിൽ തന്നെ അച്ഛൻ നിൽപ്പുണ്ട്.

 

“”””അച്ഛാ….കാര്യങ്ങളൊക്കെ എവിടം വരെയായി…. “”””

 

അച്ഛന്റെ അടുത്ത് ചെന്ന് നിന്ന് എല്ലായിടത്തേക്കും കണ്ണോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

 

“”””മോൻ… പറഞ്ഞത് പോലെ എല്ലാം ചെയ്യാൻ ഏല്പിച്ചിട്ടുണ്ട്…. “”””””

 

അച്ഛൻ എന്നെ ചേർത്ത് പിടിച്ചുകൊണ്ടു ചിരിയോടെ പറഞ്ഞു….

 

“”””എന്നാ ഞാൻ ഇതൊന്ന് അകത്തു വെച്ചിട്ടും വരാം…. “””””

 

എന്റെ കൈയിൽ ഉള്ള കവർ കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

“”””അഹ്…. ശരി മോനെ….'”””

 

ഞാൻ അച്ഛനെ മറികടന്നു അകത്തേക്ക് കയറി….

 

പെട്ടന്ന് ആരോ എന്റെ അരികിലേക്ക് ഓടി കിതച്ചു വന്ന് നിന്നു…

 

വേറെ ആരും അല്ല എന്റെ പൊണ്ടാട്ടി….

 

എന്തോ പണിയിൽ ആയിരുന്നുവെന്നു തോന്നുന്നു…..അത്യാവശ്യം നന്നായി വിയർത്തിട്ടുണ്ട്…

 

എന്റെ ബ്ലാക്ക് ഷർട്ടിന് മാച്ചിംഗ് ആയ ബ്ലാക്ക് ചുരിദാർ ടോപ് ആണ് പെണ്ണിന്റെ വേഷം ഒപ്പം ചുവന്ന സ്കിൻ ഫിറ്റ്‌ പാന്റും….

 

“”””ഹരികുട്ടാ…. നാളെത്തേക്കുള്ള മുല്ലപൂവോ…??? “””””

 

അവിടേക്ക് വന്ന അമ്മ എന്നെ കണ്ടയുടനെ ചോദിച്ചു….

 

“”””അത് ഞാൻ ജംഗ്ഷനിലെ പൂക്കടയിൽ പറഞ്ഞിട്ടുണ്ട്…. “””””

 

“”””എന്നാ ഞാൻ മോന് കുടിക്കാൻ എടുക്കാം…. “”””

 

അമ്മ എന്നെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി…

 

“”””ദേവൂട്ടി…. ഇത് നിനക്ക് നാളെയിടാനുള്ള ഡ്രെസ്സാണ്….ഇത് എടുത്ത് വെച്ചേക്ക്….!””””

 

എന്റെ കൈയിൽ ഇരുന്ന കവർ ദേവുവിന്റെ കൈയിൽ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

 

“””””ഇച്ഛയാ…. “””””

 

കവർ കൊടുത്ത് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ എന്റെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് ദേവു വിളിച്ചു.

 

“”””ഉം…. “””‘

 

ഞാൻ ഒരു മൂളലോടെ അവളെ ചോദ്യ ഭാവത്തിൽ നോക്കി.

 

“”””എനിക്ക് ഇച്ചായനോട് സംസാരിക്കാനുണ്ട്….””””

 

അവൾ തിടുക്കത്തിൽ എന്നെ നോക്കി പറഞ്ഞു.

 

“”””ദേവൂട്ടി….പറഞ്ഞോ….!””””

 

ഞാൻ അവൾക്ക് പറയാൻ അനുവാദം നൽകി.

 

“””””ഇച്ഛയാ അ… “””””

 

“””””ഹരികുട്ടാ…. ദേ മോനെ അവർ അനേഷിക്കുന്നു…. “””””

 

ദേവൂട്ടി എന്തോ പറഞ്ഞു തുടങ്ങിയതും അച്ഛൻ ഞങ്ങളുടെ അരികിലേക്ക് വന്നു പറഞ്ഞാ ശേഷം 

 എന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് കൊണ്ട് പോയി.

 

ഞാൻ തിരിഞ്ഞു ദേവുവിനെ നോക്കിയപ്പോൾ അന്നേരം അവളുടെ മുഖത്തുണ്ടായ ഭാവം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

 

പിന്നീട് രാത്രി വരെ നല്ല തിരിക്കായിരുന്നു…. ഇതിനിടയിൽ പലപ്രാവശ്യം ദേവുവിന് പറയാൻ ഉള്ളത് കേൾക്കാൻ ശ്രമിച്ചെങ്കിലും പലരും വന്നു എന്നെയും അവളെയും വിളിച്ചുകൊണ്ടു പോയി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.