നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അമ്മായി പരിഹാസത്തോടെ ചോദിച്ചു.

 

അവരുടെ വാക്കുകൾക്ക് മുന്നിൽ നിന്ന് ഉരുകുകയായിരുന്നു ദേവിക…. അപമാനത്താൽ അവളുടെ ശിരസ്സ് താന്നു…

 

അവിടെ കൂടിയിരുന്ന ബന്ധുക്കൾ അവളെ പുച്ഛത്തോടെയും സഹതാപത്തോടെയും നോക്കി.

 

 അപമാനഭാരത്താൽ അവളുടെ മിഴിയിൽ നിന്നും കണ്ണുനീർ തുള്ളികൾ അവളുടെ കവിളുകളെ ചുംബിച്ചു താഴേക്ക് ഒഴുകിയിറങ്ങി.

 

“””””അതെ…… എന്റെ ചേച്ചിയും ഹരിയേട്ടനും കാരണമാ നാളെ ഈ നിശ്ചയം  നടക്കുന്നെ….. നിശ്ചയത്തിന്റെയും കല്യാണത്തിന്റെയും മുഴുവൻ ചിലവ് വഹിക്കുന്നത് എന്റെ ചേച്ചിയും ഹരിയേട്ടനുമാ….. “”””””

 

അവിടെ പറയുന്നത് കേട്ട് വന്ന ഗോപിക അഭിമാനത്തോടെ പറഞ്ഞു.

 

“”””””എന്റെ മോൾക്കുള്ള സ്വർണവും ഡ്രെസ്സും നാളെത്തേക്കുള്ള സദ്യയും ചിടങ്ങുകളുടെ ചിലവും എല്ലാം വഹിക്കുന്നത് എന്റെ മോളുടെ ഭർത്താവ്… എന്റെ ഹരിമോനാ…. “”””””

 

തൊട്ട് പിന്നാലെ എത്തിയ അമ്മക്കൂടി പറഞ്ഞതോടെ അമ്മായിയുടെ വാ അടഞ്ഞു പോയി.

 

പക്ഷെ ഒരാളുടെ അവസ്ഥ അത് വിവരിക്കാൻ ആവുന്നില്ല….

 

അവൾ കരയുകയാണ്….ആദ്യം അവളുടെ മിഴികൾ നിറഞ്ഞത് അപമാനത്താൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് നിറഞ്ഞൊഴുകുന്നത് സന്തോഷം കൊണ്ടാ….അവളുടെ മനസും മിഴിയും ഭർത്താവിനെ കുറിച്ചോർത്ത് അഭിമാനത്താൽ നിറയുകയാണ്….

 

“”””””സത്യമാണോ….. കുഞ്ഞി…. ഇച്ചായനാണോ…. ഇതൊക്കെ ചെയ്യുന്നേ….??? “”””””

 

ഗോപികയെ വിളിച്ചു റൂമിൽ കയറ്റി ആവേശത്തോടെ വെപ്രാളംപെട്ടന് ദേവിക അത് ചോദിച്ചത്.

 

“”””അതെ… ചേച്ചി എല്ലാം ഹരിയേട്ടൻ ചെയ്യുന്നതാ… ചേച്ചി എന്നെ നഴ്സിങ്ങിന് പഠിപ്പിക്കുന്നതും ഹരിയേട്ടനാ…. “””””

 

സന്തോഷത്തോടെ ഗോപിക പറഞ്ഞു.

 

“”””എന്നിട്ട് ആരും… ന്നോട്… പറഞ്ഞില്ലല്ലോ….!”””””

 

ദേവിക വിതുമ്പി കൊണ്ട് പറഞ്ഞു.

 

“”””അത്…. ഹരിയേട്ടൻ പറഞ്ഞിട്ടാ…. ഒന്നും ചേച്ചി അറിയണ്ടന്ന്….!”””””

 

ഗോപിക ചിരിയോടെ പറഞ്ഞു.

 

“””””ഇങ്ങോട്ട് വരട്ടെ…. ഞാങ്കാണിച്ചുകൊടുക്കുന്നുണ്ട്….. “””””

 

പരിഭവത്തോടെ ദേവിക പറഞ്ഞു…. ഇതൊക്കെ കേട്ട് ഗോപിക അവളെ നോക്കി ചിരിക്കുന്നും ഉണ്ട്.

 

*****************************************

 

നാളത്തേക്കുള്ള പച്ചക്കറിയും മറ്റും എടുത്തു ഉച്ചയോടെ ആണ് ഞാൻ എന്റെ ഭാര്യവീട്ടിൽ എത്തിയത്….

 

അത്യാവശ്യം എല്ലാവരും അവിടെ ഉണ്ട്…. അപ്പുവേച്ചി രാത്രി വരുള്ളൂ…..

 

 എല്ലായിടത്തേക്കും ഓടാൻ ഞാൻ മാത്രം ഉള്ളു എന്നറിയാവുന്നത് കൊണ്ട് കാർ ആണ് എടുത്തത്…. കാർ റോഡ് സൈഡിൽ പാർക്ക്‌ ചെയ്തു…. ഞാൻ വീട്ടിലേക്ക് കയറി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.