നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“””ഞായറാഴ്ച…. നിശ്ചയം അല്ലെ അപ്പൊ നമ്മുക്ക് നേരത്തെ പോവണ്ടേ….??? “””””

 

ആശങ്കനിറഞ്ഞ ചോദ്യം ആയിരുന്നു അത്….

 

മാറിൽ ചേർന്ന് കിടക്കുന്ന താലിമാലയിൽ ഇടം കൈകൊണ്ട് പിടിച്ചുകൊണ്ടവൾ ചോദിച്ചു.

 

“”””ദേവൂട്ടി…. അപ്പുവെച്ചിയുടെ ഒപ്പം ഇന്ന് തന്നെ പൊക്കോ…. ഞാൻ ശനിയാഴ്ച ആവുമ്പോഴേക്കും എത്തിക്കോളാം….. “”””””

 

ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.

 

“””””അല്ല…. ഇച്ഛയാനില്ലാതെ ഞാനൊറ്റക്ക്….. “””””

 

അവൾ എന്നെ പിരിഞ്ഞു നിൽക്കുന്നതിലുള്ള പ്രയാസത്തോടെ പറഞ്ഞു.

 

“””””അത്…. സരൂല…. ദേവൂട്ടി പോയിക്കോ….. ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞോളാം….. “”””””

 

ഞാൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി ശേഷം ബുള്ളെറ്റ് എടുത്തു ഷോപ്പിലേക്ക് പോയി….പോകുന്ന പോക്കിൽ ചേച്ചിയെ വിളിച്ചു കാര്യവും പറഞ്ഞു….

 

******************************

 

“””””എന്നാ ഞാൻ പോയിക്കോട്ടെ ദേവുമോളെ….. “””””

 

ദേവികയെ അവളുടെ വീട്ടിൽ ആക്കിയ ശേഷം അപർണ അവളെ നോക്കി ചോദിച്ചു.

 

ഉമ്മറത്തു ദേവികയുടെ അച്ഛനും അമ്മയും ഗോപികയും അവരുടെ സംസാരം നോക്കി നിൽക്കുകയാണ്.

 

“””””ഉം…. “””

 

ദേവിക അപർണയുടെ ചോദ്യത്തിന് സന്തോഷത്തോടെ തലയാട്ടി…

 

“”””ഞാൻ ശനിയാഴ്ച വരാട്ടോ…. “””””

 

“””പോട്ടെ അമ്മേ, അച്ഛാ,… കുഞ്ഞി ബൈ… “”””

 

അപർണ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.

 

 നിശ്ചയത്തിന് ഗോപികക്ക് ഉള്ള സ്വർണ്ണവും വസ്ത്രങ്ങളും നേരത്തെ തന്നെ ശ്രീഹരി അവിടെ എത്തിച്ചിരുന്നു…. പന്തലും സദ്യയും എല്ലാം ഏല്പിച്ചിരിക്കുന്നത് ശ്രീഹരി തന്നെയാണ്….. ഇതൊന്നും ശ്രീഹരിയും ദേവികയുടെ വീട്ടുകാരും അവളെ  അറിയിച്ചില്ല….

 

ശനിയാഴ്ച രാവിലെ…..

 

“”””ദേവു…നിന്റെ കെട്ടിയോൻ വന്നില്ലെടി…..”””””

 

ദേവികയുടെ വകയിൽ ഉള്ളൊരു അമ്മായി ദേവികയെ കണ്ടതോടെ ചോദിച്ചു.

 

“””””അത്….. ഇന്നുവരും… അമ്മായി…. “””””

 

ദേവിക അവരുടെ സംസാരം കേട്ട് അസ്വസ്ഥതയോടെ പറഞ്ഞു.

 

“””””നീ എന്താ ദേവു…. കുഞ്ഞിക്ക് കൊടുത്തത്….. “””””

 

അമ്മായി കുത്തി കുത്തി ചോദിച്ചു.

 

“”””അത്… ഞാൻ…. “”””

 

ദേവികക്ക് എന്ത് പറയണമെന്ന് ഒരു രൂപവും ഇല്ലാതെയായി….

 

“””””അല്ല…. നിന്റെ കെട്ടിയോൻ ഒന്നും തന്നില്ലേ….. വലിയ ക്യാഷ് ഉള്ളവൻ അല്ലെ…. എന്നിട്ട് ഒന്നും തന്നില്ലേ…. ഞാൻ അവൾക്ക് അയ്യായിരം രൂപേടെ സാരി വാങ്ങി കൊടുത്തു…. അത് പോലും സ്വന്തം ചേച്ചി ആയ നീ കൊടുത്തില്ലേ…. “””””””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.