നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഞാൻ ദേവുവിനെ നോക്കി വല്ലായ്മയോടെ പറഞ്ഞു.

 

“”””എനിക്കറിയാം ഇച്ഛയാ…. ഒരിക്കലും ജെനിചേച്ചിക്ക് പകരമാവാൻ എനിക്ക് ആവില്ലന്ന്….. ഞാന്…. “””””

 

അവൾ പറഞ്ഞു തുടങ്ങിട്ടപ്പോഴേക്കും ഞാൻ അവളെ തടഞ്ഞു…

 

“””””ആർക്കും പകരമാവാൻ ആരെകൊണ്ടും പറ്റില്ല  ദേവു …. പക്ഷെ ഒന്ന് ഞമ്പാറയാം ഈ ഭൂമിയിൽ എനിക്ക് സ്വന്തം എന്ന് പറയാൻ… ഇന്ന് നീ മാത്രമേയുള്ളു….ഞാൻ താലികെട്ടിയ എന്റെ പെണ്ണാ നീ…..എന്റെ മനസ്സിൽ നിന്റെ സ്ഥാനം…. മറ്റുള്ളവരേക്കാൾ ഒരുപാട് മുകളിൽ ആണ്… ദേവൂട്ടി…. “”””””

 

ഹൃദയത്തിൽ നിറയുന്ന സ്നേഹം വാക്കുകളിലൂടെ എന്നിൽ നിന്നും പുറത്തേക്ക് വന്നു…. അത് കെട്ട് സന്തോഷം കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞൊഴുകയാണ്.

 

“””””ഇച്ഛയാ… എനിക്ക്…. “”””””

 

അവൾ ഇടറുന്ന ശബ്ദത്തോടെ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടങ്കിലും അവളിൽ നിന്നും വാക്കുകൾ പുറത്തേക്ക് വരുന്നില്ല.

 

“””””ദേവൂട്ടി…. എനിക്ക് കുറച്ചു സമയം വേണം…. മനസ്സിലെ ഓർമ്മകളെ എല്ലാം പുറം തള്ളി…. നിന്നെ പൂർണമനസ്സോടെ സ്നേഹിക്കാൻ…. “””””

 

ഞാൻ അവളെ നോക്കി ഗൗരവത്തോടെ പറഞ്ഞു.

 

“””””ഈ ജന്മം…. അത്രെയും മതിയോ ഇച്ഛയാ….. “””””

 

എന്റെ തോളിലേക്ക് മുഖം പൂഴ്ത്തി കൊണ്ടവൾ ചോദിച്ചു.

 

ഞങ്ങളുടെ ഇടയിലെ ആ വലിയ മഞ്ഞുമതിൽ അന്ന് അവിടെ വെച്ചു ഉരുകി തുടങ്ങി……….

 

ഒരമ്മയുടെ സ്നേഹത്തോടെയും കരുതലോടെയുമാണ് ദേവൂ പനിപിടിച്ചു കിടക്കുന്ന എന്നെ പരിപാലിച്ചത്…

 

ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന എന്നെ അവൾ ആ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചും…. ദയനീയമായി അപേക്ഷിച്ചും കാര്യങ്ങൾ ചെയ്‌തു തീർത്തു.

 

*******************************************

 

പിന്നീടുള്ള ഓരോ ദിനങ്ങളിലൂടെ ഞങ്ങൾ പരസ്പരം മനസിലാക്കുകയായിരുന്നു……… പക്ഷെ ചെറിയൊരു വിടവ് എന്നിട്ടും ഞങ്ങൾക്കിടയിൽ ഉണ്ട്….

 

ആഴ്ചകൾ വീണ്ടും കാലച്ചക്രാത്തിനൊപ്പം പടികൾ ഇറങ്ങിയപ്പോൾ ജീവിതത്തിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും വസന്തം പൂത്തുതുടങ്ങി.

 

ഇതിനിടയിൽ കുഞ്ഞിയെ പെണ്ണുകാണാൻ ഒരു കൂട്ടർ വന്നു….. അത് ഉറപ്പിക്കുകയും ചെയ്‌തു….

അതിന്റെ എല്ലാ ചിലവും ഞാൻ തന്നെയാണ് നോക്കുന്നത് പക്ഷെ അതൊന്നും ദേവു അറിഞ്ഞിട്ടില്ല…..

 

ഇന്ന് ബുധൻ… വരുന്ന ഞായർ ആണ് വിവാഹനിശ്ചയം……

 

“”””””ഇച്ഛയാ…. “””””

 

രാവിലെ ഷോപ്പിലേക്ക് ഇറങ്ങുന്നതിന്റെ ഇടയിൽ ദേവുവിന്റെ വിളികേട്ട് ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.