നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അവൾ പെട്ടന്ന് എന്റെ മുഖം പിടിച്ചുയർത്തി…

 

“”””കരയല്ലിച്ഛയാ…..!!! “”””

 

അവൾ എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് പറഞ്ഞു അതോടൊപ്പം അവളുടെ മിഴികളും നിറഞ്ഞൊഴുകുണ്ടായിരുന്നു…

 

“”””ഞാൻ… ഇനി ഇച്ഛയാന്ന്…. വിളിക്കൂല….കരയല്ലേ…!!!  “”””

 

എങ്ങലടിച്ചു …. അവൾ എന്റെ മിഴികൾ തുടച്ചികൊണ്ട് അവൾ പറഞ്ഞു.

 

“”””വേണ്ട…. ഇനി ദേവൂട്ടി എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി…. “””””

 

ഞാൻ അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു…..

 

കുറച്ചധികം നേരം ഞാനവളെ കെട്ടിപിടിച്ചിരുന്നു….

 

“””””ഇച്ഛയാ….. “””””

 

എന്റെ മുടിയിഴയിൽ വിരലോടിച്ചുകൊണ്ടവൾ വിളിച്ചു.

 

“””””ഉം….. “””””

 

“””””ഇച്ഛയാൻ…. കെടന്നോ….. നല്ലപ്പനിയുണ്ട്…. “”””””

 

അവൾ സ്നേഹം നിറഞ്ഞ വാക്കുകളോടെ എന്നെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

 

“””””കുറച്ചുനേരം കൂടി.. ഞാൻ ദേവൂട്ടിയെ ഇങ്ങനെ കെട്ടിപിടിച്ചു ഇരുന്നോട്ടെ….. “”””””

 

എന്തോ അവളിൽ നിന്നും അകലാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല…. ഇനി ഞാൻ അവളെ വിട്ടാൽ എനിക്ക് ജെനിയെ നഷ്ടമായത് പോലെ ദേവൂട്ടിയെ നഷ്ടമാവോ എന്നുള്ള എന്റെ മനസ്സിന്റെ പേടിയാവാം അത്.

 

ദേവൂട്ടിയുടെ എങ്ങലടിയാണ് എന്നെ അവളിൽ നിന്നും അടർത്തി മാറ്റിയത്….

 

“”””എന്തിനാ…. ദേവൂ… നീ കരയുന്നെ.? “”””

 

അവളുടെ മുഖം കോരിയെടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

 

“”””ഇച്ഛയാനിപ്പോ പറഞ്ഞത്…. ഞാന്തോരം കൊതിച്ചിട്ടുണ്ടെന്നോ…. “”””

 

വിതുമ്പിക്കൊണ്ട് നിറഞ്ഞ മിഴികളിൽ ചെറു ചിരിയോളിപ്പിച്ചു കവിളിലേ നുഴകുഴികളിൽ പരിഭവം ഒളിപ്പിച്ചു അവൾ എന്നെ നോക്കി പറഞ്ഞു.

 

“””””അത്….. ഞാൻ…. ദേവൂ… എനിക്ക് “””””

 

എനിക്ക് എന്ത് പറയണമെന്ന് അറിയാതെയായി…..

 

“”””ദേവൂട്ടി…. എനിക്ക് പറ്റുന്നുണ്ടായില്ല…. നിന്റെയീ കണ്ണുകൾ കാണുമ്പോ… എനിക്ക് ജെനിയെയാ ഓർമ്മവരുന്നേ….അവളുടെ മുഖം മനസ്സിൽ തെളിയുമ്പോ കൂടെ ഒരു ചിത്രം കൂടി തെളിഞ്ഞു വരും മരിച്ചു കിടക്കുന്ന…. ന്റെ അച്ഛനുമ്മമയും “”””””

 

ഇടറുന്ന ശബ്ദത്തോടെ ഞാൻ മിഴികൾ നിറച്ചു അവളെ നോക്കി പറഞ്ഞു.

 

 “””””””അപ്പുവെച്ചിമ്പറഞ്ഞ് ….കുറച്ചൊക്കെ എനിക്കുമറിയാം ….. പക്ഷെ ഡയറിവായിച്ചപ്പോളാണ്…. ഇച്ചായനെത്രത്തോളം ജെനിചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് എനിക്ക് മനസിലായത്….. “”””””””

 

ദേവു എന്നെ നോക്കി പറഞ്ഞു…

 

“””””അതൊക്കെ കഴിഞ്ഞില്ലേ ദേവു….!.. “”””””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.