നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഞാൻ അതെല്ലാം ഒരു ചിരിയോടെ…. നിറഞ്ഞ മനസോടെ നോക്കി കണ്ടു.

 

എന്റെ നോട്ടം നേരിടനാവാതെ അവൾ തിരിഞ്ഞു അവളുടെ ജോലിയിൽ ശ്രദ്ധിച്ചു….

 

 ഞാൻ അവിടെ നിന്ന് അവൾക്ക് ടെൻഷൻ കൊടുക്കാതെ തിരികെ ബെഡ് റൂമിലേക്ക് നടന്നു….

 

ക്ഷീണം കൊണ്ട് കിടന്നതാണ്….. അറിയാതെ മയങ്ങി പോയി….

 

നെറ്റിയിൽ എന്തോ നനവ് പടരുന്നത് അറിഞ്ഞാണ് ഞാൻ മിഴികൾ തുറന്നത്.

 

നോക്കുമ്പോൾ ദേവൂട്ടി ബെഡിൽ  എന്റെ അരികിലായി ഇരിക്കുകയാണ്….ഒപ്പം അവൾ എന്റെ നെറ്റിയിൽ കൈചേർത്ത് വെച്ചിട്ടും ഉണ്ട്.

 

“”””ഇച്ഛയാ…. “”””

 

ജെനി വിളിക്കുന്ന ഈണത്തിൽ ഉള്ള വിളിയായിരുന്നു അത്…

 

“”””ജെനി….? “”””

 

ഞാൻ അസ്വസ്ഥതയോടെ വിളിച്ചു….

 

എന്റെ മുന്നിൽ ജെനിയുടെ ഉണ്ടക്കണ്ണുകൾ…

 

“”””ഞാൻ ദേവുവാ….. “””””

 

ദേവൂട്ടി എന്നെ നോക്കി വല്ലായ്മയോടെ പറഞ്ഞു…

 

ഞാൻ പെട്ടന്ന് ചാടിപിണഞ്ഞു എഴുന്നേറ്റ് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു.

 

“”””എഴുനേൽക്കണ്ട….നല്ലപനിയുണ്ട് ഇച്ചായന്…. “”””

 

എന്റെ തോളിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.

 

“”””ദേവൂട്ടി…. നീ എന്തായെന്നെ നീ വിളിച്ചത്…. “””””

 

നിറക്കണ്ണുകളോടെ അവളെ നോക്കി ഞാൻ ചോദിച്ചു.

 

“”””ഞാന്…..അറിയാതെ…. “”””

 

ദേവൂട്ടി എന്ത് പറയണമെന്ന് അറിയാതെ കുഴഞ്ഞു.

 

“”””പറ…. ദേവൂട്ടി…..! “””””

 

ഞാൻ ശബ്ദം കടിപ്പിച്ചു ചോദിച്ചു.

 

അത് കേട്ടത്തോടെ അവളുടെ മുഖത്ത് ഭീതി നിറയുന്നത് ഞാൻ കണ്ടു.

 

“”””നിക്കറിയില്ലായിരുന്നു…. അങ്ങനെ വിളിക്കുന്നത്…. ഇഷ്ടല്യാന്ന്….. “””””

 

അവൾ പേടിയോടെ എന്നെ നോക്കി പറഞ്ഞു.

 

“”””ദേവൂട്ടി ഞാൻ ചോദിച്ചതിന് നീയിനിയും മറുപടി പറഞ്ഞില്ല….നിനക്ക് എവിടുന്ന് കിട്ടി ആ പേര്….??'””””

 

ഞാൻ അവളെ നോക്കി ദേഷ്യത്തോടെ  പല്ലിറുമ്മി….

 

“””””അത്…. കുറച്ചീസം മുൻപ്…. ഞാനിവിടെയിരുന്ന … ഡയറിവായിച്ചു …അപ്പൊ… അതീന്ന്… ജെനി വിളിക്കുന്നത്..വായിച്ചപ്പോ…… അപ്പൊ… ഞാനങ്ങനെ വിളിച്ച… ന്നോട് ഇഷ്ടം തോന്നിയാലോ… ന്നു വിചാരിച്ചു…. അതാഞാൻ…. “”””””

 

എന്റെ ദേഷ്യം കണ്ടു പേടിയോടെ വിക്കിവിക്കി ആണ് അവൾ ഇത്രയും പറഞ്ഞത്…. പറയുന്നതിന്റെയിടയിൽ അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..

 

ഞാൻ പെട്ടന്ന് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു…. അവളുടെ തോളിൽ മുഖം അമർത്തി നിശബ്ദമായി ഞാൻ കരഞ്ഞു…. എന്റെ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണുനീർ അവളുടെ തോൾ നനച്ചപ്പോൾ ആണ് ദേവൂട്ടി മനസിലാക്കിയത് ഞാൻ കരയുകയാണെന്നു..

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.