നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്തോ വയ്യായിക തോന്നിയിരുന്നു പക്ഷെ അതൊന്നും കാര്യമാക്കാതെ…. ദേവൂ തന്ന ഭക്ഷണവും കഴിച്ചു എന്റെ ബുള്ളറ്റിൽ ഞാൻ ഷോപ്പിലേക്ക് പോയി….

 

ഉച്ചയപ്പോഴേക്കും നല്ല തലവേദനയും കടുത്ത ശരീരവേദനയും അനുഭവപ്പെട്ടത്തോടെ  മാനേജർനോട്‌ കാര്യം പറഞ്ഞു, ഞാൻ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ മുന്നിലെ വാതൽ ലോക്ക് ആയിരുന്നു…. ഞാൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി സിറ്റ്ഔട്ടിലേക്ക്‌ കയറിക്കൊണ്ട് ബെല്ലിൽ വിരൽ അമർത്തി….

 

പെട്ടന്ന് തന്നെ ദേവൂ വന്ന് വാതൽ തുറന്നു….

 

അവളെ നോക്കി ഒരു മങ്ങിയ ചിരി സമ്മാനിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി..

 

പെണ്ണ് അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിൽ ആണെന്ന് തോന്നുന്നു….

 

കറുത്ത ചുരുദാർ ടോപ്പും ഫുൾ സ്‌കിർട്ടും ആണ് വേഷം….. നെറ്റിയിൽ പൊട്ടൊന്നും ഇല്ല…. എന്നാൽ നിറുകയിൽ സിന്ദൂരം തൊടാൻ അവൾ മറന്നിട്ടില്ല….. കഴുത്തിൽ ഞാൻ കെട്ടിയ താലിമാത്രം…. നന്നായി വിയർത്തിട്ടുണ്ട് പെണ്ണ്….

 

ഞാൻ റൂമിലേക്ക് പോന്നതും അവൾ തിരികെ അകത്തേക്ക് കയറി….

 

ഷെൽഫിൽ തപ്പി നോക്കിയപ്പോൾ ഡോളോ കിട്ടി….ഇനി ഇത്  കഴിക്കാൻ വെള്ളം വേണം… അതിനായി ഞാൻ അടുക്കളയിലേക്ക് നടന്നു….

 

“””””ദേവൂട്ടി….. “”””

 

എന്റെ വിളികേട്ട് ദേവൂ അതിശയത്തോടെ എന്നെ തിരിഞ്ഞു നോക്കി…

 

ആദ്യമായാണ് ദേവൂനെ ഞാൻ ദേവൂട്ടി എന്ന് വിളിക്കുന്നത്… അതിന്റെ ആണ്…

 

“”””എനിക്ക്… ഒരു ഗ്ലാസ്‌ വെള്ളം വേണം….!””””

 

ചെറുചിരിയോടെ ഞാൻ അവളോട് ആവിശ്യം പറഞ്ഞു.

 

അവൾ വെപ്രാളപെട്ടു എനിക്കുള്ള വെള്ളം എടുത്തു തന്നു….

 

ഞാൻ അതുവാങ്ങി മരുന്ന് കഴിച്ചു.

 

“”””ഇതെന്താ…. ഗുളിക കഴിക്കുന്നേ…. എന്ത് പറ്റി…?? “”””

 

എന്നെ നോക്കി ദേവു  അല്പം പരിഭ്രമത്തോടെ ചോദിച്ചു.

 

“””ഒന്നുല്ല ദേവൂട്ടി…..ചെറിയൊരു തലവേദന പോലെ…. “”””

 

ഞാൻ അവളെ നോക്കി ചിരിയോടെ കണ്ണുചിമ്മി കാണിച്ചു.

 

എന്നിട്ടും അവളുടെ മുഖത്തെ പിരിമുറുക്കം മാറിയില്ല…!

 

“”””ഞാൻ ചുക്ക് കാപ്പി… ഇട്ട് തരട്ടെ….? “”””

 

ദേവു ഗൗരവത്തോടെ എന്നെ നോക്കി ചോദിച്ചു.

 

“””വേണ്ട….ഉച്ചയായില്ലേ…..!!”””

 

“”””ദേവൂട്ടിയുടെ ജോലിയൊക്കെ കഴിഞ്ഞോ…?? “””””

 

അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടി ചെവിക്ക് പിന്നലേക്ക് വെച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

“”””ഇപ്പൊ കഴിയും…. “”””

 

എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം അതിശയത്തോടെ ആണ് ദേവു നോക്കികാണുന്നത്….. അവളുടെ ഉണ്ടക്കണ്ണുകളിൽ നേരിയ നനവ് പടരുന്നത് ഞാൻ അറിഞ്ഞു….. ഒപ്പം ആ മുഖം ചെന്താമര പോലെ വിടർന്നു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.