നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

****************************************

 

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു…..

 

ആഴ്ചയും മാസവും കടന്ന് പോയി….

 

ഇന്നേക്ക് ആറ് മാസം കഴിഞ്ഞു ദേവിക എന്നാ എന്റെ  ദേവൂട്ടി….. എന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ച് വന്നിട്ട്….

 

ഇതിനിടയിൽ കുഞ്ഞിക്ക് നഴ്സിങ്ങിന് അഡ്മിഷൻ എടുത്തു……

 

ആ ദിവസം….

 

“”””എന്താ അച്ഛാ കാണണം എന്ന് പറഞ്ഞത്…. “””””

 

ദേവൂന്റെ വീട്ടിലേക്ക് കയറി ചെന്നുകൊണ്ട് ഞാൻ ചോദിച്ചു.

 

ഷോപ്പിൽ ഇരിക്കുമ്പോൾ ആണ് അച്ഛന്റെ കോൾ എനിക്ക് വരുന്നത്…. ഒന്ന് കാണാൻ പറ്റുമോ അതായിരുന്നു ആവിശ്യം…..

 

ദേവൂനോട് പറയാതെ ഞാൻ വേഗം അവിടേക്ക് ചെന്നു.

 

“”””അത്…. മോനെ… ഞാൻ… ഇതിപ്പോ എങ്ങിനെയാ മോനോട് ചോദിക്കുന്നെ…. “””””

 

അച്ഛൻ എന്തോ പറയാൻ മടിയുള്ളത് പോലെ….

 

“”””എന്തായാലും പറ…. അച്ഛാ…. വേറെ ആരോടും അല്ലല്ലോ എന്നോട് അല്ലെ…. “”””””

 

ഞാൻ അച്ഛനോട് പറഞ്ഞു.

 

എന്റെ ശബ്ദം കേട്ടത്കൊണ്ട് അമ്മയും കുഞ്ഞിയും അവിടേക്ക് വന്നു.

 

“”””എന്താ അമ്മേ…. കാര്യം…. ഈ അച്ഛൻ ഒന്നും പറയുന്നില്ലല്ലോ….?? “””””

 

ഞാൻ അമ്മയെ ചോദ്യഭാവത്തിൽ നോക്കി….

 

അമ്മയും ഒന്നും പറയുന്നില്ല….

 

“””””അത്….. ഹരി മോനെ…. കുഞ്ഞിക്ക് നഴ്സിങ്ങിന് പഠിക്കണം എന്ന് ആഗ്രഹം….. എന്നെകൊണ്ട് ഈ അവസ്ഥയിൽ കൂട്ടിയാൽ കൂടില്ല….. അതാ ഞാൻ മോനെ വിളിച്ചത്…. “””””

 

അച്ഛൻ എന്നെ നോക്കി പറഞ്ഞു.

 

“”””എന്റെ അച്ഛാ…..നിങ്ങളിപ്പോഴും എന്നെ അന്യനയാണോ കാണുന്നെ…..?? “””””

 

ഞാൻ വല്ലായ്മയോടെ അച്ഛനെ നോക്കി ചോദിച്ചു.

 

“”””അയ്യോ…. ഹരിമോനെ…. ഞാൻ അങ്ങനെയൊന്നും…. “”””

 

അച്ഛൻ എന്ത് പറയണമെന്ന് അറിയാതെ കുഴഞ്ഞു….

 

“””അച്ഛാ…. ഇവൾ എന്റെ അനിയത്തികുട്ടിയ…. എന്റെ അനിയത്തിയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പിന്നെ എന്തിനാ ചേട്ടൻ ആണെന്ന് പറയുന്നേ…. “””””

 

ഞാൻ ഉള്ളിൽ നിറഞ്ഞ വിഷമത്തോടെ കുഞ്ഞിയെ ചേർത്തുപിടിച്ചു കൊണ്ട്  ചോദിച്ചു.

 

അങ്ങനെ ഞാനും കുഞ്ഞിയും കൂടി പോയി നല്ലൊരു കോളേജിൽ തന്നെ നേഴ്സിങ്ങിന് ചേർന്നു….

 

ഇതൊന്നും ദേവൂ അറിയരുതെന്നു ഞാൻ അവരോട് പ്രതേകം പറഞ്ഞിട്ടുണ്ടായി.

 

>>>>>>>>>>>>>>>>><<<<<<<<<<<<<<<<

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.