നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””എന്തെങ്കിലും കൊടുത്ത് വാങ്ങാനായിരുന്നെങ്കിലിൽ നിന്നെക്കാൾ നല്ലതിനെ കിട്ടിയേനെ….!!”””””

 

അളിയന്റെ വാക്കുകൾ ആണ് എന്റെ കാതിൽ പതിച്ചത്.

 

ഞാൻ പിന്നെ ഒന്നും ചോദിച്ചു വാങ്ങാതെ അകത്തേക്ക് കയറി.

 

>>>>>>>>>>>>><<<<<<<<<<<<

 

ഉച്ചകത്തെ ഒരുമിച്ചിരുന്നുള്ള ഊണിനു ശേഷം വൈകുനേരത്തോടെ എല്ലാവരും പോകാനായി ഇറങ്ങി….

 

എനിക്കും ദേവൂവിനും ഒരു ലോഡ് ഉപദേശം വാരികോരി തന്നതിന് ശേഷം ആണ് ചേച്ചി പോകാൻ ഇറങ്ങിയത്…..

 

അങ്ങനെ എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി….

 

ഇനി മുതൽ ഷോപ്പിലെ കാര്യങ്ങൾ ഞാൻ തന്നെ നോക്കണമെന്ന് ചേച്ചി ഉറപ്പിച്ചു പറഞ്ഞു…. ചേച്ചിയുടെ ആ ആവിശ്യം ഞാൻ സന്തോഷത്തോടെ തന്നെ ഏറ്റിടുത്തു.

 

>>>>>>>>>>>>>><<<<<<<<<<<

 

ദേവൂ…. അവൾ എന്റെ ഇരുൾപ്പിടിച്ച ജീവിതത്തിൽ വെളിച്ചമാവാൻ വന്നവളാണ്….

 

ദേവൂവിനെ വിവാഹം കഴിക്കുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നു എന്റെ അമ്മയെ പോലെ അപ്പുവെച്ചിയെ പോലെ ജെനിയെ പോലെ എന്നെ സ്നേഹിക്കാൻ എന്റെ കാര്യങ്ങൾ നോക്കാൻ ഈ ലോകത്ത് ഇനിയാരിക്കും കഴിയില്ലെന്നു…. പക്ഷെ എന്റെ ആ വിശ്വാസം ദേവൂ തെറ്റാണെന്ന് തെളിയിച്ചു

 

…എന്റെ ഓരോ ചെറിയ കാര്യത്തിൽ പോലും ദേവൂ കൂടുതൽ ശ്രദ്ധകൊടുക്കാൻ…..

 

ഇതിപ്പോൾ ഞാനും ദേവൂവും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 1 മാസം കഴിഞ്ഞു…. ഇതിനിടയിൽ അവളുടെ വീട്ടിലേക്ക് ഞങ്ങൾ ഒന്ന് രണ്ട് പ്രാവിശ്യം പോയി…. അവർ ഇങ്ങോട്ടും വന്നു…. കുഞ്ഞിക്ക് ഞാൻ സ്വന്തം ചേട്ടനായി….

 

ദേവൂ എന്റെ കാര്യങ്ങളിൽ ഒരു കുറവും വരുത്താതെ ശ്രദ്ധയോടെ തന്നെ ഓരോ കാര്യങ്ങളും ചെയ്ത്കൊണ്ടിരിന്നു.

 

പക്ഷെ ഇന്നും ഞങ്ങൾക്കിടയിൽ ഒരു മഞ്ഞുപാളി തടസമായി നിൽക്കുന്നുണ്ട്….

 

ഈ ഒരുമാസത്തിനിടയിൽ ഞങ്ങൾ ഇത് വരെ മനസ്സ് തുറന്ന് ഒന്ന് സാംസരിച്ചിട്ട് കൂടി ഇല്ല….. അന്ന് കാറിൽ വെച്ചാണ് ആദ്യമായും അവസാനമായും ദേവൂ എന്നെ ഏട്ടാ എന്ന് വിളിച്ചത്….

 

ഇപ്പോൾ അവൾ കാര്യം മാത്രം പറയാൻ എന്നോട് സംസാരിക്കാറുള്ളു…..

 

എല്ലാം കൊണ്ട് ഞാൻ അവൾക്ക് നല്ലൊരു ഭർത്താവ് ആയില്ല…. ആവാൻ സാധിക്കുന്നില്ല…. പക്ഷെ എന്റെ ഭാര്യക്ക് അതിൽ ഒരു പരാതിയോ പരിഭവമോ ഒന്നും തന്നെ ഇല്ല…. എന്നും അവൾ എനിക്ക് ഉത്തമഭാര്യയായി…..

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.