നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””ഒന്നുല്ല…. ദേവൂ… എന്തോ ഒരു വല്ലായിമ്മപോലെ…. “”””

 

ഞാൻ മിററിലൂടെ ദേവൂനെ നോക്കി മങ്ങിയ ചിരിയോടെ പറഞ്ഞു.

 

പെട്ടന്ന് അവൾ മുന്നോട്ട് നീങ്ങി ശേഷം എന്റെ നെറ്റിയിൽ അവളുടെ കൈപ്പത്തി ചേർത്ത് വെച്ചു….

 

അവൾ എന്റെ നെറ്റിയിലും കഴുത്തിലും അവളുടെ പഞ്ഞിപോലത്തെ കൈകൊണ്ട് തലോടി.

 

“””””ഒന്നുല്ല…. ദേവൂ…. “””””

 

ഞാൻ ചിരിയോടെ അതും പറഞ്ഞു കാർ മെല്ലെ മുന്നോട്ട് എടുത്തു.

 

ഇടക്ക് മിററിലൂടെ നോക്കുമ്പോഴും ദേവൂന്റെ ശ്രദ്ധ എന്നിൽ തന്നെയാണ്.

 

പിന്നീട് വേറെ എങ്ങോട്ടും പോവാൻ നിൽക്കാതെ തിരികെ വീട്ടിലോട്ട് മടങ്ങി.

 

***************

 

രാത്രി ഭക്ഷണം കഴിക്കുമ്പോഴും ദേവൂ എന്നെ ചുറ്റിപറ്റി നിന്നു….അവളുടെ ഒപ്പം ഉറങ്ങാൻ കിടന്നിട്ടും മനസ്സിന് ഒരു സ്വസ്ഥതയും കിട്ടാത്തത്കൊണ്ട് ഞാൻ എഴുന്നേറ്റ് ടേബിൾ ലാമ്പ് ഓൺ ചെയ്തു ഇന്നലെ വായിച്ച ബുക്ക്‌ തുടർന്നു വായിച്ചു….. ആ വയാനയുടെ  ഇടയിൽ എപ്പോഴോ നിദ്രയെന്ന വശ്യ സുന്ദരി എന്നെ അവളിലേക്ക് ചേർത്ത് പിടിച്ചു.

 

***************

 

രണ്ട്  ദിവസം അവിടെ കഴിഞ്ഞ ശേഷം ഞാനും ദേവൂവും മൂന്നാം ദിവസം പുത്തൻപുരക്കലിലേക്ക് മടങ്ങി.

 

അവിടെന്ന് ഇറങ്ങുമ്പോൾ ദേവൂ അച്ഛനെയും അമ്മയെയും കുഞ്ഞിയെയും കെട്ടിപിടിച്ചു കരഞ്ഞു…..

 

ജനിച്ചു വളർന്ന വീടും അച്ഛനെയും അമ്മയെയും കൂടപ്പിറപ്പിനെയും വിട്ട് വേറെ ഒരു വീട്ടിലേക്ക് പോകുന്ന അവളുടെ വിഷമം എനിക്ക് മനസിലാവും…… ഞാനും അങ്ങനെ ആയിരുന്നല്ലോ….!

 

ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ നേരം അച്ഛൻ വന്നെന്റെ കൈയിൽ മുറിക്ക് പിടിച്ചു….

 

ഇത്രയും നാലും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചിരുന്ന സ്വന്തം മകൾ വിവാഹം കഴിഞ്ഞു പോകുമ്പോൾ ഒരച്ഛനുണ്ടാവുന്ന സങ്കടം…. ഒപ്പം സ്വന്തം മോളെ ഞാൻ പൊന്നുപോലെ നോക്കിക്കോളും എന്നൊരു സംതൃപ്തിയും ഞാൻ ആ അച്ഛനിൽ കണ്ടു.

 

കാറിൽ വെച്ച് ഞങ്ങൾ ഇരുവരും പരസ്പരം ഒന്നും  സംസാരിച്ചില്ല…..

 

****************

 

വീട്ടിൽ ചെന്ന് കയറുമ്പോൾ അപ്പുവെച്ചിയും അളിയനും അമ്മായിയും വല്യച്ഛനും പിന്നെ നമ്മുടെ കുഞ്ഞാപ്പിയും അവിടെ സാന്നിധ്യം അറിയിച്ചിരുന്നു.

 

കാറിൽ നിന്നും ഇറങ്ങിയ എന്നെ മൈൻഡ് പോലും ചെയ്യാതെ 

അമ്മായിയും ചേച്ചിയും ചിരിയോടെ തന്നെ വന്ന്  ദേവൂവിനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.

 

“”””ഈശ്വര ഇനി എന്നെ തവിട് കൊടുത്ത് വാങ്ങിയതാണോ…. “”””

 

അവരുടെ പ്രതികരണം കണ്ട് ഞാൻ സ്വയം ചോദിച്ചു..

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.