നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””യ്യോ… അപ്പോ ക്ലാസ്സോ…????”””

 

അവൾ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.

 

“”””ഇന്നിനി ക്ലാസ്സൊന്നും ഉണ്ടാവില്ല…. ഫ്രഷേഴ്‌സ് ഡേ അല്ലെ….!!””””

 

ഞാൻ അവളെയും കൂട്ടി   ബൈക്ക് പാർക്ക്‌ ചെയ്യുന്നിടത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

 

“””””ആണോ…???””””

 

അവൾ എന്നെ നോക്കി ചോദിച്ചു. പെണ്ണിന് വീണ്ടും  സംശയം..

 

“”””അതെന്നെ….ഇന്ന് ക്ലാസ്സൊന്നും ഇല്ല… ഓഡിറ്റോറിയത്തിൽ പരുപാടി മാത്രം ഉള്ളു. “”””

 

“””ന്നാ… കൊഴപ്പുല്ല്യ…!!”””

 

ഞാൻ കാര്യമായി പറഞ്ഞതും പെണ്ണ് സമ്മതം മൂളി.

 

ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടിപെണ്ണാണ് എന്റെ ജെനി.

 

ഞാൻ എന്റെ ബുള്ളെറ്റ് സ്റ്റാൻഡേർഡ് 500 പുറത്തേക്ക് സ്റ്റാർട്ടാക്കി  എടുത്തു.

 

“”””ഉം… കയറ്… “”””

 

ബുള്ളെറ്റ് അവളുടെ അരികിൽ നിർത്തി കൊണ്ട് അവളെ നോക്കി പറഞ്ഞു.

 

അവൾ ചിരിയോടെ വേഗം പിന്നിൽ കയറി എന്റെ അരയിലൂടെ രണ്ട് കൈയും ചുറ്റി എന്നോട് ചേർന്നിരുന്നു.

 

“”””പെണ്ണെ നിന്റെ അമ്മിഞ്ഞ എന്റെ പുറത്ത് കൊള്ളുന്നു.. “”””

 

ഞാൻ കുസൃതി ചിരിയോടെ പറഞ്ഞതും ജെനി ഒന്നും മിണ്ടാതെ ഒന്നുകൂടി എന്നിലേക്ക് ചേർന്നിരുന്നു എന്നെ കെട്ടിപിടിച്ചുകൊണ്ട് എനിക്ക് മറുപടി നൽകി.

 

ഞാൻ ചെറു ചിരിയോടെ ബുള്ളെറ്റ് മുന്നിലേക്ക് എടുത്തു. കോളേജ് ക്യാമ്പസിലൂടെ എന്റെ ബുള്ളറ്റ് മുന്നിലേക്ക് കുതിച്ചു.

 

“”””മക്കളെ…. ഞാൻ വീട്ടിലോട്ട് പോകേണട്ടോ…!!!””””

 

ഗേറ്റിന്റെ അരികിലെ വകമരത്തറയിൽ ഇരുക്കുന്ന മ്യാതുവിനോടും കിരണിനോടും ഗൗരിയോടും ഐഷയോടും പറഞ്ഞുകൊണ്ട് ഞാൻ ബുള്ളറ്റ് മുന്നോട്ട് ഇടുക്കാൻ ഒരുങ്ങി.

 

“””””ഗൗരികുട്ടി…. അവന്മാർ പറഞ്ഞതൊക്കെ എന്റെ കുട്ടി അങ്ങ് മറന്നുകള…. ഇനി അങ്ങനെയൊന്നും ഉണ്ടാവാതെ ഞങ്ങള് നോക്കിക്കോളാട്ടോ…!!!””””

 

ഞാൻ ചിരിയോടെ ഗൗരിയെ നോക്കി പറഞ്ഞു.

 

“”””കെട്ടിയോള് വന്നു…. ഇനി നിന്റെ അഭ്യാസം ഒന്നും ഇവിടെ നടക്കില്ല മോനെ.. “”””

 

കിരൺ എന്നെ നോക്കി പറഞ്ഞു. ബാക്കിയുള്ളവരും അതിനെ പിന്തുണക്കുമ്പോലെ ചിരിച്ചു. എന്റെ പിന്നിൽ ഇരുക്കുന്ന സാധനവും അതിൽ പങ്കുചേർന്നു.

 

“”””പോടെ… പോടെ… “”””

 

ഞാൻ അതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു.

 

ഞാൻ ശ്രീഹരി പുത്തൻപുരക്കൽ ബാലചന്ദ്രന്റെയും ഹേമ ബാലചന്ദ്രന്റെയും ഒരേയൊരു മകൻ.അച്ഛൻ ടൗണിൽ ടെക്സ്റ്റയിൽസും  സ്റ്റേഷനറിയും ബേക്കറിയും നടത്തുന്നു, അമ്മ വീട് ഭരിക്കുന്നു. ഞാൻ ഇപ്പോ ബി.കോം  ഫൈനൽ ഇയർ പഠിക്കുന്നു. എന്റെ തൊട്ട് പിന്നിൽ ഇരിക്കുന്നു സാധനം ജെനി…. എന്റെ പൊന്നൂസ് അവന്മാർ പറയും പോലെ എന്റെ കെട്ടിയോൾ തന്നെയാണ്.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.