നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

***************

 

അന്ന് രാവിലെ മുഴുവൻ കാറിൽ കറക്കമായിരുന്നു…. ഞാനും കുഞ്ഞിയും ദേവൂവും കൂടി ആദ്യം ക്ഷേത്രത്തിൽ പിന്നീട് അവരുടെ ഏതൊക്കെയോ ബന്ധുക്കളുടെ വീട്ടിൽ….. കുഞ്ഞി എന്നോട് നന്നായി സംസാരിക്കുന്നുണ്ടായിരുന്നു….. പക്ഷെ ദേവു എന്നോട് വലിയൊരു അകലം കാണിച്ചിരുന്നു…

 

എന്റെ ഒപ്പം മുന്നിൽ ഇരിക്കാതെ അവൾ പിന്നിൽ കയറി…. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കയറിയപ്പോഴും കുഞ്ഞിയെ എന്റെയൊപ്പം ഇരുത്തി അവൾ….. കാറിൽ വെച്ച് മിററിലൂടെ നോക്കുമ്പോൾ അത്രയും നേരം എന്നെ നോക്കിയിരുന്ന ദേവു പെട്ടന്ന് നോട്ടം മറ്റും….. അതിനിടയിൽ പലപ്രവിശ്യം ഞാൻ കണ്ടു ആ ഉണ്ടക്കണ്ണുകൾ ഒരു കുസൃതി ചിരി…. ന്റെ ജെനിയുടെ പോലെ…..!

 

കാറിലെ മ്യൂസിക് പ്ലയെറിലൂടെ പ്രണയഗാനം കാറിലേക്ക് ഒഴുകിയിറങ്ങുമ്പോൾ പലപ്പോഴും എന്റെ കണ്മുന്നിൽ തെളിയുന്നത് ജെനിയുടെ മുഖമാണ് പക്ഷെ……. ഇതിടയിൽ ഞാൻ താലികെട്ടയ എന്റെ പെണ്ണിന്റെ മുഖമാണ് നിറഞ്ഞു നിന്നത്……

 

എല്ലാം മറക്കണം….. പക്ഷെ കഴിയുന്നില്ല….. ദേവൂന്റെ കരിയെഴുതിയ  മിഴികൾ കാണുമ്പോൾ ഓർമ്മവരുന്നത് ജെനിയുടെ മുഖം ആണ് ഒപ്പം വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന എന്റെ അമ്മയുടെയും അച്ഛന്റെയും ശരീരങ്ങളും…..

 

പെട്ടന്ന് ഒരു ഹോൺ അടികെട്ടാണ് ചിന്തയിലൂടെ പറന്നുപോയ എന്റെ മനസ്സ് എന്നിലേക്ക് തിരികെയെത്തിയത്….

 

എന്തോ ഞെഞ്ചിടിപ്പ് കൂടുന്ന പോലെ….. കണ്ണിൽ ഇരുട്ട് കയറി ഒന്നും കാണാൻ പറ്റുന്നില്ല….. പക്ഷെ ആ ഇരുട്ടിൽ ചിതയിൽ എരിഞ്ഞടങ്ങുന്ന എന്റെ  അമ്മയും അച്ഛനും….

 

പെട്ടന്ന് ഞാൻ ലെഫ്റ്റ്  ഇൻഡിക്കേറ്റർ ഇട്ട് കാർ സൈഡ് ചേർത്ത് നിർത്തി….. ഒപ്പം സീറ്റിലേക്ക് ചേർന്നിരുന്നുകൊണ്ട് ഒരു ദീർഹാശ്വാസം വിട്ടു….

 

എസിയുടെ തണുപ്പിലും ഞാൻ നന്നായി വെട്ടിവിയർക്കുന്നുണ്ടായിരുന്നു….

 

“”””എന്ത് പറ്റി ഹരിയേട്ടാ….??? “””””

 

എന്റെ ഫോണിൽ എന്തോ നോക്കികൊണ്ടിരിക്കുന്ന കുഞ്ഞി മുഖം ഉയർത്തി എന്നെ നോക്കി ചോദിച്ചു.

 

“””””ഒന്നുല്ല…. കുഞ്ഞി….!! “””””

 

ഞാൻ ചിരിയോടെ അവളോട് മറുപടി പറഞ്ഞു. അത് കേട്ടതും കുഞ്ഞി വീണ്ടും ഫോണിലേക്ക് ശ്രദ്ധയൂന്നി.

 

പക്ഷെ അപ്പോഴും  സ്നേഹം നിറഞ്ഞ രണ്ട് മിഴികൾ എന്നെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

 

 “”””എന്ത് പറ്റി ഏട്ടാ…..?? “”””

 

ദേവൂയെന്നെ നോക്കി പരിഭ്രമത്തോടെ ചോദിച്ചു.

 

അത് ചോദിക്കുമ്പോൾ അവളുടെ ഉണ്ടക്കണ്ണുകളിൽ ഒരു ഭീതി ഒളിച്ചിരുപ്പാണ്ടായിരുന്നു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.