നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””എന്താ വാവേ…. നീയെന്താ ഒന്നും മിണ്ടാത്തെ….?? “”””

 

എന്റെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ചേച്ചി ചോദിച്ചു.

 

“”””ഏയ്‌…. ഒന്നുല്ല ചേച്ചി…. ഞാൻ…. “”””

 

“”””ടാ…. ചെക്കാ… വെറുതെ സെന്റി ഇറക്കി സീൻ അലമ്പാക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ…. നിനക്കെന്റെന്നു കിട്ടും… “””

 

എന്റെ പതർച്ചയുള്ള വാക്കുകൾ കേട്ടതും ചേച്ചി ശാസനയോടെ എന്നോട് പറഞ്ഞു.

 

അൽപനേരം കൂടി ചേച്ചിയോട് സംസാരിച്ച ശേഷം…. ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്‌ത് ഗിയർ ഷിഫ്റ്റ്‌ ചെയ്‌തുകൊണ്ട് മെല്ലെ കാർ മുന്നോട്ട് എടുത്തു….

 

ഞാൻ എന്തിന് പുറത്തേക്ക് പോയെന്നറിയാതെ ദേവു ഉൾപ്പെടെ എല്ലാവരും റോഡിലേക്ക് ഉറ്റുനോക്കി സിറ്റ്ഔട്ടിൽ നിൽക്കുകയാണ്….

 

പെട്ടന്ന് മുറ്റത്തേക്ക് പുത്തൻ കാർ വന്നു നിന്നപ്പോൾ എല്ലാവരുടെയും മുഖത്തു ഒരു ആകാംഷ…..

 

കാർ ഓഫ്‌ ചെയ്തു ഡോർ തുറന്ന് പുറത്തിറങ്ങിയ എന്നെ കണ്ടതോടെ എല്ലാവരുടെയും മുഖത്ത് ആകാംഷ മാറി നേരിയ അമ്പരപ്പ് പടർന്നു….

 

കുഞ്ഞിയുടെ കണ്ണുകളിൽ കൗതുകം ആണ് ഞാൻ കണ്ടത്….

 

“”””ഇതേതാ മോനെ ഈ കാർ….?? “”””

 

കാറിന് അരികിൽ നിന്നും സിറ്റ് ഔട്ടിലേക്ക് കയറുന്ന എന്നോട് അച്ഛൻ ചോദിച്ചു.

 

“”””അച്ഛാ… ഇത് അപ്പുവേച്ചി വാങ്ങി തന്നതാ…. “”””

 

ഞാൻ സന്തോഷത്തോടെ പറഞ്ഞു…

 

എന്റെ നാവിൽ നിന്നും കേട്ടാ വാക്കുകൾ കേട്ടപ്പോൾ എല്ലാവരുടെയും മുഖം വിടർന്നു….. സന്തോഷം പൂത്തുലഞ്ഞു…

 

“”””പുതിയതാണോ മോനെ….?? “”””

 

അമ്മ സന്തോഷത്തോടെ ചോദിച്ചു.

 

“”””അതെയമ്മേ….!””””

 

ഞാൻ ഉത്സാഹത്തോടെ  പറഞ്ഞു.

 

പിന്നെ കുറച്ചു നേരം അതിനെ കുറിച്ചായി ചർച്ച…. അവസാനം അമ്മ പറഞ്ഞു ഷേത്രത്തിൽ കൊണ്ടുപോയി പൂജിക്കണം എന്നും അതിന് ശേഷം ബന്ധുക്കളുടെ വീട്ടിലേക്ക് പോകണമെന്നും…. ആ ഒരു തീരുമാനത്തോടെ എല്ലാവരും അകത്തേക്ക് പോയി.

 

എന്റെ ഭാര്യ…. ഇതൊക്കെ കണ്ടിട്ടും എന്നോട് ഒരക്ഷരം ചോദിച്ചുമില്ല പറഞ്ഞുമില്ല…..എന്നും അവളുടെ മിഴികളിൽ നിറഞ്ഞു നിൽക്കുന്ന ആ കുസൃതി അന്നേരവും അവളുടെ മിഴികളിൽ നിറസാന്നിധ്യമായിരുന്നു.

 

“”””ഏട്ടാ…. എന്നെ കൊണ്ടൊവോ കാറിൽ…. “”””

 

കൊതിയോടെ ആണ് കുഞ്ഞി അതെന്നോട് ചോദിച്ചത്.

 

“”””എന്റെ കുഞ്ഞിയെ അല്ലാതെ… വേറെയാരെയാ ഞാൻ കൊണ്ടൊവുന്നെ… “”””

 

അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

 

പെണ്ണിന് പതിനെട്ടുവയസ്സ് കഴിഞ്ഞെങ്കിലും അതിന്റെ ഒരു പക്വത… അവൾക്ക് വന്നിട്ടില്ല…..

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.