നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””രാവിലെ തന്നെ തള്ളാതെ…. കാര്യം പറ…. അപ്പുസേ…. “”””

 

ചേച്ചി പറഞ്ഞത് കളിയാക്കി പുച്ഛിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

“”””പോടാ…. തെണ്ടി…. നിന്നോട് ഞാൻ ഇനി കൂട്ടില്ലാ…. “”””

 

ചേച്ചി കള്ളപ്പരിഭവം നടിച്ചു…

 

“”””അയ്യോ…. എന്റെ ചേച്ചിയമ്മ അല്ലെ…. എന്റെ അപ്പൂസ് അല്ലെ….പിണങ്ങാതെ  കാര്യം പറ ചേച്ചി “”””

 

ഞാൻ കെഞ്ചിക്കൊണ്ട് ചോദിച്ചു.

 

“””ആദ്യം മോൻ റോട്ടിലോട്ട് ഇറങ്ങ്…. “”””

 

ഞാൻ ചേച്ചി പറഞ്ഞതിന് മറുപടി ഒന്നും പറയാതെ റോട്ടിലോട്ട് ഇറങ്ങി…

 

“”””അഹ്…. ഇറങ്ങി…. “”””

 

ഞാൻ ചേച്ചിയോട് പറഞ്ഞു….

 

“””മോൻ…. എവിടെക്കാ….??? “”””

 

പിന്നിൽ നിന്നും ചോദ്യം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി…

 

“””ഇപ്പൊ വരാം അച്ഛാ….ദേ…. ഇവിടം വരെ….!””””

 

പിന്നിൽ നിന്നും വിളിച്ചു ചോദിച്ച അച്ഛനോട് മറുപടിയും പറഞ്ഞു ഞാൻ മുന്നിലേക്ക് നടന്നു.

 

“”””കുട്ടു… നീ അവിടെ വല്ലതും കാണുന്നുണ്ടോ…. “”””

 

ചേച്ചി ആകാംഷയോടെ ചോദിച്ചു…

 

“””അഹ്…. രണ്ടാന…!!. നീ ഡോറ ബുജി കളിക്കാതെ… കാര്യം പറ ചേച്ചി….! “”””

 

രാവിലെ തന്നെ വട്ടുകളിപ്പിക്കുന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു.

 

“””എടാ… പൊട്ടാ അവിടെ വല്ല കാറും കാണുന്നുണ്ടോ….??? “”””

 

അവസാനം ഗതികെട്ട് ചേച്ചി ചോദിച്ചു.

 

“”””അഹ്…. ദേ ഇവിടെ ഒരു ബ്ലാക്ക്  ജീപ്പ് കോമ്പസ്..കിടപ്പുണ്ട് “”””

 

റോഡ് അരികിൽ നിർത്തിയിട്ടിരിക്കുന്ന കാറിനെ നോക്കികൊണ്ട് ഞാൻ പറഞ്ഞു.

 

“””അത് ആരുടെയാ….? “””

 

ഉള്ളിൽ തെളിഞ്ഞ സംശയം മറച്ചുവെക്കാതെ ഞാൻ ചേച്ചിയോട്  ചോദിച്ചു.

 

“”””മോൻ ആദ്യം അതിന്റെ അകത്ത് കെറ്…. എന്നിട്ട് ബാക്കിയാക്കെ പറയാം… “”””

 

ചേച്ചി ഗൗരവത്തോടെ പറഞ്ഞു.

 

ഞാൻ വേഗം കാറിന്റെ അരികിൽ ചെന്ന് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

 

“””അഹ് കയറി….ഇനി പറ….ചേച്ചി… ഇതാരുടെയാ…. “””

 

“”””അത് എന്റെ വാവക്കും അവന്റെ പെണ്ണിനും ചേച്ചിയുടെ വക വിവാഹാസമ്മാനം ആണ്…. “”””

 

ചേച്ചിയൊരു കുസൃതി ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ചെറിയ തോതിൽ വലുതായൊന്ന് ഞെട്ടി….

 

“”””ചേച്ചി കാര്യമായിട്ടാണോ….??? “”””

 

ഇനി ആ സാധനം പറ്റിക്കുന്നതാണെങ്കിലോ…. പറയാൻ പറ്റൂലെ….

 

“”””അതെ… കുട്ടു…. ഇത് എന്റെ മോന് ചേച്ചിയുടെ വക……””””

 

ചേച്ചി കാര്യമായി പറഞ്ഞു.

 

എപ്പോഴും സ്നേഹം കൊണ്ട് ചേച്ചിയെന്നെ തോൽപ്പിച്ചിട്ടുള്ളു…..മക്കൾക്ക് ഇഷ്ടമുള്ള സാധങ്ങൾ എടുത്തു ഒളിപ്പിച്ചു വെച്ചു പിന്നീട് അവർ പ്രതീക്ഷിക്കാത്ത സമയത്ത് അവർക്കത് കൊടുത്തു സന്തോഷം കണ്ടെത്തുന്ന സൈക്കോ അമ്മമാരിൽ പെട്ട ഒരു സാധനം ആണ് എന്റെ ചേച്ചിയും…..

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.