നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””അലവലാതി…..'”””

 

അവൻ കോൾ കട്ട്‌ ചെയ്ത ദേഷ്യത്തിൽ ഞാൻ പറഞ്ഞു…

 

അതിന് ഇടയിൽ എന്റെ സംസാരം കേട്ടകൊണ്ട് പിന്നിൽ നിന്നും ഒരു ചെറുചിരി ഉയർന്നു….

 

ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ പെട്ടന്ന് അവളുടെ സാധാരണ മുഖഭാവം വീണ്ടിടുത്തു….

 

അന്നേരം ആണ് ഞാൻ പെണ്ണിന്റെ അഴക് വീണ്ടും ശ്രദ്ധിച്ചത്…

 

ഉണ്ടക്കണ്ണിൽ കരിയെഴുതി….. നെറ്റിയിൽ ചന്ദനം ചാർത്തി… തോർത്തിൽ കെട്ടിവെച്ച കേശഭാരം അഴിച്ചിട്ടു അത് അവളുടെ നിതംബം മറക്കുന്നുണ്ട്…. പനിനീർ പുഷ്പം പോലെ ചുവന്ന അവളുടെ അധരത്തിലെ തേൻ നുകരാൻ ഏതൊരു വണ്ടും കൊതിക്കും…. നിറുകയിൽ സിന്ദൂരം കൂടി ചാർത്തിയപ്പോൾ അവളുടെ പൂർണ്ണേന്തു മുഖത്തിന്റെ സൗന്ദര്യം ഒന്നുകൂടി വർധിച്ചു….

 

കഴുത്തിൽ ഞാൻ കെട്ടിയ താലി മാത്രം…. അത്  അവളുടെ ഹൃദയത്താളവും ആസ്വദിച്ചു മാറോട് ചേർന്ന് കിടക്കുകയാണ്….

 

ഇടതുർന്ന കാർകൂന്തൽ ഒരിക്കൽ കൂടി വിടർത്തിയിട്ട ശേഷം അവൾ കുളിച്ചു മാറിയതും ഞാൻ ഇന്നലെ മാറിയ ഡ്രെസ്സും എടുത്തുക്കൊണ്ട് കാലിലെ കൊലുസ്സിൽ നിന്നും അനുഗമിക്കുന്ന മണി നാദാത്തിന്റെ അകമ്പടിയോടെ അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട്  മുറിവിട്ട് പുറത്തേക്ക് പോയി….

 

അവളുടെ നിറസൗന്ദര്യത്തിൽ ലയിച്ചുപോയ ഞാൻ സ്വബോധം വീണ്ടെടുക്കുന്നത് കൈയിൽ ഇരുന്ന ഫോൺ ഉച്ചത്തിൽ ശബ്ദിച്ചപ്പോൾ ആണ്….

 

സ്‌ക്രീനിൽ അപ്പുവേച്ചി കോളിങ് കൂടാതെ ചേച്ചിയുടെ ചിരിക്കുന്ന മുഖം…..

 

“”””അഹ് ചേച്ചി പറ….. “”””

 

കോൾ അറ്റൻഡ് ചെയ്‌തുകൊണ്ട് ഞാൻ പറഞ്ഞു.

 

“””എന്റെ കുട്ടു എഴുന്നേറ്റോ…? “”””

 

“”””അഹ്… “””

 

“”””എന്നാ പൊന്നുമോൻ ഒന്ന് വീടിന്  പുറത്തേക്ക് ഇറങ്ങിയേ… “”””

 

“”””എന്തിനാ….??? “”””

 

“”””ചോദ്യവും പറച്ചിലും പിന്നെ….. ആദ്യം ചേച്ചി പറഞ്ഞത് അനുസരിക്ക് വാവേ…. “”””

 

“”””അഹ് നിൽക്ക്…. “”””

 

അതും പറഞ്ഞു കൊണ്ട് ചേച്ചി പറഞ്ഞത് പോലെ  ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങി.

 

“”””അഹ്…. ഇറങ്ങി….!!!””””

 

ഞാൻ സിറ്റ് ഔട്ടിൽ എത്തിയതും പറഞ്ഞു.

 

“”””സിറ്റ് ഔട്ടിൽ നിൽക്കാതെ…. റോട്ടിലേക്ക് പോടാ…. “”””

 

ചേച്ചി പല്ലിറുമ്മി 

 

“””അല്ല… ഞാൻ സിറ്റ് ഔട്ടിൽ ആണ് നിക്കുന്നത് എന്ന് ചേച്ചിക്ക് എങ്ങിനെ മനസിലായി….??””””

 

ഞാൻ സംശയത്തോടെ ചോദിച്ചു.

 

“”””നീ എന്റെ കുട്ടു അല്ലെ….. നീയെന്തൊക്കെ ചെയ്യും എന്ന് എനിക്ക് എവിടെയിരുന്നാലും അറിയാമ്പറ്റും…. “”””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.