നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അവൾ മരുന്ന് കഴിച്ച ശേഷം ഗ്ലാസ്‌ എനിക്ക് തിരികെ നൽകി…

 

അവളെ ബെഡിൽ കിടത്തിയ ശേഷം പുതപ്പ് കൊണ്ട് കഴുത്തുവരെ  അവളെ പുതപ്പിച്ചു.

 

ശേഷം ടേബിളിന് മുകളിൽ ഇരുന്ന ടൈഗർ ബാം കുറച്ചിടുത്തു അവളുടെ നെറ്റി തടത്തിൽ പുരട്ടിയ ശേഷം മെല്ലെ മെസ്സാജ് ചെയ്ത് കൊടുത്തു….

 

ക്ഷീണം കൊണ്ടാണ് തോന്നുന്നു…. ദേവൂ പെട്ടന്ന് തന്നെ ഉറങ്ങി….

 

ഞാൻ വീണ്ടും ചെയറിൽ ചെന്നിരുന്നു ബുക്ക്‌ എടുത്ത് വായന തുടർന്നു….

ഇടക്കെപ്പോഴോ കൺപോളകൾക്ക് കനം വർദ്ധിക്കുന്നതായി അനുഭവപ്പെട്ടെങ്കിലും വായന നിർത്തിയില്ല….. വായനക്കൊപ്പം അറിയാതെ തന്നെ ഞാൻ ഉറക്കത്തിൽ അഭയം പ്രാപിച്ചു….

 

*******************

 

പിറ്റേന്ന് ഫോണിന്റെ റിങ് കേട്ടാണ് ഞാൻ ഉണർന്നത്….

 

മേശയിൽ തലവെച്ചായിരുന്നു ഇന്നലെ ഞാൻ ഉറങ്ങിയത് എന്ന് എഴുന്നേറ്റപ്പോൾ ആണ് എനിക്ക് മനസിലായത്….

 

ഫോൺ എടുത്തു നോക്കിയപ്പോൾ കോൾ ഒന്നും അല്ല….6 മണിയുടെ  അലാറം അടിച്ചതാണ്….

 

പെട്ടന്ന് ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അവിടേക്ക് നോക്കി.

 

രാവിലെ തന്നെ കുളിച്ചു ശുദ്ധിയായി വരുകയാണ് എന്റെ കെട്ടിയോൾ…. ഇളം പച്ച ടോപ്പും ചുവന്ന സ്കിൻ ഫിറ്റ്‌ പാന്റും ആണ് പെണ്ണിന്റെ വേഷം… നനഞ്ഞ മുടി തോർത്തിൽ ചുറ്റികെട്ടി വെച്ചിട്ടുണ്ട്…. മുഖത്തും കഴുത്തിലും എല്ലാം വെള്ളത്തുള്ളികൾ പറ്റിയിരുപ്പുണ്ട്….

 

അവളുടെ ഉണ്ടക്കണ്ണുകൾ കൊണ്ടുള്ള നോട്ടം ആണ്  അവളുടെ സൗന്ദര്യത്തിൽ ലയിച്ചുപോയ എന്റെ മനസ്സിനെ തിരികെ കൊണ്ടുവന്നത്.

 

“”””അമ്മ പറഞ്ഞു…. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെ വീട്ടിൽ പോണമെന്നു…. “”””

 

അവൾ എന്നെ നോക്കി മിഴികളിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ  പറഞ്ഞു.

 

അവൾ ഉദേശിച്ചത്‌ ഇങ്ങനെ വായിനോക്കി നിൽക്കാതെ പോയി കുളിച്ചു ഫ്രഷ് ആയി വരാൻ ആണ്….

 

അന്നേരം ആണ് ഒരു സംഭവം എന്റെ മണ്ടയിൽ കത്തിയത്….. പുറത്ത് പോകണമെങ്കിൽ വണ്ടി വേണ്ടേ…..

 

നേരെ ഫോൺ എടുത്തു അച്ചുവിനെ വിളിച്ചു….

 

“”””എന്താടാ നാറി… ഈ വെളുപ്പങ്കാലത്ത്….??? “”””

 

അവസാന റിങ്ങിൽ കോൾ അറ്റൻഡ് ചെയ്‌തുകൊണ്ടവൻ ചോദിച്ചു.

 

“”””എടാ…. എനിക്ക് ഒരു വണ്ടി വേണമായിരുന്നു….!””””

 

ഇങ്ങോട്ട് വിളിച്ച തെറിക്ക് മറുതെറി വിളിക്കാതെ സൗമ്യമായി  രീതിയിൽ ഞാൻ എന്റെ ആവിശ്യം പറഞ്ഞു.

 

“””””നിന്നോട്…. അപ്പുവേച്ചി വിളിക്കാം പറഞ്ഞു….. “”””

 

അതും പറഞ്ഞു ആ നാറി കോൾ കട്ട്‌ ചെയ്‌തു….

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.