നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അവൾ അപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്….

 

“””””എന്താ കിടക്കുന്നില്ലേ….? “”””

 

അവളുടെ നിൽപ് കണ്ട് ഞാൻ ചോദിച്ചു.

 

“”””ങ്ങും…. “”””

 

അതിനും ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

 

ഏത് നേരവും മൂളാൻ ഇവളെന്താ വല്ല മൂങ്ങയോ മറ്റോ ആണോ…

 

കൈയിൽ ഇരുന്ന പാൽ ടേബിളിന്റെ മുകളിൽ വെച്ച ശേഷം അവൾ ബെഡിലേക്ക് വലിഞ്ഞു കയറി ചുവരിന് അഭിമുഖമായി കിടന്ന്….

 

ഞാൻ ടേബിൾ ലാമ്പ് ഓൺ ചെയ്‌തുകൊണ്ട്… റൂമിലെ മെയിൻ  ലൈറ്റ് ഓഫ്‌ ചെയ്‌തു  ശേഷം ടേബിളിന്റെ മുകളിൽ നിന്നും ഒരു ബുക്കും എടുത്ത് ചെയറിലേക്ക് ഇരുന്നു….

 

നല്ല ക്ഷീണം ഉണ്ടെങ്കിലും എന്തോ ഉറക്കം വന്നില്ല…. മനസ്സ് ഒട്ടും ശാന്തമല്ലാത്ത പോലെ…..

 

അതിനിടയിൽ ഞാൻ എന്ത് ചെയുകാണെന്ന് ദേവിക തലചരിച്ച് നോക്കുന്നും ഉണ്ടായി.

 

ഞാൻ അതെല്ലാം ചെറുചിരിയോടെ നോക്കികണ്ടുകൊണ്ട് മെല്ലെ ബുക്കിലേക്ക് ശ്രദ്ധ ശ്രദ്ധയൂന്തി

 

അത്രയും നേരം കിടന്നിരുന്ന ദേവൂ എഴുനേൽക്കുന്നത് കണ്ടാണ് ഞാൻ ബുക്കിൽ നിന്നും ശ്രദ്ധ മാറ്റി നോക്കിയത്….

 

അവൾ എഴുന്നേറ്റ് പെട്ടന്ന് ബാത്‌റൂമിലേക്ക് ഓടി…. കാര്യമെന്തെന്ന് മനസിലാവാതെ ഞാൻ ആ ചെയറിൽ തന്നെ ഇരുന്നു.

 

ബാത്‌റൂമിൽ നിന്നും ചർദ്ദിക്കുന്ന ശബ്ദം കേട്ടത്തോടെ ഞാൻ ചെയറിൽ നിന്നും എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു….

 

വാതൽ തുറന്നിട്ടിരിക്കുകയാണ്…. അതുകൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറി…

 

ഉള്ളിൽ കയറി നോക്കുമ്പോൾ വാഷ്ബേസിനിലേക്ക് മുഖം കുനിച്ചു ചർദ്ദിക്കുന്ന ദേവുവിനെ ആണ് ഞാൻ കണ്ടത്.

 

ഞാൻ വേഗം അവളുടെ അരികിലേക്ക് ചെന്നു…. അവളുടെ പുറം നന്നായി തടവി…. എന്റെ കരസ്പർശം അവൾ അരിഞ്ഞതും ദേവൂ എന്നെ മുഖം ഉയർത്തി നോക്കി….

 

അവളുടെ കരഞ്ഞു കലങ്ങിയ മിഴികൾ കണ്ടതും ഞെഞ്ചിൽ എവിടെയോ ഒരു പിടച്ചിൽ….

 

ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു അവളുടെ പുറം തടവി കൊടുത്തു…. എല്ലാം കഴിഞ്ഞു അവൾ മുഖം കഴുകി എനിക്ക് അഭിമുഖമായി നേരെ നിന്നു….

 

അവളുടെ ഉണ്ടക്കണ്ണുകളിൽ ചുവപ്പിന്റെ ചായം കളർന്നിരുന്നു…. ഒപ്പം എന്നും കുസൃതി മാത്രം നിറഞ്ഞു നിൽക്കുന്ന ആ മിഴികൾ നിറഞ്ഞു തുളുമ്പാൻ നിൽക്കുന്നു.

 

ഞാൻ അവളുടെ മിഴികൾ തുടച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ച് വീണ്ടും മുറിയിലേക്ക് നടന്നു.

 

അവളെ കട്ടിലിൽ പിടിച്ചിരുതിയ ശേഷം എന്റെ വാല്ലെറ്റിൽ നിന്നും ഛർദിയുടെ ടാബിലെറ്റ്സ് അവൾക്ക് നൽകി ഒപ്പം ടേബിളിന് മുകളിൽ ഇരുന്ന ജഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു നൽകി….

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.