നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””ഹരി മോനെ വാ…. ഭക്ഷണം കഴിക്കാം… “”””

 

ദേവികയുടെ അമ്മ ഭാനുമതി എന്നെ വന്നു വിളിച്ചു..

 

“””വാ… കുഞ്ഞി… നമ്മുക്ക് ഒരുമിച്ചിരിക്കാം.. “”””

 

ഞാൻ ഗോപികയെ കൂടി വിളിച്ചു… ഒപ്പം രാമചനെയും…

 

കൈ കഴുകി… ഞങ്ങൾ മൂന്ന് പേരും ഡെയിനിങ് ടേബിളിന് ചുറ്റുമായി ഇരുന്നു… കുഞ്ഞി എന്റെ അരികിലും അച്ഛൻ എന്റെ ഓപ്പോസിറ്റും…

 

ഞാൻ ഒഴികെ ബാക്കിയുള്ളവർ സാധാ വീട്ടിൽ ഇടുന്ന വസ്ത്രത്തിലേക്ക് മാറിയിരുന്നു…. കുഞ്ഞി ഒരു പാവാടയും ഷർട്ടും.. രാമച്ഛൻ മുണ്ടും ബനിയനും…. ഭാനുമ്മ സാധാ സാരീ… ഇനി എന്റെ ഭാര്യ ഒരു ചുരുദാർ ടോപ്പും ലോങ്ങ്‌ പാവാടയും .

 

ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ദേവികയെ കാണാതെ ആയപ്പോൾ ഞാൻ എന്റെ മിഴികൾ കൊണ്ട് അവളെ ഒന്ന് തിരഞ്ഞു….

 

“”””അവൾക്ക് നല്ല തലവേദന അതുകൊണ്ട് ഭക്ഷണം വേണ്ടാന്ന് പറഞ്ഞു…. “”””

 

എന്റെ തിരച്ചിൽ കണ്ടിട്ടെന്നോണം അമ്മ എന്നെ നോക്കി പറഞ്ഞു… ഞാൻ അതിന് മറുപയിയായി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

 

ഭക്ഷണശേഷം അമ്മ കാണിച്ചു തന്ന മുറിയിലേക്ക് ഞാൻ കയറി….. അതിന് മുന്നേ കുഞ്ഞിയോട് ഗുഡ് നൈറ്റ്‌ പറയാനും മറന്നില്ല….

 

റൂമിൽ ദേവിക ഉണ്ടാവും എന്ന് വിചാരിച്ച എനിക്ക് തെറ്റി…. അവിടെയൊരു പട്ടികുഞ്ഞും ഇല്ലായിരുന്നു….

 

ഈ വീട്ടിലെ ആകെ അറ്റാച്ചിട് ബാത്രൂം ഉള്ളത് ഈ മുറിയിൽ മാത്രം ആയിരുന്നു അതുകൊണ്ടാവും അവർ ഞങ്ങൾക്ക് ഈ മുറി തന്നെ നൽകിയത്…

 

ഞാൻ പിന്നെ ഒന്നും നോക്കിയില്ല…. നന്നായി വിയർത്തിട്ടുണ്ട് ഇട്ടിരുന്ന ഡ്രസ്സ്‌ മാറിയിട്ടുകൊണ്ട് ഒരു തോർത്തും എടുത്തു ബാത്‌റൂമിൽ കയറി….

 

കുളി കഴിഞ്ഞു ഇറങ്ങുമ്പോഴും റൂമിൽ ആരും തന്നെ ഉണ്ടായില്ല….

 

അപ്പുവേച്ചി എനിക്ക് തന്നുവിട്ട  ബാഗിൽ നിന്നും ഒരു കാവിമുണ്ടും കറുപ്പ് ഫുൾ സ്ലീവ് ഷർട്ടും അണിഞ്ഞു തിരിയുമ്പോൾ ആണ് വാതൽ തുറക്കുന്ന ശബ്ദം കേട്ടത്….

 

വേറെ ആരും അല്ല…. എന്റെ ഭാര്യ തന്നെയാണ്….

 

അല്പം പരിഭ്രമത്തോടെ ആണ് അവൾ അകത്തേക്ക് കയറിയത്….

കൈയിൽ പാൽ ഗ്ലാസ്‌ ഉണ്ട്……

 

“”””നല്ല തലവേദനയാണെന്ന് അമ്മ പറഞ്ഞു….. “”””

 

അവൾ അകത്തേക്ക് കയറിയതും ഞാൻ ഒരു മടിയും കൂടാതെ ചോദിച്ചു.

 

“””””ങ്ങും….. “”””

 

നേർത്ത മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.

 

“”””എന്നാ… താൻ കിടന്നോ…. “”””

 

ഞാൻ അതും പറഞ്ഞു അവളെ ഡോറിന് അരികിൽ നിന്നും മാറ്റിയാശേഷം ഡോർ ലോക്ക് ചെയ്‌തു….

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.