നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

വൈകുനേരത്തെ റിസപ്ഷൻ കഴിഞ്ഞ് എന്നെയും ദേവികയേയും അവളുടെ വീട്ടുകാർ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി…. ആദ്യ മൂന്ന് നാളുകൾ വധുവിന്റെ വീട്ടിൽ ആകണം എന്ന് ആചാരം ഉണ്ടത്രേ.

 

>>>>>><<<<<<

 

കാറിൽ നിന്നും ഇറങ്ങി അവരുടെ വീട് കണ്ടപ്പോൾ തന്നെ അവരുടെ ഏകദേശ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു…

 

ഓട് ഇട്ട ഒരു കുഞ്ഞുവീട്… രണ്ട് റൂം ഉണ്ടാവും… മുറ്റം  പൂത്തോട്ടം കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്…

 

“”””അകത്തേക്ക് വാ മോനെ… “”””

 

ദേവികയുടെ അച്ഛൻ രാമചന്ദ്രൻ എന്നെ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു…. വേറെ ഏതോ കാരണവന്മാർ കൂടെ  ഉണ്ട് അദ്ദേഹത്തിന്റെ ഒപ്പം… ഞാൻ രാമചന്റെ ഒപ്പം അകത്തേക്ക് കയറി…

 

പറഞ്ഞത് പോലെ ഒരു കുഞ്ഞുവീട്…. അദ്ദേഹം എന്നെ പിടിച്ചു അവിടെ ഉള്ള ഒരു സോഫയിൽ ഇരുത്തി. 

 

ഗോപിക എന്നെ ചുറ്റിപറ്റി നിൽപ്പുണ്ട്… ഞാൻ ഇതുവരെ അവളോട് നേരെ ചൊവ്വേ സംസാരിച്ചിട്ട് കൂടി ഇല്ല…. അതിന്റെ ഒരു സ്റ്റാർട്ടിങ് ട്രൗബിൾ ഉണ്ട്…. എന്റെ ഭാര്യയുടെ അനിയത്തി എന്ന് പറഞ്ഞാൽ എന്റെയും അനിയത്തി അല്ലെ…

 

“”””മോളെന്താ ഒന്നും മിണ്ടാതെ…??? “”””

 

 കാർന്നോന്മാരുടെ  സംസാരം കേട്ട്  ബോർ അടിച്ചപ്പോൾ അരികിൽ നിന്ന ഗോപികയുടെ കൈയിൽ പിടിച്ചു എന്റെ അരികിൽ ഇരുത്തികൊണ്ട് ഞാൻ ചോദിച്ചു…

 

“”””ങ്ങുഹും…. “”””

 

അവൾ ചിരിയോടെ ഒന്നുമില്ല എന്നർത്ഥത്തിൽ എന്നെ നോക്കി  ചുമൽ കൂച്ചി കാണിച്ചു.

 

“”””മോളിപ്പോൾ പ്ലസ് ടൂ അല്ലെ….??? “”””

 

ഞാൻ വീണ്ടും അവളോട് കൂട്ട് കൂടാൻ വേണ്ടി ചോദിച്ചു.

 

“”””അതെ…””””

 

അവൾ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.

 

പെണ്ണ് നാണംകുണുങ്ങി ആണെന്ന് തോന്നുന്നു.

 

“”””മോൾക്ക് ഏട്ടനെ ഇഷ്ടായില്ലേ…. അതാണോ… എന്നോട് മിണ്ടാതെ….?? “”””

 

ഞാൻ ഗോപികയെ നോക്കി മെല്ലെ ചോദിച്ചു.

 

“”””അങ്ങനെ അല്ല…. എനിക്ക്.. ഞാൻ… മിണ്ടിയ ഏട്ടന് ഇഷപ്പെടോ എന്ന് പേടിച്ച ഞാൻ മിണ്ടാതെ ഇരുന്നേ… “””

 

അവൾ എന്നെ നോക്കി നിഷ്കളങ്കമായി എന്നെ നോക്കി പറഞ്ഞു.

 

“”””എന്നോട് മിണ്ടാതെ  ഇരിക്കുന്നതാ എനിക്ക് ഇഷ്ടമല്ലാത്തെ… “””

 

ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

 

അതും പറഞ്ഞു മെല്ലെ കണ്ണോടിച്ചപ്പോൾ കണ്ടു ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്ന രണ്ട് ഉണ്ട കണ്ണുകളെ…. ഞാൻ നോക്കുന്നു എന്ന്  കണ്ടപ്പോൾ അവൾ ശ്രദ്ധ മാറ്റി…. പിന്നെ ഞാനും ഗോപികയും കൂടി കുറെ നേരം ഓരോന്ന് പറഞ്ഞിരുന്നു…. അതിനിടയിൽ കൂടി ഓരോരുത്തർ യാത്ര പറഞ്ഞു ഇറങ്ങുകയും ചെയ്തു… അവസാനം ആ വീട്ടിൽ ഉള്ളവർ ഒഴികെ എല്ലാവരും പോയി കഴിഞ്ഞിരുന്നു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.