നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””വേണ്ടടാ…. ചേച്ചി… ബാ… ഒന്ന് പുറത്ത് പോയിട്ടും വരാം.. “”””

 

ചേച്ചിയെ നോക്കി ഞാൻ പറഞ്ഞു… പെട്ടന്ന് അവരുടെ കൂട്ടത്തിൽ നിന്നും ചേച്ചി എഴുനേറ്റ് എന്റെ അരികിലേക്ക് വന്നു.

 

>>>>>><<<<<

 

“”””നമ്മൾ എവിടേക്കാ…. കുട്ടു…. പോകുന്നെ….??? “”””

 

കാറിൽ ഇരിക്കുമ്പോൾ ചേച്ചി എന്നെ നോക്കി ചോദിച്ചു.

 

“”””അത്….കുറച്ചു പർച്ചേസ് ഉണ്ട്…. “”””

 

ഞാൻ ചേച്ചിയെ നോക്കാതെ മറുപടി പറഞ്ഞു.

 

“”””ആർക്ക് വേണ്ടി… “”””

 

ചേച്ചി സംശയത്തോടെ ചോദിച്ചു.

 

“”””ആ കുട്ടിക്ക്… പുടവയും… താലിയും ഒക്കെ വാങ്ങണ്ടേ….??? “”””

 

ഞാൻ ചേച്ചിയോട് കാര്യമായി തന്നെ പറഞ്ഞു.

 

“”””അതൊക്കെ മേടിച്ചു… കുട്ടു… “””””

 

“”””കെട്ടാൻപോകുന്ന പെണ്ണിന് താലിയും പുടവയും വാങ്ങിച്ചു കൊണ്ടുക്കാൻ പറ്റാത്ത ഞാനെന്തിനാ കല്യാണം കഴിക്കുന്നേ….??? “””””

 

“”””പിന്നെ എന്റേയീ അമ്മക്ക് എന്തെങ്കിലും മേടിച്ചു തരേണ്ട… “”””

 

ചേച്ചിയുടെ കൈയിൽ മുറിക്കി പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു.

 

“”””എല്ലാം എന്റെ കുട്ടു പറയും പോലെ…. “”””

 

ചേച്ചി നിറക്കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു.

 

അവിടെന്ന് നേരെ ജ്വല്ലറിയിലേക്ക് വിട്ടു…

 താലിയും മാലയും വാങ്ങി…. അത്യാവശ്യം ആഭരണങ്ങളും….ചേച്ചിക്കും വാങ്ങാൻ മറന്നില്ല….

 

പിന്നീട് ഷോപ്പിംഗ് മാളിൽ പോയി ദേവികക്കായി സാരിയും മറ്റും വാങ്ങി ഗൗരിക്കും ചേച്ചിക്കും ബാക്കിയുള്ളവർക്കും ഓരോ ജോഡി ഡ്രെസ്സും വാങ്ങി ഞാനും ചേച്ചിയും തിരികെ മടങ്ങി.

 

>>>>>>>>>>>>><<<<<<<<<<<

 

“”””കുട്ടു നീയൊരുങ്ങി കഴിഞ്ഞില്ലേ ഇത് വരെ…. “”””

 

മൂഹൂർത്തോട് അടുത്തിട്ടും എന്റെ അനക്കം ഒന്നും കാണാത്തത് കൊണ്ട് ചേച്ചി എന്റെ റൂമിലേക്ക് കയറി വന്നുകൊണ്ട് ചോദിച്ചു.

 

ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം അതിന് ശേഷം ഫങ്ക്ഷന്  തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിൽ.

 

“””””കുട്ടു….. “”””

 

“”””ചേച്ചി ഞാൻ ഇവിടെ ഉണ്ട്… “””

 

ചേച്ചിയുടെ വിളികേട്ട് ബാൽക്കണിയിൽ നിന്നും ഞാൻ വിളിച്ചു പറഞ്ഞു.

 

“”””ആഹാ…. റെഡിയായിട്ടു ഇവിടെ വന്നു നിക്കെണോ…?? “””

 

ചേച്ചി ചിരിയോടെ ചോദിച്ചു…

 

ചേച്ചി പീകോക്ക് ബ്ലൂ  സാരിയും ബ്ലൗസും ആണ് വേഷം…കുടുംബത്തിലെ  എല്ലാ സ്ത്രീ ജനങ്ങളും  ഒരേ നിറത്തിൽ ഉള്ള സാരിയും ബ്ലൗസും ആണ് വിവാഹത്തിന് ഇടാൻ തിരഞ്ഞിടുത്തിരിക്കുന്നത്.പുരുഷന്മാർ എല്ലാവരും പീകോക്ക് ബ്ലൂ കുർത്തയും കാസവ് മുണ്ടും…

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.