നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.ദേവിയെ….നിൽപ്പ് കണ്ടിട്ട് പെണ്ണ് വിശ്വസിച്ചമട്ടുണ്ട്…

 

“”””ഇച്ചായ… ഇനിയത് ആവർത്തിച്ചാൽ സത്യായിട്ടും ഞാപിന്നെ മിണ്ടൂലട്ടോ…””””

 

ജെനി എന്നെ നോക്കി ചിണുങ്ങി.

 

“”””എന്റെ പൊന്നൂസാണെ സത്യം… ഇനിയുണ്ടാവില്ല….!!… പോരേ…???””””

 

ഞാൻ ജെനിയുടെ കൈപിടിച്ച് പറഞ്ഞതും പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞു…. അവളുടെ പാൽപ്പല്ലുകൾ കാണിച്ചു എന്നെ നോക്കി ചിരിച്ചു.

 

“”””യ്യോ…. ഞാൻ പോട്ടെ…ക്ലാസ്സിൽ കയറേണ്ട….!!”””

 

പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ എന്നെ വിട്ട് വേഗത്തിൽ നടക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ അരയിലൂടെ കൈചുറ്റി എന്നോട് ചേർത്ത് നിർത്തി. ഒരു ഞെട്ടലോടെ ആണ് ജെനി എന്നിലേക്ക് ചേർന്നത്.

 

“””””ശോ…. ഇച്ചായ… വിട്… ദേ എല്ലാരും നോക്കുന്നു… “”””

 

അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കിയ ശേഷം എന്നെ നോക്കി പറഞ്ഞു. അന്നേരം ആ മിഴികളിൽ നാണവും പേടിയും ഒരേ സമയം ഉരുണ്ടുകയറി.

 

ഞാൻ അവളുടെ സംസാരവും ഭാവമാറ്റവും ഒരു ചിരിയോടെ നോക്കി നിന്നു.

 

“”””വിട്….ച്ചായാ…. ശോ..!!!”””

 

അരയിൽ എന്റെ പിടിത്തം മുറുകിയതും പെണ്ണിന്റെ ചിണുക്കം കൂടി.. വിക്കി വിക്കി പതർച്ചയോടെ ആണ് ഓരോ വാക്കും പറയുന്നത്.

 

അവളുടെ സാമീപ്യത്തിൽ ഞങ്ങൾ ചേർന്ന് നിൽക്കുന്നത് കോളേജിൽ ആണെന്ന് ഞങ്ങൾക്ക് ചുറ്റും ഒരുപാട് ആളുകൾ ഉണ്ടെന്നും എല്ലാം ഞാൻ മറന്നു പോയി. ഏതാണ്ട് അവളുടെ അവസ്ഥയും അതുപോലെയാണ്.

 

“””””ഇച്ചായ… “”””

 

കുറുകികൊണ്ടുള്ള അവളുടെ വിളിയാണ് എന്നെ സ്വബോധത്തിലേക്ക് എത്തിച്ചത്.

 

അവളുടെ കവിൾത്തടം മുഖകുരുവിന്റെ ചുവപ്പ് കൂടാതെ നാണം കൊണ്ട്കൂടി വീണ്ടും ചുവന്നു.

 

ഞാൻ ചുറ്റും നോക്കിയപ്പോൾ കാണുന്നത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സഹപാഠികളെ ആണ്.

 

ഞാൻ പെട്ടന്ന് അവളുടെ അരക്കെട്ടിൽ നിന്നും കൈ അഴിച്ചു… ഒപ്പം അവളിൽ നിന്നും വിട്ടുമാറുകയും ചെയ്തു. പക്ഷെ ഞൊടിയിടയിൽ പെണ്ണ് എന്റെ കൈതണ്ടയിൽ അവളുടെ കൈചുറ്റി എന്നോട് ചേർന്നു നിന്നു.

 

“”””പൊന്നുസേ… അമ്മ നിന്നെ അനേഷിച്ചിരുന്നു.!!! “”””

 

ഞാൻ അവളെയും ചേർത്ത് പിടിച്ചു നടന്നുകൊണ്ട് പറഞ്ഞു.

 

“”””ഉം…. ഞാൻ അമ്മയെ വിളിച്ചായിരുന്നു… അപ്പൊസമയം കിട്ടുമ്പോവീട്ടിലോട്ട് ചെല്ലാമ്പറഞ്ഞു…!!!

 

അവൾ എന്നെ കൈയിൽ മുറുക്കി പിടിച്ചുകൊണ്ടു പറഞ്ഞു.

 

“”””എന്നാ ബാ… പൂവാം..!!”””

 

ഞാൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.