നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””ന്താടി ചേച്ചി…. എന്നെ ആദ്യമായി കാണുന്ന പോലെ ഒരു നോട്ടം നോക്കുന്നെ….???..””””

 

ഞാൻ ചേച്ചിയെ നോക്കി സംശയത്തോടെ ചോദിച്ചു.

 

“””ഏയ്‌…. ഞാനെന്റെ കുട്ടിവിന്റെ ഫങ്ങി നോക്കി നിന്ന് പോയതാ… “”””

 

ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് ചേച്ചി എന്നെ നോക്കി പറഞ്ഞു.

 

“”””നീ പോടീ….ചേച്ചി…!!! “””

 

“””ബാ…. ചേച്ചി തോർത്തി തരാം… “”””

 

അതും പറഞ്ഞു ചേച്ചി തോളിൽ നിന്നും തോർത്തിടുത്തു എന്റെ തലതോർത്താൻ തുടങ്ങി…

 

“”””ചേച്ചി… “”””

 

തല തോർത്തികഴിഞ്ഞു പോവാൻ തുണിഞ്ഞ ചേച്ചിയുടെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് ഞാൻ വിളിച്ചു..

 

“”””എന്താ കുട്ടു… “”””

 

“”””അത്…. എനിക്ക്…. “”””

 

“”””പറ വാവേ….മോനെന്തിനാ ചേച്ചിയോട് കാര്യം പറയാൻ ഒരു മുഖവര.. “”””

 

എന്റെ ഒപ്പം ബെഡിലേക്ക് ഇരുന്നു എന്റെ തോളിൽ പിടിച്ചുകൊണ്ടു ചേച്ചി പറഞ്ഞു.

 

“”””ചേച്ചി എനിക്ക്… ആ കുട്ടിയോട് ഒന്ന് സംസാരിക്കണം… “”””

 

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.

 

“”””ദേവുവിന്നോടാണോ….??? “”””

 

“”””അതെ… “”””

 

 ചേച്ചിയുടെ ചോദ്യത്തിന് ഞാൻ ഒറ്റവാക്കിൽ ഉത്തരം എഴുതി.

 

“”””വേണ്ട…. അവളോട് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്…. മോനിപ്പോ ദേവൂനോട് സംസാരിക്കണ്ട…. “””””

 

ചേച്ചി ഗൗരവത്തോടെ അതും പറഞ്ഞു മുറിവിട്ട് പുറത്തേക്ക് പോയി….

 

>>>>>>>>>>>>><<<<<<<<<<<<<

 

നാളെയാണ് വിവാഹം….

 

ഞാൻ പുറത്തേക്ക് പോകാനായി റെഡി ആയി താഴേക്കിറങ്ങി…. അത്യാവശ്യം എല്ലാവരും താഴെയുണ്ട്….

 

ഞാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ ചേച്ചിയും അച്ചുവും അളിയനും ഗൗരിയും ദേവികയും അവളുടെ അനിയത്തി ഗോപികയും എല്ലാം തിണ്ണയിൽ ഇരുന്നു എന്തോ കാര്യമായ ചർച്ചയിൽ ആണ്…

 

“”””അച്ചു…. കാറിന്റെ ചാവി വേണം… “”””

 

അവിടേക്ക് ചെന്ന ഞാൻ ഉച്ചത്തിൽ അച്ചുവിനെ നോക്കി പറഞ്ഞു.

 

“”””എവിടെക്കാ… കുട്ടു…??? “”””

 

ചേച്ചി എന്നെ നോക്കി ചോദിച്ചു.ദേവികയും എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്.

 

“””””അച്ചു കീ… “”””

 

ചേച്ചിയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ വീണ്ടും അച്ചുവിനോട് ആവിശ്യം ഉന്നയിച്ചു.. അവൻ തന്റെ പോക്കറ്റിൽ നിന്നും ചാവി എടുത്ത് എന്റെ നേരെ എറിഞ്ഞു ഞാൻ അത് കൈകലാക്കി…

 

“””ഞാൻ വന്നോ….??? “”””

 

അച്ചു ചോദിച്ചു…

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.