നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അകത്തേക്ക് കയറി ചെന്ന  എന്നെ  പിടിച്ചു അവൻ ഒരു ചെയറിൽ ഇരുത്തി….

 

“”””അളിയാ…. ഇവന്റെ ഈ കാടുംമറ്റും വെട്ടിതളിച്ച്…. എന്റെ ചെക്കനെ ഒന്ന് ചുന്ദരൻ ആക്കണം…!!! “””

 

എന്റെ തോളിൽ പിടിച്ചുകൊണ്ടു അച്ചു തൊട്ടടുത്ത് നിന്ന ആളോട് പറഞ്ഞു.

 

“”””എനിക്ക് മുടിയൊന്നും വെട്ടണ്ട…. നീ വെണോങ്കി… ചെയ്‌തോ….!!!”””””

 

സംഭവം പന്തിയല്ല എന്ന് തോന്നിയപ്പോൾ രക്ഷപെടാൻ വേണ്ടി ഞാൻ ആദ്യത്തെ അടവ് എടുത്തു…

 

“”””നീയിതല്ല…. ഇതിനപ്പുറം പറയും എന്ന് എനിക്ക് അറിയാമായിരുന്നു…. പക്ഷെ പൊന്നുമോൻ ഒന്നറിഞ്ഞോ…. ഇത് നിന്റെ പുന്നാര ചേച്ചി പറഞ്ഞിട്ട…. അത്കൊണ്ട് നോ രക്ഷ…!!!. “”””

 

അച്ചു കൊലചിരിയോടെ എന്നെ നോക്കി കട്ടായം പറഞ്ഞു…

 

ഇനി രക്ഷപെടാൻ ഒരു വഴിയുമില്ല എന്ന് തിരിച്ചറിഞ്ഞ ഞാൻ അവിടെ ഇരുന്നുകൊടുത്തു….

 

നീണ്ട എന്റെ മുടിയും താടിയും വെട്ടിയൊതുക്കി… അവർ എന്നെ മുടുക്കാൻ ആക്കി…. തെണ്ടികൾ…!!!!.. കൂടാതെ മുഖം മിനുക്കൻ എന്തൊക്കെയോ സാധനങ്ങൾ വാരി പൂശാനും അവർ മറന്നില്ല… അവരുടെ ചെയ്‌തികൾ കണ്ട് എനിക്ക് ഓർമ്മ വന്നത്….പറക്കും തളിക സിനിമയിലെ കല്യാണ ചെക്കനെ ഒരുക്കുന്ന സീൻ…

 

 

>>>>>>>>>>>>>><<<<<<<<<<<<<

 

തിരിച്ചു പോകും വഴി ബൈക്ക് ഓടിച്ചത് അച്ചുവാണ്…

 

ഞങ്ങൾ ചെല്ലുമ്പോൾ അളിയനും ചേച്ചിയും ഗൗരിയും ദേവികയും ഉൾപ്പെടെ  എല്ലാവരും ഉമ്മറത്തു ഇരുപ്പുണ്ട്….

 

ബൈക്കിന്റെ സൗണ്ട് കേട്ട് എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലെക്ക്  ആയി…

 

എന്റെ കോലം കണ്ട് എല്ലാവരുടെയും മുഖത്ത് നേരിയ അതിശയവും ഒരുപാട് സന്തോഷവും ഉണ്ട്… ചേച്ചിയുടെ മിഴികൾ നിറയുന്നും ഉണ്ടായിരുന്നു…

 

ദേവികയുടെ കരിയെഴുതിയ ഉണ്ടക്കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു….

 

“”””ഇപ്പോഴാ നീ ഞങ്ങളുടെ പഴയ ഹരികുട്ടൻ ആയത്…. നല്ല ഭംഗി ഉണ്ട് ഹരി… സുന്ദരൻ ആയി എന്റെ കുട്ടി…. ഹരിയേട്ടാ സൂപ്പർ… “”””

 

അവിടെയിരുന്നവരിൽ നിന്നും പലവിധ അഭിപ്രായങ്ങൾ ഉയർന്നു… ഞാൻ അധികനേരം അവിടെ നിന്ന് താളം ചവിട്ടാതെ… വേഗം എന്റെ മുറിയിൽ പോയി.. കുളിക്കാൻ കയറി.

 

ബാത്‌റൂമിൽ കയറി കണ്ണാടിയിൽ നോക്കിയപ്പോൾ അവർ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു എനിക്കും തോന്നി… ഇപ്പൊ ഒരു മെനവെച്ചിട്ടുണ്ട്… വേഗം തന്നെ കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി….

 

റൂമിൽ എന്നെയും കാത്ത് ചേച്ചിയുണ്ടായി… തോളിൽ ഒരു തോർത്തും ഇട്ട് എന്നെനോക്കി കണ്ണിമചിമ്മാതെ നോക്കി നിൽക്കുകയാണ് ചേച്ചി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.