നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

ഞാൻ ആ പേര് പറഞ്ഞപ്പോൾ ചേച്ചി എന്നെ നോക്കി കണ്ണുമിഴിച്ചു…

 

“”””ആ കുട്ടിയെ കണ്ടപ്പോൾ എനിക്ക് ജെനിയെയാ ഓർമ്മ വന്നത്…!””””

 

ചേച്ചിയെ നോക്കി വിഷമത്തോടെ ആണ് ഞാൻ അത് പറഞ്ഞത്.

 

“”””കുട്ടു… നീയിപ്പോഴും അതൊക്കെ… ഓർത്ത് വിഷമിക്കുകയാണോ…. ഇനി അതൊക്കെ മറന്നു… എന്റെ വാവ.. പുതിയൊരു ജീവിതം തുടങ്ങ്… എത്രയെന്നു വെച്ച നീ ഇങ്ങനെ…!”””

 

ചേച്ചി വല്ലയിമയോടെ എന്നെ നോക്കി പറഞ്ഞു.

 

“”””പറ്റണില്ല… ചേച്ചി… ജെനിയുടെ മുഖം മനസ്സിൽ തെളിയുമ്പോ കൂടെ രണ്ടു മുഖം കൂടി തെളിയും…. എന്റെ അച്ഛന്റെയും അമ്മയുടെയും മുഖം…!!!””””

 

അത് പറഞ്ഞു നിർത്തിയപ്പോഴേക്കും ചേച്ചിയുടെ മിഴികളും നിറഞ്ഞു ഒഴുകാൻ തുടങ്ങി.

 

“””നീ ഇങ്ങനെ വിഷമിക്കല്ലേടാ… കുട്ടു… നിക്കത് കണ്ടിട്ട് സഹിക്കണില്ലടാ…!””””

 

ചേച്ചി എന്നെ കെട്ടിപിടിച്ചു കൊണ്ട് ഒരു തേങ്ങലോടെ പറഞ്ഞു.

 

അങ്ങനെ ചേച്ചിയോട് ഓരോന്ന് പറഞ്ഞുകൊണ്ട് നിൽകുമ്പോൾ അച്ചു വന്നെന്നെ വിളിച്ചു കൊണ്ട് പോയി.

 

“”””ഡാ… നമ്മളിത്.. എവിടെക്കാ…?.. “”””

 

അച്ചുവിന്റെ പിന്നാലെ നടക്കുന്നതിന്റെ ഇടയിൽ ഞാൻ അവനോട് ചോദിച്ചു.

 

“””നീയൊന്ന്… മിണ്ടാതെ വരോ…!!”””

 

അവൻ പുച്ഛത്തോടെ എന്നെ നോക്കി മറുപടി നൽകി.

 

“”””ഡാ…. വന്നു വണ്ടിയെടുക്ക്…! “””

 

അരുണിന്റെ  പുത്തൻ ഡോമിനാറിന്റെ കീ എനിക്ക് നേരെ നീട്ടികൊണ്ട് അവൻ ഗൗരവത്തോടെ എന്നെ നോക്കി.

 

ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാതെ കീ വാങ്ങി വണ്ടിയെടുത്തു…

 

“”””ഡാ എങ്ങോട്ടാ…? “”””

 

ബൈക്ക് ഓടിക്കുന്നതിന്റെ ഇടയിൽ ഞാൻ അവനോട് തിരക്കി.

 

“”””മെൻസ് ബ്യൂട്ടി പാർലർ….!!””

 

അവൻ മറുപടി നൽകി.

 

“”അവിടെ എന്തിനാ..??. “””

 

ഞാൻ അറിയാതെ ചോദിച്ചു പോയി..

 

 “”””ചെരക്കാൻ….!!!””””

 

അതുകൂടി കേട്ടത്തോടെ എനിക്ക് തൃപ്തിയായി… പിന്നെ അവിടെ എത്തും വരെ ഞാൻ അവനോട് ഒന്നും പറഞ്ഞുമില്ല.. ചോദിച്ചുമില്ല..

 

അവൻ പറഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി…. എന്നോട് ഒന്നും പറയാതെ അവൻ ബൈക്കിൽ നിന്നും ഇറങ്ങി പാർലറിനു അകത്തേക്ക് കയറിപ്പോയി….

 

“”””ഹരി….. “””””

 

പോസ്റ്റ്‌ അടിച്ച ഞാൻ ഫോണിൽ കുത്തികൊണ്ട് നിൽകുമ്പോൾ ആണ് അച്ചുവിന്റെ വിളി കേട്ടത്….

 

ഞാൻ എന്തെന്നാ ഭാവത്തോടെ അവനെ നോക്കി.

 

“”””വാടാ..  “””

 

അവൻ എന്റെ നേരെ കൈവീശി കൊണ്ട് വീണ്ടും അകത്തേക്ക് കയറി… ഞാനും അവന്റെ പിന്നാലെ അനുഗമിച്ചു…

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.