നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഞാൻ ചാടി കയറി പറഞ്ഞു.!

 

“”””എന്ത് ശരിയാവില്ലെന്ന്… “””

 

വല്യച്ഛൻ എന്നെ നോക്കി ചോദിച്ചു.

 

“”””അല്ല… ഇത്രപെട്ടന്ന് എവിടുന്ന് ഒരു പെൺകുട്ടിയെ കിട്ടാനാ…. അതുകൊണ്ട് നമ്മുക്ക് സാവധാനം… അതിനെ കുറിച്ച് ആലോചിക്കാം “”””

 

ഒഴിഞ്ഞുമാറാനായി ഞാൻ എല്ലാവരോടും പറഞ്ഞുകൊണ്ട് ഇരിക്കുന്നിടത്ത് നിന്നും എഴുനേക്കാൻ തുനിഞ്ഞതും ചേച്ചി എന്നെ പിടിച്ചു വീണ്ടും അവിടെ ഇരുത്തി.

 

“”””പെൺകുട്ടിയെ ഞങ്ങൾ കണ്ട് പിടിച്ചു…. പെണ്ണിനും അവരുടെ വീട്ടുകാർക്കും എല്ലാം സമ്മതമാണ്….ദേ ഇതാണ് പെൺകുട്ടിയുടെ അച്ഛനും അമ്മയും…”””

 

അളിയൻ എന്റെ മുൻപിൽ ഇരിക്കുന്ന ആ അങ്കിളിനെയും ആന്റിയെയും ചൂണ്ടികാണിച്ചു കൊണ്ട്  എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

 

 “”””ഇനി നിന്റെ സമ്മതം കൂടി കിട്ടിയാൽ മതി…!!!”””””

 

അച്ചു എന്നെ നോക്കി ചിരിയോടെ എന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.

 

“””ഗൗരി നീ പോയി ദേവുവിനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വാ…!!”””

 

ചേച്ചി ഗൗരിയോടായി പറഞ്ഞു.

 

പെട്ടന്ന് എല്ലാവരും ഒരു കൊലുസിന്റെ ശബ്ദം കേട്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി… അവരെ അനുഗമിച്ചു ഞാനും അവിടേക്ക്‌  നോക്കി…

 

ചുവപ്പും കറുപ്പും കലർന്ന ഹാഫ് സാരിയിൽ…. വെളുത്ത ഐഷ്യര്യം  തുളുമ്പുന്ന മുഖവും കരിഎഴുതിയ ഉണ്ട കണ്ണുകളും… ചുവന്നു രക്തവർണ്ണമാർന്ന തുടുത്ത അധരവും… നുണക്കുഴുകൽ ശോഭ വർധിപ്പിച്ച കവിൾ തടങ്ങളും… ഇടതൂർന്ന കർകൂന്തലും എല്ലാം ഒത്തിണങ്ങിയ… അപ്സരസ്സ്….

 

പക്ഷെ അവളുടെ കരി എഴുതിയ മിഴികൾ കണ്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞ മുഖം ജെനിയുടെ ആണ്..

 

എല്ലാവരും എന്നെ പ്രതീക്ഷയോടെ നോക്കി… ഞാൻ ഒന്നും മിണ്ടാതെ അവിടെന്ന് എഴുന്നേറ്റ് പോന്നു..

 

നേരെ പോയത് ബാൽക്കണിയിലേക്ക് ആണ്… അവിടെ ചെന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിൽ വെച്ചു ഉള്ളിലേക്ക് പുക ആഞ്ഞു വലിച്ചു…

 

ജെനി…. എന്റെ പൊന്നൂട്ടി…. ഇത്രയും നാളിന് ഇടക്ക് അവളെ കുറിച്ച് അറിയാൻ കഴിഞ്ഞത് കല്യാണം കഴിഞ്ഞ് ഭർത്താവിനോപ്പം ജർമ്മനിയിൽ ആണെന്നാണ്…

 

“”””കുട്ടു… “”””

 

ചേച്ചിയുടെ വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി… ഇതിനിടയിൽ പഴയ കാര്യങ്ങൾ ഓർത്ത് എന്റെ മിഴികൾ നിറഞ്ഞു ഒഴുകിയിരുന്നു…

 

“”””എന്താ…. എന്തായെന്റെ കുട്ടുവിന് പറ്റിയെ…??? “”””

 

എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചേച്ചി ചോദിച്ചു.

 

“””ജെനി….!!. “””

 

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.