നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

രാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബാൽക്കണിയിൽ അച്ചുവിന്റെ മോനെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അപ്പുവേച്ചി വന്നു വല്യമ്മാമ വിളിക്കുന്ന കാര്യം പറഞ്ഞത്.

 

ഞാൻ കൊച്ചിനെയും എടുത്തുകൊണ്ടു ഹാളിലേക്ക് നടന്നു. ഡെയിനിങ് ടേബിളിന് ചുറ്റം എല്ലാവരും ഇരുപ്പുണ്ട്… എനിക്ക് പരിചയം ഇല്ലാത്ത രണ്ട് മുഖങ്ങൾ കൂടി അവിടെ ഉണ്ട്… ഒരു അങ്കിളും ആന്റിയും…. അങ്കിൾ ഇരിക്കുന്ന ചെയറിന്റെ പിന്നിൽ ആയാണ് അവർ നിൽക്കുന്നത്.

 

“”””ഹരികുട്ടാ…. നീ ഇവിടെ വന്നിരിക്ക്… “”””

 

അമ്മായി എന്നെ നോക്കി പറഞ്ഞു.

 

ചേച്ചി, അളിയൻ, അച്ചു, ഗൗരി, അമ്മായി വല്യമ്മാമ, വല്യമ്മ വല്യച്ഛൻ ഉൾപ്പെടെ ബാക്കി ഉള്ള എല്ലാവരുടെയും മുഖത്ത് ഒരു ചിരി വിരിഞ്ഞു നില്പുണ്ട്… എന്താണാവോ കാര്യം…

 

ഞാൻ ഒന്നും മനസിലാവാതെ അമ്മായി ചൂണ്ടിയാ കസേരയിൽ ഇരിക്കാനായി ശ്രമിച്ചതും ചേച്ചി എന്റെ കൈയിൽ നിന്നും കൊച്ചിനെ വാങ്ങി.

 

“”””എന്താ ഹരി നിന്റെ പ്ലാൻ….???? “”””

 

വല്യച്ഛന്റെ വകയാണ് ചോദ്യം.നരസിംഹത്തിൽ തിലകൻ സാർ ലാലേട്ടനോട് ചോദിക്കുന്ന ആ രീതിയിൽ ആയിരുന്നു ചോദ്യം.

 

“”””അങ്ങനെ പ്രതേകിച്ചു ഒന്നുമില്ല…. കടയൊക്കെ നോക്കി… നാട്ടിൽ തന്നെ..!!”””

 

മനസ്സിൽ തോന്നിയത് ഞാൻ അവിടെ പറഞ്ഞു.

 

“””””അതൊക്കെ ശരി….. ഞങ്ങൾ അതല്ല ഉദേശിച്ചത്‌….ഇനിയും കഴിഞ്ഞതൊക്കെ ഓർത്ത് ഇങ്ങനെ നടക്കാൻ ആണോ നിന്റെ ഉദ്ദേശം…??….. “”””

 

വല്യമ്മാമ എന്നെ നോക്കി ഗൗരവത്തോടെ ചോദിച്ചു.

 

ഞാൻ മറുപടി ഒന്നും പറയാതെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

 

“”””ഇനി നിന്നെ ഒറ്റക്ക് വിടാൻ തീരുമാനിച്ചിട്ടില്ല… എന്തായാലും നിനക്കൊരു കൂട്ട് വേണം…. അതുകൊണ്ട് നിന്റെ കല്യാണം എത്രയും വേഗം നടത്താൻ ആണ് ഞങ്ങളുടെ തീരുമാനം…!!!””””

 

വല്യമ്മാമ കാര്യമായി പറഞ്ഞു.

 

“””വല്യമ്മാമേ… എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടാ… “”””

 

ഞാൻ എല്ലാവരോടും ആയി പറഞ്ഞു.

 

“”””പിന്നെ…. എന്നുകുന്നും ഇങ്ങനെ നടക്കാൻ ആണോ നിന്റെ തീരുമാനം…?? “”””

 

അമ്മായി എന്നെ നോക്കി ചോദിച്ചു.

 

“”””ഇപ്പോ അരുണിന്റെ കഴിയട്ടെ എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം…!!””””

 

ഇപ്പോ കയറി ഒടക്കിയാൽ ശരിയാവില്ല എന്ന് തോന്നിയ ഞാൻ തൽകാലം പിടിച്ചു നിൽക്കാനായി പറഞ്ഞു.

 

“”””അരുണിന്റെ ഒപ്പം നടത്താനാ ഞങ്ങളുടെ തീരുമാനം… “”””

 

വല്യമ്മ പറഞ്ഞു.

 

“”””ഏയ്‌…. ഇത്ര പെട്ടന്നോ  അതൊന്നും ശരിയാവില്ല…!!….”””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.