നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ചേച്ചി വിങ്ങിപൊട്ടി കൊണ്ട് എന്നെ നോക്കി പറഞ്ഞു.

 

“””സോറി ചേച്ചി….!

..ഞാൻ ഇനി എന്നും ചേച്ചിയുടെ ഒപ്പം ഉണ്ടാവും… ദേ ഇതെന്റെ വാക്കാണ്…!!..”””””

 

ഞാൻ അതും പറഞ്ഞു ചേച്ചിയുടെ നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു…

 

“””””ഡാ…….!!!.. “”””

 

പിന്നിൽ നിന്നും ഒരലർച്ച കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്നെ കൊല്ലാൻ ഉള്ള കലിയോടെ നിൽക്കുന്ന അച്ചുവിനെയും…. അളിയനെയും (അപ്പുവേച്ചിയുടെ കെട്ടിയോൻ )… അവരുടെ ഒപ്പം ചിരിയോടെ നിൽക്കുന്ന അരുണിനെയും ആണ്.

 

സുഭാഷ്…!!!!

 

എന്നെ പെട്ടിയിൽ കയറ്റുന്ന കാര്യം അവർ ഏറ്റു…!

 

“””പറയടാ…. എവിടെ ആയിരുന്നാടാ നാറി നീ…??? “”””

 

അച്ചു എന്റെ കഴുത്തിനു കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു.

 

“””ക്ക്‌വിമാ… ക്രക്… “””

 

അവക്തമായ വാക്കുകൾ ആണ് എന്റെ വായിൽ നിന്നും പുറത്ത് ചാടിയത്…

 

“”””ന്ത്‌..??? “”””

 

അച്ചു ഒരു പുല്ലും മനസിലാവാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.

 

“”””കൈ എടുക്കടാ…പുല്ലേ…!!!””””

 

ഞാൻ അവന്റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

 

“”””എന്തിനാണാവോ… ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്… “”””

 

ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് അച്ചു ചോദിച്ചു.

 

“”””നിന്റെയമ്മായിയമ്മയുടെ…. കല്യാണത്തിന്… “”””

 

അതെ ടോണിൽ ഞാനും വെച്ചു കാച്ചി.

 

“”””പറ ഹരി… നീ എവിടെ ആയിരുന്നു ഇത്രയും നാളും…?? “”””

 

അളിയൻ ഗൗരവത്തോടെ ചോദിച്ചു.

 

“”””ഞാനൊന്ന് ഇന്ത്യ ചുറ്റിക്കാണാൻ പോയതാ…!!””””

 

അളിയനെയും ചേച്ചിയെയും നോക്കി ഞാൻ  നല്ലലൊരു ഇളിയോടെ പറഞ്ഞു.

 

“”””അവന്റെ ഇന്ത്യ ചുറ്റിക്കാണൽ… പട്ടി.. “”””

 

അച്ചു എന്നെ നോക്കി പല്ലിറുമ്മി.

 

“””അല്ല ഗൗരി…. ഇതിനിടയിൽ നിങ്ങളുടെ റൊമാൻസും ഉണ്ടായിരുന്നോ…??? “”””

 

ഞങ്ങൾ ഇരിക്കുന്ന മുറിയിലേക്ക് കയറി വന്ന  ഗൗരിയോട് ഞാൻ വിഷയം മാറ്റാൻ എന്നാവണ്ണം ചോദിച്ചു.

 

“”””ഏയ്‌… അതൊന്നും ഉണ്ടായില്ല ഹരി… പഠിപ്പൊക്കെ കഴിഞ്ഞ് കിരൺ ഇങ്ങനെ ഒരു പ്രൊപോസൽ വെച്ചപ്പോ… വീട്ടുകാർക്ക്‌ തോന്നി എന്തുകൊണ്ടും എനിക്ക് ചേർന്നൊരു ബന്ധം ആണെന്ന്… അങ്ങനെ നടന്നതാ…!!.. “”””

 

ഗൗരി എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

 

പിന്നെ ഓരോ പരിഭവങ്ങളും പറഞ്ഞു തീർത്ത് ഭക്ഷണവും കഴിച്ചു ഉറങ്ങാനായി കിടന്നു…!

 

_____________________________

 

“””കുട്ടു…. ദേ നിന്നെ വല്യമ്മാമ വിളിക്കുന്നു…!!”””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.