നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“””അപ്പൊ സാധനത്തിന് എന്നെ മനസിലായി… “””

 

ചേച്ചിയുടെ മിഴികൾ നിറഞ്ഞു… അവിടെന്ന് ഒറ്റ കുത്തിപ്പായിരുന്നു എന്റെ അരികിലേക്ക്…. ഓടി വന്നു എന്നെ കെട്ടിപിടിച്ചു….

 

“”””എവിടെ ആയിരുന്നാടാ… ഇത്രയും നാളും… മനുഷ്യൻ എന്തോരം തീ തിന്നുവെന്ന് നിനക്കറിയോ.. എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ… ആരാ നിന്റെ ഇവിടെ ഉള്ളെ…. പറ… അവൻ ഒന്നും പറയാതെ നാട് വിട്ടിരിക്കുന്നു… “”””

 

ഏങ്ങലടിച്ചു കരയുന്നതിന്റെ ഇടയിൽ എന്തൊക്കെയോ വാക്കുകൾ ചേച്ചി പറഞ്ഞു കൂട്ടി… പറയുന്നതിന്റെ ഒപ്പം എന്റെ തോളിലും മറ്റും അടിക്കുന്നുമുണ്ട്…. അവസാനം എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത മുഖം മുഴുവൻ സ്നേഹചുംബനങ്ങൾ കൊണ്ട് മൂടി…

 

ചേച്ചിയുടെ പ്രകടനങ്ങൾ കണ്ടു അകത്ത് നിന്നും അത്യാവശ്യം എല്ലാവരും പുറത്തേക്ക് വന്നു….

 

“””എവിടെ ആയിരുന്നു ഹരികുട്ടാ നീ…. “””

 

വല്യമ്മയുടെ വക ആയിരുന്നു ചോദ്യം…

 

“””മോനെന്തിനാ പറയാതെ പോയത്.. “””

 

അമ്മായിയുടെ വക..

 

“”””എന്തായാലും എന്റെ കുട്ടി തിരിച്ചു വന്നല്ലോ…. അത് മതി… “”””

 

വല്യമ്മാമയുടെ വക…

 

എല്ലാവരുടെയും വക സങ്കടം പറച്ചിലും… ഉപദേശിക്കലും… എല്ലാം കഴിഞ്ഞ് എന്നെ അകത്തേക്ക് കൊണ്ട് പോയി… ചേച്ചിയുടെ ഭാവം കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്നെ വലിച്ചുകീറി അടുപ്പിൽ വെക്കുമെന്ന്…

 

ചേച്ചിയുടെ വക തീർന്നിട്ടുള്ളു ഒരു സുനാമി കൂടി വരാൻ ഉണ്ട്…. “””അച്ചു “”””… ദേവിയെ ആ സാധനത്തിനെ എന്ത് പറഞ്ഞു നിർത്തും ആവോ….?

 

പെട്ടന്ന് ആണ് കൂട്ടത്തിൽ ഒരു മുഖം കണ്ടത്….

 

“”””ഗൗരി…!!!””””

 

ആ മുഖം കണ്ടതും അറിയാതെ എന്റെ വായിൽ നിന്നും ആ പേര് പുറത്തേക്ക് വന്നു.

 

“”””ഗൗരി ഇപ്പോ അച്ചുവിന്റെ ഭാര്യാണ്… “”””

 

എന്റെ ഇരിപ്പ് കണ്ടതും ചേച്ചി എന്നോടായി പറഞ്ഞു.

 

കള്ള പന്നി… അപ്പോ ഇതായിരുന്നു അവന്റെ പരുപാടി… ല്ലെ…

 

“”””എന്ത് കോലമാണ്… ഹരികുട്ടാ ഇത്…??? “”””

 

അമ്മായി വീണ്ടും തുടങ്ങി…

 

“”””പറ കുട്ടു… എവിടേക്ക് ആയിരുന്നു നിന്റെ യാത്ര…??? “”””

 

എല്ലാവരുടെയും ഇടയിൽ നിന്നും എന്നെ പൊക്കി റൂമിൽ കയറ്റിയ ശേഷം ചേച്ചി ദേഷ്യത്തോടെ എന്നോട് ചോദിച്ചു.

 

“””അത്… ചേച്ചി… ഞാൻ… എനിക്ക് അവിടെ ഇരുന്നാൽ ഭ്രാന്ത് പിടിക്കും എന്ന് തോന്നി അതാ.. ഞാന്…!…””””””

 

ഞാൻ ന്യായീകരണത്തോടെ പറഞ്ഞു.

 

“”””ഞാനെന്തോരം വിഷമിച്ചെന്ന് നിനക്കറിയോ… എന്റെ മോനെ പോലും നിന്നെ സ്നേഹിച്ചപോലെ ഞാൻ സ്നേഹിച്ചിട്ടില്ല…!!!….നെഞ്ചിൽ തീയായിരുന്നു.. നിനക്കെന്തെങ്കിലും പറ്റിക്കാണുമോ എന്നോർത്ത്…!!!!..””””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.