നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

മറ്റന്നാൾ  അച്ചുവിന്റെ അനിയൻ അരുണിന്റെ വിവാഹമാണ്…. ഞാൻ വരുന്ന കാര്യം ചേച്ചിയെയോ അച്ചുവിനെയോ അറിയിച്ചിട്ടില്ല…!

 

കുളികഴിഞ്ഞു നീട്ടി വളർത്തിയ താടിയും മുടിയും ചീകിയൊതുക്കി ബ്ലാക്ക് ടീഷർട്ടും ബ്ലൂ ജീൻസും അണിഞ്ഞു ബുള്ളറ്റും എടുത്ത് ഞാൻ എന്റെ അമ്മയുടെ വീട് അഥവാ അച്ചുവിന്റെ വീട്ടിലേക്ക് ഇറങ്ങി…..

 

ഒരു കല്യാണവീടിന്റെ എല്ലാ പ്രൗഢിയും ആ വീടിനുണ്ട്… പെയിന്റ് അടിച്ചു മിനുക്കിയ പുത്തൻ മാളിക പോലെ ശിരസ്സുയർത്തി നിൽക്കുകയാണ് ആ വീട്… മുറ്റത്ത് അത്യാവശ്യം കറുകൾ ഉണ്ട്… അപ്പൊ എല്ലാ ബന്ധുക്കളും ഇവിടെ ഉണ്ട്…!!!

 

കയറാണോ….??… തിരികെ പോയാലോ..???

 

അകത്തേക്ക് കയറാൻ ഒരു മടി… അതിന് പിന്നിലെ കാരണം എന്തെന്ന് അറിയില്ല…. സത്യം പറഞ്ഞാ ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു എന്റേത്… പക്ഷെ ആ മാനസിക അവസ്ഥയിൽ വേറെ ഒന്നും ചെയ്യാൻ എനിക്ക് ആവില്ലായിരുന്നു..!!!

 

എന്തായാലും വന്നില്ലേ… ഒന്ന് കയറിയിട്ട്.. സ്ഥിതി ഗതികൾ നോക്കിയിട്ടും പോകാം എന്നാ തീരുമാനത്തോടെ ഞാൻ ബുള്ളെറ്റ് അകത്തേക്ക് കയറ്റി… ബുള്ളറ്റിന്റെ സൗണ്ട് കേട്ട് എല്ലാവരും എന്റെ നേരെ മിഴികൾ പായ്ച്ചു…

 

ആർക്കും എന്നെ മനസിലായില്ല…. അല്ല… എങ്ങിനെ മനസ്സിലാവാൻ ആണ്… വീട്ടിൽ എത്തി കുളി കഴിഞ്ഞ് ഇറങ്ങി കണ്ണാടിയിൽ നോക്കിയ എനിക്ക് തന്നെ എന്നെ മനസിലായില്ല.  അത്രത്തോളം നീണ്ടു താടിയും മുടിയും.. പോരാത്തതിന് ഹെൽമെറ്റും വെച്ചിട്ടുണ്ട്…

 

ഞാൻ ബുള്ളെറ്റ് സ്റ്റാൻഡിൽ വെച്ചു… ഹെൽമെറ്റും ഊരി വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു.

 

“””ആരാ… അത്…?? “”””

 

സിറ്റ്ഔട്ടിൽ ഇരിക്കുന്ന വല്യമ്മാമയോട്… അടുത്തിരിക്കുന്ന ഏതോ ഒരു അപ്പുപ്പൻ ചോദിച്ചു.

 

“”””എനിക്കും അങ്ങോട്ട് മനസിലാവുന്നില്ല… ഇനി അരുണിന്റെ കൂട്ടുകാരൻ ആരെങ്കിലും ആവും… “”””

 

വല്യമ്മാമ എന്നെ നോക്കി അടുത്തിരിക്കുന്ന അപ്പുപ്പ്സിനോട് പറഞ്ഞു…

 

പെട്ടന്ന് പുറത്തേക്ക് ഒരു സ്ത്രീരൂപം ഇറങ്ങി വന്നു..

 

 യ്യോ നല്ല പരിചയം…!!! പടച്ചോനെ… ഇത്…  അപ്പുവേച്ചിയാ….!!!.. അടിപൊളി ഇന്ന് എന്നെ കാലേവാരി ഭിത്തിയിൽ അടിച്ചത് തന്നെ..!!!

 

“””മോളെ അപ്പു… അത് ആരാണെന്ന് ഒന്ന്.. ചോദിച്ചേ…”””

 

വല്യമ്മാമ ചേച്ചിയോട് പറഞ്ഞു… ചേച്ചി എന്നെ ശ്രദ്ധിച്ചു നോക്കി…

 

സംശയഭാവത്തിൽ നിന്നിരുന്ന ചേച്ചിയുടെ മുഖം പെട്ടന്ന് തെളിഞ്ഞു… നഷ്ടപെട്ടത് എന്തോ തിരികെ കിട്ടയ ഭാവം…

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.