നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

വൈകുന്നേരം ചേച്ചി വന്നപ്പോൾ ചേച്ചി ഉണ്ടാക്കി വെച്ചതുൾപ്പടെ ഭക്ഷണത്തിന്റെ കൂമ്പാരം ആയിരുന്നു ഡെയിനിങ് ടേബിളിൽ..

 

“”””കുട്ടു… നീയിത് എന്ത് കരുതിയ… നീയിങ്ങനെ പട്ടിണി കിടന്ന പോയവര് തിരിച്ചുവരോ…??? “”””

 

ചേച്ചി സങ്കടത്തോടെയും  അൽപ്പം ദേഷ്യത്തോടെയും എന്നോട് ചോദിച്ചു.

 

ആ ചോദ്യത്തിന് ഉത്തരമെന്നോണം ഞാൻ ചേച്ചിയെ നിർവികരമായി ഒന്ന് നോക്കി.

 

എന്റെ അവസ്ഥ കണ്ടു ചേച്ചിയുടെ മിഴികൾ നിറഞ്ഞൊഴുകി…

 

എനിക്കുള്ള ഭക്ഷണവുമായി എത്തുമ്പോൾ ചേച്ചിയുടെ മിഴികൾ കരഞ്ഞു ചുവന്നിട്ടുണ്ട്…

 

“”””കുട്ടു… ഇത് കഴിക്ക്…!!!”””

 

ചേച്ചി ഭക്ഷണം അടങ്ങുന്ന പ്ലേറ്റ് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.

 

“”””അവിടെ വെച്ചേക്ക് ഞാൻ കഴിച്ചോളാം…!!””””

 

അതും പറഞ്ഞു ഞാൻ ജനലിൽ കൂടി അച്ഛനുമമ്മയും ഉറങ്ങുന്നടുത്തേക്ക് നോക്കി ഇരുന്നു.

 

“””ദാ… കുട്ടു വാ തുറക്ക്… “”””

 

സ്പൂണിൽ കഞ്ഞി കോരി എന്റെ വായോട് അടിപ്പിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.

 

ഞാൻ യന്ത്രികമായി വാ തുറന്നു.

 

“”””നീക്കൂടി എന്നെ തനിച്ചാക്കി പോയിരുന്നെങ്കിൽ ഞാൻ പിന്നെ ഉണ്ടാവില്ലായിരുന്നടി ചേച്ചി…!!!””””

 

എല്ലാം കഴിഞ്ഞ് മുറിവിട്ട് പുറത്തേക്ക് പോകാൻ ഒരുങ്ങിയ ചേച്ചിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

 

ചേച്ചി എന്നെ ചേർത്ത് പിടിച്ചു എന്റെ മൂർദ്ധാവിൽ ചുംബിച്ചു.

 

“”””എന്റെ വാവ അല്ലെ നീ…നീ കഴിഞ്ഞിട്ടേ എനിക്ക് എന്റെ കുഞ്ഞാപ്പി പോലും ഉള്ളു…!!! “””””

 

ദിവസങ്ങൾ വീണ്ടും അടർന്നു വീണുകൊണ്ടിരുന്നു…. പക്ഷെ എന്റെ മനസിലെ ഇരുൾ മാത്രം വർദ്ധിച്ചു വന്നു അതിനെ പുറംതള്ളാൻ ഒരു വഴിയും മുന്നിൽ തെളിഞ്ഞില്ല….

 

ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ പോയി മടങ്ങി എത്തിയ ചേച്ചി കണ്ടത് ടേബിളിൽ ഇരിക്കുന്ന ഒരു ലെറ്റർ ആണ്.

 

“”””ചേച്ചികുട്ടിക്ക്…..

 

ചേച്ചി എനിക്ക് ഇനിയും ഇവിടെ തുടരാൻ ആവില്ല…!

 അച്ഛനും അമ്മയും ജെനിയും… അവരെ മറക്കാൻ പറ്റുന്നില്ല….!

 തൽകാലം ഞാൻ ഒരു യാത്ര പോവുകയാണ്…എവിടേക്കാണ് എത്ര നാളത്തേക്കാണ് ഈ യാത്ര എന്ന് എനിക്ക് തന്നെ  ഒരു നിശ്ചയവും ഇല്ല… ഒരു വാക്ക് നൽകുന്ന എവിടെ പോയാലും ഒരുനാൾ ഞാൻ എന്റെ ചേച്ചിയെ കാണാൻ മടങ്ങി എത്തും.

 

സ്വന്തം

ശ്രീഹരി “””””””””

 

>>>>>>>>>>>><<<<<<<<<<

 

5 വർഷങ്ങൾക്ക് ശേഷം വീട്ടിൽ മടങ്ങി എത്തി…. ഒന്നും മാറിയിട്ടില്ല… വീട് പഴയത് പോലെ തന്നെ ചേച്ചി സൂക്ഷിച്ചിട്ടുണ്ട്…. പക്ഷെ അച്ഛൻ അമ്മ അവർ മാത്രം ഇല്ല…!

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.