നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അപ്പുവേച്ചി എന്നെ കെട്ടിപിടിച്ചു കരയുന്നുണ്ട്… എല്ലാവരും എന്റെ ചുറ്റും നിന്ന് കണ്ണീർ പൊഴിക്കുന്നു.

 

അമ്മയുടെയും അച്ഛന്റെയും ബോഡി വീട്ടിൽ എത്തിച്ചതും സംസ്കരിച്ചതും ഒന്നും എനിക്ക് ഓർമയില്ല… ചിതക്ക് തീ കൊളുത്തിയതും എല്ലാം ആരോ എന്നെകൊണ്ട് ചെയ്യിപ്പിച്ചു. അന്നേരം എന്നെ വലിയൊരു മരവിപ്പ് കീഴടക്കിയിരുന്നു .

 

എല്ലാം കഴിഞ്ഞ് അപ്പുവേച്ചിയുടെ മടിയിൽ കിടക്കുബോൾ ഒന്നറിയാം…. എനിക്ക് വിലപ്പെട്ടത് എല്ലാം നഷ്ടമായി അച്ഛൻ അമ്മ എന്റെ പൊന്നൂസ്…. ഈ ആകാശത്തിന് കീഴിൽ ഞാൻ ഇന്ന് തനിച്ചാണ്….!!!

 

ആ രാത്രി ഒന്നിനെക്കുറിച്ചു ഒരു ബോധ്യവും ഇല്ലാതെ ചേച്ചിയുടെ മടിയിൽ കൊച്ചുകുട്ടിയുടെ മനസോടെ ഞാൻ തളർന്നുറങ്ങി.

 

പിന്നീട് ഒരു ശൂന്യതയായിരുന്നു…..ഇനി എന്തിന് വേണ്ടിയാണ് ജീവിക്കുന്നത്… വെട്ടി തിളങ്ങുന്ന വെളിച്ചത്തിൽ നിന്നും കൂരാകൂരിരുട്ടിലേക്ക് പെട്ടന്ന് ഒരു ദിവസം വലിച്ചെറിഞ്ഞപ്പോൾ  ഉള്ള  അവസ്ഥ.ആ ഇരുളിന്റെ ഭീകരതിയിൽ പലപ്രവിശ്യം അലറി കരയാൻ ശ്രമിക്കുമ്പോഴും ഒരുതരി ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല…!!!

 

എന്റെ ജീവിതം ഒറ്റയടിക്ക് തകർന്നിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു. ചുറ്റും നിന്ന് എന്റെ എല്ലാകാര്യങ്ങളും നോക്കിയത് അപ്പുവേച്ചി ആണ്.

 

എല്ലാവരും നഷ്ടങ്ങൾ സഹിച്ചു പഴയ ജീവിതത്തോട് പൊരുത്തപ്പെട്ടു…. അല്ലങ്കിലും അവർക്ക് എന്ത് നഷ്ടം… അത് മുഴുവൻ എനിക്കല്ലേ..!!!!

 

ഇന്ന് വീട്ടിൽ ഞാനും ചേച്ചിയും ചേച്ചിയുടെ മകനും മാത്രമുള്ളു.അച്ചുവും വല്യമ്മമായും അമ്മായിയും വല്യമ്മയും  എന്നും വന്നുപോകും.

 

“”””കുട്ടു…. ചേച്ചി വീട്ടിൽ പോയിട്ട് നാളെ വരാം…. അല്ലങ്കിൽ മോൻ പോരുന്നോ ചേച്ചിയുടെ ഒപ്പം…???”””””

 

ചേച്ചി വീട്ടിൽ പോകാൻ റെഡി ആയിട്ട് എന്നോട് ചോദിച്ചു.

 

“””ഞാനില്ല….!!!””””

 

ഒറ്റവാക്കിൽ മറുപടി നൽകി ജനലിൽ കൂടി അച്ഛനെയും അമ്മയെയും ദഹിപ്പിച്ച ഇടത്തേക്ക് കണ്ണുനട്ടിരുന്നു…

 

ചേച്ചി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്…

 

 മര്യാദക്ക് ഒന്ന് ഉറങ്ങാൻ കൂടി സാധിക്കുന്നില്ല… കണ്ണടച്ചാൽ മുന്നിൽ അച്ഛന്റെയും അമ്മയുടെയും ചിരിക്കുന്ന മുഖം…. ജെനിയുടെ ഇച്ഛയാ എന്നുള്ള വിളി കാതിൽ….

 

“”””എന്തിനാ ദൈവമേ എന്നോട് ഇത്ര ക്രൂരത കാണിച്ചത്….!!!””””

 

ചേച്ചി ഉച്ചക്കുള്ള ആഹാരം എടുത്ത് വെച്ചതിന് ശേഷം ആണ് പോയത്… പക്ഷെ കഴിക്കാൻ തോന്നിയില്ല രാത്രി അച്ചു ഭക്ഷണവുമായി വന്നു അതും മേടിച്ചു വെച്ചെങ്കിലും കഴിച്ചില്ല… പിറ്റേന്ന് രാവിലെയും ഉച്ചക്കും ഇത് തുടർന്നു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.