നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഞാൻ ചേച്ചിയെ വിട്ട് വല്യമ്മാമയുടെ അരികിൽ ചെന്നു… വല്യമ്മാമയുടെ തോളിൽ പിടിച്ചു കുലിക്കി കൊണ്ട് ചോദിച്ചു.

 

“”””ന്താ…വല്യമ്മാമേ… ന്റെ അമ്മക്കും അച്ഛനും പറ്റിയത്…. എ.. നിക്ക് അവരെ കാണ..ണം…””””

 

പതർച്ചയോടെ വല്യമ്മാമയുടെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ വല്യമ്മാമ ഒന്നും പറയാതെ എന്നെ കെട്ടിപിടിച്ചു.

 

പെട്ടന്ന് ഞാൻ അദ്ദേഹത്തിൽ നിന്നും വിട്ട് മാറി എല്ലാവരോടും ആയി ചോദിച്ചു.

 

“”””ആരെങ്കിലും ഒന്ന് പറ…. എന്താ അവർക്ക് പറ്റിയത്… “””””

 

ഒരു കരച്ചിലിന്റെ വക്കിൽ നിന്നും ആണ് ഞാൻ ആ ചോദ്യം ഉന്നയിച്ചത്.

 

“”” പോയി… “”””

 

കരച്ചിൽ കടിച്ചമർത്തികൊണ്ട് വല്യമ്മാമ എന്നെ നോക്കി പറഞ്ഞു.

 

“”””പോയിന്നോ…. എവി..  ടേക്ക്…. ഏയ്‌… അവര് എന്നോട് പറയാ…തെ എങ്ങോ.. ട്ടും പോ.. വില്ല….. ന്നെ എല്ലാ.. വരും ചേർ..ന്ന് പറ്റി..ക്കുവാ… “””””

 

ഞാൻ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി പറഞ്ഞു.

 

അപ്പുവേച്ചി എന്നെ വന്നു കെട്ടിപിടിച്ചു എന്നെയാ മാറോടണച്ചു കൊണ്ട് പറഞ്ഞു.

 

“””അവര്…ന്റെ വാവ   യോട് പറയാതെ….. പോയി… ഇനി ആർ….ക്കും കാണാൻ പറ്റാ….ത്ത ലോക…ത്തേക്ക്.. “”””

 

ഞാൻ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു…

 

“”””ഇല്ല…. അപ്പുവേച്ചി എന്നെ പറ്റിക്കുവാ… “”””

 

ഞാൻ ചേച്ചിയിൽ നിന്നും കുതറി മാറി അച്ചുവിന്റെ അടുത്തേക്ക് ചെന്നു അവന്റെ തോളിൽ പിടിച്ചു കുലിക്കികൊണ്ട് ചോദിച്ചു.

 

“”””നീയ….ല്ലേ…. അ.. ച്ചുസേ എന്നോ…ട്…. പറ…ഞ്ഞെ… അവർക്ക് കൊഴപ്പം ഒന്നുമില്ലെന്ന്… എന്നിട്ടിപ്പോ…. ഞാൻ വിശ്വസിക്കൂല… “”””

 

ഞാൻ വിങ്ങിപൊട്ടികൊണ്ട് പറഞ്ഞു.

 

അവൻ ഒന്നും പറയാതെ എന്നെ നോക്കി നിന്നത്തെയുള്ളൂ. പെട്ടന്ന് ഐ. സി.യൂ വിൽ നിന്നും രണ്ട് സ്‌ട്രെച്ചർ പുറത്തേക്ക് വന്നു… വെള്ളയിൽ പുതപ്പിച്ച എന്റെ അമ്മയുടെയും അച്ഛന്റെയും ദേഹം…

 

“”””അ…മ്മേ… നിക്ക് അറി….യാം… ന്നെ… പറ്റിക്കാൻ ചെയ്യണത് അല്ലെ ഇതൊക്കെ…. എന്നെ തോൽപിച്ചു കഴിഞ്ഞു എന്നെ കളിയാക്കി ചിരിക്കാൻ അല്ലെ രണ്ടാൾക്കും…. കളിയാക്കിക്കോ ഞാൻ തോറ്റു….. ഇനി എണീക്ക്…. പറ അച്ഛാ അമ്മയോട് എണീക്കാൻ…. അപ്പുവേച്ചി പറയേച്ചി….. എണീക്കാൻ പറ..”””””

 

ഞാൻ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു…അവരെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു… പെട്ടന്ന് എന്റെ കണ്ണിലേക്കു ഇരുട്ട് തുളച്ചു കയറി പിന്നെ എനിക്ക് എല്ലാം ഒരു  മങ്ങിയ കാഴ്ചകൾ ആയിരുന്നു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.