നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””എന്താ അച്ചു കാര്യം… “”””

 

കാർ ഓടി തുടങ്ങി കുറച്ചായിട്ടും അവൻ ഒന്നും പറയുന്നില്ല… സമയം പോകുന്നു ജെനി അവൾ പുറത്തേക്ക് വരുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടായിരിക്കണം.

 

“”””എടാ.. നിന്റെ അച്ഛനും അമ്മയും ഗുരുവായൂർക്ക് പോയികൊണ്ടിരുന്നപ്പോൾ കാർ ആക്‌സിഡന്റ് ആയി….!!!! “”””

 

അവൻ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു…

 

അവൻ പറഞ്ഞത് കേട്ടതും എന്റെ നെഞ്ചിൽ ഒരു കൊള്ളിയൻ മിന്നി.  

 

“””എ… ന്നി….ട്ട്….അവരിപ്പോ…??? “”””

 

“”””പേടിക്കാൻ ഒന്നുമില്ല..ടാ… നീ ടെൻഷൻ ആവല്ലേ…എല്ലാവരും ഉണ്ടായത് കൊണ്ട് അപ്പോ തന്നെ   എസ്.എൻ മെഡിക്കൽ കോളേജിൽ എത്തിച്ചു….!!! “””””

 

അവൻ എന്നെ നോക്കാതെ ആണ് ഇതെല്ലാം പറഞ്ഞത്… അപ്പോ തന്നെ എനിക്ക് മനസിലായി അവർക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്…

 

“”””അച്ചുസേ…. എടാ അവർക്ക് കൊഴപ്പമൊന്നും ഇല്ലല്ലോ…??? “”””

 

നിറഞ്ഞു വന്ന മിഴികൾ തിടച്ചുകൊണ്ട് അവനെ നോക്കി പ്രതീക്ഷയോടെ ചോദിച്ചു.

 

“”””ഇല്ല… കുട്ടു…. അവർ ഓക്കേ ആണ്… “”””

 

അവൻ അതും പറഞ്ഞു കാർ വേഗത്തിൽ ഓടിച്ചു. അച്ഛന്റെയും അമ്മയുടെയും കാര്യം അറിഞ്ഞപ്പോൾ മുതൽ ജെനിയെ കുറിച്ച് ഞാൻ മറന്ന് തുടങ്ങി…. മനസ്സിൽ ഒരേയൊരു പ്രാർത്ഥന ഉണ്ടായിരുന്നുള്ളു അവർക്ക് ഒന്നും വരുത്തരുതേ എന്ന്.

 

കാർ ഹോസ്പിറ്റൽ കോമ്പൗണ്ട് കടന്ന് ഉള്ളിലേക്ക് കയറി..

 

അച്ചുവിന്റെ പിന്നെലെ ഹോസ്പിറ്റൽ വരാന്തായിലൂടെ നടക്കുമ്പോൾ എന്റെ നെഞ്ച് സാധാരണയിലും ഒരുപാട് ഇരട്ടി വേഗത്തിൽ ഇടിച്ചുകൊണ്ടിരുന്നു.

 

ഐ. സി.യൂ വരാന്തയിൽ നിന്നും ആ സെക്ഷണിലേക്ക് തിരിഞ്ഞതും ഞാൻ കണ്ടു… കൂട്ടം കൂടി നിൽക്കുന്ന എന്റെ ബന്ധുക്കളെ…. അവരുടെ മുഖം ആകെ സങ്കടം നിറഞ്ഞു തുളുമ്പുകയാണ്.. ഞാൻ മുന്നോട്ട് നോക്കിയപ്പോൾ കസേരയിൽ വല്യമ്മയുടെ തോളിൽ തലചാറി ഇരിക്കുന്ന അപ്പുവെച്ചിയെ കണ്ടു.

 

പിന്നെ ഒന്നും നോക്കിയില്ല… ചേച്ചിയുടെ അരികിലേക്ക് ഓടി.

 

“”””ചേച്ചി….!!!””””

 

ഞാൻ ഇടരുന്ന ശബ്ദത്തോടെ ചേച്ചിയെ വിളിച്ചു. വല്യമ്മയുടെ തോളിൽ നിന്നും മുഖം ഉയർത്തി ചേച്ചി എന്നെ നോക്കി. എന്നെ മുമ്പിൽ കണ്ടപ്പോൾ ഒരു പൊട്ടികരച്ചിലോടെ ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞു.

 

“”””ചേച്ചി…. എന്തിനാ ഇങ്ങനെ കരയുന്നെ…. അമ്മയും അച്ഛനും എവിടെ… എനിക്ക് കാണാൻ പറ്റോ….???””””

 

എന്റെ ചോദ്യം കേട്ടതും ചേച്ചിയുടെ കരച്ചിലിന്റെ ശക്തി കൂടി….. ഇന്നേ വരെ ചേച്ചിയെ ആ ഒരവസ്ഥയിൽ ഞാൻ കണ്ടിട്ടില്ല… വല്യമ്മയും നിശബ്ദമായി കരയുന്നുണ്ട്…. അച്ചുവും വല്യമ്മമായും എല്ലാവരുടെയും മിഴികൾ നിറഞ്ഞു ഒഴുകുന്നു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.